Wednesday, February 13, 2013

ദിവ്യ സ്നേഹത്തിനു സമര്‍പ്പണം....














നീരുറവയുടെ പരിശുദ്ധിയും
നിര്‍മ്മാല്യത്തിന്‍റെ  പവിത്രതയും
നിറപറയുടെ ഐശ്വര്യവും
നിലവിളക്കിന്‍റെ  സ്വര്‍ണ്ണശോഭയും
നിജസ്ഥിതിയുടെ സത്യസന്തതയും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

നിയന്താവിന്‍റെ  നീതിബോധവും
നിശ്വാസത്തിന്‍റെ  സമത്വഭാവവും
നിയോഗത്തിന്‍റെ അജഞ്ചലതയും
വര്‍ണ്ണങ്ങളുടെ വൈവിധ്യ ചാരുതയും
നെല്‍ക്കതിരിന്‍റെ നാണവും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

തേനിന്‍റെ  മധുരവും
തേനീച്ചയുടെ അര്‍പ്പണബോധവും 
തെന്നലിന്‍റെ  ദിശാബോധവും
ഭുവമ്മയുടെ ക്ഷമാശീലവും
ആകാശത്തിന്‍റെ  കരുതലും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

സന്ധ്യകള്‍ വിരിയുന്നതും 
പൂക്കള്‍ വിടരുന്നതും 
നറുമണം തൂകിയതും 
കിളികള്‍ പട്ടു മൂളിയതും 
എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു ...!!

കാശിക്കു പോകാതെ കാഷായം ധരിക്കാതെ
കണ്ണനെ കാണാതെ സന്യസിച്ചവള്‍ 
അതാവാം  ""നിലാവ്"" എന്നു 
പോക്കുവെയില്‍ അവള്‍ക്കു പേരു വിളിച്ചത് 

അതു തന്നെയാവാം 
അവള്‍ പോക്കുവെയിലിനെ പ്രണയിച്ചതും ...
നിലാവ് പോക്കുവെയിലിനെ കാത്തിരുന്നു...
കണ്ടില്ലെങ്കില്‍ തിരഞ്ഞു നടന്നവള്‍ 
പരിഭവിച്ചു പിണങ്ങിയവള്‍...

ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും 
നേര്‍ത്തവിരലുകളാല്‍
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ 
ഒരു സ്വപ്നം പോലെ വന്നവള്‍
അതായിരുന്നു പൊക്കുവെയിനു 
 ""നിലാവ്...""...




















(പ്രിയ കൂട്ടുകാരേ,


ഇതിലേ പോക്കുവേയിലും ..നിലാവും .. ജീവിച്ചിരിക്കുന്ന കഥാപത്രങ്ങളാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍, 
അവര്‍ അക്ഷരങ്ങളിലൂടെ പരിചയപ്പെട്ടവര്‍, പേരുകള്‍ ചോദിച്ചു, 
ഒരാള്‍ പോക്കുവെയില്‍ എന്നു പറഞ്ഞു , അപ്പോള്‍ ആവള്‍ നിലവെന്നും പറഞ്ഞു. പോക്കുവെയിലും, നിലവും അങ്ങനെ കൂട്ടുകാരായി.. കാണാത്ത നിലാവിനെ പോക്കുവെയില്‍ അക്ഷരങ്ങളിലൂടെ വര്‍ണ്ണിച്ചു.. 
ആ വര്‍ണ്ണന നിലാവിനെ കണ്ടു വര്‍ണ്ണിക്കും പോലെയായിരുന്നു..
ഇന്നും ഇവര്‍ നല്ല കൂട്ടുകാരാണ്. കളങ്കമില്ലാത്ത സൌഹ്രദത്തിനു, അല്ലാ ആര്‍ക്കും കഴിയാത്ത മൂക പ്രണയത്തിനു സാക്ഷികളാണവര്‍...   
ലോകമോട്ടുക്കും  നാളെ പ്രണയിക്കുന്നവര്‍  പ്രണയദിനം കൊണ്ടാടുമ്പോള്‍, ഒന്ന് ഓര്‍ക്കുക ""പ്രണയം"" എന്ന വാക്കിന്‍റെ നേരും, അര്‍ഥവും പവിത്രതയും എല്ലാം...നേര്‍കാഴ്ചകള്‍ക്കും അപ്പുറത്താണ്...
തികച്ചും ദിവ്യമായ സ്നേഹം.. ഇവര്‍ രണ്ടാളും എന്‍റെ സുഹൃത്തുക്കള്‍ ആണ്.)



    

7 comments:

  1. നന്നായിട്ടുണ്ട്; അക്ഷരത്തെറ്റുകൾ ഒഴിവാക്കാമായിരുന്നു!

    ReplyDelete
  2. രണ്ടു സുഹൃത്തുക്കളുടേയും കളങ്കമറ്റ പ്രണയത്തിന് എല്ലാ ഭാവുകങ്ങളും ....

    കവിത നന്നായി. പിന്നെ, ആൾരൂപൻ എന്ന സുഹൃത്ത് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ .?


    ശുഭാശംസകൾ..................

    ReplyDelete
  3. ശുഭാസംസകള്‍, എന്റെയും

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. ആദ്യമായാണ്‌ ഈ ബ്ലോഗില്‍ ,ഒരു പ്രത്യേക നന്ദി ആദ്യം തന്നെ പറയട്ടെ ,കവിതക്ക് ശേഷം നല്‍കിയ ആ വിശദീകരണമാണ് , പല കവിതകളും ആശയം മനസ്സിലാകാതെ അന്തം വിട്ടു നിന്നിട്ടുണ്ട് ,ഇത് ആ വിശദീകരണത്തിനു ശേഷം വായിച്ചപ്പോള്‍ ഏറെ ഹൃദ്യമായി . വീണ്ടും വരാം

    ReplyDelete
  6. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete