Saturday, January 5, 2013

നിര്‍വികാരത





















പ്രപഞ്ചം  മുഴുവന്‍ പ്രകാശം ചൊരിയുന്ന 
സുര്യനു പോലും ഒരു പകലിന്‍റെ 
ആയുസ്സേ ഉള്ളു നീ തിരിച്ചറിയുന്നില്ലേ ??
മിഴിതുറന്ന താരങ്ങള്‍ സന്ധ്യയുടെ
വാതായനങ്ങള്‍ തുറക്കുന്നതും നീയറിഞ്ഞില്ലേ  ??

നിലാവിന്‍റെ നെഞ്ചിലൂടെ രാത്രി മഴ 
ഒരു കുഞ്ഞു കാറ്റായി നിന്നെ തഴുകുന്നതും 
നീ അറിയുന്നില്ലേ ..?

അലറുന്ന കടലിലേക്കവള്‍ മിഴി നട്ടിരുന്നു ..
പറയാന്‍ മറന്ന പരിഭവങ്ങളില്‍ 
അവളുമൊരു കടലായിരുന്നു ..
ഹൃദയ തീരത്തു  വേദനകളുടെ 
തിരമാലകള്‍ ആഞ്ഞടിക്കുന്ന കടല്‍
അതായിരുന്നു അവള്‍ ..!!!

പിന്നീട് ,
രാവിന്‍റെ ഉടു വസ്ത്രത്തിനു കട്ടികൂടിയും ..
താരങ്ങള്‍ കൂടുതല്‍ തിളങ്ങുകയും ചെയ്യതനേരം ..
അലറുന്ന കടലിലേക്കവള്‍ നോക്കി നിന്നു ഏറെനേരം..
നിമിഷങ്ങള്‍ യുഗങ്ങളായി മാറുന്ന നേരത്തു 
അലറുന്ന കടലിലേക്കവള്‍ നടന്നു ..
രാവിന്‍റെ അന്ത്യയാമങ്ങളില്‍ 
എപ്പോഴോ ..അനുവാദത്തോടെ 
അങ്ങനെ  രണ്ടു കടലുകളും ഒന്നയിത്തിര്‍ന്നു ..
ഫലമായി നല്ലൊരു പുലരി വിരിഞ്ഞൂ ..

4 comments:

  1. പ്രപഞ്ചം മുഴുവന്‍ പ്രകാശം ചൊരിയുന്ന
    സുര്യനു പോലും ഒരു പകലിന്‍റെ
    ആയുസ്സേ ഉള്ളു നീ തിരിച്ചറിയുന്നില്ലേ ??

    ശരിയാണല്ലോ.

    ReplyDelete
  2. കവിതകളൊക്കെ നന്നാകുന്നുണ്ട്. ചിന്തകളൊക്കെ ഒന്നു വഴിമാറ്റിവിട്ട് വ്യത്യസ്ഥമായ കവിതകള് എഴുതാന് ശ്രമിക്കുമല്ലോ...ആശംസകള്

    ReplyDelete
  3. വരികളില്‍ വേദനയുടെ ഓളങ്ങള്‍ ..ചിന്തകളില്‍ കടലിരമ്പട്ടെ..ഫലമായി പുതിയ കവിതകള്‍ വിരിയട്ടെ..ആശംസകളോടെ..

    ReplyDelete
  4. നല്ലൊരു പുലരിയാശംസിക്കുന്നു .......

    ശുഭാശംസകള്‍ ............

    ReplyDelete