Monday, December 31, 2012

സാന്ദ്രരാഗം


















നിശ്ചലം ,നിരാലംബം , ശൂന്യമീവേള
ഓര്‍മ്മകളില്‍ വൃശ്ചികക്കാറ്റടിക്കുന്നു 

നിന്‍ സൌമ്യദാര മൃദുസ്പര്‍ശം 
ആത്മവിലേക്കൊഴുകും പാല്‍പുഞ്ചിരി 

വാര്‍ന്നുവീഴും ഇളവെയില്‍ച്ചിളുകള്‍ 
എത്രയെത്ര സാന്ദ്രരാഗ സന്ധ്യകള്‍ ....

കാലിട്ടടിക്കുന്നത്‌  ദു:ഖ പ്രളയാബ്ദിയില്‍ ..
അലറുന്നതെന്ത് ? കറുത്ത വാവോ ..??

ഓര്‍മ്മതന്‍ കടല്‍ത്തിരകളില്‍ 
ജതകത്തിന്‍ കറുത്ത നക്ഷത്രം 

ദശകളില്‍ രാഹും ,ശനിയുടെ നോട്ടവും
അസ്തമിച്ചല്ലോ സപ്തവര്‍ണ്ണങ്ങള്‍ 

അലയാമിനി ഏകാകിനിയായി....
ഇരുളില്‍ കാന്താരസീമകളില്‍ ...  

2 comments:

  1. മൗനരാഗം......
    ശുഭാശംസകൾ......

    ReplyDelete
  2. പുതുവര്‍ഷം
    പുത്തന്‍ കനവുകള്‍
    പ്രത്യാശയുടെ കവിതകള്‍ പിറക്കട്ടെ

    ആശംസകള്‍

    ReplyDelete