Friday, November 23, 2012

നീ എന്‍റെ കവിത
















ഒരു നോവില്‍ എന്നിലേക്കുവന്ന  
എന്‍റെ സഖി ,നീ എന്‍റെ കവിത...!!
എന്‍റെ നൊമ്പരപ്പാടുകള്‍ കണ്ടു നീ പാടിയത് 
എന്‍റെ ആത്മാവിന്‍റെ മൌനഗീതങ്ങള്‍ ...!!

മോഹങ്ങളേ മൌനത്തിന്‍റെ കാലൊച്ചകള്‍ 
പേടിപ്പെടുത്തുമ്പോള്‍ എന്നുള്ളില്‍ നുരഞ്ഞു 
പതഞ്ഞ നദി നീയായിരുന്നു ...

എന്‍റെ ഹൃദയതിനുള്ളില്‍ കൂടുകൂട്ടിയ 
കുയിലുകള്‍  ചിറകടിച്ചകന്നപ്പോള്‍ 
ഒറ്റക്കിരുന്നു ഞാന്‍ തേങ്ങിയപ്പോള്‍ 
നീ എന്‍റെ ആത്മവില്‍ നിറം പകര്‍ന്നു ...

എന്‍റെ കാണാക്കിനാക്കള്‍ വീണുടയുംമ്പോഴും 
എന്നുള്ളില്‍ പൊട്ടിച്ചിതറി വന്നു 
നീ കവിതയായീ ...!!
എന്‍റെ ജീവനെപ്പിണഞ്ഞിരിക്കുന്ന 
വെള്ളി നൂലിനും നിന്‍റെ ഛയ ...
നീ എന്‍റെ കവിത ...

3 comments:

  1. ഞാന്‍ പലപ്പോഴും പറഞ്ഞത് ആണ് എന്ത് കൊണ്ട് " heading" ആവര്‍ത്തിച്ച്‌ ഒരേ സ്ഥലത്ത് വരുന്നത് കാരണം..ഓരോന്ന് ചെയ്യുമ്പോള്‍ നീ കുറച്ചു കൂടി ശ്രദ്ധിക്കുക..

    ReplyDelete
  2. നീ എന്റെ കവിത മാത്രമല്ല....സഖി കൂടിയാണ്.
    ഭാവുകങ്ങള്‍ നേരുന്നു...


    www.ettavattam.blogspot.com

    ReplyDelete