Wednesday, November 14, 2012
മൃതി
മൃതിയില്‍
തന്നുയിര്‍ കണ്ടെത്തിന
കാലത്തിന്‍ ദാഹജലവും
നുകര്‍ന്നേന്‍ ,
അറിഞ്ഞെന്‍ ,
ജീവിക്കാമെനിക്കിനി ..........
വാനം പോല്‍ വിടരുമൊരു കൌതുകം.........!!!
വെയില്‍ പോല്‍ പടരുമൊരു മോഹമായ്.....!!!
നിഴല്‍ പോല്‍ വളരുമൊരു ദു:ഖമായ് ..........!!!
ഇരുള്‍ പോലുറയുമൊരു മൌനമായ് ..........!!!
മാറി മറയുന്നു ഞാന്‍ ....എന്നിലേക്ക് തന്നെ !!
Tuesday, November 13, 2012
അതിരുകളുടെ ഉത്തരം കടല്‍
കവിതയുടെ അതിരുകള്‍ ചോദിച്ചവന്
ഞാന്‍ കടലു കാണിച്ചുകൊടുത്തു ...
കടലിന്‍റെ അതിരുകള്‍ കണ്ടുപിടിക്കാന്‍
കഴിയാത്തവന്‍ എന്തിനു കവിതയുടെ
അതിരുകള്‍ തിരയുന്നു ??
പ്രണയത്തിന്‍റെ വലിപ്പം ചോദിച്ചവള്‍ക്ക്
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ വലിപ്പം അളക്കാന്‍
കഴിയാത്തവള്‍ എന്തിനു പ്രണയത്തിന്‍റെ വലിപ്പത്തെക്കുറിച്ചു തിരക്കുന്നു ??
അറിവിന്‍റെ ആഴം ചോദിച്ചവര്‍ക്കും
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിലെ ജലത്തിന്‍റെ ആഴം അറിയാത്തവര്‍
എന്തിനു അറിവിന്‍റെ ആഴം തിരയുന്നു ??
സ്നേഹത്തിന്‍റെ അളവു ചോദിച്ചവര്‍ക്ക്
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ തിരമാലകളെ എണ്ണന്‍
കഴിയാത്തവര്‍ എന്തിനു സ്നേഹത്തിന്‍റെ
അളവു ചോദിക്കുന്നു ??
വേര്‍പാടിന്‍റെ ആഴം ചോദിച്ചവര്‍ക്കും
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ രൂക്ഷഭാവം കാണുവാന്‍
കഴിയാത്തവര്‍ എങ്ങനെ വേര്‍പാടിന്‍റെ
വേദനയെക്കുറിച്ചറിയും??
കടല്‍ ...
എനിക്ക് എല്ലാത്തിനും ഉള്ള ഉത്തരം....!!!
നിങ്ങള്‍ക്കോ ........??
നിലാപക്ഷി
നിലാവുള്ള രാത്രികള്‍ തേടിപ്പോയ നിലാപക്ഷി.....
നിന്‍ ചിറകൊടിഞ്ഞു വീണതെവിടെയാണ് ..!!
ഉരുകുന്ന മീനച്ചൂടില്‍ രക്ത പുഷ്പങ്ങള്‍-
തേടിപ്പോയ "സതീര്‍തഥന്‍ ""..ലാവയായി
ഉരികിയോലിച്ചതെവിടെയാണ്..!!
സാരഥിയുടെ മരവിച്ച പ്രചോദനങ്ങള്‍
ഉള്‍ക്കൊള്ളാതെ ..,
രണ ഭൂമികള്‍ തിടിപ്പോയ പോരാളികളുടെ
കാലടിപ്പാടുകള്‍ ...പൊടി മൂടിക്കിടക്കുന്നതും
ഇവിടെയാണ്....ഇവിടെ ....
ഈ കല്‍മണ്‍ഡപത്തില്‍....!!!!!
ഓര്‍മ്മകളുടെ ഒരു തിരി കൊളുത്തി വച്ചേക്കൂ...
ഒടുവില്‍ ...,
വെറുമൊരു കരിന്തിരിയായ് മാറും വരെ
കാലമതിനെണ്ണ പകരട്ടെ ...!!
തന്ത്രികള്‍ തുരുമ്പിച്ചുതുടങ്ങിയ ഈ
സാരംഗിയില്‍നിന്നും ഇഴലുന്ന
ഗസ്സലിന്‍റെ പതറുന്ന ശീലുകള്‍ ...
നിലക്കതിരിക്കട്ടെ .....!!!
കിനാവിന്‍റെ പാട്ട്
എരിയും കിനാവിന്‍റെ പാട്ടുപാടാം
ഏതോ കിനാവിന്‍റെ നോമ്പുനോല്‍ക്കാം
നീഹാരമേന്തന്നോരിത്തിരി -
നോവുണ്ടേന്നകതാരിലാകെ പകര്‍ന്നു നല്‍കാന്‍ ....
പൂനിലാവത്തു കിനാവിന്‍റെ മുത്തുകള്‍
നൂറു നൂറായി പകുത്തു നല്‍കാന്‍....
കൊന്നകള്‍ പൂക്കുന്ന നേരമേത് ...??
പക്ഷികള്‍ പാടുന്ന നിമിഷമേത് ...??
ഒരു വരി സ്നേഹത്തിന്‍റെ കീര്‍ത്തനങ്ങള്‍
ഒരുവിട്ടു പാതി പകര്‍ന്നു നല്‍കാന്‍
നേരമേതെന്നു പറഞ്ഞിടാതെ......
കലമെതെന്നു ഉരിയാടിടാതെ ....
മിഴി തുറന്നൊന്നു ഞാന്‍ കത്തു നില്‍ക്കാം...
ഈ ....,
വഴിത്താരയില്‍ കാത്തുനില്‍ക്കാം .....
Monday, November 12, 2012
തുഷാരമേഘങ്ങള്‍.
തുഷാരമേഘങ്ങള്‍.
ഈ പൂനിലാവും പൂക്കളും എനിക്കു സ്വന്തം
നീയെന്നുമെന്നരികിലുണ്ടെങ്കില്‍ ..!!
ഈറന്‍ പുലരിയും പുഴയുമെനിക്കു ദേവാമൃതം .....
നീയൊന്നു പുഞ്ചിരിക്കുകില്‍ ...!!
ഞാനെഴുതും കവിതകള്‍ക്ക് ക്സ്തുരി-
സുഗന്ധം ...നീയതു വയിക്കുകില്‍ ..!!
ഞന്‍ വരക്കും ചിത്രങ്ങള്‍ക്ക് രവി വര്‍മ്മ
ലാവണ്യം ,..നീയതു കാണുകില്‍...!!
നീയെന്‍ പാട്ടു കേള്‍ക്കുകില്‍
ഞാന്‍ ദേവഗായിക...!!
നീയെന്‍ ആത്മവില്‍ കുളിര്‍ തൂകി-
നില്‍ക്കും ....എന്‍ മേഘമേ
എന്‍ തുഷാരമേഘമേ.....!!!
Saturday, November 10, 2012
എന്‍ പ്രിയ മരണമേ ..
ഒരു കൊച്ചു സ്വപ്നവുമായി വിടരുന്ന മനസ്സ്
ഒരു തേങ്ങല്‍ പോലെ വിതുമ്പുന്ന മനസ്സ്
ആശകള്‍ മുകുളമാകുന്നു ,
മുകുളങ്ങള്‍ വിരിയുന്നു
വിരിഞ്ഞവ ജീവിതമാകുന്നു
കടല്‍ പോലെ ഒരു ജീവിതം
തേങ്ങല്‍ പോലെ ആശകള്‍
പൂമൊട്ടുകള്‍ വരാറായി ...
ഒരായിരം സ്വപ്നങ്ങള്‍ വിടരാറായി ..
പ്രിയ !!സൌഹൃദമേ പിരിയുവതെങ്ങനെ
അലിവു പകര്‍ത്തും നിന്നെ ..
കരളില്‍ വിളഞ്ഞൊരു കനലിന്‍ പാടം
മഴകള്‍ കൊതിക്കുന്നില്ലേ ??
അകലാന്‍ മാത്രം അഴലുകള്‍ തമ്മില്‍
അണകള്‍ മുറിച്ചിലെന്നോ ??
വഴിയരികിലെന്നുമെരിഞ്ഞ വിളക്കേ
മിഴികള്‍ അടക്കുവതെന്തേ ??
ഹൃദയം പൊട്ടിയോഴുകിയ വെളിച്ചത്തിന്‍റെ
പുഴയില്‍ ഒരു തമ്പച്ചെടിയും
പുള്ളുവക്കുടവും ഒഴുകി വന്നു
ഉള്‍ ചെവി കൂര്‍പ്പിച്ചിരിക്കേ കേള്‍ക്കുകായ്
മനസ്സിന്‍റെ പാതാളത്തില്‍ നിന്നും
ഒരു ഉള്‍ വിളി ...മരണം അടുത്തുവെന്ന് ..
യാത്ര മൊഴിയാല്‍ തീര്‍ക്കും മലരിതളെന്നോ ചിത്തം
നിന്നിലുദിച്ചോരുഷ സ്സുകളെല്ലാം
നിന്നിലണഞ്ഞിടുന്നോ ??
നിന്നെത്തിരയും മിഴിയിലിരുട്ടുകള്‍
പടികളിറങ്ങവേ പിന്നിടുവാനിനി
വിജനതയല്ലോ കാണ്മൂ ..
ഓടിയകലുന്ന പാതകള്‍ക്ക് മറയുന്ന ചിത്രങ്ങള്‍
നോവിന്‍ മധുരമൂറും വിടയുടെ വിതുമ്പല്‍
ഇരുമിഴിനീര്‍തുള്ളികള്‍ യാത്രാമൊഴി ....
മാന്ത്രികനല്ലോ കാലം ..
എന്‍റെ വേദനകള്‍ എനിക്കനന്ദവും ,
ആഹ്ലാദവുമാകുമ്പോള്‍
എന്നിലൊരു മിത്രം ജനിക്കുന്നു
അവനല്ലോ എന്‍റെ സൌഹൃദം
എന്‍ പ്രിയ മരണമേ ...
ജീവിതം തിരിച്ചിട്ടാല്‍
മരണമല്ലെന്നാരു പറഞ്ഞു !!!
സമുദ്രത്തിന്‍റെ നിഗൂഡതയിലേക്ക്-
റങ്ങി ചെല്ലിമ്പോലുള്ള ഒരു സുഖം ..
അതാണ് എന്‍ പ്രിയ മരണം ..
എന്‍റെ ചിന്തകളെപ്പോഴും
ആകാശത്തിന്‍റെ അതിരുകള്‍ക്ക്
അപ്പുറത്തായിരുന്നു....
ഞാനൊരു സ്വപ്നം കണ്ടു
അതിരുകള്‍ വിട്ടു പറക്കുന്നതായി ...!!!
Friday, November 9, 2012
വര്‍ണ്ണം തുളുമ്പിയ അക്ഷരങ്ങള്‍
അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍
തുളുമ്പിയ അക്ഷരങ്ങളില്‍
എങ്ങോ ഒരു മറ ഉണ്ടയിരുന്നു..
അത് അവളിലെ ഞാനറിയാത്ത
നോമ്പരമായ രഹസ്യങ്ങള്‍ ആവാം..
അതുമല്ലങ്കില്‍ ആരോടോ പറയുവാന്‍
കരുതി വെച്ച വാക്കുകള്‍ ആവാം....
പക്ഷേ...,
എന്തിനോക്കെയോ വേണ്ടി
വെറുതെ കോറിയിട്ട വാക്കുകള്‍
അവക്കുള്ളിലെ ചിലവരികള്‍
എന്നേ ചിന്താധീനയാക്കി പലപ്പോഴും
അവളുടെ മനസ്സിന്‍റെ വാതായങ്ങള്‍
തുറക്കുന്നതും നോക്കി ഇരുന്നു ....
ഇപ്പോഴും,,,
തുടിക്കുന്നുണ്ടാവാം അവളിലെ ഹൃദയം....
ഇപ്പോഴും അലയുന്നുണ്ടാവാം
മനസ്സ് ഒരു ഋതുക്കാറ്റ് പോലെ...
ഒരു വസന്തമാകെ........
വാക്കിന്‍റെ അഗ്നി ശുദ്ധിയില്‍ പൊള്ളുന്ന
അക്ഷരങ്ങളുടെ, വെളിച്ചമുള്ള ചിന്തകള്‍ക്ക്
അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍ തുളുമ്പിയ
അക്ഷരങ്ങള്‍ക്ക് കൂട്ടുകാരിയാവാന്‍ കഴിയട്ടെ.....!!!
വാക്കിന്‍റെ അഗ്നി ശുദ്ധിയില്‍ പൊള്ളുന്ന
അക്ഷരങ്ങളുടെ, വെളിച്ചമുള്ള ചിന്തകള്‍ക്ക്
അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍ തുളുമ്പിയ
അക്ഷരങ്ങള്‍ക്ക് കൂട്ടുകാരിയാവാന്‍ കഴിയട്ടെ.....!!!
ചക്രവാളം ചുവക്കുന്നതും കാത്ത്
രാത്രിയിരുട്ടെന്നെ തൊട്ടുതലോടി
ഒരു പുതപ്പായി മൂടാറുണ്ട്
ഇരുട്ടിനുണ്ടോരായിരം കൈകള്‍,
നനുത്ത നിശ്വസ്സമായ്
സാന്ത്വനത്തിന്‍ കുളിര്‍മ്മയേകുമത്.
സ്നേഹത്തിന്‍ വായ്പും
താരാട്ടിന്‍ ഈണവുമുണ്ടതിന്.
എന്‍റെ കണ്ണുകള്‍
സ്നേഹിച്ചാതായിരുട്ടിനെ.
അവ സ്നേഹിച്ചതോ
വെളിച്ചത്തെയും നിറങ്ങളേയും,
എന്നിട്ടും രാത്രികളില്‍ അവയോ,
ഇരുട്ടിന്‍ അടിമകകളായി
പിന്നെയെപ്പോഴോ ഞാനുണര്‍ന്നനേരം
ഇരുള്‍ മരിച്ചിരുന്നു ...
നയനങ്ങള്‍ പൊട്ടി ചിരിച്ചുകൊണ്ടിരുന്നു
അങ്ങകലെ ആകാശച്ചരുവില്‍
ആരോ വിലപിക്കുന്നുവോ ...??
അവര്‍ പതിതകള്‍ ...
നക്ഷത്രസുന്ദരിമാര്‍ ...
തമസ്സിനെ പ്രണയിച്ചു പരിണയിച്ചവര്‍ ...!
അവരുടെ മോഹങ്ങള്‍, കൂടിലടച്ച
കിളികളെപ്പോല്‍ ചിറകടിച്ചു പിടയുന്നു ..
ഇവിടെ,
താരകങ്ങളറിയാതെ
മേഘങ്ങളറിയാതെ
ആത്മാവില്‍,
ഒത്തിരി സ്നേഹത്തിന്‍ വെട്ടവുമായി
മിന്നാമിന്നികള്‍ കുഞ്ഞിചിറകിലായിരം
സ്വപ്നങ്ങള്‍ നെയ്തു.
ഞാനോ,
ചക്രവാളം ചുവക്കുന്നതും കാത്തിരിന്നു.
Wednesday, November 7, 2012
കൂട്ടുകാരി
കൂട്ടുകാരി , നിനക്കയ് മനസ്സിന്‍റെ
ചീല്ലു കൊട്ടാരം നിത്യവും മെല്ലെ തുറന്നിടാം
തെച്ചി, ചെമ്പകം, മുല്ല നിറച്ചൊരു
കൂട നിക്കായ് തുറക്കട്ടെ നിത്യവും
ദൂരെയാണ് നീയെങ്കിലും സദാ
നിന്‍റെ മൊഴിക്കായ് തുടിക്കുമെന്‍ മാനസ്സം
വീണു പോകുന്നു ഞാന്‍ ദു:ഖകയത്തില്‍
പാതിവെന്ത ജഡവുമായി തേങ്ങുന്നു ...!!
ഇനിയുദിപ്പീലാ കൌമാരത്തിലെ
ആര്‍ക്കനോരിക്കലും മെന്നു കലികാലം
വന്നു പാടിപ്പോകുന്ന കാലത്തിന്‍ ഗീതികള്‍ ...
മണി മാറില്‍ നിറയെ പൂത്തു
തളിര്‍ത്ത വസന്തകാലം
വഴിയോരാത്തെ മാമരം നിറയെ മാമ്പൂ,
കോഴിയും പൂവിലെ സുഗന്ധം,
തുടുത്ത ഫലങ്ങള്‍ രുചിച്ചു തീര്‍ത്ത
കൌമാരത്തിലെ ഓര്‍മ്മകള്‍ ....
ചേലത്തുമ്പാല്‍ മിഴി തുടച്ചും
കുസൃതിക്കൂട്ടാല്‍ സ്നേഹമൊളിച്ചും
എന്നും എനിക്കു ചുറ്റും നീയുണ്ടായി...
മഴവില്ലിനെക്കാള്‍, മഞ്ഞുതുള്ളിയെക്കാള്‍
പ്രിയമുള്ളതായിരുന്നു നിന്‍റെ സൌഹൃദം...
കാലങ്ങള്‍ ഒന്നൊന്നായി കൊഴിയവേ
മനസ്സില്‍ചേര്‍ത്തു വച്ചുചിന്തേറിട്ട
കൂട്ടുകാരെല്ലാം പടിയിറങ്ങിപ്പോയെങ്കിലും
ഓര്‍മ്മയിലിട്ടു താലോലിച്ചരാ രൂപം...
നിന്‍റെതു മാത്രമായിരുന്നു...
പുല്‍നാമ്പിന്‍ കുളിരിലൂടെ നക്ഷത്രങ്ങള്‍
അലുക്കിട്ട പാവാട വട്ടംചുറ്റി
കണ്ണിണ രണ്ടിലും കരിമഷിയിട്ട്
കടമിഴിക്കോണില്‍ കുസൃതിഒളിപ്പിച്ച
ഹൃദയത്തിലെ കൂട്ടുകാരി നീമാത്രം...
നിനക്കായ് ചിത്തത്തില്‍ പണിഞ്ഞു ഞാനൊരു
സ്നേഹത്തിന്‍ ചീല്ലു കൊട്ടാരം
ധന്യമീ...സൌഹൃദത്തിന്‍ ഓര്‍മ്മക്കായ്..
Tuesday, November 6, 2012
നിറങ്ങള്‍.
നിറങ്ങള്‍ , മനസ്സിന്നാകാശത്തില്‍
നിന്നുയിര്‍ കൊള്ളുന്നു ...
സ്വപ്നങ്ങള്‍ ഉയര്‍ന്നു
പറക്കും പറവകളാവുന്നു
ഓര്‍മ്മയിലെ ജീവരൂപങ്ങള്‍ക്ക്
മൂടല്‍ മഞ്ഞിന്‍റെ നിറം.
നിലാവിനും കാണാക്കിനാവിനും
ഉണ്മയുടെ നിറം
ബാല്യത്തിന്‍ നിഷ്കളങ്കതയുടെ നിറം
കൌമാരത്തിനു കുലൂഹതയുടെ നിറം
യൌവനത്തിന്നു പ്രതികരണത്തിന്‍റെ നിറം
വാര്‍ദ്ധക്യത്തിന്നു പ്രഥനയുടെ നിറം
പ്രേമം നിത്യരഹിതം,
നിറങ്ങള്‍ അവര്‍ണ്ണനീയം ...
വാത്സല്യത്തിനും സാന്ത്വനത്തിനും
മുലപ്പാലിന്‍ നിറം
പുഞ്ചിരിക്കമ്പിളിയുടെ നിറം
ആത്മഹര്‍ഷങ്ങള്‍ക്കോ വിഷുപ്പുലരിയുടെ നിറവും.
ദു:ഖത്തിനും വിരഹത്തിനും
കറുത്ത വാവിന്‍ നിറം
മോഹഭംഗങ്ങളില്‍
ചിതാഭസ്മത്തിന്‍റെ നിറം
ജീവിത മഹായാനത്തിന്നവസാനമീ
വര്‍ണ്ണ മഴ പെയ്തോടുങ്ങും
വര്‍ണ്ണങ്ങളില്ലാത്ത ലോകം
മൃത്യു ലോകം , ജനിമൃതികളുടെ
നിറപ്പകര്‍ച്ചകള്‍ കാഴ്ചയ്ക്കതീതം.....!!!
പുഴയോരു കിന്നാരം ചൊല്ലി പൂമരമൊന്നു പുഞ്ചിരിച്ചു
ശാന്തമായൊഴുകുന്ന പുഴ
തിരത്തുനിന്ന പൂമരത്തെ
ആദ്യമൊന്നും കണ്ട്ടില്ല
ഒരു മഞ്ഞു കാലത്ത്
സന്ധ്യാ ദേവിയുടെ
നിലവിളക്കു തെളിഞ്ഞ നേരം ......
പുഴയോരു കിന്നാരം ചൊല്ലി
പൂമരമൊന്നു പുഞ്ചിരിച്ചു
പിന്നെ എപ്പൊഴോ പുഴ ചോദിച്ചു ....
""നിന്നെയെനിക്കു തരുമോ?
""ഞാനെന്‍റെ സ്വന്തമല്ലാ ..!!!
പൂമരം പറഞ്ഞു ...""
എങ്കിലും നാള്‍ ചെല്ലുംതോറും പൂമരം
പുഴയിലേക്ക് ചാഞ്ഞു വന്നു
പുഴയും നിറഞ്ഞോഴുകി ...
ഒരു വര്‍ഷ കാലത്ത്
പൂമരത്തിന്നൊരു ചുംബനവും
നല്‍കി പുഴ വേഗത്തിലോഴുകി...
തിരത്തു തളക്കപ്പെട്ട വേരുകളെ
ഓര്‍ത്തു പൂമരം തേങ്ങി ...
പുഴയോ ആര്‍ത്തലക്കാന്‍
കഴിയാത്തതൊര്‍ത്തു നീറി......
കഴിയാത്തതൊര്‍ത്തു നീറി......
Monday, November 5, 2012
നക്ഷത്രലോകത്തിന്നൊരു കൂട്ടുകാരി
ഇഷ്ട്ടമാണെനിക്കീ പാതിരപൂവിനെ
അനിനുള്ളിലലിയും നറു സുഗന്ധവും,
കണ്‍ചിമ്മി മെല്ലെച്ചിരിക്കും മിന്നാ-
മിനുങ്ങുകളെഴുതുമാനന്ദ കാവ്യശകലവും.
ഇഷ്ട്ടമാണെനിക്കീ രാത്രിയാമങ്ങളെ
കുളിരു പകരുന്നോരി നിലാപൊയ്കയും
എന്‍റെ മൌനത്തിന്‍ വാചാലമാം
ദൂതു പേറുമാ ചന്ദന കാറ്റിനെയും.
ഇഷ്ട്ടമാണെനിക്കീ നല്‍പ്പാട്ടുകാരന്‍റെ,
ചുണ്ടില്‍ ചലിക്കുമോരീരടിത്തുമ്പിനെ,
വെറുതെ തുടിക്കും കരളിന്‍റെയുള്ളില്‍
ഒഴുകിത്തുടിക്കുമാ രാഗതാളങ്ങളെ ...
ഇഷ്ട്ടമാണെനിക്കെന്‍ ഓമല്‍ കിനാക്കളെ,
ഈറനണിയുന്നോരെന്‍ ചപല ഭാവങ്ങളെ,
ജാതി ആരായാത്ത കൂട്ടുകാരന്‍റെ മണ്‍-
വീണയില്‍ നിന്നുതിരുമാര്‍ദ്ര സ്വരങ്ങളെ ...
ഇഷ്ട്ടമാണെനിക്കീ വേഴാമ്പല്‍ കൂടിന്‍റെ
കാത്തിരുപ്പില്‍ വീണു നീറുമാകാംക്ഷയെ,
ചേലചുറ്റി നൃത്തം ചവിട്ടീടുമൊരു
ഭാവി കാലത്തിന്‍ നേര്‍ത്ത പ്രതീക്ഷകളെ...
ഇഷ്ട്ടമാണെനിക്കന്‍റെയിഷ്ട്ടങ്ങളെ,
കനക തിലകം തൊടിയിക്കുമാ ഭാവനാവനികയെ
നിറം പെയ്തിറങ്ങും പുഞ്ചിരിപ്പുഷ്പത്തി-
ലിളകിപ്പറക്കുന്ന തൂവെണ്‍ പിറാവിനെ ...
ഇഷ്ട്ടമാണെനിക്കന്‍റെയിഷ്ട്ടങ്ങളെ ..
നിശയില്‍ കിന്നാരം ചൊല്ലന്നോരാ,
നിലാവിന്‍ അരുമ കിനാക്കള്‍ തന്‍
നക്ഷത്രലോകത്തിലെ കൂട്ടുകാരിയാവാന്‍ ...
Saturday, November 3, 2012
പ്രണയതീരം വിട്ടു പറക്കും പക്ഷി
പ്രണയതീരം വിട്ടു പറക്കും പക്ഷി
നിന്‍റെ ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍
കാലത്തെ പേരും കാലളക്കും
കുറിയവന്‍ ഞാനാകും
കിണ്ടിക്കുള്ളില്‍ മൂളുന്നു മുരളുന്നു ...
ലക്ഷ്മണ രേഖക്കുള്ളില്‍
ജീവിതം മുരടിക്കെ
എനിക്കു ലങ്കബോധം
സുന്ദര സൌഗന്ധികം ...!
മുടിക്കെട്ടഴിച്ചപോല്‍
പ്രപഞ്ചം കറുക്കുമ്പോള്‍
പുതു വീര്യങ്ങള്‍ തോറ്റി
ഞാന്‍ വീണ്ടും പറക്കുന്നു ...
പ്രണയതീരം വിട്ടു പറക്കും പക്ഷി
നിന്‍റെ ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ ...
ഉതിരും നിലാവിന്‍റെ
കതിരു കൊറിച്ചെന്‍റെ
ഉള്ളിലെസ്സാരംഗത്തിന്‍
ജീവിതം തുടുക്കുന്നു ...
പ്രണയതീരം വിട്ടു പറക്കും പക്ഷി
നിന്‍റെ ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുമ്പോള്‍
പകലുരുകി വിഹായസ്സില്‍
സന്ധ്യയായ്ഴുകി തസ്സിലലിയുമ്പോള്‍
ചക്രവാളത്തിനപ്പുറമപ്പോഴും
നിറഞ്ഞ മിഴികള്‍ക്കും
വിടപറയലുകള്‍ക്കും
പറിച്ചെറിയാനാവാത്ത
പകലോര്‍മ്മകള്‍ ഇരുളില്‍ വിതുമ്പുന്നു....
പ്രണയതീരം വിട്ടു പറക്കും പക്ഷി
നിന്‍റെ ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍
Subscribe to:
Posts (Atom)






















