രാവിലെ തെല്ലു മടിയോട് കൂടിയാണ് ജോലിക്ക് പോന്നത്... നല്ല മഴയും ഉണ്ടായിരുന്നു , ഗേറ്റ് കടന്നതും ദാ മുന്നില്‍ സാവിത്രി ഒരു ഇളിച്ച ചിരിയും പാസ്സാക്കി നില്‍ക്കുന്നു, അപ്പോള്‍ തന്നെ മനസ്സില്‍ നിരീച്ചു...ഹോ..!!എന്തെങ്കിലും ....?????
സംഭവിക്കും...ഇന്ന്..
അല്ലാ കുട്ടിയേ മഴയുണ്ടോ..??? ഉം..ഉം.. ഞാന്‍ ഒന്നു ഇരുത്തി മൂളി....,
എന്‍റെ കയ്യില്‍ പിടിത്തം ഇട്ടൂ...., കുട്ടിയേ കണ്ടിട്ട് ഇശ്ശി ആയില്ലോ....?പുറത്തേക്കു ഒന്നും ഇറങ്ങാറില്ലേ...??
മനസ്സില്‍ ഞാന്‍ പിറു പിറുത്തു പിന്നാലെ കൂടില്ലോ..പിശാച്....!!വര്‍ത്താനം പറഞ്ഞു നിന്നാല്‍ ബസ്സ് പോകും ഞാന്‍ പോകട്ടേ..., അല്ലാ ഞാനും കവലയിലേക്കാ....,, അവിടം വരെ ഇതിനെ സഹിക്കണമല്ലോ ഈശ്വരാ...!!
ഞാന്‍ നടത്തത്തിനു വേഗത കൂട്ടി, സാവിത്രിയും വേഗത കൂട്ടി.. അല്ലാ കുട്ടിയേ, ഇപ്പോള്‍ എത്ര കിട്ടും... ?? എന്ത്..?,
ശമ്പളം....??
തരക്കേടില്ല ...!!,
അല്ലാ ഈ കഷ്ട്ടപ്പെട്ടു വേഷം കെട്ടി പോണതിനു വല്ല മിച്ചവും ഉണ്ടോന്നറിയാന്‍ ചോദിച്ചതാ...
ഇല്ലങ്കില്‍ നിങ്ങളു തരുമോ??? മനസ്സ് പിറുപിറുത്തു..??
കവലയില്‍ എത്തി...., ഈശ്വരാ വേഗന്നു ബസ്സ് വരണേ..., എവിടെ ..10 മിനിട്ട് കഴിഞ്ഞാണ് ബസ്സ് വന്നത്... അത്രയും നേരം... ഇടക്കിടെയുള്ള സാവിത്രിയുടെ തോണ്ടലും ... നാട്ടിലെ പരദൂഷണവും... ഏശണിയും സഹിക്കാണ്ടി വന്നു... ദാ വരുന്നു ബസ്സ് ... ഒരുകണക്കിന് അതിനുള്ളില്‍ കയറിപ്പറ്റി..., സാവിത്രിയുടെ കണ്ണില്‍പ്പെടാതെ ഞാന്‍ നിന്നു..., കണ്ട്ക്ടര്‍ ടിക്കറ്റ് എടുക്കാന്‍ വന്നു ഞാന്‍ പത്തു രൂപ കൊടുത്തു, കണ്ട്ക്ടര്‍ ഇതു പോര മാഡം...? ഞാന്‍ കണ്ണ്മിഴിച്ചു, ബസ്സ് ചാര്‍ജ് കൂട്ടിയോ?? എന്‍റെ മനോഗതം..?? അതു മന സ്സിലാക്കിയെന്ന പോലെ കണ്ട്ക്ടര്‍ പറഞ്ഞു , അല്ലാ 2 പേരുണ്ടല്ലോ...? അപ്പോഴും ഞാന്‍ ഒന്നു നോക്കി..?? ദാ ആ ചേച്ചി പറഞ്ഞു ..പച്ച ഉടുപ്പിട്ട കുട്ടി ടിക്കറ്റ് എടുക്കും എന്ന്.., എന്തിന്.. സവിത്രിയുടെ ടിക്കറ്റ്.. ഞാന്‍ തന്നെ എടുത്തു..., ഞാന്‍ തിരിഞ്ഞു നോക്കി സാവിത്രി.. കസ്സറുകയാണ് കത്തി..., ഹോ.. ഈ പിശിചിന്‍റെ നാക്കിനു ഇത്രേം നീട്ടമോ...??
ടൌണ്‍ എത്തി ..സമയവും വൈകി...ഒരു കണക്കിനു ബസ്സില്‍ നിന്നും ഇറങ്ങി.. അടുത്ത ബസ്സ് പിടിക്കാന്‍ ഉള്ള ഓട്ടം.. ബസ്സ് വന്നു അതില്‍ കയറി..., ബസ്സ് വിടാന്‍ തുടങ്ങി..., വിടല്ലേ കൊച്ചേ... ദാ സാവിത്രി ബാഗും തൂക്കി ബസ്സിന്‍റെ മുന്‍പില്‍ ... കിളി ഡോര്‍ തുറന്നു കൊടുത്തു കയറ് അമ്മച്ചി വേഗന്നു .. മഴയും,ബ്ലോക്കും ആണ് ഓടി എത്തണ്ടേ...??, സാവിത്രി..എനിക്ക് കേറാനല്ലട കൊച്ചനെ .. എന്‍റെ കൂടെ ഒരു കൊച്ചുണ്ടായിരുന്നു .. അതു വണ്ടികൂലിക്ക് കാശു തന്നില്ല... അതു വാങ്ങാന..., കിളി വിളിച്ചു പറഞ്ഞു ഈ അമ്മച്ചിടെ കൊച്ചരാ... കാശു കൊടുക്ക്...,ബസ്സില്‍ നിശബ്ധത ...മേനക്കെടുത്താതെ കൊച്ചെ ഇങ്ങോട്ട് ഇറങ്ങ് കിളി വിളിച്ചു വീണ്ടും പറഞ്ഞു ... എന്തിനേറെപ്പറയുന്നു.. സവിത്രി ഫുഡ് ബോര്‍ഡില്‍ കയറിനിന്നു എന്‍റെ പേരുവിളിച്ചു തിക്കും പോക്കും നോട്ടം തുടങ്ങി... ദാ എന്നെ കണ്ടു ... മോളേ കാശുതാ... അയ്യോ.. എല്ലാരും എന്നെ നോക്കി .. ചിരിക്കാനും അടക്കം പറയാനും തുടങ്ങി... വേഗന്നു ഞാന്‍ 50 ഒരു നോട്ട് എടുത്തു കൊടുത്തു..., സാവിത്രിയുടെ മുഖം ചുളിയുന്നത് ഞാന്‍ കണ്ടു..., ഡ്രൈവര്‍ എന്നെ നിഗണ്ടുവില്‍ ഇല്ലാത്ത നല്ല ഒരു കൂട്ടം ഭാഷ "" ്##^^## ്%&%^^, "" മധുരം ചേര്‍ത്ത് നീട്ടി വിളിച്ചു,
ഹോ...ഞാന്‍ തല കുമ്പിട്ടു നിന്ന് ... എന്തൊരു ഗതികേട് എന്‍റെ ഈശ്വര ഇത്...., ഇടക്ക് എനിക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി.., ഇടക്കിടെ കിളി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുട്..., അടുത്ത ടൌണ്‍ എത്തിയപ്പോള്‍ കുറെ തിരക്ക് കുറഞ്ഞു..., അപ്പോള്‍ കണ്ട്ക്ടര്‍, കിളി, ഡ്രൈവര്‍ മൂന്നാളും കൂടി ഒത്തുകൂടി പിന്നെ കമന്റ്സ് ആയി.. കുറെ നേരം സഹിച്ചു ഇരുന്നു ... പിന്നെ എന്‍റെ കണ്ട്രോള്‍ പോയി ഞാനും വിട്ടുകൊടുത്തില്ല..., സത്യം മസ്സിലായപ്പോള്‍ ഡ്രൈവര്‍ തന്‍റെ നിഗണ്ടുവിലെ സഭ്യമായ ഭാഷക്ക് ഒരു സോറി... പറഞ്ഞു...., ഇയാള്‍ സോറി പറഞ്ഞാല്‍ എന്‍റെ നാണക്കേട് തീരുമോ...??
എനിക്ക് ഇറങ്ങാന്‍ ഉള്ള സ്ഥലം എത്തി , ഞാന്‍ ഇറങ്ങി പോന്നു ..., സാമയം 9.50... ഈശ്വരാ.. അറിയാതെ വിളിച്ചു പോയി.... പിന്നെ ഒന്നും ആലോചിച്ചില്ല കാലി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു കയറി ..., അപ്പോഴാണ് കുട നോക്കുന്നത് .. അതു ബസ്സില്‍ വച്ചു മറന്നു പോയി....., സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി...., ഓഫീസല്‍ എത്തി, മാനേജര്‍ വാച്ചില്‍ നോക്കി,
സര്‍... ബ്ലോക്കായിരുന്നു...., അതാണ് ....!!!, നാളെമുതല്‍ ഇവിടെ തമസ്സിച്ചോ അപ്പോള്‍ correct timeil ജോലിക്ക് കയറാം ...എല്ലാം കേട്ട് തലകുമ്പിട്ടു എന്‍റെ ക്യാബിനില്‍ വന്നിരുന്നു .... കൂട്ടുകാര്‍ ചോദിച്ചു എന്താ വയ്യികിയത് ...,,,,,,!!!.... ബസ്സ് കിട്ടിയില്ലേ..., ??ബ്ലോക്ക് ആയിരുന്നു ...??? മുഖം എന്താ വല്ലതിരിക്കുന്നത്...??? അയ്യോ
എനിക്ക് ഭ്രാന്ത് പിടിക്കുന്നു ....
ഹോ.... അല്ലാ ഒരു പിശാചു കൂടിയതാ....
ആ പറഞ്ഞത് തെല്ലു ഉറക്കെ ആയിപ്പോയി...!!,
മാനേജര്‍ ഇരിപ്പിടത്തില്‍ നിന്നും ഒന്നു എണിറ്റു എന്നെ നോക്കി.. ഒന്നു ചിരിച്ചു....,
ഓഫീസ് ബോയ് ബാങ്കില്‍ പോയപ്പോള്‍ ഒരു കുട വാങ്ങിച്ചു.....
വെറും കുടയല്ല കേട്ടോ ""പോപ്പിനാനോ....""!!
ഇന്നത്തേ എന്‍റെ നഷ്ട്ടം ..
ബസ്സില്‍ - 10 +
സാവിത്രി - 50
ഓട്ടോ - 70
കുട - 465
ആകെ - 595/-...
ഇതിനും പുറമേ ... എണ്ണിതിട്ടപ്പെടുത്താന്‍ പറ്റാത്ത കളിയാക്കലുകളും നാണക്കേടും ,
രാവിലെ സാവിത്രി എത്ര കിട്ടും എന്ന് ചോദിച്ചതിന്‍റെ ..പൊരുള്‍...!!എന്‍റെ 595/- സ്വാഹാ.....
ഉച്ച ഭക്ഷണവേളയില്‍ സാവിത്രിയുടെ കാര്യം പറഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍ കുറെ ചിരിച്ചു...!!!!
ശരിക്കും സാവിത്രി ഒരു പിശാചു തന്നെ ആയിരുന്നില്ലേ .. എന്‍റെ ഒരു ദിവസം കുളം ആക്കിയ പിശാച്.....
സാവിത്രിയെ നാട്ടില്‍ എല്ലാവരും ദുശ്ശകുനം എന്നാ വിളിക്കുന്നത് ....., ദാ ഇന്നുവരെ അങ്ങനെ വിളിക്കുന്നവേരെ ഞാന്‍ എതിര്‍ത്തിരുന്നു .. പക്ഷേ ഇന്നു ...അതു ഒരര്‍ത്ഥത്തില്‍ ശരിയാണ് എന്ന് അനുഭവത്തില്‍ കൂടി എനിക്ക് മനസ്സിലായി....
വൈകിട്ട് കവലയില്‍ ബസ്സ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അടുത്ത വീട്ടിലേ 2 ചേച്ചിമാര്‍ കൂടെ ഉണ്ടായിരുന്നു .., രാധയും, അമ്മിണിയും, (ഏഷണിയും , കുശുമ്പും എന്ന് വിശേഷിപ്പിക്കാം രണ്ടാളെയും) എന്തുണ്ട് വിശേഷം .., അവരുടെ വക ഒരു കുശലാന്വേക്ഷണം, ഏയ് പ്രത്യേകിച്ച് ഒന്നും ഇല്ല., മഴയുണ്ടോ ...??, ഉം ..ഉം..
മഴയത്ത് യാത്ര ബുദ്ധിമുട്ടല്ലേ..?? അതെ, പക്ഷേ പോകാതെ പറ്റില്ലാലോ...
മോള്‍ക്കിപ്പോള്‍ അത്രക്ക് കഷ്ട്ടപ്പെടണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ...മോനും ജോലി ആയില്ലേ.., അതു സ്ഥിരായ ജോലി അല്ലാ ചേച്ചി, അടുത്ത courseനു ചേരും വരെ വെറുതെ വീട്ടില്‍ ഇരിക്കണ്ട എന്ന് കരുതി പോണതാ..ഒരു experience അവുല്ലോ...,
അതു ശരിയാ കേട്ടോ, അപ്പോള്‍ പിള്ളയോട് (husband) കൊണ്ടാക്കാന്‍ പറയണം മഴ മാറും വരെ, നനയാണ്ട് പോവാല്ലോ...ഏയ് അതിന്‍റെ ആവിശ്യയില്ലാ..രാധേച്ചി..
ഒരു നാനോ വാങ്ങി ഞാന്‍, അതെയോ ...!! എന്താ കളര്‍ .., ലൈറ്റ് ബ്ലൂ ... നല്ല കളറാണ് കേട്ടോ..ചെച്ചിമാരുടെയുടെ അഭിപ്രായം..., ചേച്ചിമാരുടെ യുടെ മുഖത്ത് തെല്ല് കുശുമ്പില്ലാതെയില്ല ...,മറ്റത് കൊടുത്തോ വണ്ടി, ഇല്ലാ...,
എന്തിനാ മോളേ ഒരു വീട്ടില്‍ 2 വണ്ടി...ഒരാളുടെ comment,
അല്ലെ ഇതിപ്പോ ഒരു fashion അല്ലിയോരാധേ മറ്റേയാളുടെ comment..
അപ്പോഴും ഞാന്‍ ചിരിച്ചു... വീടിന്‍റെഗേറ്റ് എത്തിയരിക്കുന്നു..., അപ്പോള്‍ ശരി ചേച്ചി..പിന്നെ കാണാം..., ഉം..ഉം..ചേച്ചിമാരുടെ ഇഷ്ട്ടക്കുറവോടെയുള്ള മൂളല്‍...,രണ്ടാളും പരസ്പരം നോക്കി മുഖം കൊണ്ട് ഒരു വിക്രിയയും കാട്ടാന്‍ മറന്നില്ല കേട്ടോ..., സത്യത്തില്‍ എനിക്ക് ചിരിപൊട്ടിപ്പോയി .. , ചേച്ചി ഒരുനിമിഷം .. വേഗന്നു ബാഗ് തുറന്നു അതില്‍ നിന്നും എന്‍റെ പുതിയ നാനോ പുറത്തെടുത്തു, തെല്ലു അഹങ്കാരത്തോടെ... ഒന്നു കുടഞ്ഞു നിവര്‍ത്തി .... , രണ്ടാളും എന്നെ അത്ഭുതത്തോടെ നോക്കി നിന്നു,,,,
ചേച്ചിമാരെ ഇതാണ് ഞാന്‍ വാങ്ങിയ നാനോ...വെറും നാനോ അല്ല പോപ്പിനാനോ ...!!
അല്ലാതെ ..നിങ്ങള്‍ കരുതിയപോലെ നാനോ കാര്‍ അല്ലാ .....,ഇതു മതി തല്‍ക്കാലം മഴ നനയാതെ സുഖമായി പോകാന്‍ ,,,, രണ്ടാളും തങ്ങള്‍ക്കു പറ്റിയ അമളി ഓര്‍ത്ത്, ഉള്ളില്‍ എന്നെ ശപിച്ചു കൊണ്ട് വേഗന്നു നടന്നു പോയി ..., ഒന്നു തിരിഞ്ഞു പോലും നോക്കാതെ ,,
ചെറു ചെരിയോടെ പതികെ വീടിലേക്ക് നടന്നു ഞാന്‍..
സത്യത്തില്‍ ഇപ്പോഴാ രാവിലെത്തെ കലിപ്പ് എനിക്ക് തീര്‍ന്നത്.....
ആ 595/- രൂപാ പോയതില്‍ ഉള്ള സങ്കടം തെല്ലു മാറിട്ടോ... ഒരു നാനോ അല്ലേ കയ്യില്‍ വന്നത്.....എന്നാലും എന്‍റെ സാവിത്രി....ത്രി .....ത്രി.....,!!
പൊഴിഞ്ഞു പരന്ന കണ്ണുനീര്‍ തടാകത്തില്‍
തണുത്തുറഞ്ഞ മനസ്സിപ്പോള്‍ പിറുപിറുക്കുന്നു
എനിക്ക്... എനിക്ക്.....
ഇനി നിന്നെ വേണം
നിന്‍റെ കണ്ണുകള്‍ എന്നെ തിരികെ വിളിച്ചതാവാം
അത് കൊണ്ട് കൈ പിടിച്ചു നടക്കാന്‍ ....
ഇനിയും മിഴി നിറഞ്ഞു പേമാരിയാവും മുമ്പേ
അത് തുടച്ചൊതുക്കാന്‍ കൂട്ടിനു നീ തന്നെ വേണം
എനിക്ക് ചിരിക്കണം ....
ഗദകാല നൊമ്പരങ്ങളെ ഭീതിയുടെ ശവപ്പറമ്പിലടക്കി
എല്ലാം മറന്നു ചിരിക്കുമ്പോള്‍
എനിക്ക് നീയൊരു റോസാപ്പൂതരണം
അതിന്‍റെ നറുമണമേറ്റ് കടന്നു പോയ
കാളരാത്രികളുടെ പാലപ്പൂമണം പമ്പ കടക്കണം
പകരം നിനക്ക് ഞാന്‍ എന്നെ തരും പക്ഷേ ...!!
എന്‍റെ സ്വപ്നങ്ങളെ ...
എന്‍റെ സ്വര്‍ഗ്ഗങ്ങളെ ....
ഒരിക്കലും നിനക്ക് പോലും വിട്ടു തരില്ല
പരിഭവിക്കരുത് നീ ...
എന്‍റെ സ്വപ്നങ്ങളും സ്വര്‍ഗ്ഗങ്ങളുമെല്ലാം
നീയാണ്... നീ മാത്രം
അത് വിട്ടു തരാനാവില്ല എനിക്ക്
എനിക്കുറക്കെ ചൊല്ലാനുള്ള കവിതയാണ്
നിന്‍റെ നേര്‍ത്ത നിശ്വാസങ്ങള്‍ ...
നിന്‍റെ പരിഭവങ്ങള്‍ ...
പകയാണ് എനിക്കീ പൊക്കുവെയിലിനെ
നിന്‍ മുഖം കണ്ടിരിക്കുമെന്‍
കാഴ്ച മങ്ങിക്കുമീ അര്‍ദ്ധതേജസ്സിന്‍
കുശുമ്പു കുസൃതിയെ ....
പുലരിയെ പ്രണയിക്കുന്നു ഞാന്‍ പിന്നെയും
നിന്‍റെ മുഖത്തേക്ക് വൈര്യം തെളിക്കുമീ
പൊന്‍ പുലരിയെ ....
സുഗന്ധമില്ലാ പുഷ്പമായി,
നാദമില്ലാ വേണുവായി
തന്ത്രികള്‍ പൊട്ടിയൊരെന്‍ തംബുരുവായ്
എന്തിനെന്നേ ചതിച്ചു നീ ...
എങ്ങെങ്ങുപോയ് ഒളിച്ചു നീ ...
എന്‍ മിഴിനീര്‍ തടാകത്തില്‍ തെളിയും
നിന്‍ ചെറുചിരി ഓളങ്ങളെ മായ്ക്കുവാനെത്തും,
തെന്നലേ, നിനക്കിവിടെന്തു കാര്യം?
നിന്‍ സാമീപ്യമില്ലാത്തോരിന്നലെ
നീര്‍തുള്ളികള്‍ തെറിച്ച മണ്ണിലെ
മുളക്കാതെ പോയ വിത്തുകളെന്‍ പ്രണയം.
തഴുകിത്തലോടുമാ കരസ്പര്‍ശ സാന്ത്വനം
സ്വപ്‌നമായെങ്കിലും സ്വന്തമായികിട്ടുവാന്‍
ചൊല്ലുക നീ, ഞാനേതു ശപഥം എടുക്കവേണം.
പിരിയില്ല പാരിലെന്നാണയിട്ടന്നു നീ ...
അത്രമേല്‍ അന്നെന്‍റെ ആത്മാവിലാണ്ടു നീ
അവസാനം അകലേക്ക് പാറിയകന്നു നീ
അപരാധം എന്തെന്ന് അറിയില്ലെനിക്കിനി
അത് കൂടി പറയാതെ മറഞ്ഞതെന്തിനു നീ.
സ്നേഹത്തിന്‍ തീര്‍ഥവും , മോഹത്തിനര്‍ഥവും
ചാരത്തിരുന്നു ഞാന്‍ പകര്‍ന്നു തരികെ;
ശയനത്തിലെപ്പോഴോ ശൂന്യമാം ഇക്കരെ
ഇരുത്തി നീയെങ്ങു പോയ് മറഞ്ഞു.
ആവില്ലെനിക്ക് നീയില്ലാതെ ജീവിതം
ആത്മാവ് നീയല്ലെയോ ഏന്‍ ഊഷരമേനിയില്‍?
എനിക്ക് കരഞ്ഞു കണ്ണുകള്‍ നിറയ്ക്കാം
ഒഴുകും കണ്ണീര്‍ കവിളില്‍ പുഴകളാക്കാം
എന്തെന്നാല്‍ ഞാന്‍ സ്ത്രീയാണ് ...
അതെന്‍ ജന്മാവകാശം.
അനിഷേദ്ധ്യമാണ് നിനക്ക്.
പക്ഷേ ...
നീ ഓര്‍ക്കാതെ പോയതൊന്നുണ്ട്,
അതിന്‍ ഒരിറ്റ് നീരിന്‍ ഇളം ചൂടേറ്റാല്‍
വെന്തു പോകും നിന്‍ ഹൃദയം.
ആ ഒരിറ്റ് മിഴി നീര്‍ നിന്നന്തരാളങ്ങളില്‍
അലകടല്‍ തീര്‍ക്കാന്‍
മതിയാവുമെന്നും നീ മറന്നു ...
കടലെനിക്കിഷ്ടമെന്നാലും, പക്ഷേ
അത് എന്നില്‍ ഉടലെടുക്കും
കണ്ണുനീര്‍ കൊണ്ടാവരുതേ ...
കാറ്റും കോളും നിറഞ്ഞോരാ കരിങ്കടലില്‍
എന്‍ പ്രണയം മുങ്ങി മരിക്കുമോ?
നിന്നെ തനിച്ചാക്കി എന്‍ യാത്ര
സഹിക്കാനാവതില്ലെനിക്ക്.
പക്ഷേ ...
അവസാനത്തെ കാഴ്ച നിന്‍ മുഖമാവണം
എന്‍ സ്വാര്‍ഥതക്ക് വഴങ്ങുവാന്‍
എനിക്കിഷ്ടമേറെ.
പറഞ്ഞു വരുന്നതെന്‍ യാത്രയെ.
എന്നുടെ അവസാന യാത്ര ...
പക്ഷേ ...
എന്‍ അന്ത്യകര്‍മ്മച്ചടങ്ങുകളില്‍
നീ വരരുതൊരിക്കലും....
നീ പ്രണയിച്ചതെന്‍ ബാഹ്യ
സൌന്ദര്യമല്ലെന്നെനിക്കറിയാം
ഞാനെന്‍ ശരീരം
ഉപേക്ഷിക്കുന്നതു നിന്നിലേക്ക്
ലയിക്കാന്‍ വേണ്ടി മാത്രമേന്നോര്‍ക്ക നീ.
പാതിരാക്കിളികള്‍ പാട്ടുപാടിയ നേരത്തു
പാതിരാവില്‍ കണ്ടൊരു സുന്ദര സ്വപ്നം ...
ചിത്തിരമട്ടുപ്പാവിലെ പോന്നു തമ്പുരാന്‍
ധരിത്രിയിലെ നിശാഗന്ധിയെ പ്രണയിക്കുന്നത്...
വെള്ളിതിങ്കള്‍ പൂനിലാവ് വിടര്‍ത്തിയ രാവില്‍
നിശാഗന്ധി പൂവ് പതിയെ പതിയേ വിരിയുന്നതും
മെല്ലെ മെല്ലേ നറുഗന്ധംപരത്തി നാണത്താല്‍
ഇതളുകള്‍ വിടര്‍ന്നതും, കൊതിയോടെ
പൂവിന്‍ ഗന്ധം ആവോളം നുകരുന്നതും ...
കുളിരോടെ പെയ്യുമാമഞ്ഞുതുള്ളികളായി
പൂവിന്‍ ഇതളുകളിലോഴുകുവാന്‍ മൂകമാം
എന്‍ മനം ഒരുമാത്ര വെറുതേ കൊതിച്ചു പോയ്...
ഗര്‍വ്വോടെ വിടര്‍ന്ന നിശാഗന്ധി മാനത്തേ തമ്പുരാനോട്
മൌനമായി ചൊല്ലി ,
വര്‍ഷങ്ങള്‍ കാത്തിരുന്ന്
വിടരും മുമ്പേ മിഴികൂമ്പും
പൂവിന്‍ വേദനകള്‍ നീ അറിഞ്ഞിലയോ ...
തേങ്ങും ഹൃദയത്താല്‍ ഞാനെഴുതി
പൂവിന്‍ വേദന വിങ്ങുംമെന്‍ഹൃദയ-
നൊമ്പരമതില്‍ ചേര്‍ത്തെഴുതി ...
തുല്യമായി നീന്തുന്ന ദു:ഖക്കടലില്‍ നമ്മള്‍
ശാന്തിതന്‍ തീരത്തണയുവാനായ് പരസ്‌പര
നോവുകളള്‍ക്കൊരന്ത്യമുണ്ടെന്നേന്‍
മനമെന്നോടോതുന്നതു നീ അറിഞ്ഞുവോ...??
നിന്‍റെഗര്‍വ്വ് ദൂരെത്തെറിഞ്ഞിട്ട് നിന്‍മനം
എന്‍ ചാരത്തായി എന്നേറെ കൊതിയോടെ
പറയുവാന്‍ വെമ്പുമ്പോള്‍ ,
സത്യമെന്തെന്നു ...!
തിരിച്ചറിഞ്ഞു കണ്ടതാവാം സ്വപ്നത്തേ
സ്വപ്‌നത്തെ തഴുകി തലോടി ശയനത്തെ
വീണ്ടും കാത്തു കാത്തുകിടന്നു ...
വീണ്ടും ഒരുവേള മയങ്ങിയ വേളയില്‍
കാണാതെകണ്ടു നിന്‍ മുഖം
കേള്‍ക്കാതേ കേട്ടു ശ്രുതിയായി
രാക്കിളി സ്വരം മെന്‍ മനതാരില്‍ ...
രാത്രിതന്‍മേനില്‍ നീപകര്‍ന്ന
സുഗന്ധവു മറിഞ്ഞു ഞാന്‍...
ഒക്കെയും ഹൃദ്യമായി തോന്നിയോരാനേരത്ത്
തല്‍ക്ഷണമെത്തണം നിന്നുടെചാരത്ത്
എന്നേറേക്കൊതിയോടെ മോഹിച്ചു പോയി...
എന്നേറെ കൊതിയോടെ പറയുവാന്‍
വെമ്പുമ്പോള്‍ സത്യമെന്തെന്നു തിരിച്ചറിഞ്ഞു
കണ്ട സ്വപ്‌നത്തേ തഴുകിത്തലോടി ശയനത്തേ
വീണ്ടും കാത്തു കാത്തു കിടന്നു ...
അനേകര്‍ക്കേകാത്ത സ്വരമാകും വരത്തില്‍ നിന്നൊരല്‌പം
കനിഞ്ഞു നീ തന്നിട്ടും അരവയര്‍ നിറക്കുവാന്‍
അഷ്ടിക്കു വകയായ് ഈ അശരണക്കൊരു
ചെറുവരം കൂടി തരുമോ നാഥാ ...
ആസ്വാദകരെന്‍ ചുററിലും കൂടുമ്പോള്‍
ആനന്ദ നിര്‍വൃതിയില്‍ സായൂജ്യമടയുമ്പോള്‍
അവരുണ്ടോ അറിയുന്നെന്‍ ജീവിതം;
അരങ്ങിലാടും വേഷങ്ങളാണെന്ന സത്യത്തേ ..
ആമോദമൊക്കെയും പോയി മറഞ്ഞെന്നില്‍
ആശതന്നുറവയും വറ്റി വരണ്ടു പോയ്
തീരത്തേപ്പുണരും തിരമാല പോലെന്‍ മനം.
ഉള്‍ക്കണ്ണാല്‍ കാണുന്നു നിന്‍ രൂപമെന്നുമെന്നും.
ദൂരെ നിന്നൊഴുകിയെത്തും പനിനീര്‍പൂവിന്‍
നറുമണം, നിന്നേത്തഴുകി പരിമളം പരത്തും
രാക്കാറ്റിനറിയുമോ എന്‍ പരിവേദനം.
ഒരു വേള നിന്നോട് രാക്കാറ്റു ചൊല്ലിയോ എന്‍ പരിഭവം.
പൂങ്കുയിലിന്‍നാദവും പൂക്കള്‍തന്നഴകും
പുന്നാരമൊഴിയുമൊക്കെയും ചേര്‍ന്നൊരു
കറയറ്റ സുന്ദര ശില്‍പ്പമല്ലോ കാദംബരി നീ-
യെന്നു പലവുരു ചൊല്ലിയതും നീ മറന്നുവോ ...?
കാണുവാനേറെ മോഹമുണ്ടെന്നാകിലും
കാണാതിരിക്കാന്‍ ആകുമൊ ദേവാ.
നിന്‍ കനിവു കാത്തു ഞാന്‍ കൈകള്‍കൂപ്പി
കാത്തിങ്ങു നില്‍ക്കുന്നു നിന്‍ മുന്നില്‍ ...
എന്‍റെ വികല ഭാവനകളും അനുഭവ ശകലങ്ങളും പേറി
നിന്‍ മുന്നില്‍ കനിവു കാത്തു നില്‍ക്കുന്നോരടിയ ഞാന്‍
കാണുവാനേറെ മോഹമുണ്ടെന്നാകിലും
കാണാതിരിക്കാന്‍ ആകുമൊ ദേവാ......
അനുവാദമില്ലാതെ മലകള്‍ താണ്ടി
പുഴകള്‍ താണ്ടി , ദേശങ്ങള്‍ താണ്ടി
കിഴക്കന്‍ ചക്രവാളത്തില്‍ കുന്നിറങ്ങിത്തിളങ്ങി
നാണത്തോടെ മെല്ലേ മെല്ലേ കണ്‍ചിമ്മി
പുലരിയില്‍ നീയെന്‍ മുന്നില്‍ വരുമ്പോള്‍
നിനക്കു ആര്‍ക്കാനും ഇല്ലാത്ത
പൊന്‍ പിറവിയുടെ ഭംഗിയോ ...!!
മദ്ധ്യേനിനക്ക് കോപാഗ്നിയില്‍
എരിയും കനലിന്‍ താപമോ...??
മൂവന്തിയില്‍ അനുവാദം കാക്കാതേ
ഒരുവാക്ക് ചൊല്ലാതെ നീ
പടിഞ്ഞാറന്‍ ചക്രവളത്തില്‍
കടലിന്നഗാധതയിലേക്ക് മുങ്ങിതാഴുമ്പോള്‍
നിനക്ക് മാത്രം സ്വന്തമായ പകലോന്‍
ചെംചുവപ്പില്‍ മഞ്ഞ കലര്‍ത്തി സന്ധ്യേ
നിനക്കു നല്‍കി വശ്യതയാര്‍ന്ന നിറഭംഗി ....
പകലിന്‍റെ പരിഭവങ്ങള്‍ പറഞ്ഞു നീ
രാവിന്‍റെ മാറിലേക്ക് തല ചായ്ച്ചു
മയങ്ങാന്‍ തിടുക്കം കൂട്ടും സായംസന്ധ്യേ
നിനക്ക് ഇത്ര മാസ്മരികതയോ....!!
കീറിയെടുത്ത തളുകൊണ്ട് മുഖം മറച്ച നീ
വിധി എനിക്കായി തന്ന ശ്മനപുഷ്പം
മോഷ്ടിട്ടിച്ചിരിക്കുന്നു...!!
വിരഹ കാലത്തിന്‍റെ ദു:ഖ ജീവിതത്തില്‍
ഉപ ശിര്‍ഷകം തിരയുന്ന മേലങ്കിയില്ലാത്ത
അപ്സരസ്സ് അല്ലയോ നീ...!!
എന്‍റെ നയങ്ങള്‍ നിറതിങ്കളായി
മനസ്സില്‍ ഉറഞ്ഞ എന്‍റെ താപമെല്ലാം
കണ്ണുകള്‍ ചുടു നീരായിച്ചോരിയുമ്പോള്‍
ഒരു നേര്‍ത്ത സ്വാന്തനം പോല്‍
സായന്തനത്തില്‍ നിന്നില്‍ നിന്നെന്‍റെ
ചുമലിലേക്ക് പാളിയ കാറ്റേ...
നിന്നെ കൊതി തീരേ കൊത്തിത്തിന്നുന്ന
ആര്‍ത്തി പൂണ്ട ബന്ധങ്ങള്‍
ആത്മഹത്യ ചെയ്യാന്‍ ഒരു കാരണം തേടുന്ന നീ
കവിതയുടെ അപൂര്‍ണ്ണതയില്‍
ജീവിതം സ്വപ്നങ്ങളുടെ സമാഹാരമായി
വരച്ചു തീര്‍ക്കുന്നുവൊ...??
നിശിഥത്തില്‍ നീ പാടിയ വരികളില്‍
നിലാവ് അന്ത്യയ ചുംബനമര്‍പ്പിക്കുമ്പോള്‍
ഉറക്കമെന്ന കൊച്ചു മരണത്തിലേക്കോഴുകുവാന്‍
വിടാതെ നെഞ്ചിലേക്ക് സ്വപ്നവുമായി
നീ കയറവേ എന്‍റെ നക്ഷത്രങ്ങള്‍ നിന്‍റെ
നക്ഷത്രങ്ങളേ വേള്‍ക്കുന്നു അറിയുന്നുവോ നീ...
കരള്‍ ചാരിയ വാതില്‍പ്പടിയില്‍
ചിര കാലം കാവല്‍ കിടക്കേ
വിധി പൂട്ടിയ വെള്ളിത്തേരില്‍ വൃഥാ
കണ്ണുനീര്‍ മുക്കിയുയര്‍ത്തിയ സ്വപ്നവും
പകയോങ്ങിപ്പോട്ടിയ മോഹവും
ചതിയൂതിപ്പോട്ടിയ ശംഖു പോലേന്‍മനസ്സും
മറു ചെരിയിലെന്‍ മമ സോദരരും
കരള്‍ കത്തിയ ചിതയിലെരിഞ്ഞിട്ടും
എന്‍റെ മുന്നില്‍ ചോദ്യങ്ങള്‍
നടുവൊടിഞ്ഞു നില്‍ക്കുന്നു
ഒരുനാള്‍ അഭയം തേടിഞാന്‍
സ്നേഹത്തിന്‍ വീട്ടുവാതിക്കല്‍
ചോ ദ്യങ്ങള്‍ ശരവേഗത്തില്‍ എന്‍റെ നേര്‍ക്ക്
ഞാന്‍ ബധിരയുടെ വേഷം കെട്ടി
ആളോഴിഞ്ഞ ഇടവഴിയില്‍
ദു:ഖത്തിന്‍ നിറകുടമോന്നു പൊട്ടിച്ചു,
ജീവിതമെന്ന വൃഥമോഹം ഉപേക്ഷിച്ചു
അറിയാത്ത ചില സത്യങ്ങള്‍
ചോദ്യങ്ങളായി ഉള്ളില്‍ക്കിടത്തി
ഓടിയകലുന്ന പാതകളില്‍
മിന്നി മാറുന്ന ചിത്രങ്ങളില്‍
ഉറ്റവര്‍ത്തരും നോവിന്‍ മധുരമൂറും
വിടയുടെ വിതുമ്പലില്‍ ഇരു മിഴിനീര്‍ത്തുള്ളികള്‍
യാത്രാമൊഴി ചൊല്ലിയ വേളയില്‍
വഴി മറന്ന കിളി മരണത്തിന്‍ ചിറകടി-
യേന്തി കൂട്ടില്‍ തിരിച്ചെത്തിയിട്ടും
തേടിയ ഉത്തരങ്ങള്‍ക്കു പിന്നിലെ
എന്‍റെ ചോദ്യങ്ങള്‍ തീര്‍ന്നില്ല ...??
ഒടുവിലാദിനം വന്നു ,
ഓര്‍മ്മകളുടെ പഴുതുകളിലെവിടെയോ
മായാത്ത ഒരാള്‍രൂപം വരച്ചിട്ടു ഞാന്‍
യാത്ര പറഞ്ഞകലുംമ്പോള്‍ നിന്‍
മിഴികളില്‍ അലിയുമിരുളിന്‍റെ ആഴങ്ങളില്‍
ഞാനുരുകി അസ്തമിക്കുകയായിരുന്നു
കാലത്തിന്‍റെ കളിയരങ്ങില്‍ ജീവിതത്തിന്‍റെ
കോലം കെട്ടു കഴിഞ്ഞിറങ്ങുമ്പോള്‍
ആത്മ വിന്‍റെ ചില്ലു ജാലകത്തില്‍
നിനക്കായി കാത്തു വച്ചത് ഒരുപിടി സ്വപ്നങ്ങള്‍...
അവ ചിതറി വീണുടയുകയാണ്
അന്യതുടെ മൂടുപടമഴിഞ്ഞു വീണ
ഈറന്‍ സായഹ്നങ്ങളെ സ്നേഹിച്ചു
മൌ നത്തിന്‍റെ ഇടവഴിയില്‍
അനാഥയായിത്തിരുന്ന പ്രതീക്ഷകള്‍...
വേര്‍പാടിന്‍റെ കനല്‍ ചൂടേറ്റ്
എരിഞ്ഞടങ്ങുകയാണ്
വിശുദ്ധിയുടെ മുനയോടിയുന്ന
നിയോഗങ്ങളുടെ ഏറുമാടത്തില്‍
ആര്‍ത്തിരമ്പുന്ന ലഹരിയായ്
സ്നേഹത്തിന്‍റെ ഉറവതേടി
എനിക്കിനി സ്വതന്ത്രമായ് കടന്നുചെല്ലാം
അപ്പോള്‍
നിറയുന്ന ദു:ഖ സംതൃപ്തികളില്‍
അലിയുന്ന വേദനയുടെ പൊരുളറിയുമ്പോള്‍
കരയരുത് ...! ശപിക്കരുത് ...!
ഈ കാവ്യമിനിയും വിടരും
എന്ന് കരുതി സമധനിക്കുക...
ഒരു വസന്തത്തിന്‍റെ പൂച്ചെപ്പുമായി
വര്‍ണ്ണവും , നറു ഗന്ധവും പേറി
എന്നിലേക്ക് വന്നവള്‍ അല്ലേ നീ
ഇന്നെന്‍ പഥേയം നിറയെ എനിക്കായിതള്‍-
വിരിച്ചു എന്നേ നോക്കി ചിരിക്കുന്നുവോ നീ ??
വിരഹാദ്ര യാണോ നീ ...?
അതോ പ്രണയിനിയോ നീ ...?
ഒരു ജന്മത്തില്‍ നീ ചുരത്തിയ പൂവുകള്‍
എനിക്കായി ഇതള്‍ വിരിച്ചവള്‍ അല്ലേ
നിന്‍റെ ഒരു വസന്തം എനിക്ക് കടം തരുമോ ...??
അരുമയായി കേഴുന്നു നിന്നോട് ഞാന്‍
നിന്‍റെ സ്വപ്നങ്ങളുടെ മാരിവില്ലില്‍
നിന്നു ഒരു വര്‍ണ്ണം എനിക്കു തരിക
ഞാനെന്‍റെ സങ്കല്പങ്ങള്‍ക്ക് നിറം പകരട്ടെ
നിന്‍റെ മിഴികളില്‍ നിന്ന് ഒരു നക്ഷത്രം
എനിക്കു തരിക ഞാനെന്‍റെ മനസ്സിലെ ഇരുട്ടകറ്റട്ടേ
നിന്‍റെ സമുദ്രത്തില്‍ നിന്നും ഒരു കുമ്പിള്‍
എനിക്കു തരിക ഞനെന്‍റെ ദാഹമകറ്റട്ടേ
നിന്‍റെ ഹൃദ യത്തിന്‍റെ ഒരു കോണില്‍ ഇടം തരിക
ഞാനെന്‍റെ നൊമ്പരങ്ങള്‍ ഒളിപ്പിച്ചു വെക്കട്ടേ
നിന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗം
എനിക്കു കടം തരിക നിന്നെപ്പോലെ
ഒരു വസന്തമായി ഞനും ഒന്നു ജീവിക്കട്ടെ ...
കനവു പാകിയ വഴിയിലായി ഞാന്‍
മിഴികളില്‍ പൂവിട്ട സ്വപ്നവും പേറി
സ്നേഹം പൂക്കുന്ന താഴ് വരയില്‍
കാത്തിരുന്ന നാളില്‍, എന്‍ സ്വപ്നച്ചരുവില്‍
പൂത്തിറങ്ങാറുള്ള മാനത്തെ പൊന്‍ താരങ്ങള്‍
എന്നെ നോക്കി മിഴിചിമ്മുമ്പോള്‍
കറുത്ത പേക്കിനാവുകള്‍ വകഞ്ഞുമാറ്റി
പാരിന്‍റെ നീലിമയിലലിയുമ്പോള്‍
ഞനൊന്നുകൊതിച്ചു ദൂരേയുള്ളോരാ
മാനത്തെ തമ്പുരാനും തരക മക്കളും
ചൊരിയുന്നൊരു തൂവെണ്‍ നിലവിലലിയാന്‍
ഞാനറിയാതെ അറിയാതെ അലിയാന്‍
നാണത്തില്‍ ഞനൊന്നു മിഴികൂമ്പുപോള്‍
എന്‍ നെറുകയില്‍ ഒരു മുത്തം തരുവാനും
മടിയില്‍ തലചായ്ക്കും മാന്‍പേടയാകുവാനും
പുലര്‍ മഞ്ഞു പോലെയെന്‍ ഓര്‍മ്മകളില്‍
ഒരു ഹിമകണമായി നീയെന്‍ വിരല്‍ത്തുമ്പുതൊടു-
വതിനായി ഞനൊന്നുകൊതിച്ച നേരം
പോരുളറിയാത്തോരെന്‍ മൊഴികള്‍
മുറ്റത്ത് ദിക്കറിയാതെയെത്തുന്ന കാറ്റില്‍
ദിശയറിയാതെ പാറിപ്പറന്നു പോകുമ്പോള്‍
പേരറിയാത്തൊരു മൌനനൊമ്പരം മെന്‍-
നെഞ്ചുനോവിക്കുമ്പോള്‍ ഒരു പിന്‍ വിളിക്കായ്
കാതോര്‍ക്കാതേ എന്നേത്തനിച്ചാക്കി നീ പോകയോ...!!