Thursday, February 7, 2013

നോവറിയും ബന്ധങ്ങള്‍




















കാലത്തിന്‍റെ കാറ്ററിയാതെ 
വര്‍ഷപ്രളയങ്ങളറിയാതെ 
പാറപിളര്‍ന്നു പൊള്ളുന്ന 
വേനല്‍ച്ചുളയിലെരിഞ്ഞമരുന്നു  
ഇന്നു ബന്ധങ്ങള്‍...!! 

സ്വന്തം വേദനകളെ പുണര്‍ന്നു 
കരയുവാന്‍ കഴിയാതെ 
എരിഞ്ഞു തിരുന്നവര്‍ എത്രയെന്നോ...??
ലോകമേ നിന്‍റെ നന്മയുടെവിത്തുകള്‍ 
എവിടെയാണ് മറഞ്ഞിരിക്കുന്നത്...??
നഗരപ്പുഴുപ്പിന്‍റെ ഗന്ധങ്ങളില്‍ 
വിളര്‍ത്ത പകല്‍ച്ചിലമ്പലുകളില്‍ 
രാപകലുകള്‍ പോലും തിരിച്ചറിയാന്‍ കഴിയാതെ 
അച്ഛന്‍ മകളില്‍,
സഹോദരന്‍ സഹോദരിയില്‍,
ഗുരു ശിഷ്യയില്‍,
മകന്‍ അമ്മയില്‍,
കാമത്തിന്‍റെ വേരുകള്‍ചുറ്റി പടര്‍ന്നു കയറുന്നു...
അസ്ഥിരമായ അസ്തിത്വമില്ലാത്ത 
എത്രെയോ ബന്ധങ്ങള്‍ .....




















ഒരു പുഞ്ചിരിക്കും ആശ്വാസവാക്കിനുംപകരമായി 
ഇല്ലാതാകുന്നയെത്രെയോ ജന്മങ്ങള്‍ ? 
ആരാലും നിര്‍വചിക്കപ്പെടാതെ,
കണ്ണീര്‍ നനവുള്ളപുഞ്ചിരിയൊരുക്കി 
കഥകള്‍ക്കുമപ്പുറത്താവുന്നു ബന്ധങ്ങള്‍ 
നിലാവിന്‍റെ പൂങ്കവിള്‍ ചുംബിച്ച് ,
സ്വപ്നങ്ങളുടെ കലപിലകളിലലിഞ്ഞു 
തീരേണ്ട ബന്ധങ്ങള്‍ ....!!
ഇന്നിപ്പോള്‍ ....??
ദിക്കുകള്‍ മറന്ന്,വഴികള്‍ മറന്ന്,സ്വയം മറന്ന്,
തരിച്ച സ്മൃതിച്ചുവരുകള്‍ 
ആകാശങ്ങളെ ചൂഴ്ന്നു ചുഴലിയായ്,
പ്രളയമായ്, അതില്‍ ലയിച്ച് 
എന്തോ ആയിത്തിരുന്നു...  
വിറക്കുകയാണ് തൂലിക 
അക്ഷരങ്ങളായി തീരുന്നതോ 
ഉള്ളില്‍നിന്നൂര്‍ന്നു വരുന്ന രോക്ഷത്തിന്‍ പ്രാണരക്തം 






















Tuesday, February 5, 2013

അര്‍ദ്ധ വിരാമം






















ജീവിതത്തില്‍ ഒരുനാള്‍ 
മരുപ്പച്ച തേടിപ്പോയി ഞാന്‍ 
അതില്‍ പിന്നെ കാലം കടലായതും ,
കടലില്‍ വഞ്ചി മുങ്ങിയതും
ഞാനറിഞ്ഞതേയില്ല.

ഉണര്‍ന്നപ്പോള്‍, സ്വപ്നം നഷ്ടമായൊരു 
കല്‍പ്പടവു മുന്നില്‍.
ഈ പടവുകളിലിരിക്കവേ... 
ആരെത്തിരഞ്ഞു ഞാന്‍ വന്നുവോ,
ഓര്‍ത്തെടുക്കാനാവാതെ മനം പിടഞ്ഞു.
ആത്മനൊമ്പരങ്ങളുടെ ശവപ്പറമ്പില്‍, 
ദൂരേക്ക് പോയവര്‍ നല്‍കിയിട്ടുപോയോരാ
മഞ്ഞുകാലത്തിന്‍ ഓര്‍മകളുമായി 
ഒരു കുഞ്ഞു സ്വപ്നത്തിനായി 
ഞാനിരുന്നു,   ഏകയായീ കല്‍പ്പടവില്‍.

ഇനിയൊരു മടങ്ങിപോക്കിനാവാതെ,
പാദങ്ങളെന്നെ നോക്കി പരിഹസിക്കുന്നു.
കെട്ടഴിഞ്ഞ ചൂലുകൊണ്ട് കരിയിലകളെ
തൂത്തുമാറ്റാന്‍ ശ്രമിക്കും പോല്‍
കുത്തഴിഞ്ഞ ചിന്തകളുമായി
ആകാശഗോപുരം പോലുള്ള പടവുകളില്‍,
നിസ്സഹായതയോടെ ഞാനിരിപ്പൂ.

കാതിലെന്തോ സ്വകാര്യം പറയുവാന്‍ 
എവിടെ നിന്നെന്നറിയാതെ വന്നൊരു 
തണുത്ത കാറ്റിനു എന്നോടെന്തോ 
പറയുവാന്‍ ഇല്ലേ.....???

ഇതൊരു അര്‍ദ്ധ വിരാമം ..
കൌമാരത്തിന്‍റെ വ്യാധിയില്‍ 
തമസ്സിന്‍ ഓളങ്ങള്‍ കരക്കണഞ്ഞില്ല.
ആരോടും പറയാതെ സന്ധ്യയുടെ 
ഇലകള്‍ ഒന്നാകെ പൊഴിഞ്ഞു പോയി..!!
ഇതു യൌവ്വനം ...!!

ഇളം കൈകളാല്‍ തലോടുന്ന വര്‍ണ്ണങ്ങങ്ങളാല്‍ 
വാരി ചൂടിയ മയില്‍പ്പീലിയാവേണം നീ 

നാളെയാ, നിലാവിന്‍റെ  തൊട്ടിലില്‍ 
മിന്നിയാളുന്ന താരകമാകേണം നീ 

ഇന്നിന്‍റെ  ജീവനില്‍  നറുവെട്ടം ചിതറുമീ
മെഴുകുതിരി പോലുള്ളീ ജന്മത്തിനുമിടയില്‍ 
നേരിന്‍റെ ജാലകം പണിയണം നീ 

നിന്നെവിട്ടു പോയവര്‍ക്കു മുന്നില്‍
വിജയത്തിന്‍റെ പടവുകള്‍ താണ്ടി  
ഉയിര്‍ത്തെഴുന്നേല്‍ക്കുമൊരു കണ്ണീര്‍പ്പക്ഷിയുടെ
ചിത്രം വരച്ചു തീര്‍ക്കേണം നീ





























































Monday, February 4, 2013

പൂമൊട്ട് പൂവാകും പോലെ























ഒരിക്കല്‍ നീ പറഞ്ഞത് ഓര്‍ക്കുന്നു ഞാന്‍
പൂമൊട്ട് പൂവാകും പോലെ..
ജനനത്തിലൂടെ ഒരുവന്‍ മരണത്തിലേക്ക് വളരുന്നു, 
പരാശ്രയത്തോടുകൂടി മാത്രമുള്ള ജീവിതം.
എന്നിട്ടും
" ഞാന്‍" " സ്വയം" എന്ന അവകാശവാദം... 
നേടിയോരല്ലേ നാമെല്ലാം 
"സ്വയം" എന്ന വാക്കില്‍ പ്രത്യക്ഷമായും പരോക്ഷമായും 
എത്രയോ കൈകള്‍  നമ്മുക്ക് താങ്ങായി... 
കൂട്ടിന്നുണ്ടായിരുന്നു...
പിന്തിരിഞ്ഞു നീ അകന്ന സന്ധ്യയില്‍ 
കനവുകള്‍ കൂട്ടുണ്ടായിരുന്നു എനിക്ക് 
നിഴല്‍ മറഞ്ഞ വീഥിയില്‍
നിന്‍റെ  മായാത്ത  കാല്‍പ്പാടുകളും.
മനസ്സിലെ ശൂന്യതയില്‍പതിഞ്ഞ 
ആള്‍ക്കൂട്ടത്തിന്‍റെ ചിത്രത്തില്‍ 
" ഇന്നത്തെ ഓര്‍മ്മകള്‍ക്ക് " 
ഇരുപ്പിടമുണ്ടായിരുന്നുവോ?? 
അറിയില്ല ........??
വെയില്‍പിറന്നതും മഞ്ഞുരുകിയതും 
പിന്നീടായിരുന്നു 
നിഴലുകള്‍ ചലിച്ചതും..
മായാത്ത നിഴലുകള്‍ ദൂരെ ദൂരെ
മനസ്സിന്‍ച്ചുരങ്ങളില്‍ ഊളയിട്ടതും 
നിനക്ക് ഓര്‍മ്മയ്ണ്ടോ...??
എന്തേ നീ എന്നെ എങ്ങനെ നോക്കുന്നു ...??
ഒരു മിന്നാമിനുങ്ങിനെ എനിക്കു 
കടംകിട്ടിയിരുനന്നെങ്കില്‍ ..
ഇരുളിലും നിന്‍റെ വിസ്മയംതുളുമ്പുന്ന 
മിഴികളെ ഞാന്നൊന്നു കാണുമായിരുന്നു 
മതിയാവോളം ...!!







Friday, February 1, 2013

പൊരുളറിയാത്ത നൊമ്പരങ്ങള്‍




















മടിയിലെ മണിവീണ വീണുടഞ്ഞു 
ഒരു രാഗം പോലും മീട്ടാനാവാതെ;
ഉള്ളില്‍ തിങ്ങിനിറഞ്ഞ മാസ്മര സംഗീതത്തെ 
പകര്‍ന്നു നല്‍കുവനാവാതെ,
മൌനത്തിന്‍ വാല്മീകത്തില്‍ മയങ്ങും
തന്ത്രികള്‍.....
പൊട്ടിയ രുദ്രവീണതന്‍ നൊമ്പരം 
ആരാനും അറിഞ്ഞുവോ..??

പാടുവാന്‍ കഴിവതില്ല ഒരു ഗാനം പോലും
എഴുതുവാന്‍ കഴിവതില്ല ഒരു കാവ്യം പോലും  
മനസ്സിലെ ശിബിരങ്ങള്‍ മാഞ്ഞുപോയതിന്‍ നൊമ്പരം
ആരാനും അറിയുന്നുവോ ..??

പാദത്തെ പുണര്‍ന്നു നടനമാടി കൊതിതീരാതെ,
മറവികളുടെ ലോകത്തേക്ക് വലിച്ചെറിഞ്ഞ 
കനക ചിലങ്കയുടെ നൊമ്പരങ്ങള്‍ 
ആരാനും അറിഞ്ഞുവോ ...??

നിദ്രയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയ മനസ്സേ..
മിഴിയിണകളെ മനപൂര്‍വ്വം അടക്കവേ,,
ഓര്‍മ്മകളുടെ മറവില്‍കൂടി ഓടി മറഞ്ഞ 
സ്വപ്നങ്ങള്‍തന്‍ നൊമ്പരമെന്തെന്നു
ആരാനും അറിഞ്ഞുവോ ...??

താനേ ചിരിച്ചും കരഞ്ഞും 
പതിയെ കിന്നാരം ചൊല്ലിയും 
പരിഭവം പറഞ്ഞുവന്ന കാറ്റേ 
നിനക്കുമുണ്ടല്ലോ പറയാനേറെ
പൊരുളറിയാത്ത നൊമ്പരത്തിന്‍കഥകള്‍
ആരാനും കേട്ടുവോ ..??

കുളിര്‍തെന്നലായിന്നു നീ തഴുകേ,
നിന്‍ മനസ്സിന്‍ തേങ്ങല്‍ അറിയുന്നു ഞാന്‍ 
എന്നളകങ്ങളെ ചുംബിച്ചുണര്‍ത്തവേ നിന്‍ ,
കണ്ണിരിന്നുപ്പും ഞാനറിയുന്നു..
നിനക്കുമുണ്ടല്ലോ പറയാന്‍
പേരറിയാത്ത നൊമ്പരങ്ങളേറെ
എന്നിട്ടും വന്നുവോ...
ആരാനും കേള്‍ക്കുവാന്‍  ...??

































































ചിറകൊടിഞ്ഞ കിനാക്കള്‍



















പ്രതീക്ഷയുടെ തുമ്പിചിറകുകള്‍ തളര്‍ന്നോടിയുന്നു ..
സ്മൃതികളുടെ കിനാവള്ളികളില്‍ തൂങ്ങി ഞാന്‍ 
രക്ഷപെട്ടോട്ടേ ...അകലേക്ക്‌ ......അകലേക്ക്‌ ........
"എങ്കിലും വിദൂരമായ ഭൂതകാലത്തിന്‍റെ കുറച്ച് 
ഓര്‍മ്മകള്‍ മാത്രം മസ്സിലുണ്ട് """!!

"""അതെന്തെന്നോ ...?????"""









മഞ്ഞരളിപ്പൂക്കളടരുന്ന 
വസന്ത സായാഹ്നത്തിലേക്ക് ....
മണ്ണപ്പം ചുട്ട് കാത്തിരിപ്പിന്‍റെ 
പരിഭവം ഉള്ള കളിവീട്ടിലേക്ക് ....
തെളിനീര്‍ നിറഞ്ഞ പായല്‍ മൂടിയ 
അമ്പലക്കുളത്തിലെ തണുപ്പിലേക്ക്......... 
ഹരിതഭംഗി നിറഞ്ഞ നീരോലിപ്പടര്‍പ്പുകള്‍ 
ചാഞ്ഞ ഇടവഴിയിലേക്ക്....... 
കുന്നിക്കുരുവും മഞചാടിമണികളും 
സ്ലെയിറ്റും കല്ലുപെന്‍സില്‍ തുണ്ടുകളും 
മയില്‍പ്പീലിത്തുണ്ടുകളും 
നിറച്ചു വച്ച മണിച്ചെപ്പിലേ ബാല്യം  ...

പിന്നെ .......




















രാമായണത്തിലേ ശാരിക പൈതലും 
ഭാരതത്തിലേ പാഞ്ചാലിയും ...
ശകുന്തളയും...സാവിത്രിയും ..ഇതൊക്കേ 
എന്‍റെ മുത്തശ്ശിപറഞ്ഞ കഥകള്‍  .....

""ഭാവി കാലത്തില്‍ എന്ത് ?? എങ്ങനെ ??
ഇവിടെ എനിക്ക് ഒന്നും ഓര്‍ത്തു  
സൂക്ഷിക്കാന്‍ ഉണ്ടായിരുന്നില്ലാ"".
ഈ കാലത്തില്‍ നിന്നും ഒരു മോചനം 
വേനലിന്‍റെ ഉഷ്ണ പുഷ്പങ്ങളില്‍  നിന്ന് 
ഒരു ചാറ്റല്‍ മഴയുടെ വിതുമ്പലില്‍ നിന്ന് 
പുലര്‍മഞ്ഞിന്‍റെ കനത്ത ശീതത്തില്‍ നിന്ന് ..
ഞാന്‍ രക്ഷപെട്ടോട്ടേ .......
അകലേക്ക്‌ ......അങ്ങ് ..അകലേക്ക്‌ ....

Thursday, January 31, 2013

കുറുമ്പുകള്‍






























മാരിവില്ലിന്‍ വര്‍ണ്ണങ്ങളാല്‍ 
ചാലിച്ചോരു സൌന്ദര്യമേ, 
മിഴിവേകി മായുമൊരു മഴവില്ലേ 
നീ മാനത്തിനേകുമോ നിന്നുടെ വ്യഥകള്‍...??

കുങ്കുമം ചൊരിയും ശോഭയില്‍
നാണം  ചാര്‍ത്തി വന്നൊരു  സന്ധ്യയേ, 
നീ പകലിനേകുമോ നിന്‍ വേദനകള്‍...??

ശ്യാമവര്‍ണ്ണം ചൂടും പൂനിലാവില്‍ 
വെഞ്ചാമരം ചൂടിയ രാവേ 
നീ നിഴലായ് അലയുമോ...??
മൌനത്തിന്‍റെ ചൂടില്‍, കുളിര്‍ തേടിപ്പറന്ന 
നിശാശലഭമേ വേനലില്‍  
നീ നോവായി മാറുമോ ...??

കണ്ണിരിന്‍ താഴ് വരയിലെ നന്മയാം,
തെന്നലിന്‍ താരാട്ടിലെ മണിമുത്തേ 
എന്‍ കണ്ണിരും ദു:ഖവും 
നീയ്യേറ്റുവാങ്ങുമോ...??

































Wednesday, January 30, 2013

സ്വപ്നംകൊണ്ടൊരു കളിവീട്
















കൊഴിഞ്ഞു വീണൊരു  സ്വപ്നങ്ങളാല്‍
എന്‍ മനസ്സിലൊരു കളിവീടുണ്ടാക്കി 
ദു:ഖത്താലതിനു അടിത്തറപാകി,
വേദനയാല്‍ ഞാനതിനെ കെട്ടിപ്പൊക്കി.

കണ്ണുനീരാലതിനെ ദിനവും നനച്ചു 
മൌനത്താല്‍ ഞാനതിനെ തേച്ചുമിനുക്കി 
ക്ഷമ കൊണ്ട് ഞാനതിനു നിറമേകി; 
മനസ്സാലൊരു സുന്ദരമാം ജീവിത ചിത്രം വരച്ചു ...

പുഞ്ചിരി തണലൊരുക്കും കളിവീടിന്‍ മുറ്റത്തോ,
ഞാന്‍ വേരുകള്‍ മുളക്കാത്ത ചെടികള്‍ നട്ടു. 
ഇലകള്‍ തളിര്‍ക്കാത്ത ചെടികകളാല്‍,
പൊന്‍വസന്തം തീര്‍ക്കാനായി കാത്തിരുന്നു.

മിന്നാമിനുങ്ങുകള്‍ ചെടിക്കു പ്രകാശമേകി, 
അപ്പൂപ്പന്‍ താടികള്‍ ഇളം കാറ്റായി വന്നു. 
ഗ്രിഷ്മത്തിന്‍ തൂശനിലത്തൂമഞ്ഞു തുള്ളികളിറ്റിച്ചു;
ചെടികളില്‍ കിനാവിന്‍ മോഹ പൂക്കളേ സൃഷ്ടിച്ചു
എന്‍ സ്വപ്നവസന്തം ആവോളം നുകരാന്‍ 
കിളികള്‍ പറന്നെത്തി ദൂരെ നിന്നും.
പൂവിന്‍ നറുതേന്‍ നുകരാന്‍ അളികളുമെത്തി ...
കാത്തുവെച്ച പൊന്‍ വസന്തവുമായി മഴയുടെ 
വരവിനായി കാത്തിരുന്നു നിറക്കണ്ണുമായി.

നിനച്ചിരിക്കേ വര്‍ണ്ണങ്ങള്‍ വാരി വിതറിയോരാ, 
വാര്‍മഴവില്ല് എന്നെനോക്കി ചിരിപ്പൂ കളിയോടെ. 
വഴിതെറ്റിവന്നൊരു  മഴക്കാറിനോടു പരിഭവം ചൊല്ലവേ,
മഴമേഘം എന്നോട്  മൌനമായി മൊഴിഞ്ഞു,
മറ്റാര്‍ക്കോ സ്വന്തമാം  സ്വപ്നം,
നിനക്കായ്‌ പെയ്തിറങ്ങി അറിയാതെ.....






Tuesday, January 29, 2013

അപര്‍ണ്ണ



















അങ്ങ് ..,
ദൂരേ ആകാശത്ത് തിളങ്ങുന്ന ഒറ്റ നക്ഷത്രം ..
കൈകളില്‍ ചോരയിറ്റുന്ന -
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകള്‍ 
പറിച്ചെടുക്കപ്പെട്ട ഹൃദയം 
മനസ്സില്‍ ഒരായിരം 
കടലുകളുടെ വേലിയേറ്റങ്ങള്‍....!! 


















ഇങ്ങു..,
ചാരേ ആകാശത്ത് വിതുമ്പുന്ന  ഒറ്റ നക്ഷത്രം .
കൈകളില്‍ അടഞ്ഞ കണ്ണുകള്‍ 
തുടിക്കാത്ത ഹൃദയം 
മരുഭൂമിയില്‍ നീ വിടരുമെന്ന് 
പ്രതീക്ഷിച്ച വസന്തങ്ങള്‍ക്കായ് 
കാത്തിരിക്കുന്ന  പാഴ് മനസ്സ് ...
തണുപ്പ് മരവിപ്പാകുന്നു രാത്രികളില്‍ 
ഗന്ധങ്ങള്‍ക്കു  ഭേദങ്ങളില്ലാതാവുന്നു 
എന്നോ ചോരവറ്റി സ്പന്ദനങ്ങള്‍ -
നിലച്ചുപോയ ഹൃദയമാണ് 
എന്‍റെ വരികള്‍ ...!!

Monday, January 28, 2013

നിലവും രാത്രിയും




















രാത്രി ചോദിച്ചു നിന്‍റെ നിഗൂഡതക്കു 
എന്തു നിറമാണെന്നു ???
നീല ആകാശത്തിന്‍റെ  പ്രണയ നിറം 
   
എന്നു  നിലാവ്..!!!
നിലാവു ചോദിച്ചു നിന്‍റെ അഗാധതക്കു

എന്തു നിറമാണ് ???
ജഡഗന്ധമുളള വയലെറ്റ്‌ നിറം
എന്നു  രാത്രി ..!!!
പക്ഷേ .................!!!!!!!!!!!!!!!!!!!
രാത്രിയും ..പകലും ..പ്രണയത്തില്‍ ആണല്ലോ ????
രാത്രി പറഞ്ഞു അതു ഒരു സത്യം ആണ്‌ ..
നിലവും ..നക്ഷത്രവും പോലെ....!!!!!

Friday, January 25, 2013

സായാഹ്നം














കൂടാണയാന്‍ ചിറകു വീശി പറക്കും 
പറവകളെപ്പോലെയാണ് സായാഹ്നം
സുന്ദരമായ സായാഹ്നത്തില്‍ സുര്യന്‍റെപ്രഭ
ആഴകടലിന്‍റെ അനന്തതയിലേക്കു  
നീങ്ങി അപ്രതയക്ഷമാകുന്നു. 
ഞാന്‍ ഏകയാണ് .. 
കൂട്ടിന്നു എന്‍റെ സ്വപങ്ങള്‍ മാത്രം ..
കല്ലും മുള്ളും നിറഞ്ഞ വീഥികളിലെ വിഘ്നങ്ങളും
തിരിച്ചടികളും മനക്കരുത്താല്‍ 
വകഞ്ഞു മാറ്റി ജീവിതത്തില്‍ മുന്നേറിയവര്‍ 
ആണു  നമ്മളില്‍ പലരും.....
ഇളം കാറ്റു  വന്നു ചെവിയില്‍ 
ഒരു പ്രണയമന്ത്രം പോലെ നീ തനിച്ചാണ് ..
കൂട്ടിന്  ആരും ഇല്ലായെന്നുഓതിയെങ്കില്‍ ... 
ദേഹത്തിനും ദേഹിക്കുമിടയിലെ അന്തരം... 
ആഴിയും ആകാശവും പോലെ- 
അനന്തമായ വിഹായസ്സിലെ കോടാനുകോടി 
നക്ഷത്രങ്ങളെ പോലെ ആണ്‌ 
എന്നു  മനസ്സിലാക്കാന്‍  മറന്നു പോകുന്നു നമ്മള്‍……
എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ആവേശത്തിന്‍റെ 
മറവില്‍ നിഷ്ട്ടങ്ങള്‍ എന്തൊക്കെയെന്നു 
നമ്മള്‍ തിരിച്ചറിയുമ്പോഴേക്കും 
കാലം നമ്മെ പിന്‍ തള്ളി പോയിട്ടുണ്ടാകും ..
ഇവിടെ ഓരോരുത്തര്‍ക്കും നഷ്ട്ടങ്ങള്‍ ഓര്‍ത്തു 
മിഴി നനയുമ്പോള്‍ ലാഭം 
എന്ന പുസ്തകില്‍ എന്ത് എഴുതിടാം......!!!

Wednesday, January 23, 2013

നീതിദേവത മുഖംമൂടി അണിഞ്ഞപ്പോള്‍

















പിന്നിട്ട വഴികളില്‍ ഒരു വട്ടം കൂടി 
ഞാന്‍ വീണ്ടും ഒന്നു നടന്നു 
അന്നു  ഞാന്‍ നടന്നോരാ  വഴികള്‍ക്കു 
ഇന്നെന്തോ പഴയൊരു ചന്തമില്ലല്ലോ ...??
വഴിയില്‍ പുഞ്ചിരി തൂവിയ 
പൂക്കളുമെങ്ങുമില്ലല്ലോ ...??

ഇഷ്ട്ട സ്വപനങ്ങള്‍ 
ചിറകൊടിഞ്ഞു എന്‍ കണ്ണില്‍നിന്നും 
കണ്ണുനീരിറ്റിറ്റു വീഴുന്നു...


മായിക സ്വപ്നം നെയ്യും മനസ്സില്‍
ഇന്നൊരു ജീവിത സ്വപ്നവുമില്ല;
ഇനിയെത്ര നാളുകളെന്നറിവതില്ലാ, 
ആ വേദനയില്‍ നിന്നും മോചനം നേടുവാന്‍
മാറില്ല ഒരിക്കലുമാ വേദന 
എരിഞ്ഞുതീരുന്ന നാള്‍ വരേയും
കനലായി എരിഞ്ഞടങ്ങുമെന്നുള്ളില്‍;


അസത്യത്തിന്‍റെ തീച്ചൂളയില്‍ നിന്നാണ് 
സത്യസന്ധതയുടെ  ചാരം കോരിയെടുത്തത്‌ 
നീതിയുടെ തുലാസില്‍ തന്‍റെ ചെയ്തികളുടെ 
തൂക്കംകുറഞ്ഞുവെന്നു തോന്നുമ്പോഴാണ് 
ഒളിഞ്ഞും തെളിഞ്ഞും നീതി ദേവതയെ നീ 
കല്ലെറിയാന്‍ തുനിയുന്നത്... 

നീയോ ഞാനോ എന്നധര്‍മ്മയുദ്ധത്തില്‍ 
തകര്‍ന്നടിഞ്ഞതാകട്ടെ മാന്യതയുടെ 
പളുങ്കു  കൊട്ടാരവും 
നന്മയുടെ റോസാ പുഷ്പ്പത്തിന്‍ 
ഇതളുകളില്‍ നീ ദുഷിച്ച വാക്കുകള്‍ 
ചൊരിഞ്ഞപ്പോള്‍ ,
അറിഞ്ഞില്ലേ  നീയെന്നേ...?
ഉതിര്‍ന്നകണ്ണീരില്‍ അലിഞ്ഞതു 
എന്‍ ജീവസ്വപ്നം ...

പ്രിയമുള്ള ആശകള്‍ കൊഴിയുമ്പോള്‍ 
നിലാവിനെ നോക്കി ഞാന്‍ നിന്നൊരാ കാലം.
ജീവനില്‍ കുളിരുള്ള നിലാവു പൂത്ത കാലം.

ഇന്നു നിലാവിനെ ഞാന്‍ നോക്കി നിക്കുമ്പോള്‍....
കൈനീട്ടി മരണമെന്നേ വിളിക്കുന്ന പോല്‍....
പാരിജാത മലര്‍ പൂക്കുന്ന രാവുകളില്‍ .
ചിലപ്പോള്‍ സുഖമുള്ള ഓര്‍മ്മകളെന്‍ നോവുകളായി ...
ചിലപ്പോള്‍ കൈപ്പുള്ള കണ്ണുനീരായി മാറി  ..
ആശകള്‍ മനസ്സില്‍ പേമാരി തീര്‍ത്തപ്പോള്‍
അറിയാതെ വീണു പോയി ഞാന്‍....
ഇരുള്‍മൂടിയ വഴിയില്‍ ...
കൈതാങ്ങിനായി 
ഒരു പിടിവള്ളിയില്ലാതെ ....





Tuesday, January 22, 2013

തിരിനാളം തേടുന്ന ഉത്തരങ്ങള്‍




















ഉത്തരമില്ലാതെയലയുമീ യാത്രയില്‍,
നിഴലിന്‍ പരുധിക്കുള്ളില്‍, വിശാലമാം ലോകം 
പണിതുയര്‍ത്തുവാന്‍ മോഹം കൊണ്ടൊരു മനസ്സേ ..!!

അറിവിന്‍റെ ആഴിയില്‍ മുങ്ങിത്തപ്പി 
അക്ഷരങ്ങള്‍ വാരിയെടുത്തു,
ഇന്നെന്‍ ചിന്തകളില്‍ കോര്‍ത്തിണക്കുവാനായി,
എന്നിട്ടുമെന്തേ എനിക്കായില്ല........

വെളിച്ചത്തിന്‍ മുഖംമൂടിയണിഞ്ഞു പതിയിരിക്കും 
അന്ധകാരമാം മായാജലത്തിന്‍
പടിയിറങ്ങും രാവിനെ നോക്കി പുഞ്ചിരിക്കാന്‍ 
എനിക്കെന്തേ കഴിഞ്ഞില്ലാ  ....

എന്തെനെന്നറിയാതെ പെയ്യുന്നൊരെന്‍ മിഴികളേ 
നിങ്ങളേ ഏതു പുഞ്ചിരിക്കൂട്ടില്‍ അടക്കും ഞാന്‍.
ജീവിതമാകും പുസ്തകത്തിലെ അടര്‍ന്നുപോയൊരു, 
താളുകള്‍ തുന്നിച്ചേര്‍ക്കുവാന്‍ തിരയുവതാരെ ഞാന്‍.

നിദ്രയെന്നില്‍ നിന്നും  തുടച്ചു കളഞ്ഞൊരു കനവുകള്‍    
എന്നേക്കുമായി നഷ്ട്ടമാക്കിയതെന്‍ പ്രിയ 
നിനവുകളേയായിരുന്നില്ലേ .....

എങ്ങോമറഞ്ഞോരാ സ്വപ്നമിന്നെന്‍ചാരേ ....
കണ്ണോരംപൊത്തി ക്കളിച്ചീടുമ്പോള്‍ 
പറയാന്‍ കൊതിച്ചൊരാ പരിഭവമൊക്കെയും 
തപസ്സില്‍ നിന്നുണര്‍ന്നൊരു മനസ്സിന്‍ കൂട്ടില്‍ ഒളിച്ചിരിപ്പൂ.

അപ്പൂപ്പന്‍താടി പോല്‍ പാറി നടക്കും മനസ്സേ
ഒറ്റപ്പെട്ടൊരു ഹൃദയത്തിന്‍ ലോല വികാരങ്ങള്‍ 
അന്ത്യവിശ്രമത്തിനായ് ഇടം തേടുവതെവിടേ....












Saturday, January 19, 2013

നിഴല്‍ ചിത്രങ്ങള്‍

























ഹൃദയം പൊട്ടിയോഴുകിയ
കണ്ണുനീരിന്‍ പുഴക്കരയില്‍
ഒന്നുമേ ചൊല്ലാതെ കുമ്പിട്ടിരിക്കുമീ
നിഴല്‍ ചിത്രത്തിനുള്‍ത്തടത്തില്‍..
പുഴ തന്‍ ഓളങ്ങളില്‍ നിന്‍റെ
പ്രതിബിംബം ഞാനാദ്യമായ്‌  കണ്ടു
പിന്നെ കണ്ണുകളിലെ മൌനവും ....
കെടാവിളക്കെന്ന പോലെ
അണയാതെകത്തുന്ന നിന്‍റെ നിഴലില്‍ 
പൊട്ടിച്ചിരികളോ, കുസ്രിതികളോ ,
ഒരുനേര്‍ത്തതേങ്ങലിന്‍ മാറ്റൊലിയോ ?
ഇല്ലാത്ത നിന്‍റെ മൌനം ...
എന്‍റെ  കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
ആരെന്നു തിരഞ്ഞു നീ പോകയോ..?
ചൊല്ലുക നിഴല്‍  ചിത്രമേ
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"
വീണ്ടും മറയുന്ന കാഴ്ചകള്‍ക്കു  പിന്നില്‍  ...........
പൊന്‍മണി ചെപ്പിലെ ഓര്‍മ്മകളോ ??
മുറിഞ്ഞപകലിന്‍റെ  മുഷിഞ്ഞ ഓര്‍മ്മകളുമായി
ജലരേഖപോലെന്നോ മറഞ്ഞു കളഞ്ഞാരോ  നിന്നേ ..!!
കഥയായി, നീ... എനിക്ക്
അകഥയില്‍ ഞാനില്ലായിരുന്നു
തിരഞ്ഞു നീ പോകയോ.., എന്നേ ??
ചൊല്ലുക നിഴല്‍  ചിത്രമേ...
എന്താണിന്നു നിന്‍ ഉള്‍ത്തടത്തില്‍ ......"!!
കാലം വലകെട്ടിത്തീര്‍ത്ത
ചിത്രങ്ങളെ നോക്കിയിരിക്കെ
നീ മരണത്തെ പറ്റി പറഞ്ഞു ..
പിന്നെ പിന്നെ ജീവിതത്തെ പറ്റിയും ......
മായിക സൌന്ദര്യമുള്ള മരണത്തെ പറ്റി
പറയാതെ പറഞ്ഞതും കാട്ടിക്കൊതിപ്പിച്ചതും നീയാണ്..!"
നിഴലുകള്‍ക്ക്  പിന്നില്‍   ഒരു തണലില്ലായിരുന്നുവെങ്കില്‍
എന്നേ മണ്ണോടു ചേര്‍ന്നേനെ
ആ വെളിച്ചത്തില്‍ മാത്രം ചലിക്കുന്ന
ജീവിതങ്ങള്‍ ......""
എന്‍റെ കാഴ്ച്ചകളില്‍ നീ അന്യനായിരുന്നു
വീണ്ടുംകണ്ടത് മറയുന്ന കാഴ്ചകള്‍
കാഴ്ചകള്‍ക്ക് പിന്നിലും ...........
അടഞ്ഞ ചില്ലുവാതിലിനിപ്പുറം
ജീവിതത്തിനു കാവലിരുന്നു ഞാന്‍  
ഇരുളില്‍ മരണത്തെ തിരഞ്ഞു...

Thursday, January 17, 2013

മനസ്സു പറഞ്ഞ സ്നേഹം .....
















ചെടികള്‍ മഴയെ സ്നേഹിക്കുന്നു
മഴ അതു അറിയുന്നുണ്ടാവുമോ..??
പൂവുകള്‍ പുലരിയെ പുണരാന്‍ കൊതിക്കുന്നു 
പുലരികള്‍ അതു അറിയുന്നുണ്ടാവുമോ..??
രാവുകള്‍ സന്ധ്യയെ പരിണയിക്കാനഗ്രഹിക്കുന്നു 
സന്ധ്യ അതു അറിയുന്നുണ്ടാവുമോ..??

















നക്ഷത്രങ്ങള്‍ നിലാവിനെ പ്രണയിക്കുന്നു  
നിലാവു അതു അറിയുന്നുണ്ടാവുമോ..??
മയിലിനെപ്പോലെ എല്ലാ പക്ഷികള്‍ക്കും 
നൃത്തം ചെയ്യാന്‍ കഴിയില്ല ..
അതു പക്ഷികള്‍ അറിയുന്നുണ്ടാവുമോ..??























പനിനീര്‍  പുഷ്പ്പത്തിനെപ്പോലെ 
പ്രണയം  കൈ മാറുവന്‍ 
എല്ലാ പൂക്കള്‍ക്കും കഴിയില്ലന്നു 
അവര്‍  അറിയുന്നുണ്ടാവുമോ..??
അടര്‍ത്തി എടുക്കുവാന്‍ ആവില്ല എന്നില്‍  നിന്നും 
നിന്‍റെ സ്നേഹത്തെ അതു നീ  അറിയുന്നുണ്ടാവുമോ..??
ഒരുനാളും നോക്കാതെ നീ നീക്കിവച്ച പ്രണയത്തിന്‍
പുസ്തകം അതു നീ അറിയുന്നുണ്ടാവുമോ..??















എത്ര ഇഷ്ട്ട പ്പെടാം ഒരാള്‍ക്ക് ഒരാളെ
അതു പറയാന്‍ നിനക്കു  അറിയുമോ ...??
ഒരു നിമിഷം പോരെ നിന്നെ ഓര്‍ക്കാന്‍ ‍...
അതും നീ അറിയുന്നുണ്ടാവുമോ..??
നിന്നെ തഴുകിയകന്ന രാക്കാറ്റിനോപ്പം
ഇരുട്ടിന്‍റെ നേര്‍ത്ത തേങ്ങല്‍..
അതു നീ അറിയുന്നുണ്ടാവുമോ..??
നിലാവിനോട് പിണങ്ങിയ തമസ്സ് 
പരിഭവത്തോടെ മരചുവട്ടിലൊളിച്ചതും  
ഒപ്പം കൂട്ടാന്‍ സമ്മതം ചോദിച്ചുതും 
നീ അറിയുന്നുണ്ടാവുമോ..??
നിദ്രയുടെ ആഴങ്ങളില്‍ ഊളിയിടാന്‍  
മടിയില്‍ തലചായ്യച്ചു ഉറങ്ങിയപ്പോള്‍  
മുടിയിഴകള്‍ക്കിടയിലൂടെ എന്‍റെ  
നേര്‍ത്ത വിരല്‍ സ്പര്‍ശം ..
തഴുകിയതു  നീ അറിയുന്നുണ്ടാവുമോ..??




















ഒന്നു ഉണരാന്‍ വെമ്പുന്ന വെളിച്ചത്തിനോടെന്നും 
ഇരുട്ടിനു പിണക്കമാണെന്നും 
നീ അറിയുന്നുണ്ടാവുമോ..??
ഒരു തരിനഷ്ട്ട ബോധംപോലും ഇല്ലാ എനിക്കു 
എനിക്കു നിന്നെ കിട്ടിയില്ലല്ലോ എന്നുഓര്‍ത്തു..
ഒരിക്കലും എന്നെ വിട്ടു പോകില്ലന്നു ഉറപ്പുള്ള 
എവിടെയോ   ഒരു നൊമ്പരം ..മാത്രം 
സുഖമുള്ള ഒരു നോവ്.. ഒരു നോവു മാത്രം 
അതു നീ അറിയുന്നുണ്ടാവുമോ..??