സുഗന്ധമില്ലാ പുഷ്പമായി,
നാദമില്ലാ വേണുവായി
തന്ത്രികള്‍ പൊട്ടിയൊരെന്‍ തംബുരുവായ്
എന്തിനെന്നേ ചതിച്ചു നീ ...
എങ്ങെങ്ങുപോയ് ഒളിച്ചു നീ ...
എന്‍ മിഴിനീര്‍ തടാകത്തില്‍ തെളിയും
നിന്‍ ചെറുചിരി ഓളങ്ങളെ മായ്ക്കുവാനെത്തും,
തെന്നലേ, നിനക്കിവിടെന്തു കാര്യം?
നിന്‍ സാമീപ്യമില്ലാത്തോരിന്നലെ
നീര്‍തുള്ളികള്‍ തെറിച്ച മണ്ണിലെ
മുളക്കാതെ പോയ വിത്തുകളെന്‍ പ്രണയം.
തഴുകിത്തലോടുമാ കരസ്പര്‍ശ സാന്ത്വനം
സ്വപ്‌നമായെങ്കിലും സ്വന്തമായികിട്ടുവാന്‍
ചൊല്ലുക നീ, ഞാനേതു ശപഥം എടുക്കവേണം.
പിരിയില്ല പാരിലെന്നാണയിട്ടന്നു നീ ...
അത്രമേല്‍ അന്നെന്‍റെ ആത്മാവിലാണ്ടു നീ
അവസാനം അകലേക്ക് പാറിയകന്നു നീ
അപരാധം എന്തെന്ന് അറിയില്ലെനിക്കിനി
അത് കൂടി പറയാതെ മറഞ്ഞതെന്തിനു നീ.
സ്നേഹത്തിന്‍ തീര്‍ഥവും , മോഹത്തിനര്‍ഥവും
ചാരത്തിരുന്നു ഞാന്‍ പകര്‍ന്നു തരികെ;
ശയനത്തിലെപ്പോഴോ ശൂന്യമാം ഇക്കരെ
ഇരുത്തി നീയെങ്ങു പോയ് മറഞ്ഞു.
ആവില്ലെനിക്ക് നീയില്ലാതെ ജീവിതം
ആത്മാവ് നീയല്ലെയോ ഏന്‍ ഊഷരമേനിയില്‍?
വളരെ വളരെ നന്നായി മനോഹരമായ കവിത ഞാൻ ചൊല്ലിയപ്പോൾ ഒരു " യും" അധികം തോന്നി ഈ വരിയിൽ, ഇനി ഞാൻ ചൊല്ലിയ കുഴപ്പം ആവാം അപരാധം എന്തെന്ന് അറിയില്ലെനിക്കിനി "യും"
ReplyDeleteആശംസകൾ അഭിനന്ദനങ്ങൾ
നന്ദി ബൈജു ..,
Deleteആ ""യും"" ഇപ്പോള്‍ വായിക്കുമ്പോള്‍ എനിക്കും തോന്നുന്നു അധികം ആണ് എന്ന്..
സന്തോഷം ... തെറ്റ് ചൂണ്ടി ക്കട്ടിയതിനും.. കവിത വായിച്ചതിനും ..
This comment has been removed by the author.
Deleteനന്ദി ആശ ഞാൻ ഒരു സ്വാതന്ത്ര്യം കൂടി എടുത്തോട്ടെ മറ്റൊന്നും അല്ല ചൂണ്ടി കാണിക്കുന്നത് തെറ്റാണെന്ന് തോന്നുകയോ തിരുത്തുകയോ ചെയ്യുന്നതിന് പകരം അതും ഒരു സ്വാതന്ത്ര്യം ആയി കാണാനാണ് എനിക്കിഷ്ടം അത് എഴുതന്ന ആളിന് കൂടുതൽ സ്വാതന്ത്ര്യം അവിടെ കിട്ടുകയും വേണം, അത് കൊണ്ട് ആശയുടെ സ്വാതന്ത്ര്യത്തെ, ആശ തന്നെ തെറ്റുന്നു പറയുന്നതിനേക്കാൾ സ്വാതന്ത്ര്യം എന്ന് പറയുന്നതല്ലേ സ്വാതന്ത്ര്യം കിട്ടിയിട്ടും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എഴുത്തുകാരിക്ക് നല്ലത്, ഇതും എന്റെ ഒരു സ്വാതന്ത്ര്യം ആയിട്ടു കണ്ടു മനസ്സിലാക്കുമല്ലോ നന്ദി ഇത് എടുത്തു പറയാൻ കാരണം അത് ഒരിക്കലും തെറ്റല്ല
Deleteസന്തോഷം ബൈജു.
Deleteവിരഹഗാനം നന്നായി
ReplyDeleteസര് ..നന്ദി..
Deleteപാടാതെ പോയോ..
ReplyDeleteനീയെന്റെ നെഞ്ചിൻ,പതിഞ്ഞ പല്ലവികൾ
ചൂടാതെ പോയോ,നീയെൻ മനസ്സിൻ
ചുവന്ന താമരകൾ..
വിരഹഗാനം നന്നായി,എന്ന് അജിത് സർ പറഞ്ഞതിൽ അതിശയോക്തിയില്ല.വിരഹ ഭാവം വരികളിൽ നന്നായി
സന്നിവേശിപ്പിച്ചിരിക്കുന്നു.
നല്ല കവിത.
ശുഭാശംസകൾ...
നന്ദി ... സൌഗന്ധികം..
Deleteപിരിയില്ല പാരിലെന്നാണയിട്ടന്നു നീ ...
ReplyDeleteഅത്ര മേല്‍ അന്നെന്‍റെ ആത്മാവിലാണ്ടു നീ
അവസാനം അകലേക്ക് പാറിയകന്നു നീ
അപരാധം എന്തെന്ന് അറിയില്ലെനിക്കിനിയും
അത് കൂടി പറയാതെ പരിഭവിച്ചതെന്ത് നീ ...?
നന്ദി ടോം
Delete