മാരിവില്ലിന്‍ വര്‍ണ്ണങ്ങളാല്‍
ചാലിച്ചോരു സൌന്ദര്യമേ,
മിഴിവേകി മായുമൊരു മഴവില്ലേ
നീ മാനത്തിനേകുമോ നിന്നുടെ വ്യഥകള്‍...??
കുങ്കുമം ചൊരിയും ശോഭയില്‍
നാണം ചാര്‍ത്തി വന്നൊരു സന്ധ്യയേ,
നീ പകലിനേകുമോ നിന്‍ വേദനകള്‍...??
ശ്യാമവര്‍ണ്ണം ചൂടും പൂനിലാവില്‍
വെഞ്ചാമരം ചൂടിയ രാവേ
നീ നിഴലായ് അലയുമോ...??
മൌനത്തിന്‍റെ ചൂടില്‍, കുളിര്‍ തേടിപ്പറന്ന
നിശാശലഭമേ വേനലില്‍
നീ നോവായി മാറുമോ ...??
കണ്ണിരിന്‍ താഴ് വരയിലെ നന്മയാം,
തെന്നലിന്‍ താരാട്ടിലെ മണിമുത്തേ
എന്‍ കണ്ണിരും ദു:ഖവും
നീയ്യേറ്റുവാങ്ങുമോ...??
ഇതിപ്പോ ആരുടെ കുറുമ്പ് ?
ReplyDeleteനല്ല വരികൾ..
ReplyDeleteനല്ല കവിത
ശുഭാശംസകൾ.......
..??
ReplyDelete