Saturday, June 22, 2013

സാവിത്രി ശരിക്കും ഒരു പിശാചു തന്നെ






















രാവിലെ തെല്ലു മടിയോട് കൂടിയാണ് ജോലിക്ക് പോന്നത്... നല്ല മഴയും ഉണ്ടായിരുന്നു , ഗേറ്റ് കടന്നതും ദാ മുന്നില്‍ സാവിത്രി ഒരു ഇളിച്ച ചിരിയും പാസ്സാക്കി നില്‍ക്കുന്നു, അപ്പോള്‍ തന്നെ മനസ്സില്‍ നിരീച്ചു...ഹോ..!!എന്തെങ്കിലും ....????? 
സംഭവിക്കും...ഇന്ന്..

അല്ലാ കുട്ടിയേ മഴയുണ്ടോ..??? ഉം..ഉം.. ഞാന്‍ ഒന്നു ഇരുത്തി മൂളി....,
എന്‍റെ കയ്യില്‍ പിടിത്തം ഇട്ടൂ...., കുട്ടിയേ കണ്ടിട്ട് ഇശ്ശി ആയില്ലോ....?പുറത്തേക്കു ഒന്നും ഇറങ്ങാറില്ലേ...??

മനസ്സില്‍ ഞാന്‍ പിറു പിറുത്തു  പിന്നാലെ കൂടില്ലോ..പിശാച്....!!വര്‍ത്താനം പറഞ്ഞു നിന്നാല്‍ ബസ്സ്‌ പോകും ഞാന്‍ പോകട്ടേ..., അല്ലാ ഞാനും കവലയിലേക്കാ....,, അവിടം വരെ ഇതിനെ സഹിക്കണമല്ലോ ഈശ്വരാ...!!

ഞാന്‍ നടത്തത്തിനു വേഗത കൂട്ടി, സാവിത്രിയും വേഗത കൂട്ടി.. അല്ലാ കുട്ടിയേ, ഇപ്പോള്‍ എത്ര കിട്ടും... ?? എന്ത്..?, 
ശമ്പളം....?? 
തരക്കേടില്ല ...!!,
അല്ലാ ഈ കഷ്ട്ടപ്പെട്ടു വേഷം കെട്ടി പോണതിനു വല്ല മിച്ചവും ഉണ്ടോന്നറിയാന്‍ ചോദിച്ചതാ...

ഇല്ലങ്കില്‍ നിങ്ങളു തരുമോ???  മനസ്സ് പിറുപിറുത്തു..??

കവലയില്‍ എത്തി...., ഈശ്വരാ വേഗന്നു ബസ്സ്‌ വരണേ..., എവിടെ ..10 മിനിട്ട് കഴിഞ്ഞാണ് ബസ്സ്‌ വന്നത്... അത്രയും നേരം... ഇടക്കിടെയുള്ള  സാവിത്രിയുടെ തോണ്ടലും ... നാട്ടിലെ പരദൂഷണവും... ഏശണിയും സഹിക്കാണ്ടി വന്നു... ദാ വരുന്നു ബസ്സ്‌ ... ഒരുകണക്കിന് അതിനുള്ളില്‍ കയറിപ്പറ്റി..., സാവിത്രിയുടെ കണ്ണില്‍പ്പെടാതെ  ഞാന്‍ നിന്നു..., കണ്ട്ക്ടര്‍ ടിക്കറ്റ്‌ എടുക്കാന്‍ വന്നു ഞാന്‍ പത്തു രൂപ കൊടുത്തു, കണ്ട്ക്ടര്‍ ഇതു പോര മാഡം...? ഞാന്‍ കണ്ണ്മിഴിച്ചു,   ബസ്സ്‌ ചാര്‍ജ് കൂട്ടിയോ?? എന്‍റെ മനോഗതം..?? അതു മന സ്സിലാക്കിയെന്ന പോലെ കണ്ട്ക്ടര്‍ പറഞ്ഞു , അല്ലാ 2 പേരുണ്ടല്ലോ...? അപ്പോഴും ഞാന്‍ ഒന്നു നോക്കി..?? ദാ ആ ചേച്ചി പറഞ്ഞു ..പച്ച ഉടുപ്പിട്ട കുട്ടി ടിക്കറ്റ്‌ എടുക്കും എന്ന്.., എന്തിന്.. സവിത്രിയുടെ ടിക്കറ്റ്‌.. ഞാന്‍ തന്നെ എടുത്തു..., ഞാന്‍ തിരിഞ്ഞു നോക്കി സാവിത്രി.. കസ്സറുകയാണ് കത്തി..., ഹോ.. ഈ പിശിചിന്‍റെ നാക്കിനു ഇത്രേം നീട്ടമോ...??

ടൌണ്‍ എത്തി ..സമയവും വൈകി...ഒരു കണക്കിനു  ബസ്സില്‍ നിന്നും ഇറങ്ങി.. അടുത്ത ബസ്സ്‌ പിടിക്കാന്‍ ഉള്ള ഓട്ടം.. ബസ്സ്‌ വന്നു അതില്‍ കയറി..., ബസ്സ്‌ വിടാന്‍ തുടങ്ങി..., വിടല്ലേ കൊച്ചേ... ദാ സാവിത്രി ബാഗും തൂക്കി ബസ്സിന്‍റെ മുന്‍പില്‍ ... കിളി ഡോര്‍ തുറന്നു കൊടുത്തു കയറ് അമ്മച്ചി വേഗന്നു .. മഴയും,ബ്ലോക്കും ആണ് ഓടി എത്തണ്ടേ...??, സാവിത്രി..എനിക്ക് കേറാനല്ലട കൊച്ചനെ .. എന്‍റെ കൂടെ ഒരു കൊച്ചുണ്ടായിരുന്നു .. അതു വണ്ടികൂലിക്ക് കാശു തന്നില്ല... അതു വാങ്ങാന..., കിളി വിളിച്ചു പറഞ്ഞു ഈ അമ്മച്ചിടെ കൊച്ചരാ... കാശു കൊടുക്ക്‌...,ബസ്സില്‍ നിശബ്ധത ...മേനക്കെടുത്താതെ  കൊച്ചെ ഇങ്ങോട്ട് ഇറങ്ങ് കിളി വിളിച്ചു വീണ്ടും പറഞ്ഞു ... എന്തിനേറെപ്പറയുന്നു.. സവിത്രി ഫുഡ്‌ ബോര്‍ഡില്‍ കയറിനിന്നു എന്‍റെ പേരുവിളിച്ചു തിക്കും പോക്കും നോട്ടം തുടങ്ങി... ദാ എന്നെ കണ്ടു ... മോളേ  കാശുതാ... അയ്യോ.. എല്ലാരും എന്നെ നോക്കി .. ചിരിക്കാനും അടക്കം പറയാനും തുടങ്ങി... വേഗന്നു ഞാന്‍ 50 ഒരു നോട്ട് എടുത്തു കൊടുത്തു..., സാവിത്രിയുടെ മുഖം ചുളിയുന്നത്‌ ഞാന്‍ കണ്ടു..., ഡ്രൈവര്‍ എന്നെ  നിഗണ്ടുവില്‍ ഇല്ലാത്ത നല്ല ഒരു കൂട്ടം  ഭാഷ "" ്##^^## ്%&%^^, ""  മധുരം ചേര്‍ത്ത് നീട്ടി വിളിച്ചു,

 ഹോ...ഞാന്‍  തല കുമ്പിട്ടു നിന്ന് ... എന്തൊരു ഗതികേട് എന്‍റെ ഈശ്വര ഇത്...., ഇടക്ക് എനിക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി..,  ഇടക്കിടെ കിളി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുട്..., അടുത്ത ടൌണ്‍ എത്തിയപ്പോള്‍ കുറെ തിരക്ക് കുറഞ്ഞു..., അപ്പോള്‍ കണ്ട്ക്ടര്‍, കിളി, ഡ്രൈവര്‍ മൂന്നാളും കൂടി ഒത്തുകൂടി പിന്നെ കമന്റ്സ് ആയി.. കുറെ നേരം സഹിച്ചു ഇരുന്നു ... പിന്നെ എന്‍റെ കണ്ട്രോള്‍ പോയി ഞാനും വിട്ടുകൊടുത്തില്ല..., സത്യം മസ്സിലായപ്പോള്‍ ഡ്രൈവര്‍ തന്‍റെ നിഗണ്ടുവിലെ സഭ്യമായ ഭാഷക്ക് ഒരു സോറി... പറഞ്ഞു...., ഇയാള്‍ സോറി പറഞ്ഞാല്‍ എന്‍റെ നാണക്കേട്‌ തീരുമോ...??

എനിക്ക് ഇറങ്ങാന്‍ ഉള്ള സ്ഥലം എത്തി ,  ഞാന്‍ ഇറങ്ങി പോന്നു ..., സാമയം 9.50... ഈശ്വരാ.. അറിയാതെ വിളിച്ചു പോയി.... പിന്നെ ഒന്നും ആലോചിച്ചില്ല കാലി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു കയറി ..., അപ്പോഴാണ് കുട നോക്കുന്നത് .. അതു ബസ്സില്‍ വച്ചു മറന്നു പോയി....., സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി...., ഓഫീസല്‍ എത്തി, മാനേജര്‍ വാച്ചില്‍ നോക്കി, 
സര്‍... ബ്ലോക്കായിരുന്നു...., അതാണ് ....!!!, നാളെമുതല്‍ ഇവിടെ തമസ്സിച്ചോ അപ്പോള്‍ correct  timeil  ജോലിക്ക് കയറാം ...എല്ലാം കേട്ട് തലകുമ്പിട്ടു എന്‍റെ ക്യാബിനില്‍ വന്നിരുന്നു .... കൂട്ടുകാര്‍ ചോദിച്ചു എന്താ വയ്യികിയത് ...,,,,,,!!!.... ബസ്സ്‌ കിട്ടിയില്ലേ..., ??ബ്ലോക്ക്‌ ആയിരുന്നു ...??? മുഖം എന്താ വല്ലതിരിക്കുന്നത്...??? അയ്യോ 
എനിക്ക് ഭ്രാന്ത് പിടിക്കുന്നു ....

ഹോ.... അല്ലാ ഒരു പിശാചു കൂടിയതാ....

ആ പറഞ്ഞത് തെല്ലു ഉറക്കെ ആയിപ്പോയി...!!,
മാനേജര്‍ ഇരിപ്പിടത്തില്‍ നിന്നും ഒന്നു എണിറ്റു എന്നെ നോക്കി.. ഒന്നു ചിരിച്ചു....,

ഓഫീസ് ബോയ്‌ ബാങ്കില്‍ പോയപ്പോള്‍ ഒരു കുട വാങ്ങിച്ചു.....
വെറും കുടയല്ല കേട്ടോ ""പോപ്പിനാനോ....""!!

ഇന്നത്തേ എന്‍റെ നഷ്ട്ടം ..

ബസ്സില്‍       -   10 +
സാവിത്രി    -   50
ഓട്ടോ         -   70
കുട             - 465 
ആകെ         - 595/-... 
ഇതിനും പുറമേ ... എണ്ണിതിട്ടപ്പെടുത്താന്‍ പറ്റാത്ത കളിയാക്കലുകളും നാണക്കേടും ,

രാവിലെ സാവിത്രി എത്ര കിട്ടും എന്ന് ചോദിച്ചതിന്‍റെ ..പൊരുള്‍...!!എന്‍റെ 595/- സ്വാഹാ.....

ഉച്ച ഭക്ഷണവേളയില്‍ സാവിത്രിയുടെ കാര്യം പറഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍ കുറെ ചിരിച്ചു...!!!!
ശരിക്കും സാവിത്രി ഒരു പിശാചു തന്നെ ആയിരുന്നില്ലേ .. എന്‍റെ ഒരു ദിവസം കുളം ആക്കിയ പിശാച്.....

സാവിത്രിയെ നാട്ടില്‍ എല്ലാവരും ദുശ്ശകുനം എന്നാ വിളിക്കുന്നത്‌ ....., ദാ ഇന്നുവരെ അങ്ങനെ വിളിക്കുന്നവേരെ ഞാന്‍ എതിര്‍ത്തിരുന്നു .. പക്ഷേ ഇന്നു ...അതു ഒരര്‍ത്ഥത്തില്‍ ശരിയാണ് എന്ന് അനുഭവത്തില്‍ കൂടി എനിക്ക് മനസ്സിലായി....

വൈകിട്ട് കവലയില്‍ ബസ്സ്‌ ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ അടുത്ത വീട്ടിലേ 2 ചേച്ചിമാര്‍ കൂടെ ഉണ്ടായിരുന്നു .., രാധയും, അമ്മിണിയും, (ഏഷണിയും , കുശുമ്പും എന്ന് വിശേഷിപ്പിക്കാം രണ്ടാളെയും) എന്തുണ്ട് വിശേഷം .., അവരുടെ വക ഒരു കുശലാന്വേക്ഷണം, ഏയ് പ്രത്യേകിച്ച് ഒന്നും ഇല്ല.,  മഴയുണ്ടോ ...??, ഉം ..ഉം..
ഴയത്ത് യാത്ര ബുദ്ധിമുട്ടല്ലേ..?? അതെ, പക്ഷേ പോകാതെ പറ്റില്ലാലോ...
മോള്‍ക്കിപ്പോള്‍ അത്രക്ക് കഷ്ട്ടപ്പെടണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ...മോനും ജോലി ആയില്ലേ.., അതു സ്ഥിരായ ജോലി അല്ലാ ചേച്ചി, അടുത്ത courseനു ചേരും വരെ വെറുതെ വീട്ടില്‍ ഇരിക്കണ്ട എന്ന് കരുതി പോണതാ..ഒരു experience അവുല്ലോ...,
അതു ശരിയാ കേട്ടോ, അപ്പോള്‍ പിള്ളയോട് (husband) കൊണ്ടാക്കാന്‍ പറയണം മഴ മാറും വരെ, നനയാണ്ട് പോവാല്ലോ...ഏയ് അതിന്‍റെ ആവിശ്യയില്ലാ..രാധേച്ചി..

ഒരു നാനോ വാങ്ങി ഞാന്‍, അതെയോ ...!! എന്താ കളര്‍ .., ലൈറ്റ് ബ്ലൂ ... നല്ല കളറാണ് കേട്ടോ..ചെച്ചിമാരുടെയുടെ അഭിപ്രായം..., ചേച്ചിമാരുടെ യുടെ മുഖത്ത് തെല്ല് കുശുമ്പില്ലാതെയില്ല ...,മറ്റത് കൊടുത്തോ വണ്ടി, ഇല്ലാ..., 
എന്തിനാ മോളേ ഒരു വീട്ടില്‍ 2 വണ്ടി...ഒരാളുടെ comment, 
അല്ലെ ഇതിപ്പോ ഒരു fashion അല്ലിയോരാധേ  മറ്റേയാളുടെ comment..

അപ്പോഴും ഞാന്‍ ചിരിച്ചു... വീടിന്‍റെഗേറ്റ് എത്തിയരിക്കുന്നു..., അപ്പോള്‍ ശരി ചേച്ചി..പിന്നെ കാണാം..., ഉം..ഉം..ചേച്ചിമാരുടെ ഇഷ്ട്ടക്കുറവോടെയുള്ള മൂളല്‍...,രണ്ടാളും പരസ്പരം നോക്കി മുഖം കൊണ്ട് ഒരു വിക്രിയയും കാട്ടാന്‍ മറന്നില്ല കേട്ടോ..., സത്യത്തില്‍ എനിക്ക് ചിരിപൊട്ടിപ്പോയി .. , ചേച്ചി ഒരുനിമിഷം .. വേഗന്നു ബാഗ്‌ തുറന്നു അതില്‍ നിന്നും  എന്‍റെ പുതിയ നാനോ പുറത്തെടുത്തു, തെല്ലു അഹങ്കാരത്തോടെ... ഒന്നു കുടഞ്ഞു നിവര്‍ത്തി .... , രണ്ടാളും എന്നെ അത്ഭുതത്തോടെ നോക്കി നിന്നു,,,, 
ചേച്ചിമാരെ ഇതാണ് ഞാന്‍ വാങ്ങിയ നാനോ...വെറും നാനോ അല്ല പോപ്പിനാനോ ...!!

അല്ലാതെ ..നിങ്ങള്‍ കരുതിയപോലെ  നാനോ കാര്‍ അല്ലാ .....,ഇതു മതി തല്‍ക്കാലം മഴ നനയാതെ സുഖമായി പോകാന്‍ ,,,, രണ്ടാളും തങ്ങള്‍ക്കു പറ്റിയ അമളി ഓര്‍ത്ത്, ഉള്ളില്‍ എന്നെ ശപിച്ചു കൊണ്ട്  വേഗന്നു നടന്നു പോയി ..., ഒന്നു തിരിഞ്ഞു പോലും നോക്കാതെ ,, 

ചെറു ചെരിയോടെ പതികെ വീടിലേക്ക്‌ നടന്നു ഞാന്‍.. 

സത്യത്തില്‍ ഇപ്പോഴാ രാവിലെത്തെ കലിപ്പ് എനിക്ക് തീര്‍ന്നത്..... 
ആ 595/- രൂപാ പോയതില്‍ ഉള്ള സങ്കടം തെല്ലു മാറിട്ടോ... ഒരു നാനോ അല്ലേ  കയ്യില്‍ വന്നത്.....എന്നാലും എന്‍റെ  സാവിത്രി....ത്രി .....ത്രി.....,!! 














11 comments:

  1. ശരിയ്ക്കും ഒരു പിശാച് തന്നെ
    എന്നിട്ട് പേര് സാവിത്രീന്നും...

    കഥ നല്ല കഥയാട്ടോ.

    ReplyDelete
    Replies
    1. നന്ദി സര്‍, ഇതു കഴിഞ്ഞ ദിവസം രാവിലെ നടന്നതാണ് ...,

      Delete
    2. അപ്പോ കഥയല്ലാല്ലേ

      Delete
    3. കഥ അല്ലാ .. ശരിക്കും എനിക്ക് സാവിത്രി കാരണം പറ്റിയ കാര്യയങ്ങള്‍ ആണ് , ഞാന്‍ ഒരു കഥ രൂപത്തില്‍ എഴുതി എന്ന് മാത്രം.

      Delete
  2. ഞാൻ ഒരു സത്യം പറയട്ടെ കഥ വളരെ ഇഷ്ടായി

    ഇനി ഒരു സ്വകാര്യം പറയട്ടെ
    പക്ഷെ സാവിത്രി ചേച്ചി എഴുതിയ കഥ അവരുടെ ബ്ലോഗിൽ വായിച്ചു
    കഥയും ബ്ലോഗും ചോദിക്കരുത് പറയൂല്ല

    നന്നായി നർമം നല്ല ഒഴുക്ക് ഒതുക്കവും
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ബൈജൂ, കഴിഞ്ഞ ദിവസം രാവിലെ നടന്നതാണ് , ഇത്,,,

      Delete
    2. ഇതു വറെ ഒരു ബ്ലോഗിലും വരില്ല, കാരണം ഈ സാവിത്രി കാരണം എനിക്കുണ്ടായ് കാര്യങ്ങള്‍ ആണ് കഥയായി ഞാന്‍ എഴുതിയത്,,,,

      Delete
  3. ഇങ്ങനെ ഒക്കെ തന്നെയാണ് സാവിത്രീം പറയുന്നതെന്ന് കേട്ടു ! ഹ ഹ !

    വായിക്കാൻ ഒരു രസം ഒക്കെ ഉണ്ടായിരുന്നു കേട്ടോ

    ReplyDelete
  4. സാവിത്രി കലക്കി.......

    ReplyDelete
  5. ഇത് കാണാൻ വൈകി. അനുഭവക്കുറിപ്പ് രസകരമായിരുന്നു.സാവിത്രിയെ പിശാചെന്നു വിളിച്ചത് അല്പം കടുത്തു പോയി.

    ഇത്തരം കഥാപാത്രങ്ങൾ നാട്ടിടയിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.അല്പം കുശുമ്പും, പരദൂഷണവുമൊക്കെ
    ഉണ്ടെങ്കിലും ഇവരുടെയൊക്കെ മനസ്സ് നിഷ്ക്കളങ്കമായിരിക്കുമെന്നു തോന്നുന്നു.എന്തായാലും നർമ്മം കലക്കി.

    ശുഭാശംസകൾ.....

    ReplyDelete