പെരിയാര്‍, കരയെ പുല്‍കി മെല്ലെ ഒഴുകി
തളിരിളം കുളിര്‍ കാറ്റുമായ് തെന്നലും ...
അഴിഞ്ഞുലഞ്ഞ കറുപ്പു ചേല മാറ്റി
മഞ്ഞില്‍ നീരാടി കുറിതോട്ടോരുങ്ങി
മഞ്ഞിന്‍ കസവുള്ള പട്ടുചേല ചുറ്റി
ഭൂമിപ്പെണ്ണും കാത്തുനിന്നു
അകലെ രാവുകള്‍ നേദിച്ച കുങ്കുമവുമായി
വരുമാ പുലരിയെ വരവേല്‍ക്കുവാന്‍...
മഞ്ഞിന്‍ മറ നീക്കി പുലരി
ജാലകപ്പഴുതിലൂടെന്നെയെത്തി നോക്കി
ഇന്നലെയന്തിക്ക് എന്നില്‍ നിന്നും കട്ടെടുത്ത
കുംങ്കുമച്ചെപ്പ് തിരികെത്തരുവതിനായ്.....
ഗുഡ്മോർണിങ്ങിൽ എഴുതിയ കവിതയും ഗുഡ് തന്നെ.
ReplyDeleteശുഭാശംസകൾ......
നന്ദി സൌഗന്ധികം
Deleteസങ്കല്പങ്ങള്‍!!!
ReplyDeleteകൊള്ളാം
നന്ദി അജിത് സര്
Deleteമണ്‍ചിരാതിലെ കുങ്കുമച്ചെപ്പ് നന്നായിരിക്കുന്നു ...
ReplyDeleteകുഞ്ഞുസേ സന്തോഷം.
Delete"കുളിർകാറ്റുമായ് തെന്നലും" - നല്ല ഭാവന.
ReplyDeleteഅക്ഷരത്തെറ്റ് ഈ ബ്ലോഗിന്റെ ഐശ്വര്യം......
നന്ദി സര്
Deleteനന്നായിരിക്കുന്നു...
ReplyDeleteഭാവുകങ്ങൾ നേരുന്നു....
Thanks shiju
Deleteഒരുപാട് സൌന്ദര്യം കൊടുത്തു. കവിത നന്നായി.
ReplyDeleteThanks Bipin
ReplyDelete