അങ്ങ് ..,
ദൂരേ ആകാശത്ത് തിളങ്ങുന്ന ഒറ്റ നക്ഷത്രം ..
കൈകളില്‍ ചോരയിറ്റുന്ന -
ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകള്‍
പറിച്ചെടുക്കപ്പെട്ട ഹൃദയം
മനസ്സില്‍ ഒരായിരം
കടലുകളുടെ വേലിയേറ്റങ്ങള്‍....!!
ഇങ്ങു..,
ചാരേ ആകാശത്ത് വിതുമ്പുന്ന ഒറ്റ നക്ഷത്രം .
കൈകളില്‍ അടഞ്ഞ കണ്ണുകള്‍
തുടിക്കാത്ത ഹൃദയം
മരുഭൂമിയില്‍ നീ വിടരുമെന്ന്
പ്രതീക്ഷിച്ച വസന്തങ്ങള്‍ക്കായ്
കാത്തിരിക്കുന്ന പാഴ് മനസ്സ് ...
തണുപ്പ് മരവിപ്പാകുന്നു രാത്രികളില്‍
ഗന്ധങ്ങള്‍ക്കു ഭേദങ്ങളില്ലാതാവുന്നു
എന്നോ ചോരവറ്റി സ്പന്ദനങ്ങള്‍ -
നിലച്ചുപോയ ഹൃദയമാണ്
എന്‍റെ വരികള്‍ ...!!
എന്നോ ചോരവറ്റി സ്പന്ദനങ്ങള്‍ -
ReplyDeleteനിലച്ചുപോയ ഹൃദയമാണ്
എന്‍റെ വരികള്‍ ...!!
പക്ഷേ, വരികള്‍ക്ക് ജീവനുള്ളതു പോലെ തന്നെ തോന്നുന്നു ...
ഇനിയുമെഴുതുക.
ശുഭാശംസകള്‍....
ishtapettu...
ReplyDelete