Friday, August 23, 2013

മടക്കയാത്ര




















അഴിച്ചു വെയ്ക്കുന്നു ഞന്‍ ഈ
കണ്ണടയും നേര്‍ത്ത കുപ്പായവും

വലിച്ചെറിയുന്നു ഞന്‍ ഈ
തൂലികയും കടലസ്സുകെട്ടുകളും

കവിയല്ല ഞാനൊരുകലാകാരനുമല്ല
പിടക്കുന്ന ഓര്‍മ്മകളുടെ കാവല്‍ക്കാരന്‍ മാത്രം

ഒളിച്ചുവെക്കുന്നു ഞാന്‍ ഈ
സംഗീതവും വര്‍ണ്ണ ചിത്രങ്ങളും

തച്ചുടക്കുന്നു ഞന്‍ ഈ
മണ്‍ പ്രതിമയും മത്സ്യകന്യകയേയും

തിരിച്ചുനല്‍കുന്നു ഞന്‍ ഈ
പ്രശസ്തിപത്രവും സ്വര്‍ണ്ണപതക്കവും

നിശബ്ദനയിടുന്നു ഞാന്‍ ഈ
പോര്‍ക്കളത്തിലും സമരമുഖത്തും

മരവിച്ചിടുന്നു രക്തവും മസ്തിക്ഷവും
ത്രസിച്ചിടുന്നു ജീവിതവും സ്വപ്നങ്ങളും

വിട പറയുന്നു ഞാന്‍ ഈ
ഗൃഹത്തില്‍ നിന്നും

ഭസ്മിച്ചിടുന്നു ഞാന്‍ ആ
പച്ച മണം മാറാത്ത മാവിന്‍ കഷ്ണത്തില്‍

ഉയര്‍ന്നു പൊകുന്നു ഞാനൊരു
നക്ഷത്രമായി ശൂന്യതയിലേക്ക്.




8 comments:

  1. താൻ കവിയും കലാകാരനുമൊന്നുമല്ല എന്ന് എളിമയോടെ പറയുന്ന ദേഹം, തന്റെ ദൌത്യം പൂര്ത്തിയാക്കി, എല്ലാം ഇവിടെ വെച്ച്, മടക്കയാത്ര ആരംഭിക്കുന്നു എന്ന പ്രമേയം, അവതരണം നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി സര്‍ , ഇതു എന്‍റെ മുന്നില്‍ ജീവിച്ചിരിക്കുന്ന ഒരു വെക്തി യെക്കുറിച്ചുള്ള കവിത യാണ്...,

      Delete
  2. മനസ്സിൽ, അലയടങ്ങാത്ത സാഗരം പോലെ പ്രണയവും,കവിതയുമായി കാവ്യദേവതെയെത്തേടി,സൗന്ദര്യത്തിന്റെ ആരാധകനായി സ്വപ്നത്തിലെന്ന വണ്ണം
    ഊരുകൾ ചുറ്റിയ മഹാകവി പി.യാണല്ലോ കവിതയിലെ വിഷയം. വളരെ നന്നായി എഴുതിയിരിക്കുന്നു.ഒത്തിരിയിഷ്ടമായി.അക്ഷരത്തെറ്റുകൾ കുറയ്ക്കാൻ ശ്രമിച്ചിരിക്കുന്നതായികാണാം.എന്നാലും പൂർണ്ണമായി വിജയിച്ചില്ലെന്നു തോന്നുന്നു.കുറച്ചു കൂടി ക്ഷമ കാട്ടിയിരുന്നെങ്കിൽ കവിത ഇനിയും ഏറെ മനോഹരമായേനെ.
    സാരമില്ല,കവിത, അക്ഷരതെറ്റുകളെയൊക്കെ അതിശയിച്ചു നിൽക്കുന്നുണ്ട്. അഭിനന്ദനങ്ങൾ...


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം, എന്‍റെ തെറ്റുകളെ ചൂണ്ടി കാണിക്കുന്ന മനസ്സിനും ഒരുപാടു നന്ദിയുണ്ട്,

      ഈ കവിത ഞാന്‍ അറിയുന്ന , എന്നാല്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത ഒരു എഴുത്തുകാരനെ കുറിച്ച് ഉള്ള വരികള്‍ ആണ്, ഇവിടെ ഈ മണ്‍ചിരാതില്‍ ആ വെക്തി ചെയ്തകാര്യങ്ങള്‍ ആണ് വരികളില്‍ പറഞ്ഞിരിക്കുന്നത്, ആ കവിയെ തിരികെ കൊണ്ട് വരാന്‍ ഉള്ള ശ്രമത്തില്‍ ആണ് ഞാന്‍, വിജയിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല , എങ്കിലും ഞാന്‍ ശ്രമിക്കുകയാണ്...,

      Delete
  3. മടക്കയാത്ര ഒന്നുമാത്രം സുനിശ്ചിതം

    ReplyDelete
  4. കവിതകള്‍ നന്നാകുന്നുണ്ട്...ആശംസകള്‍

    ReplyDelete