യാത്രാത്തിരക്കിലാണെങ്കിലും സഖീ
യാഗാഗ്നിയായ് കാത്തിരിപ്പൂ ഞാന്‍
മാനസത്തിന്‍ തീജ്വാലയൊന്നണക്കുവാന്‍
തിരിഞ്ഞൊന്നു നോക്കാഞ്ഞതെന്തേ
ഒരുവിളിപ്പാടകലെ വന്നു നീ നീന്നിട്ടും
വിറയുമെന്‍ വിളിക്കുത്തരം തന്നതില്ല.
നോക്കെത്താദൂരത്തല്ലാതിരുന്നിട്ടും
നോവുമെന്‍ നൊമ്പരം നീ കണ്ടതുമില്ല
നിന്നിലെ നിന്നെയൊന്നറിയുവാന്‍
നടന്നു ഞാന്‍ നിന്നോടൊപ്പം നിഴലായി
യാത്രക്കിടയിലെവിടെയോ വികലമായ്
മൊഴിഞ്ഞനിന്‍ മൊഴികളത്രയും വരികളാക്കി
വിളക്കിയെന്‍ കവിതയില്‍
വിവാഹിതയാണിവളെങ്കിലും
വിധി വിധവയാക്കിയവളല്ലോ നീ
യൌവ്വനം യാത്ര പറഞ്ഞ യാമങ്ങളില്‍
പ്രണയം തേടി എത്തിയ പ്രിയനു
ഹൃദയം പകുത്തു നല്‍കുമ്പോള്‍
ഇത്തിരി പൊന്നിന്‍ താലിയും
നെറുകിലെ കുങ്കുമക്കുറിയും
ആചാരത്തിനെന്ന് മനസ്സിലാക്കിയോള്‍
വിനയിനിയാണവളെങ്കിലും
വിരഹം വിദൂരമാക്കിയോള്‍
വേദ വിശുദ്ധയാണവളെങ്കിലും
വ്യഥ വെറുക്കപ്പെട്ടവളാണിവള്‍
കാണുന്നോര്‍ക്കിവള്‍ സനാഥയെങ്കിലും
വാസ്ഥവത്തിലനാഥയാണിവള്‍.
പാതിയുരുകി തടാകമായ പരിഭവങ്ങളും
നീ ഉപേക്ഷിച്ചു പോയൊരാ
കയ്പ്പുള്ള ദുരിത വീഥികളും
പാഥേയത്തില്‍ അനുഭവങ്ങളുടെ
അത്യുഷ്ണവും ആളിപ്പടരുമീ
ആത്മാര്‍ത്ഥശൂന്യമാം ജീവിതത്തിന്‍
അതിരുകാണാത്ത നിനക്ക് മുന്നില്‍,
മരണമെന്ന യാത്രക്കിനി എത്ര ദൂരം ???
ചൊല്ലു സഖീ... യാത്രക്കിനിയെത്ര ദൂരം...
കവിത ആരംഭം മനോഹരം
ReplyDeleteപിന്നെ കെട്ടഴിഞ്ഞതു പോലെയായി
മരണമെപ്പോഴെന്നത് - അതാരുടെയായാലും - ദൈവത്തിനു മാത്രമല്ലേയറിയൂ.? അജിത് സർ പറഞ്ഞതു പോലെ ഇടയ്ക്ക് വച്ച് കവിത ബെല്ലും,ബ്രേക്കുമൊന്നുമില്ലാതെ പായുന്നു.അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കൂ.ഒന്നിച്ചു ടൈപ്പു ചെയ്യാതെ, അല്പാല്പമായി സേവ് ചെയ്തിട്ട്, തെറ്റില്ലെന്നുറപ്പു വരുത്തി പോസ്റ്റ് ചെയ്താൽ അക്ഷരത്തെറ്റുകൾ മിക്കതും ഒഴിവാക്കാൻ പറ്റുമെന്നു തോന്നുന്നു.
ReplyDeleteകവിത കൊള്ളാം.നന്മകൾ നേരുന്നു.
ശുഭാശംസകൾ...
Thank You Sowgandhikam
Deleteആദ്യത്തെ ചില വരികള്‍ അതീവ ഹൃദ്യമായി..ആശംസകള്‍
ReplyDeleteകൂടുതല്‍ എഴുതുക. നന്നായി വരുന്നു
ReplyDeleteThank You Salam.., Sramikkam...
Deleteവിഷാദത്തെ വിട്ടു പിടിക്കൂ.................
ReplyDeleteവേറെയും ഒരുപാട് വിഷയങ്ങള്‍ നമുക്ക് ച്ചുറ്റിലുമുണ്ട്