ഇണങ്ങുവാന്‍ നാമെത്ര കാത്തിരുന്നു
ഇഷ്ടത്തിന്‍ കനവെത്ര നെയ്യതിരുന്നു
ഇരു മെയ്യും പിരിയാതെ നാമിരുന്നു
ഇരു മനവും ഒന്നായി ചേര്‍ന്നിരുന്നു ...
കണ്ണേറും നാവേറും നാം ഭയന്നു
കാതോട് കാതോരം നാം കഥ പറഞ്ഞു
കൈവിട്ടു നീ എന്നില്‍ നിന്നകന്നു
കാരണം കാണാതെ ഞാനുഴന്നു ...
ഉള്ള് പറിച്ചു ഞാന്‍ തന്നതാണ്
ഉള്ളത് ഞാനന്നേ പറഞ്ഞതാണ്
ഉയിരും കൊണ്ടെന്നോ നീ പോയതാണ്
ഉടലുരുകും ഉഷ്ണത്തില്‍ ഞാനേകയാണ് ...
കൂട്ട് പിരിച്ചവര്‍ക്കൊന്നുമില്ല
കൂട്ടി ഇണക്കാനിന്നാരുമില്ല
കൂട്ടിനെനിക്കെന്‍റെ പ്രാണനില്ല
കാത്തു കരഞ്ഞിന്നു കാഴ്ചയില്ല ...
നീ തന്ന സ്നേഹമേ ഉള്ളിലുള്ളൂ
നിന്‍ വര്‍ണ്ണ ചിത്രമേ നെഞ്ചിലുള്ളൂ
നിന്‍ കാലൊച്ച കാതോര്‍ത്തുറങ്ങാറുള്ളൂ
നീ പോയ വഴി നോക്കി ഉണരാറുള്ളു ...
മറു വാക്ക് കാത്തു നില്‍ക്കാതെ
മറുപടി ഒന്നും ചൊല്ലിടാതെ
മറയുന്നു നീയെന്‍ കണ്ണിര്‍ക്കടലില്‍
മായാത്തോരോര്‍മ്മയായി നീ എന്നില്‍ ...
നല്ല പാട്ട്. (ടൈറ്റിലില്‍ തന്നെ അക്ഷരത്തെറ്റ്. എന്തൊരു ശ്രദ്ധ!!!!!)
ReplyDeleteമനോഹരം..
ReplyDeleteThanks to all
ReplyDeleteവളരെ നല്ല വരികൾ.അജിത് സർ പറഞ്ഞത് പോലെ അക്ഷരത്തെറ്റ് തലക്കെട്ടിൽത്തെന്നെയാണല്ലൊ.
ReplyDeleteസന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.
ശുഭാശംസകൾ...