ഞാന്‍ നടന്ന വഴികളില്‍ പൂക്കള്‍
വിരിച്ചതെന്നമ്മ!
പിച്ച വെച്ച പാദങ്ങള്‍ക്ക് വളര്‍ച്ചയുടെ പടവുകളില്‍
കരുത്തായി നിന്നതെന്നച്ഛന്‍!!
ക്ഷീരപഥത്തിലെ മിന്നും താരകങ്ങളെകാട്ടി
കഥപറഞ്ഞുത്തന്നതോ എന്‍ മുത്തച്ചന്‍!
ജാലകപ്പാളിക്കുമപ്പുറം നീളുന്ന നീരദചിത്രങ്ങളെ
കാട്ടി കവിത ചൊല്ലിത്തന്നതെന്‍ മുത്തശ്ശി!!
മഞ്ചാടിക്കുരുവും, കാട്ടിലഞ്ഞിയും
മഴവില്ലും കാട്ടിത്തന്നതോ, എന്‍ ഏട്ടന്‍....
പുളിമാങ്ങ പെറുക്കി ഉപ്പുകൂട്ടി
നുകരുവാന്‍ പഠിപ്പിച്ചതെന്നെട്ടത്തി!.
തറവാട്ടിലെ കിഴക്കേത്തൊടിയില്‍,
തമസില്‍ ഒളിച്ചിരിക്കും കാവിന്നുള്ളില്‍
പാമ്പിന്‍പടം കാട്ടി പേടിപ്പിച്ചതോ
എന്‍ കളിക്കൂട്ടുകാരന്‍ ....
എല്ലാം ഇന്നലെ എന്നപോലെന്‍
നിദ്രയില്‍ ഉണര്‍ന്നിടുന്നു.
കാലമെത്ര കഴിഞ്ഞെന്നാലും
എന്‍ ഹൃത്തിലിപ്പോഴും,
അണയാതെ കത്തുന്നേന്‍ ഓര്‍മ്മകള്‍..
നമ്മെ നാമാക്കീയ എത്ര സ്നേഹങ്ങള്‍!
ReplyDeleteകഴിഞ്ഞ് പോയ കാലത്തെ കൊഴിഞ്ഞുപോയ ഓര്‍മ്മകള്‍ ...!
ReplyDeleteThanks Ajith sir & Salim
ReplyDelete