Thursday, January 3, 2013

തനിയാവര്‍ത്തനം














ഞാന്‍  നിനക്കു  ആരാണ് ...??

ചോദ്യങ്ങള്‍ നിന്‍റെ നേരെ നീളുമ്പോള്‍ ‍ 

നിശബ്ദതയില്‍ കൂടു കൂട്ടുന്നു നീ ...


ആരോ ഒരാള്‍ ...!!

വഴിയാത്രക്കാരിയെന്നോ 

സഹയാത്രികയെന്നോ ...

എന്താണു പറയേണ്ടത് ... ???


ബന്ധങ്ങള്‍ ... 

ഇപ്പോള്‍ തീര്‍‍ത്തും 

ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിയുന്ന 

നിമിഷത്തില്‍ ‍പുതിയവമെനയാം ...

 

കാഴ്ചയില്‍ ‍നിന്നു മറയും 

മുന്‍‍പേ മറവിയില്‍ ‍പെടുന്നു

പലരും ഒരേ വേഗതയില്‍ 

ഇരു ദിശകളിലേക്കു നടന്നു 

അടുക്കുകയും അകലുകയും 

ചെയ്യുന്ന വെറും രൂപങ്ങള്‍ മാത്രം ....


വന്നു ചേരലിന്‍റെ  ലഹരിയില്‍

നഷ്ടങ്ങള്‍  അറിയുന്നതേയില്ല 

ആരാലും ഉപേക്ഷിച്ചവരും 

ഉപേക്ഷിക്കപ്പെട്ടവരും 

മുഖങ്ങള്‍  മാത്രമേ മാറുന്നുള്ളൂ ...


കഥയും കഥാപാത്രങ്ങളും ഒന്നു തന്നേ 

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല...

വെറും വേദനയുടെ ഒഴുക്കുകള്‍ മാത്രം ....!!!

നീയും ഞാനും ഇല്ല ,


നമ്മുടെതായി 

സ്നേഹവും സങ്കല്‍പങ്ങളും ഇല്ല 

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് 

ഒഴുകി മാറുന്ന രൂപങ്ങള്‍ ‍മാത്രം 


പഴയതു മറന്നു പുതിയ തുടക്കങ്ങളിലേക്ക്  

നിനക്കു  നടന്നു കയറാം അവിടെ

ഞാന്‍  ഒരു തടസ്സം ആവില്ല....

എന്നാലും ആരും ആര്‍ക്കും നല്‍‍കിയിട്ടില്ലാത്ത 
ഒരു സമ്മാനം നിനക്കായി ഞാന്‍ കാത്തു സൂക്ഷിക്കുന്നുടു...
അതിനു സമയം ആവുമ്പോള്‍ നിന്‍റെ മുന്നില്‍ ‍നീപോലും 
അറിയാതെ വന്നുകൊള്ളും... 
ഈ ബന്ധത്തെ ചൊല്ലി വിളിക്കാന്‍‍ ഒരു പേരില്ലാ 
എങ്കിലും നമ്മുക്കു സ്നേഹം എന്നു  വിളിക്കാം...!!!!!! 
അല്ലേ.............???



2 comments:

  1. പിന്തുടർന്നെത്തും അനന്തമാമരുമയാം സാന്ദ്ര തരംഗങ്ങൾ......

    നല്ല വരികൾ.....

    കീപ് ഗോയിങ്ങ്.....

    ശുഭാശംസകൾ....

    ReplyDelete
  2. സ്നേഹമെന്ന് വിളിയ്ക്കാം.
    അതാണ് ശരി

    ReplyDelete