Thursday, March 14, 2013

കാല്‍പ്പനിക ചിത്രംവരച്ചവള്‍
















അറിയാതെ വന്നൊരു  സ്വപ്നങ്ങള്‍
എന്നില്‍ ചിറകു വിടര്‍ത്തിയാടിയപ്പോള്‍
നിറം വറ്റിയ ചായക്കൂട്ടുകള്‍ ചേര്‍ത്തു
ഞാനൊരു ചിത്രം വരക്കനോരുങ്ങി ...

ആകാശത്ത് മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചു
മേഘങ്ങള്‍ കൊണ്ടു രൂപങ്ങള്‍ തിര്‍ത്ത് 
വെണ്ണിലാവിന്‍ ചാരുതയില്‍ നക്ഷത്രങ്ങളെ 
സാക്ഷിയാക്കി ഞാനാ ചിത്രം വരച്ചു .. 

ഞാന്‍ വരച്ചോരാ ചിത്രങ്ങളില്‍,
ഗ്രീഷ്മത്തില്‍ വറ്റിപ്പോയൊരു നദിയെപ്പോല്‍
അഗ്നി പരീക്ഷണം ചെയ്ത വൈദേഹിയുടെ-
കണ്ണുനീര്‍ വറ്റിയ മുഖമായിരുന്നോ നിനക്ക് ??

ഞാന്‍ വരച്ച ചിത്രങ്ങളില്‍ നീ,
ഓര്‍മ്മക്കായ്‌ കിട്ടിയ സ്നേഹസമ്മാനമാം  
മുദ്ര മോതിരം നഷ്ട്ടമായ ശാകുന്തളത്തിലെ 
ശകുന്തളുടെ ദു:ഖമയിരുന്നോ... ??

തുളസ്സിത്തറയിലെ നിലവിളക്കില്‍ തിരിയിട്ടു 
പഞ്ചാക്ഷരീ നമന്ത്രംമുരുവിട്ടു നാഥനെ കാത്തിരിക്കും
ഉമയുടെ മായത്ത മൌനമായിരുന്നോ...??
ഞാന്‍ വരച്ച ചിത്രങ്ങളില്‍ നിനക്ക്.. 

ഒരുമുളംതണ്ടില്‍ നിന്നുതിരും പാട്ടിന്‍റെ 
ശിലുകളില്‍ മതിമറന്ന വൃന്ദാവനത്തിലെ 
രാധയുടെ  പ്രണയമായിരുന്നോ...??  
എന്റെ ചിത്രങ്ങളില്‍  നിനക്ക്.. 

അറിയില്ലെനിക്കറിയില്ല;  അറിയാതെയെന്നില്‍ 
ചിറകുവിടര്‍ത്തിയ സ്വപ്നങ്ങള്‍ കൊണ്ട്
നിറം മങ്ങിയ മനസ്സിന്‍റെ ചായകൂട്ടില്‍ 
എങ്ങിനെ ഞാനൊരു കാല്‍പ്പനിക ചിത്രം തീര്‍ത്തുവോ?




























































Wednesday, March 13, 2013

ചാറ്റല്‍മഴ














എന്‍റെ ഹൃദയം ഒരു പൂവിനെപ്പോലെ ആയിരുന്നു ..
ഒരുപാട് സുഗന്ധം ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു , 
എന്നിട്ടും അതിന്‍റെ സുഗന്ധം അറിയാന്‍ ആരും വന്നില്ല ..
പക്ഷേ ...ഞാന്‍ വിളിച്ചാല്‍ ഓടിയെത്തുന്ന 
എന്‍റെ മഴനീര്‍ത്തുള്ളികള്‍ എന്നെ ഒരുപാട് പ്രണയിക്കുന്നു .
അവ ഓടിയെത്താറുണ്ട് ഞാന്‍ തനിച്ചായി പോകുമ്പോഴൊക്കെ ..

സന്ധ്യക്ക് പെയ്ത ചാറ്റല്‍ മഴ മനസ്സില്‍ 
നേര്‍ത്ത നൊമ്പരം നല്‍കിയാണ്‌ കടന്നു പോയത്
ഒരിക്കല്‍ അടച്ചു വെച്ച അധ്യായം പില്‍ക്കാല 
ചിന്തയില്‍ നേര്‍ത്ത നൊമ്പരമായി വീണ്ടും എത്തി . 

എനിക്കും നിനക്കും ഒന്നാകാന്‍ പറ്റാത്തതില്‍ ഒന്നിനെയും 
കുറ്റപെടുത്താന്‍ ഞാന്‍ ഇഷ്ടപെടുന്നില്ല . 
എല്ലാം വിധി ആണെന്ന് സമാധാനിച്ച് , 
വിധിയെ പഴിച്ചു കഴിയുകയായിരുന്നല്ലോ ഞാന്‍..

പക്ഷേ ഇന്ന് ഒരു ചാറ്റല്‍ മഴയുടെ രൂപത്തില്‍ 
നിന്‍റെ ഓര്‍മ്മകള്‍ വീണ്ടുമെത്തി .
എത്ര ശ്രമിച്ചാലും ആ ഓര്‍മ്മകള്‍ മനസ്സില്‍ 
നിന്നു  മായ്ച്ചു കളയാന്‍ പറ്റില്ല എന്ന്
ഇന്നു ഞാന്‍  മനസ്സിലാക്കുന്നു . 

കാരണം സ്നേഹം , 
അത് എത്ര ശ്രമിച്ചാലും സ്വബോധത്തോടെ 
മനസ്സില്‍ നിന്നും തുടച്ചു മാറ്റാന്‍ കഴിയില്ല 
എന്നതാണ് സത്യം .

Tuesday, March 12, 2013

സഞ്ചാരം



















എന്തിനെന്നറിയാതെ, 
എങ്ങനെയെന്നറിയാതെ തുടക്കം. 
എത്രമേല്‍  ആലോചിച്ചിട്ടും ഒടുക്കത്തെ കുറിച്ച് ധാരണയില്ല...
എന്നില്‍  വന്നു ചേരുന്ന ആ ഒഴുക്കിന് 
എന്നോടു  ചേര്‍ന്നു ഒഴുകാനുള്ള സ്വാതന്ത്ര്യം.
ഒരുമിച്ചു ഒഴുകി പോകുമ്പോഴും 
കൈവഴി തിരിയാനുള്ള സ്വാതന്ത്ര്യം. 
നദിയില്‍  നിന്നും നദികള്‍  ഉണ്ടാവുന്നു.
ഒടുക്കം നദികള്‍ സമുദ്രത്തില്‍ ചെന്നു ചേരുകയും.
നദി നദിയെ വിരോധിക്കുന്നില്ല.
അതുപോലെ പ്രണയവും..
എന്നിലെ അപൂര്‍ണ്ണതയാണ് 
എന്നെ അന്വേഷിയാക്കുന്നത്. 
യാതൊന്നിന്‍റെ  കുറവാണോ എന്നില്‍  
ആ ഒന്നിനു വേണ്ടിയുള്ള അടക്കാനാവാത്ത ദാഹം.
അവിടെ സഞ്ചാരം തുടങ്ങുന്നു. 
ആ ഒന്നിനെ പ്രാപിക്കാന്‍, അതിലാവാന്‍, 
അതാവാന്‍  ...പിന്നെ ഞാനോ നീയോ ഇല്ല. 
ഏകം: പരമാനന്ദം...!!
എങ്കിലും അതിനും അപ്പുറം പാതകളുണ്ടോ?
എന്താണ്, എന്തുകൊണ്ട്.... ? 
സഞ്ചാരം തുടരുന്നു....................

ഇഷ്ടം എനിക്കേറെ ഇഷ്ടം


























മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങളില്‍
ഉഞ്ഞാലാടും നിന്നെയെനിക്കിഷ്ടം  
ഇഷ്ടം നിന്നെയെയ്ക്കിന്നേറെയിഷ്ടം
നിന്‍റെയീ കിളിക്കൊഞ്ചലേറെയിഷ്ടം.

പുല്‍ നാമ്പിനോടും ,കിളികളോടും 
തുമ്പിയോടും കുറുമ്പു കാട്ടും നിന്‍റെ 
ചൊടികള്‍ കാണുവാന്‍ എനിക്കേറെയിഷ്ടം
ഇഷ്ടം എനിക്കേറെയിഷ്ടം 

ചെംതാമരപ്പൂവിന്‍ നിറവും 
പരിഭവം ചുവക്കുമീ കവിളിണയും
മധുമഴ പൊഴിയുമീ ചൊടിയിതളും.
ഇഷ്ടം എനിക്കേറെയിഷ്ടം .

കരിമക്ഷി എഴുതിയ മിഴിയിണയില്‍
വിടരുന്ന സ്വപ്നങ്ങളേറെയിഷ്ടം.
അലകള്‍ഞൊറിയുന്ന ചുരുള്‍മുടിയില്‍
ചൂടും ദശപ്പുഷ്പ്പമേറെയിഷ്ടം.

പാരിജാതത്തിന്‍റെ പരിശുദ്ധിയേറുന്ന
വെള്ളാമ്പല്‍ വിടരും മനസ്സുമിഷ്ടം.
ഒരു കൊച്ചുകുഞ്ഞിന്‍  കൗതുകംപേറുന്ന
ഈ മുഖശ്രീയുമേനിയ്ക്കേറെ ഇഷ്ടം .

പാല്‍നിലാപ്പൂമഴ പുഞ്ചിരിയും നിന്‍റെ
നാണം പൂവിട്ട ഭാവങ്ങളും.
പാദസ്വരം കിലുങ്ങും നിന്‍
അന്നനടയും ഇഷ്ടം എനിക്കേറെയിഷ്ടം

പുളിയിലക്കരമുണ്ടില്‍ മൂടിവെയ്ക്കും നിന്‍റെ
മുഗ്ദ്ധ സൗന്ദര്യം ഏറെയിഷ്ടം.
അഴകേറും സ്വപ്നങ്ങള്‍ പൂമാലക്കോര്‍ക്കുന്ന
മിഴിയിണ പീലിയും ഏറെയിഷ്ടം.

തെന്നല്‍ തലോടുമ്പോള്‍ ഇളകിത്തെറിക്കുന്ന
അളകങ്ങള്‍ കാണുവാനെന്നും ഇഷ്ടം.
ഇഷ്ടം എനിക്കേറെ ഇഷ്ടം നിന്നെ
എന്തിനെക്കാളുമെനിക്കേറെയിഷ്ടം... 




Saturday, March 9, 2013

വൈദേഹി പറയാന്‍ മറന്ന പ്രണയം













എനിക്കു ഒരു പ്രണയമുണ്ടായിരു ന്നു
അതു ഞാന്‍ അറിയാതെ പോയി
കുറച്ചോര്‍മ്മകളുണ്ടായിരുന്നു
അതകലേക്ക് കറ്റുകൊണ്ടു പോയി
ഇരുണ്ട കരമേഘമായി വീണ്ടും 
മഴയായി വന്നെന്‍റെ മേല്‍ പെയ്യുന്നു.
പിന്നെയുള്ളതല്‍പ്പം വേദനയാണ്
അതണയാതെ ഒരു കനലായി നോവായി
മനസ്സിലിപ്പോഴും കൊണ്ട് നടക്കുന്നു. 


നിന്നോടും ആരോടും ഒന്നും പറയാതെ 
ഒരു ദിവസം പോകും ഞാന്‍ 
എവിടേക്കെന്നോ..എന്തിനെന്നോ അറിയാതേ 
ആരെയും കൂടെക്കൂട്ടാതെ തനിച്ചു 
ഒരു ദൂരയാത്രയ്ക്കു പോകും ഞാന്‍  
എന്നിട്ട് വിശാലമീ നഭസ്സില്‍ 
ഒരു ചെറുനക്ഷത്രമായി പുനര്‍ജ്ജനിക്കും
എന്നിട്ടെല്ലാ ദിവസവും എന്‍റെ  പ്രിയപ്പെട്ടവരെ
ഞാന്‍ നോക്കി നില്‍ക്കും ... 

ദൂരെ നഭസ്സിന്‍റെ അനന്തനീലിമയില്‍ നിന്നും
എപ്പോഴെങ്കിലും ഒരു നക്ഷത്രം നിന്നെ ഉറ്റു
നോക്കിച്ചിരിക്കുന്നു എന്ന് നിനക്കു തോന്നിയാല്‍ 
നീ അറിയുക,  അത് ഞാന്‍ തന്നെയെന്ന്
അന്നു നീ എന്നെയോര്‍ത്തു ദു:ഖിക്കരുത്
നിന്നെ സ്വാന്ത്വനിപ്പിക്കാന്‍ കഴിയില്ല 
കാരണം ഞാന്‍ നഭസ്സില്‍ വിരിയും
വെറുമൊരു നക്ഷത്രം മാത്രം ...


Saturday, March 2, 2013

വെള്ളിക്കൊലുസ്സിന്‍റെ താളം





















വെള്ളിക്കൊലുസ്സിട്ട നിന്‍റെ കാലൊച്ച-
കേള്‍ക്കാനു മൊരു  താളമുണ്ട് 
എന്നില്‍ മോഹങ്ങളും പ്രണയവും 
സ്വപ്നങ്ങളും ജനിപ്പിക്കുന്ന താളം... 
ഏകാന്തത മാത്രം സമ്മാനിച്ച 
ഈ ജന്മത്തില്‍ ഇനി ഞാന്‍ എന്തു 
നേടുമെന്നു എനിക്കറിയില്ല 
ഈ സ്നേഹസാഗരത്തിന്‍റെ ആഴങ്ങളില്‍ 
വിരച്ചിട്ട ആ സ്നേഹ ശില്‍പ്പം എന്നില്‍ നിന്നും 
എന്നന്നേക്കുമായി മാഞ്ഞു പോകുന്നു....  
ഈ ജന്മത്തില്‍ ഇനി കണ്‍ടുമുട്ടുമോ...???
അറിയില്ലാ...!!  പക്ഷേ...  
ഈ ജന്മത്തില്‍ നീ എന്‍റെ എല്ലാമായിരുന്നു 
നീ ഇല്ലാത്തലോകം എനിക്കു 
ഇരുട്ടു മാത്രം സമ്മാനിക്കുന്നു . 
ആ ഇരുട്ടില്‍ നിന്നെയും തേടി അലഞ്ഞു ഞാന്‍ 
അവസാനം ഈ ജന്മം ..ഈ പാഴ് ജന്മ മായി 
പൊലിഞ്ഞു പോകും എന്നന്നേക്കുമായി.  
  

താണ്ടവം






ആരാണെനിക്കി വേദി ഒരുക്കിയത്
എന്തിനു വേണ്ടി വേദിയോരുക്കി 
കാലമോ ...?? അതോ വിധിയൊ.. ??
പകലിന്‍റെ  തമ്പുരാനുമൊത്ത് ഞന്‍ 
ഈ ജീവിത തീരം താണ്ടുമ്പോള്‍...
ജീവിതമെന്ന അരങ്ങില്‍ ആടിയ വേഷങ്ങള്‍ക്കും 
കണ്ടുമുട്ടിയ രൂപങ്ങള്‍ക്കുമിടയില്‍
അഴകാര്‍ന്ന ശോഭയില്‍ അറിവിന്‍റെ 
കേദാരമായ ഒരു കാവി വസ്ത്രധാരി... 
ആരാണു നീ... ? 
ഗോമേയം ചൂടിയ ശശികലാചൂഢനോ നീ...
ചൊല്ലുക ..!! നീ, 
വ്യഥകളുടെ ഭാണ്ഡങ്ങള്‍ ചുമലിലേറ്റി...
ജീവിത യാത്ര തുടരുമ്പോള്‍ 
നിഴല്‍ പോലും കൂട്ടനില്ലാതെ 
നീറുന്ന നൊമ്പര കടലിലേ 
ആഞ്ഞടിക്കും  തിരമാലകളാണെന്‍ ജീവിതം...
വിതുമ്പി ഞാനാദിനങ്ങള്‍ നീക്കുന്ന വേളയില്‍...
അറിവിന്‍ നിലാവായി വേദാന്ത പണ്ടിതനായി 
കവലയം ഹാരമായണിഞ്ഞു ഹിമഗിരി ശ്രുഗേ
ജടാധരനായി അമ്പിളിക്കലചൂടി തൃക്കണ്ണ് തുറന്നാടിയ 
തണ്ടവത്തില്‍ നിന്‍ കാലൊച്ച ചൊല്ലിയ
മന്ത്രത്തിന്‍ പൊരുളറിയാതെ 
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍ 
മറ്റൊരു നിറ സന്ധ്യയില്‍ ശശികാണ്ഡമൌലിയായി
നീയെന്‍ മുന്നില്‍ വന്നു.... ആരു  നീ... ? ചൊല്ലുക... !! 
കൂടണയാന്‍  അര നാഴികനേരം ബാക്കി നില്‍ക്കേ 
പകലിന്‍റെ വെളിച്ചം പോരാഞ്ഞിട്ടാ-
തൃക്കണ്ണിന്‍ നേരിന്‍റെ വെളിച്ച
മെന്നിലേക്കിറ്റിച്ചു  നീയെന്നെ 
ഉമയാക്കിയോ...നിരഞ്ജനാ... ??
ആരും കേള്‍ക്കാത്തൊരു കടങ്കഥയിലെ
ആരും ചോല്ലാത്തൊരു ഉത്തരം തേടി
ആരും കാണാത്തൊരു തീരത്ത്‌
തപസ്സിരിക്കവേ... 
മനസ്സുകൊണ്ട് മനസ്സിനെ അറിയുമ്പോഴും...
സ്നേഹംകൊണ്ട് സ്നേഹത്തെ അറിയുമ്പോഴും...
തമ്മില്‍ കണ്ടില്ല എന്ന കാരണത്താല്‍ 
അവസാനിപ്പിക്കരുത്  ഈ സ്നേഹം......
നിന്‍ ഹൃദയത്തിലെ ഭാവനകള്‍ 
എന്‍ കരാംഗുലംങ്ങളാല്‍ കൊച്ചു 
കടലാസ്സില്‍ പര്‍ത്തിയ വരികള്‍ക്ക് 
ജീവനുള്ളതുപോലെ തോന്നുന്നുണ്ടോ നിനക്ക് ..??
ഒരുപാട് അകലെ ഇരുന്നു നീ ഇതെല്ലം കാന്നുന്നുണ്ടാകും 
അല്ലേ .........??
എന്‍റെ  വരികളെ കണ്ടു നീ കുളിര്‍ 
കോരുനുണ്ടകും അല്ലേ ....??
എ ന്നിട്ട്‌ നീ താനെ അറിയാതെ മൊഴിഞ്ഞു പോകും......
എടി പോത്തേ ഇതു വരികളല്ല.... മനസാണെന്ന്....!!





















(പ്രിയപ്പെട്ട കൂട്ടുകാരേ... 


എന്‍റെ കൂട്ടകരികള്‍ക്കു  വേണ്ടി എഴുതിയ വരികള്‍. അവര്‍ രണ്ടാളും ശിവ ഭക്തര്‍ ആണ് . അവരെ ഞാന്‍ ശിവനായും , ഉമയായും ഉപമിച്ചു എഴുതി എന്നുമാത്രം. അവര്‍ അതു വായിച്ചിട്ടു എന്നോടു പറഞ്ഞ വരിയാണ് ഇതിലേ അവനത്തെ വരി..., അതു അവര്‍ പറഞ്ഞ പോലെ തന്നെ ഞാന്‍ എഴുതി.)





  

സന്ധ്യാംബരം


























സന്ധ്യാംബരത്തില്‍ അലിയും 
സൂര്യനെപോല്‍ 
നീയെന്നെ അറിയാതെയറിയാതെ 
മാഞ്ഞു പോയാലും...... 
ഒറ്റപ്പെടലിന്‍ തീരാ നൊമ്പരം 
മായ്ച്ചു നാളെ,  
വാനില്‍ ഉദിച്ചുയരും  
പ്രഭാത സൂര്യനെ പോല്‍ 
വീണ്ടും നിന്നിലെന്‍  പ്രണയം 
പുനര്‍ജനിക്കുമോരോ പുലരിയിലും
പിടക്കുമെന്‍  മനസ്സോടെ കാത്തിരുന്നു... 

പറയാത്ത നൊമ്പരങ്ങള്‍ 
എന്‍ നെഞ്ചകം കാര്‍ന്നിടുമ്പോള്‍ ...
അറിഞ്ഞു നിന്‍ നെഞ്ചകത്തെ. 
എന്‍ നൊമ്പരങ്ങളെന്‍ മിഴികളില്‍ പെയ്യിച്ച  
കണ്ണുനീര്‍ തുള്ളികളെ ...
നെഞ്ചോട്‌ ചേര്‍ക്കാന്‍ 
നീയെന്നരുകില്‍ വന്ന നേരം,
ഞാനൊരു  കാറ്റായി അങ്ങ് ദൂരേക്ക്‌ ... 
നിന്‍ വിരല്‍ തുമ്പില്‍ തൊട്ടിടാതെ
ഞാനങ്ങു മാഞ്ഞു പോയി........

വാക്കാല്‍  ഞാനും നീയും പ്രണയിച്ചില്ല, 
ഭാവങ്ങളാല്‍ നീയും ഞാനും അറിഞ്ഞില്ല. 
പക്ഷെ,  എന്‍റെയും നിന്‍റെയും ഹൃദയങ്ങള്‍  
പ്രണയിച്ചിരിന്നു...

































































Friday, March 1, 2013

പുന്നാര പൂങ്കുയിലേ.







ബാല്യത്തില്‍ ഇലകള്‍ തമ്മില്‍ തൊടുമെന്നു 
പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍,
ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് 
കൈ കോര്‍ത്ത്‌ പിടിക്കുന്ന സ്നേഹത്തെ 
ആര്‍ക്കും അകറ്റാന്‍ സാധ്യമല്ല....
ഇനിയുംപൂക്കാത്ത പൂമരക്കൊമ്പിലെ
വാടാത്ത പൂക്കളിറുത്തോട്ടെ ഞാന്‍
വാടാത്ത പൂക്കള്‍ക്കൊണ്ടില്ലാത്ത മുറ്റത്തായി
ഒരു കൊച്ചുപൂക്കളം തീര്‍ത്തോട്ടെ ഞാന്‍
ഇല്ലാത്ത മാവിന്‍റെ  കാണാത്ത കൊമ്പത്തായി
കെട്ടാത്തൊരൂഞാലില്‍ ആടട്ടെ ഞാന്‍
ഇല്ലാത്തൊരൂഞാലിലാടട്ടെ ഞാന്‍
തുമ്പയും തുമ്പിയും കൂട്ടുകാരും 
അനിയനും  അനിയത്തിയും 
ചേട്ടനും ചേച്ചിയും പിന്നെ
അയലത്തെ പിള്ളേരും വന്നിടാമോ ആടിക്കാം ഞാന്‍ .
ഈ പൂക്കളിലൂടെ, പൊഴിയുന്ന ഇലകളിലൂടെ ...
ഈ ഇരുളിലൂടെ, അതിന്‍റെ നിശബ്ദതയിലൂടെ ....
ഈ ആകാശത്തിലൂടെ, അതിലെ നക്ഷത്രങ്ങളിലൂടെ ....
ഒക്കെ...പാറി നടക്കാം നമ്മുക്ക് ... 






""ഏനുണ്ടോടീ അമ്പിളി ചന്തം, ഏനുണ്ടോടീ താമര ചന്തം.
ഏനുണ്ടോടീ മാരിവില്‍ ചന്തം, ഏനുണ്ടോടീ മാമഴ ചന്തം.
കമ്മലിട്ടോ പൊട്ടുതൊട്ടോ, കരിവളയിട്ടോ, കോടിയുടുത്തോ ഏനീതോന്നും അറിഞ്ഞില്ലേ....  പുന്നാര പൂങ്കുയിലേ... !""

Thursday, February 28, 2013

കര്‍പ്പൂരദീപം...



























അറിയാതെ നീയെന്‍റെ മാനസക്ഷേത്രത്തിലൊരു
തിരിവെട്ടം പകര്‍ന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വര്‍ണ്ണവിരാജികള്‍ വരച്ചു ചേര്‍ത്തു .
നിന്‍ കരലാളന നിര്‍വൃതിക്കുളില്‍ ഞാനെ-
ന്നേ മറന്നെന്‍റെ പൊന്നിന്‍ കിനാക്കളേ
പ്രേമാര്‍ദ്ര സങ്കല്‍പ്പ സുന്ദര-
മാകുമൊരേകാന്ത രാവിന്‍റെ  രാഗ ലഹരിയായ്
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍ 
ചാരുവര്‍ണ്ണാങ്കിത മാധുര്യവും,
മാമരച്ചാര്‍ത്തിന്‍റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കല്‍പ്പധാരയില്‍ 
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവേ 
പൊന്‍മയില്‍ പേടകള്‍  നൃത്തമാടി.
കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്‍റെ 
പ്രേമസങ്കല്‍പ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍  മോഹത്തിന്‍ 
സൗവ്വര്‍ണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍  കാത്തു നില്‍ക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍ 
കണങ്ങള്‍ക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു
കേള്‍ക്കുവനാശിച്ചെന്‍റെ 
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കര്‍പ്പൂരദീപമായെരിഞ്ഞുതീരാം..........