Monday, December 17, 2012

മരീചിക




















കേട്ടത് കളകളനാദം ..
അറിഞ്ഞത് ചില്‍ചില്‍  ശബ്ദം ..
ഇന്നലെയുടെ വിടവാങ്ങല്‍ 
പിന്നെയും ഇന്നിന്‍റെ മരീചിക ..
കനക മരീചികകള്‍ എന്നോടു പറഞ്ഞു ..
തുടങ്ങു ചലങ്ങള്‍ ..നിന്നില്‍ 
ഉളവാകും ജ്ഞാനരസം പകരുവാന്‍ 
ഞാനിതാ വന്നു..
നിന്‍റെ ആരാധ്യദേവന്‍ ..!
അറിയുന്നു ഞാന്‍ .....
ഓരോ ജീവിയും അറിയുന്നു നിന്‍ ഗമനം ..
ചലിച്ചു അവര്‍ ഇന്നിന്‍റെ ഫലമറിയാതേ ..
സുന്ദര സ്വപന്‌ങ്ങള്‍ കാണുവാന്‍ ..
അറിയാതെ ഞാനും ചലിക്കുന്നു ..
പറയൂ ഇതു നിന്‍ മായാജാലമോ ...??
എന്തേ ......., ഒന്നും പറയാതെ 
എന്തേ....? എന്നെയീ അജ്ഞാനാന്ധകാരത്തില്‍  തള്ളിയിട്ടൂ ...
വീണ്ടും നീ വരുന്നതു കതോര്‍ത്തിരിക്കുവാനോ ..???

നീ മാത്രം


























നിന്നധരങ്ങളുടെ അനക്കവും 
നോക്കിയിരിപ്പാണ് ഞാന്‍
നിന്നെ കുറിച്ചോര്‍ത്തെടുക്കുവാന്‍ 
ഒന്നുമില്ലെനിക്കെന്നു സത്യം.

നിന്നെ കുറിച്ചുള്ളതൊന്നും മറന്നിട്ടില്ല ഞാന്‍
നിന്നെയിനിയും ഒരുപാടു സ്നേഹിപ്പാന്‍  
എനിക്കു  കഴിവതില്ലയെന്നു നേര്.

എന്‍ സ്നേഹത്തിന്‍ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍‍ന്നു തന്നില്ലയോ, 
ഇനിയുള്ള നാളുകള്‍  എന്‍ കണ്ണുകള്‍, ‍
നിന്നെക്കാള്‍ ഉപരിയായി മറ്റൊന്നിനെ
ഇഷ്ട്ടപെട്ടു പോവുമോ?
എന്നൊരു  ചിന്താ ഭയവും എനിക്കില്ല 

ഞാന്‍ കാണുന്നതെല്ലാം നിന്നെ മാത്രം,
മറ്റേതെങ്കിലും സ്വരമാധുരിയെന്നെ
കിഴ്പ്പെടുത്തുമോയെന്നു  വേവലാതിപ്പെടുന്നില്ല.

ഞാന്‍‍ കേള്‍‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍‍ മാത്രം ... 
നടന്നു പോകവേ,  നിന്നില്‍ നിന്നകന്നു 
പോവുമോയെന്നു ഞാന്‍ ഭയപ്പെട്ടിട്ടില്ലോരിക്കലും!

ഏതു ദിശയിലേക്കു നടന്നാലും എത്തുന്നതോ,
നിന്‍ മുമ്പില്‍‍ തന്നെ.
അവകാശവാദം ഉന്നയിച്ചാരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്നൊരു  ചിന്തയെന്നെ 
അലട്ടിയിട്ടെല്ലോരിക്കലും.

ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ‍ഉണ്ടാവില്ലല്ലോ! 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 

ഭയമൊന്നേയുള്ളു ...ഒരേയൊരു ഭയം,
നീയെന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ...

അതിനുത്തരം നല്‍‍കേണ്ടത് 
ഞാന്‍‍ അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ആ ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
‍നിന്നധരങ്ങളുടെ താളവും  നോക്കി ..

























































നിന്‍റെ അധരങ്ങളുടെ അനക്കവും 
നോക്കി  ‍ഇരിക്കുകയാണ് ഞാന്‍
നിന്നെ കുറിച്ചു ഓര്‍‍ത്തെടുക്കാന്‍ 
എനിക്കൊന്നുമില്ല 

കാരണം ...
നിന്നെ കുറിച്ചുള്ളതൊന്നും ഞാന്‍‍ മറന്നിട്ടില്ല 
നിന്നെ ഇനിയും ഒരുപാടൊരുപാടു 
സ്നേഹിക്കാന്‍ എനിക്കു  കഴിയില്ല 

കാരണം ... 
എന്‍റെ സ്നേഹത്തിന്‍റെ അവസാന തുള്ളിയും 
നിന്നിലേക്കു പകര്‍‍ന്നു തന്നതാണ്, 
എന്നോ, എപ്പഴോ , എന്‍റെ കണ്ണുകള്‍ ‍
നിന്നെക്കാള്‍ മറ്റൊന്നിനെ ഇഷ്ട്ടപെട്ടു പോവുമോ 
എന്ന ഭയവും എനിക്കില്ല 

കാരണം ...
ഞാന്‍ കാണുന്നതെല്ലാം നിന്നെ തന്നെയാണ് ...
മറ്റേതെങ്കിലും സ്വരമാധുരി എന്നെ 
കിഴ്പ്പെടുത്തുമോ എന്നു  വേവലാതിപ്പെടുന്നില്ല

കാരണം ...
ഞാന്‍‍ കേള്‍‍ക്കുന്നതെല്ലാം 
നിന്‍റെ മധുമൊഴികള്‍‍ മാത്രമാണ് ... 
നടന്നു നടന്നു നിന്നില്‍ നിന്നകന്നു 
പോവുമോ എന്നു ഞാന്‍ ഭയപ്പെട്ടിട്ടെ ഇല്ല 

കാരണം ...
ഏതു ദിശയിലേക്കു നടന്നാലും എത്തിപ്പെടുന്നത് 
നിന്‍റെ മുമ്പില്‍‍ തന്നെയാണ്...
അവകാശവാദം ഉന്നയിച്ചു 
ആരെങ്കിലും 
നിന്നെ കൊണ്ട്പോവുമെന്ന ചിന്ത 
എന്നെ അലട്ടിയിട്ടെ ഇല്ല

കാരണം ...
ഒരു ഹൃദയത്തിനും ഒന്നില്‍‍ കൂടുതല്‍ 
അവകാശികള്‍ ‍ഉണ്ടാവില്ല 
നീ എന്‍റെ ഹൃദയം ആണ്... 
എന്‍റെ മാത്രം ഹൃദയം 
ഭയം ഒന്നേ ഉള്ളു ...ഒരേ ഒരു ഭയം ...
നീ സ്വയം 
എന്നെ വിട്ടു പോവുമോ എന്ന ഭയം
അതാണെന്‍റെ ഭയം ... 

കാരണം ...
അതിനുത്തരം നല്‍‍കേണ്ടത് 
ഞാന്‍‍ അല്ല നീ തന്നെയാണ് ...!
നീ മാത്രം ...
ആ ഉത്തരത്തിനായി 
കാതോര്‍ത്തിരിക്കുകയാണു  ഞാന്‍ 
‍നിന്‍റെ അധരങ്ങളുടെ അനക്കവും നോക്കി ...






Saturday, December 15, 2012

വഴി തെറ്റി വന്നവര്‍





















മിഴിനീര്‍ ‍കണങ്ങളെ തൊട്ടു തലോടുവാന്‍ ‍ ...
വെറുതെ വഴിതിറ്റി വന്നൊരു ഓര്‍മ്മകളേ  ‍
കോരിയെടുത്തു ഞാന്‍‍ മനചെപ്പിലടക്കട്ടെ.
ഇനിയും തിരിച്ചുവരാത്തോരാ ഉഷസ്സന്ധ്യകള്‍ ‍.
കാത്തോരാ സൂര്യനെ തേടി കണ്ണടച്ചതും...
വിഷാദത്തിനു  വിരല്‍‍പ്പാടു  പോലെ ....
സ്വപ്നങ്ങളണഞ്ഞതും, ഓര്‍മ്മിക്കുന്നു ഞാന്‍‍‍,
കണ്ണെത്താ ദൂരത്തു കണ്ണും നാട്ടു ,
തനിയെ നൊക്കിയിരുന്നു ... 
നീ പോയ വഴിയെ ഞാന്‍ നൊക്കിയിരുന്നു .....
വെറുതെ ഒരു മോഹമെന്നു  അറിയാമെങ്കിലും ..
നീ എന്‍  അരുകത്തു വരുമെന്നു  നിനച്ചു പോയി .........
അറിയാതെ പറയാതെ എന്‍ അരുകില്‍ ‍
നിന്നും പാറി പറന്നു നീ ...
ഒരു മഴവില്ലു  പോലെ എങ്ങോ മറഞ്ഞു പോയി ..
പുലര്‍കാല വേളയില്‍‍ നിന്നെ പ്രതീക്ഷിച്ചു 
വെറുതേ ഇരുന്നു ഞാന്‍  ഇന്നും ....
അടുത്തറിയാന്‍  കൊതിച്ചിരുന്നു ഞാന്‍ ‍ ‍ ‍
നിന്‍ മധുരമാം മൊഴികള്‍ ‍ കേള്‍‍ക്കുവാനും .... 
എന്തിനീ മൌനം നിനക്കെന്നുമെന്നും 
എന്‍  ‍സൌഹ്രദം നീ കൊതിചിരുന്നില്ലയോ .??
മനസിലെ പേമാരിയെ ഒടുവില്‍ 

ഞാന്‍‍ വിധി എന്നു വിളിച്ചു…
നീ എന്ന ഓര്‍മ്മകള്‍ മാത്രം ബാക്കി 
എന്‍  ‍ഹൃദയത്തില്‍ ‍ ...ഓര്‍‍മ്മകള്‍‍ മാത്രം ..!!!






നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍






















നക്ഷത്ര കണ്ണുള്ള കൂട്ടുകാര്‍
നിലാവു  പറഞ്ഞതും കളവല്ലാ .......
ലച്ചു പറഞ്ഞതും കളവല്ലാ .............
പോക്കുവെയില്‍  കേട്ടതും കളവല്ലാ .....
പൂനിലാവത്തു കിനാവിന്‍റെ   മുത്തുകള്‍ ......
നൂറു നൂറു ആയി പകുത്തു നല്‍കാന്‍ 
കൊന്നകള്‍ ‍ പൂക്കുന്ന നേരം ഏത്......
പക്ഷികള്‍ ‍ പാടുന്ന നിമിഷം ഏത് ...
ഒരു വരി സ്നേഹത്തിന്‍റെ 
കീര്‍ത്തനം  പാതി പകര്‍ന്നു നല്‍കാന്‍ ‍....
നേരം ഏതെന്നു പറഞ്ഞിടാതെ.......
കാലം ഏതെന്നു ഉരിയാടാതെ...........
മിഴി തുറന്നൊന്നു ഞാന്‍  കാത്തു നില്‍ക്കാം .....
ഈ വഴിത്താരയില്‍  കാത്തു നില്‍ക്കാം 
നിലാവു  പറഞ്ഞതും കളവല്ലാ..........
ലച്ചു പറഞ്ഞതും കളവല്ലാ............
പോക്കുവെയില്‍  കേട്ടതും കളവല്ലാ..............

Friday, December 14, 2012

അരുണോദയം




















ഞാന്‍ പൂച്ചെട്ടിയില്‍ വളരുന്ന 
സുന്ദരമായൊരു ചെടി 
ചോരച്ചുവപ്പുള്ള പൂക്കള്‍ 
നിറം മങ്ങിയ പച്ചിലകള്‍ 
വെയിലും മഴയും 
എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു 
തുഷാരമടങ്ങുന്ന പ്രഭാതങ്ങളും 
നിലാവുതിരുന്ന രാവുകളും 
വിലക്കപ്പെട്ടിരിക്കുന്നു 
ഇളം തണ്ടുകള്‍ കത്രികത്തുമ്പുകളില്‍ 
തലയറ്റു വീഴുന്നു 
വേരുകള്‍ ചിന്തകള്‍ പോലെ 
എവിടെയൊക്കെയോ മുട്ടിത്തിരയുന്നു 
നീണ്ടു വരുന്ന നഖമുനകളില്‍ 
പൂക്കള്‍ പിടഞ്ഞു തീരുന്നു 
ചായം പൂശിയ കമ്പി വലകളില്‍ 
സ്വാതന്ത്ര്യം കെട്ടുപിണയുന്നു 
അകന്നകന്നു പോകുന്ന ശലഭങ്ങള്‍ 
എന്നോടൊന്നു  മാത്രം പറയുന്നു .....

ഇല്ലാ ....!!!

നിന്‍റെ അരുണോദയം ആയിട്ടില്ല ....!!