Wednesday, December 5, 2012

നീര്‍പളുങ്കുകള്‍























<<<""ചിലതുണ്ട് ....."">>>

ബലൂണ്‍ പോലെ എളുപ്പം വലുതാകുന്നത് , 
പക്ഷേ വേഗത്തില്‍ പൊട്ടിപ്പോകുന്നത് ...??


<<<""ചിലതിങ്ങനെ...."">>>

മഴപോലെ ഇരമ്പി പെയ്യും ...
സംഗീതം പോലെ ഉള്ളം നിറയ്ക്കും 
തണുപ്പായി മൂര്‍ധാവില്‍ വീഴും , 
കിനാവുപോല്‍ ചുറ്റും തളിര്‍ക്കും പക്ഷേ .....!!  
 മഴക്കാലം തീരാരുണ്ടല്ലോ ??


 <<<""ചിലതാവട്ടെ ....."">>>

മണല്‍ക്കടുപോലെ എത്ര മഴ വീണാലും നനവു കാണാത്തത് ..
ചിലതാവട്ടെ മരുപച്ച പോലെ നോവു മാത്രമാവും ഒടുക്കം ..


<<<""ഇനിയും ചിലതുള്ളത് ....."">>>

സാഗരം പോലെ ചിലപ്പോള്‍ വേലിയേറ്റവും .. വേലിയിറക്കവും ..
എന്നാലും സാഗരങ്ങള്‍ ഇരമ്പിക്കോണ്ടിരിക്കും എല്ലായ്പ്പോഴും ... 

നീര്‍ച്ചോലയിലെ തെളിനീരില്‍ കാണുന്ന 
പ്രതിബിംബ ത്തെ ഒന്നു തൊട്ടാല്‍ മാഞ്ഞു പോകും പോലെ  




<<<""നില നില്‍ക്കുന്ന ചിലതോ....."">>>

കുളിര്‍മഴ പെയ്യുന്ന മഞ്ഞു പോലെ കുളിരണിയിക്കുന്നത് 
കുളിര്‍ കാറ്റു പോലെ നാണത്തില്‍ തഴുകുന്നത് 
മഴവില്ലിന്‍ ഏഴു വര്‍ണ്ണങ്ങള്‍ പോല്‍ 
നീലരാവില്‍ നക്ഷത്രങ്ങളാല്‍ നിറഞ്ഞൊരു വാനം പോല്‍ ...



""ഇവയെല്ലാം സ്നേഹത്തെ കുറിച്ച് എഴുതിയതാണ് , ജീവിതത്തില്‍ നാം ഓരോരുത്തര്‍ക്കും കിട്ടുന്നതും, നമ്മള്‍ തിരികെ കൊടുക്കുന്നതുമായ സ്നേഹത്തെ കുറിച്ച് എന്‍റെ മനസ്സില്‍ തോന്നിയ ഭാവനയില്‍ എഴുതിയ വരികള്‍ ആണ്. ശരിയോ?? തെറ്റോ?? എന്നറിയില്ല  എന്‍റെ ഭാവനകള്‍ ...!!""

Tuesday, December 4, 2012

കനിവുപൂക്കുന്ന തീരം















ഇനിയുമെത്രയോ ദൂരം നടക്കണം 
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍ 

വ്രണിതപാദങ്ങള്‍ നീറുന്നു മാമകം ,
കഥ പറയുന്ന നാലു ദിക്കുകള്‍ 

കഥ മൊഴിഞ്ഞു വരുന്ന മൂവന്തികള്‍ 
കവിത പാടിയുറക്കുന്ന  രാവുകള്‍ 

തളിര്‍ വിരലാലെന്നേ തഴുകിയുണര്‍ത്തും 
ഹിമകണം പുല്‍കിയ പൊന്‍പുലരികള്‍ 

ശംഖിന്‍ പ്രതിധ്വനി പോല്‍ കാതിനു 
കുളിരേകും കിളികള്‍ തന്‍ ആരവം 

ഹരിത ഭംഗി നിറഞ്ഞോരീ 
കളകള്‍ തന്‍  കര്‍മ്മവിള നിലം 

പഴയരോര്‍മ്മയായ് മങ്ങിപ്പോലിഞ്ഞു പോയ്‌ 
പഴമൊഴികള്‍ തന്‍  ഉണ്‍മകളറ്റു പോയ്‌..... 

Monday, December 3, 2012

എന്‍റെ ഓര്‍മ്മകള്‍





















ഓലവലന്‍ കിളികളും  ഒരിലഞ്ഞി പൂക്കളും 
കൂടുവച്ചു താമസ്സിക്കും  നാട്ടില്‍ 
ഓടു മേഞ്ഞ എന്‍റെ ഈ പൂമുഖത്തിരുന്നു ഞാന്‍ 
ഓര്‍ത്തിടുന്നു പോയ കാലം ..
പിച്ച വെച്ച നടുമിറ്റമില്ല ..ഊഞ്ഞാല്‍ 
കെട്ടിയാടും ഒട്ടുമവുമില്ലാ ..
കൊച്ചു വെളുപ്പാന്‍ കാലത്ത് എന്നെ 
നുള്ളിയുണര്‍തുന്ന മുത്തശ്ശിയും ഇന്നില്ലാ ......
നഷ്ട്ടങ്ങള്‍ ഓര്‍ത്തെന്‍റെ മിഴി നനയുമ്പോള്‍ 
ലാഭമെന്ന പുസ്തകത്തില്‍ എന്തെഴുതീടാം
ചിരിക്കും കാളിന്ദിയെപ്പോല്‍ യൌവനത്തിന്‍ 
മോഹമെല്ലാം ഒഴുകും നിമ്മല നിലാവു പോല്‍ 
ഒന്നായ് വാങ്ങിവെക്കാന്‍ ഒരാളുമുണ്ടായില്ലാ.... 
ഒന്നു കൊതിച്ചാല്‍ പിന്നെ എന്നെ വിട്ടു 
പിരിയാത്ത സ്വപ്നങ്ങളുമില്ലാ...
നഷ്ട്ടങ്ങള്‍ ഓര്‍ത്തെന്‍റെ മിഴി നനയുമ്പോള്‍ 
ലാഭമെന്ന പുസ്തകത്തില്‍ എന്തെഴുതീടാം

തേന്‍ മഴ

















മേടുകള്‍ തോറും 
തുള്ളിയലക്കും തേന്‍ മഴ
എന്തിനീ 
കാര്‍കൂന്തലഴിച്ചിട്ടെന്നങ്കണത്തില്‍ 
തേങ്ങലായ്  അലയുന്നു ...

പരിഭവമോ, കിന്നരമോ , 
നൊമ്പരമോ , ചൊല്ലൂ നീ..??
കാണാക്കിനാക്കളാം മേഘങ്ങള്‍
തന്‍ കണ്ണീര്‍ക്കണങ്ങളോ  ...

ഈ രാവില്‍ പുതുഗന്ധവുമായി 
ഞാനറിയാതെ  നീയെന്‍ 
മുന്നിലെത്തുമ്പോള്‍ 
ആനന്ദാശ്രുക്കളോ  അതോ നിന്‍ 
ദു:ഖമോ പൊഴിയുന്നു ...

മഴേ.....
നിന്നെയെനിക്കേറെയിഷ്ട്ടം ...
നിന്‍റെ സ്വകാര്യതയും ...

Saturday, December 1, 2012

നക്ഷത്രക്കിടവുകള്‍





















ഉത്തുഗ ശൈലങ്ങള്‍ക്കും ..
അപ്പുറത്തെങ്ങോ പോയി 
അസ്തമിക്കുന്ന ചായം 
മങ്ങിയ സായം സന്ധ്യ ...
ഇത്തിരി വെട്ടതിനായ് 
അറ്റുനോറ്റു....ശാന്തയായ് 
ഒറ്റക്കു വിതുമ്പുന്ന 
ഭൂമിയെക്കാണാന്‍ 
കൈത്തിരികത്തിച്ചുകൊണ്ട് 
എത്തിനോക്കുന്നു ചുറ്റും ..
ചിത്തിര മട്ടുപ്പാവില്‍ ..
നക്ഷത്രക്കിടവുകള്‍ ..

മുറിവുകള്‍






























ഞാന്‍ രാത്രികളെ ഭയക്കുന്നു....
ഇരുണ്ട ഇടവഴി കളിവിടെയോവച്ച് 
എന്‍റെ മരണത്തിന്‍റെ അലര്‍ച്ച 
കാതോര്‍ക്കുകയാണ് ...

ജാലകപ്പഴുതിലൂടെ ഇഴഞ്ഞെത്തുന്ന കാറ്റിന് 
കട്ടപിടിച്ച  രക്തത്തിന്‍റെ ഗന്ധം 
കനലെരിയുന്ന നെഞ്ചിനു മീതേ 
നിസ്സഹായതയുടെ ബന്ധനം ...   

നീയെനിക്കായ്‌ കരുതിവെച്ച 
സൌഗന്ധികങ്ങള്‍ ആരൊക്കെയോ 
ചേര്‍ന്ന് പിച്ചിചീന്തി ചവിട്ടിയരക്കുന്നു 
എന്‍റെ സ്വപ്നങ്ങളും ,ചിന്തകളും 
ആരൊക്കെയോ പങ്കിട്ടെടുക്കുന്നു ...
നിറിയെ മുറിവുകള്‍ നിറഞ്ഞ എന്‍റെ 
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
അനാഥമാകുന്നു ...

താഴ്വരയില്‍ നിന്നൊഴുകുന്ന 
ഇടയന്‍റെ ദു:ഖ ഗാനം പോലും 
എനിക്കാന്യമായിരിക്കുന്നു ...
ഒടുവില്‍ ,
ക്ലാവുപിടിച്ച വാതില്‍പ്പളികള്‍ തള്ളിത്തുറന്ന് 
ആര്‍ത്തു വരുന്ന അമ്പിനുനേരെ 
നെഞ്ചു വിരിച്ചു നില്‍ക്കാന്‍ 
ഞാന്‍ ഒരുങ്ങുകയാണ് ...

ഇപ്പോഴും ,
മുറിവുകള്‍ നിറഞ്ഞ എന്‍റെ 
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും വേണ്ടാതെയാവുന്നു ...

Friday, November 30, 2012

തിര




















കടലിന്‍റെ മൂന്നു പര്യായമറിയാത്ത പെണ്‍കുട്ടി
കടലിനോടു പറഞ്ഞു ..
നീ, ചരിത്രമാണ്
നിന്‍റെ ഓരോ തിരയും
ചിതറിത്തെറിക്കുന്ന ഒരായിരം സത്യങ്ങളാകുന്നു ..
കടലിലപ്പോള്‍ വേലിയേറ്റമുണ്ടായി
അപ്പോള്‍ ,
തിര അവളോടു മന്ത്രിച്ചു....
നീയും , ചരിത്രത്തിന്‍റെ ഭാഗമായെങ്കില്‍ ....!!
പെണ്‍കുട്ടിയുടെ ഹൃദയം ചുഴിയായി മാറി ..
മിഴികള്‍ മഴമേഘങ്ങളായി ..
പിന്നെ കടലിന്‍റെ പര്യായമറിയാത്ത   പെണ്‍കുട്ടി
കടലില്‍ മറ്റൊരു കടലായി 
ചരിത്രത്തിലേക്ക് തുഴഞ്ഞു കയറി ....

Thursday, November 29, 2012

പ്രണയം
















കുളിര്‍നിലാ കൈനീട്ടിയെന്നെതൊടുന്നോരീ 
പ്രണയത്തിന്‍  നോവാണെനിക്കിഷ്ടം ...

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യ-
മമൃതമായ് തേടുന്ന പോലെ 

അറിയാത്ത നൊമ്പരം പങ്കുവെക്കും നിന്‍റെ
മൊഴിയാത്ത മൌനങ്ങള്‍ പോലെ...  

മിഴിനീര്‍ തുടയ്ക്കുവാന്‍ നീയെറിഞ്ഞിടുന്ന 
ചിരിയൂര്‍ന്ന നിലാവു പോലെ 

ഒരുപാടു ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന 
പറയാത്തൊരുത്തരം പോലെ  

മരതകം പതിവായ്‌ പൂക്കും ശാദ്വല-
പ്രണയ കാവ്യങ്ങളെ പോലെ 

പറയാതെ ഉള്ളിന്‍റെയുള്ളില്‍ മറന്നിട്ട 
ഹൃദയാഭിലാഷങ്ങള്‍ പോലെ 

മുറിവില്‍ തുന്നിയ പരിഭവം നാളേക്കു 
മറവിയായ് മാറുന്ന പോലെ 

എങ്കിലും കാതങ്ങള്‍ നിന്നിലേക്കെന്നിലേ-
ക്കിടറുന്ന പാദസത്യങ്ങള്‍ 

പതിവായ്‌ വരച്ചിട്ട ചന്ദനം പോല്‍ 
നേര്‍ത്ത കരളിന്‍റെ തിരയിളക്കങ്ങള്‍

ഇഴയുന്ന  നാശത്തിലായിരിക്കും വൃഥാ ...
ശാപങ്ങള്‍ തന്‍ വാക്കുകള്‍ 

ഉയരുന്ന പക്ഷിതന്‍ ചിറകു തൂവലില്‍ 
പകരുന്ന വര്‍ണ്ണഭേദങ്ങള്‍ 

ഇളവേല്‍ക്കുവാന്‍ തണല്‍ കാണാത്ത നെഞ്ചിലെ-
പരിഭവം....., പ്രണയമേ  സത്യം ...!!

അറിയാമതെങ്കിലും എന്നെത്തൊടുന്നോരീ 
വിറ പൂണ്ട വാക്കെനിക്കിഷ്ട്ടമാണ് 

വിടരുന്ന നിന്‍ മിഴിക്കോണിലെ  വാത്സല്യ-
മമൃതമായ് തേടുന്ന പോലെ ....!!!



















































Wednesday, November 28, 2012

തൂവല്‍ സ്പര്‍ശം





















എന്തേ എനിക്കിത്രയും 
ഇഷ്ടം ഇവയോട് ... ??
ഏത് മോഹവലയത്തിലാവോ ഞാന്‍ ... ??
ഒരു പാട് കൊതിച്ചു ...
ഇതെന്‍ കൈകളില്‍ എത്തുവാന്‍ 

ഒരു തൂവല്‍ സ്പര്‍ശം 
എന്‍ മനതാരില്‍ ചേക്കേറി 
നീ അറിയാതെ ഞാനവയില്‍ 
ലയിച്ചു പോകുന്നു ...

ഒരു പൂവിതള്‍ തണ്ടു 
പോല്‍ പൊട്ടി വിടര്‍ന്നു 
വാനമ്പാടി  നീ എന്‍ മനം കവര്‍ന്നു ...

അധരമധരത്തോടുത്താല്‍ എന്‍ 
സിരകളില്‍ ലഹരി പടരുന്നു 
അധരം കുഞ്ഞിക്കവിളിലമര്‍ന്നാലോ 
വാത്സല്യ മുത്തമായി മാറുന്നു 

അരുമതന്‍ പാല്‍പുഞ്ചിരി 
തേന്‍കണമെങ്കില്‍ സുസ്‌മിതമോ 
പൂനിലാവേ നീ എനിക്ക്
എന്‍ ചിറകൊടിഞ്ഞ വാനമ്പാടി.....

പഴയ ഓര്‍മ്മകളില്‍ 
നീ മാത്രമൊരു സ്വപ്നം മായി ...
ഒരുപാടു സ്വപ്നങ്ങള്‍ ഞാനും കണ്ടു ...
ആരോരു മില്ലാത്ത കാട്ടുപക്ഷിയെപ്പോലെ 
കണ്ണില്‍ ഇരുള്‍ മൂടുന്നു ... 
എന്‍റെ കവിതകള്‍ കൊഴിഞ്ഞു വീണ  
ഇതളുകള്‍  പോലെ ...



Tuesday, November 27, 2012

പ്രിയംവദ





















കവിത  എനിക്ക് ...
സുഹൃത്തിന്‍റെ തപിക്കുന്ന രക്തമാണ് 
പ്രണയിനിയുടെ മിഴികളില്‍ 
ഒളിഞ്ഞിരിക്കുന്ന ഗൂഢമൌനമാണ് 
ഇനിയും കെട്ടിവെക്കാത്ത മുടിയുമായ് 
തെരുവുകളിലലയുന്ന ദ്രൌപതിയുടെ  
കനലെരിയുന്ന ഹൃദയതാപമാണ് ...
അസ്വസ്ഥത നിറഞ്ഞ മനസ്സുമായി 
പരുക്കന്‍ വഴികളിലൂടെ നടക്കുന്ന 
യുവസുഹൃത്തിന്‍റെ തുളുമ്പുന്ന മിഴിനീരാണ്...
സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും 
തിരിച്ചറിയാതെ നിഴലിനോട്‌ പടവെട്ടിയലറുന്ന 
ഭ്രന്തിന്‍റെ മൊഴികളാണ് ...

കവിത എനിക്ക് ....
ബാല്യത്തിന്‍റെ മധുര്യവും 
കൌമാരത്തിന്‍റെ കുളിരുമാണ് 
പ്രിയപ്പെട്ടവരോടൊക്കേ യാത്ര പറയുമ്പോള്‍ 
കവിത എനിക്ക് അതിഥിയാണ് ....

കവിത എനിക്ക്...
കിളി കൊഞ്ചലും 
പാടുന്ന പുഴയും ...
നനുത്ത മഴയും 
അലറുന്ന തിരമാലയും.....
കണ്ടാല്‍ കൊതിതീരാത്ത  
അനുഭവിച്ചറിയാത്ത ...
വികരവുമാണെനിക്ക് ... 

  

Monday, November 26, 2012

രാത്രി














ഇന്നെന്‍റെ കിനാവില്‍ കളഭം കലര്‍ത്തുവാന്‍ 
ശൃംഗാരലോലയായ്  രാത്രി വന്നു ...

ഇന്നെന്‍ നിനവിന്‍റെ നൊമ്പരം മാറ്റുവാന്‍ 
പൊന്‍കുളിര്‍ രാഗമായ് രാത്രി വന്നു ...

മന്ദാര മാലകള്‍ ചാര്‍ത്തിയ വിണ്ണിന്‍റെ നന്ദനം 
പൈമ്പാല്‍ ചൊരിഞ്ഞു രാത്രി വന്നു  ...

പോയ കാലത്തിന്‍റെ മായ മരീചികളില്‍ 
മാരിവില്‍ ഭംഗി പൊഴിച്ചു  രാത്രി വന്നു ...

രാവില്‍ മഴ പെയ്തു നില്‍ക്കുകില്‍ പൌര്‍ണ്ണമി 
തൂമന്ദഹാസക്കുട നിവര്‍ത്തും പോലെ രാത്രി വന്നു ... 

ആകയാല്‍ നീറുമെന്‍ ചിത്തമേ...
മേല്‍ക്കുമേല്‍ പൊട്ടിച്ചിരിച്ചു കളിച്ചോഴുകും 
പോല്‍ ശൃംഗാരലോലയായ്  രാത്രി വന്നു .....
  

Friday, November 23, 2012

നീ എന്‍റെ കവിത
















ഒരു നോവില്‍ എന്നിലേക്കുവന്ന  
എന്‍റെ സഖി ,നീ എന്‍റെ കവിത...!!
എന്‍റെ നൊമ്പരപ്പാടുകള്‍ കണ്ടു നീ പാടിയത് 
എന്‍റെ ആത്മാവിന്‍റെ മൌനഗീതങ്ങള്‍ ...!!

മോഹങ്ങളേ മൌനത്തിന്‍റെ കാലൊച്ചകള്‍ 
പേടിപ്പെടുത്തുമ്പോള്‍ എന്നുള്ളില്‍ നുരഞ്ഞു 
പതഞ്ഞ നദി നീയായിരുന്നു ...

എന്‍റെ ഹൃദയതിനുള്ളില്‍ കൂടുകൂട്ടിയ 
കുയിലുകള്‍  ചിറകടിച്ചകന്നപ്പോള്‍ 
ഒറ്റക്കിരുന്നു ഞാന്‍ തേങ്ങിയപ്പോള്‍ 
നീ എന്‍റെ ആത്മവില്‍ നിറം പകര്‍ന്നു ...

എന്‍റെ കാണാക്കിനാക്കള്‍ വീണുടയുംമ്പോഴും 
എന്നുള്ളില്‍ പൊട്ടിച്ചിതറി വന്നു 
നീ കവിതയായീ ...!!
എന്‍റെ ജീവനെപ്പിണഞ്ഞിരിക്കുന്ന 
വെള്ളി നൂലിനും നിന്‍റെ ഛയ ...
നീ എന്‍റെ കവിത ...

നിഴല്‍
















ചുവന്നു തുടുത്ത കടല്‍ക്കരയിലിരുന്നു ..
അവള്‍ പറയാന്‍ തുടങ്ങുകയായിരുന്നു ...
അപ്പോള്‍.....
അരൂപിയാമൊരു തണുത്ത കാറ്റായ്
നീ ഞങ്ങളുടെ അടുത്തു വന്നു
ആയിരം കൈകളാല്‍ തിരമാലകള്‍ 
നിന്നെ വണങ്ങുന്നത് ഞാന്‍ കണ്ടു 
ഒരു നിമിത്തം പോലെ 
രണ്ടു കടല്‍ കാക്കകള്‍ തെക്കോട്ട്‌ പറന്നുപോയി 
സന്ധ്യയുടെ തുടുത്ത മുഖം കരുവാളിച്ചതും 
തിരകളുടെയൊഴുക്കന്‍ തലോടലില്‍ 
അവളുടെ പാദമുദ്രകള്‍ മഞ്ഞു പോയതും 
ഞാന്‍ കണ്ടു ..
മനസ്സിന്‍ ചില്ലയിലിരുന്ന എന്‍റെ നിലാപക്ഷികള്‍ 
എങ്ങോ ചിതറിപറന്നുപോയി ..
ഇറങ്ങാന്‍ മടിക്കുന്ന വേലിയേറ്റം പോല്‍ 
മനസ്സിന്‍ വീണയില്‍ ചീവിടിന്‍ മുഴക്കം മാത്രം.
""അവള്‍ക്ക്  പറയുവാന്‍ ഉള്ളത് എന്തായിരുന്നു...""???.

Wednesday, November 21, 2012

സൂര്യന്‍
















സൂര്യാ
നീ എന്തിനെരിഞ്ഞി പ്രപഞ്ചത്തിലാകെ
വെളിച്ചം പരത്തിടുന്നൂ ...
അന്ധകാരം കൊണ്ട വീഥിയിലുണ്മതന്‍ 
അനന്ദദീപം തെളിച്ചിടുന്നൂ ...
ഉജ്ജ്വല ദീപ്തിയില്‍ വരും 
ദൈവതമെന്നു നിനച്ചിരുന്നു ....

സൂര്യാ , 
നീലച്ച വാനിലെന്നും പുലരിയില്‍ 
പുഞ്ചിരി തൂകി നീ നിന്നിരുന്നു ...
ഭൂമിയിലെന്നും വിരിഞ്ഞിടും പൂവുകള്‍
നിന്നെ കണികണ്ടുഉണര്‍ന്നിരുന്നു ...
നിന്നുടെ പൊന്നിന്‍ പ്രഭയില്‍ കുളിച്ചോരീ ...
മന്നിടം ധന്യതയാര്‍ന്നിരുന്നു ...

സൂര്യാ,
ഭൂമിതന്‍ സന്താപഗാഥക്കൊക്കെയും
നീ സാക്ഷിയായിനിന്നിരുന്നു ...
ഇന്നു നിന്‍ അന്തക്കരണം ജരാനര 
വന്നപോലിത്തിരി മങ്ങിയെന്നോ ...?
എങ്കിലും ഇന്നും തപിക്കുന്നുവോ നീ ..

സൂര്യാ,
നീയെല്ലാ വികാരവും പേറിക്കൊണ്ടു
ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന
അന്ത്യമില്ലാത്ത നിന്‍ ജീവിതചര്യയെ 
നോക്കി ഞാന്‍ നിന്നിടുന്നു ദിനവും ...
അന്തിച്ചു നോക്കി ഞാന്‍ നിന്നിടുന്നു ...!!


Tuesday, November 20, 2012

മണ്‍ചിരാതുകള്‍


















മോഹനഭാവുക സ്വപ്നത്തില്‍  ഞാനൊരു 
മാരിവില്‍ കോട്ട പണിതുയര്‍ത്തി 
ആ മോഹനസൗധത്തിന്‍ പൂങ്കാവനത്തിലോ 
സൗഗനന്ധികങ്ങള്‍ വളര്‍ന്നു നിന്നു 
ഓരോ ദിനവുമാ സുന്ദര സ്വപ്നത്തില്‍  
ചേണാര്‍ന്ന വെള്ളിക്കുടം നിറയെ 
പാലാഴിതന്നിലേ മായ ജലത്തിനാല്‍ 
നീലാരവിന്ദം നനച്ചുപോന്നു ..
ജീവിത മോഹത്തിന്‍ തൂവെള്ളിക്കിണ്ണത്തില്‍ 
വാടാത്ത സൂനം നിറച്ചുവച്ചു..........























ഓരോ മണ്‍ചിരാതിലും നൂല്‍ത്തിരിമാലയില്‍ 
ജീവിത സ്നേഹം പകര്‍ന്നോഴിച്ചു ..
ആത്മാവിനുള്ളില്‍ നിന്നും ജ്വലിക്കുന്ന 
ജീവിത നാളം കൊളുത്തിവച്ചു...
ഏതോ വിഷാദത്തിന്‍ കാര്‍വണ്ടുവന്നെന്‍റെ 
മോഹത്തിന്‍ നാളം കെടുത്തിയെന്നോ..??
ആ വിഷാദത്തിന്‍റെ യുഷ്ണക്കൊടുങ്കാറ്റി -
ലാമണി സൗധം തകര്‍ന്നു വീണു....