Thursday, November 15, 2012

എന്നെ തേടി വന്ന കുട്ടി
















നിദ്ര ദേവി ഇന്നും ശപിച്ചിരിക്കുന്നു ...
ഉറക്കം വരാതെ പഴയ ഡയറി കുറിപ്പുകള്‍ 
വായിക്കുമ്പോള്‍ അവളുടെ 
കണ്ണുകള്‍ നിറഞ്ഞിരുന്നോ...??
മഴയുടെ ഇരമ്പല്‍ കേട്ട് ജാലകം തുറന്നപ്പോള്‍....
രാത്രിയുടെ ഇരുട്ടിനെ അവള്‍ ഭയപ്പെട്ടില്ല ..
മഴയുടെ സംഗീതം എന്നും അവളുടെ മനസ്സിന് 
കുളിര്‍മ്മ നല്‍കുന്നതായിരുന്നു...
പക്ഷേ ഇന്ന് അവളില്‍ എന്തെങ്കിലും 
ഒരു ഭാവചലനം ഉണ്ടാക്കിയില്ല....
അവളുടെ മനസ്സ് അവളെത്തന്നെ 
അന്വേക്ഷിക്കുകയായിരുന്നു  
സൃഷ്ട്ടി... എന്നാല്‍ മാതാവ്‌ 
ഭൂമി ദേവി...ദൈവം ..അങ്ങനെ 
പലതായി വ്യഖനിക്കാം...
കാണുവാന്‍ കഴിഞ്ഞില്ലായിരുന്നു ...
അറിയുവാന്‍ ശ്രമിച്ചില്ല ...
കാലത്തിന്‍റെ കുത്തൊഴുക്കില്‍ 
ജീവിതത്തില്‍ വന്ന മാറ്റങ്ങളില്‍ 
അവളും അകപ്പെട്ടു ...
ഓര്‍മ്മയില്‍ കാണുവാന്‍ ആഗ്രഹിച്ച എന്നെ 
അവള്‍ തേടുകയായിരുന്നു ....എന്നെ മാത്രം !!
























ജനനവും ..മരണവും





















ഇളം കാറ്റു വീശുന്നു എന്നിട്ടും
ചിതകള്‍ കത്തിയെരിയുന്നു.
ഒരു വശത്ത് ജീവിതം പോല്‍ 
ആനന്ദഭരിതമാം കടല്‍..
മറുവശത്ത് ജീവിതത്തിന്‍ 
അന്ത്യം കുറിക്കും ചിതകള്‍ ..
ചിരിക്കും നിഷ്കളങ്കത, 
കൂരിരുട്ടിന്‍ ക്രൂരമുഖം
കോഴിയും പുഷ്പം പോലെ,
ഒരു നല്ല മനസ്സിന്‍ കരുണ 
അസുര മനസ്സിന്‍ ക്രൂരത, 
ചിരിച്ചുവരും അഥിതി 
സംഗീതത്തിന്‍ പാല്‍മഴ, 
അപശ്രുതിതന്‍ അപരാധം 
പാല്‍ പോലെ പരിശുദ്ധം എങ്കിലും, 
ഇരുട്ടു പോലെ ക്രൂരം .
അഹിംസയുടെ സമാധാനം ,
ഹിംസയുടെ ഗര്‍ജ്ജനം 
സത്യത്തിന്‍ പരിശുദ്ധി ,
അസത്യത്തിന്‍ അശുദ്ധി 
ആത്മവിശ്വാസം പോലെ, 
അഹംകാരം പോലെ
തുറക്കും കണ്ണുകള്‍ പോലെ,
അടയും നേത്രം പോലെ 
തുറക്കും വഴിപോലെ, 
അടയും വഴിപോലെ 
പിന്‍തുടരുന്നുനമ്മേ, 
ജീവിതവും ..മരണവും...




Wednesday, November 14, 2012

വരാതിരിക്കില്ല ..
















മഴയത്തു നനഞ്ഞ 
കാറ്റിന്‍റെ കൈയില്‍ മുഖ-
മമര്‍ത്തി ചിണുങ്ങി നീ 
വരും , വരാതിരിക്കില്ലാ 
ഉത്സവത്തിന്‍റെ യന്ത്യത്തില്‍ 
വീണ മഴത്തുള്ളികള്‍-
ക്കിടയിലെ ചിരിക്കുന്ന 
വളപ്പൊട്ടുകള്‍ പെറുക്കാന്‍ ..
പിന്നെ നനഞ്ഞ മണ്ണില്‍ 
വെറുതെ കഥ പറഞ്ഞിരിക്കാന്‍....
നീ വരും ...
വരാതിരിക്കില്ല ... 

മൃതി















മൃതിയില്‍
തന്നുയിര്‍ കണ്ടെത്തിന
കാലത്തിന്‍ ദാഹജലവും 
നുകര്‍ന്നേന്‍ ,
അറിഞ്ഞെന്‍ ,
ജീവിക്കാമെനിക്കിനി ..........
വാനം പോല്‍ വിടരുമൊരു കൌതുകം.........!!! 
വെയില്‍ പോല്‍ പടരുമൊരു മോഹമായ്.....!!! 
നിഴല്‍ പോല്‍ വളരുമൊരു ദു:ഖമായ് ..........!!!
ഇരുള്‍ പോലുറയുമൊരു മൌനമായ് ..........!!!
മാറി മറയുന്നു ഞാന്‍ ....എന്നിലേക്ക്‌ തന്നെ  !!

Tuesday, November 13, 2012

അതിരുകളുടെ ഉത്തരം കടല്‍


കവിതയുടെ അതിരുകള്‍ ചോദിച്ചവന് 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ...
കടലിന്‍റെ അതിരുകള്‍ കണ്ടുപിടിക്കാന്‍
കഴിയാത്തവന്‍ എന്തിനു കവിതയുടെ 
അതിരുകള്‍ തിരയുന്നു ??
















പ്രണയത്തിന്‍റെ വലിപ്പം ചോദിച്ചവള്‍ക്ക് 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ വലിപ്പം അളക്കാന്‍ 
കഴിയാത്തവള്‍ എന്തിനു പ്രണയത്തിന്‍റെ വലിപ്പത്തെക്കുറിച്ചു തിരക്കുന്നു  ??
















അറിവിന്‍റെ ആഴം ചോദിച്ചവര്‍ക്കും 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിലെ ജലത്തിന്‍റെ ആഴം അറിയാത്തവര്‍ 
എന്തിനു അറിവിന്‍റെ ആഴം തിരയുന്നു ??



















സ്നേഹത്തിന്‍റെ അളവു ചോദിച്ചവര്‍ക്ക്  
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ  തിരമാലകളെ എണ്ണന്‍
കഴിയാത്തവര്‍ എന്തിനു സ്നേഹത്തിന്‍റെ 
അളവു ചോദിക്കുന്നു ??














വേര്‍പാടിന്‍റെ ആഴം ചോദിച്ചവര്‍ക്കും 
ഞാന്‍ കടലു കാണിച്ചുകൊടുത്തു ....
കടലിന്‍റെ രൂക്ഷഭാവം കാണുവാന്‍ 
കഴിയാത്തവര്‍  എങ്ങനെ വേര്‍പാടിന്‍റെ 
വേദനയെക്കുറിച്ചറിയും??


















കടല്‍ ...
എനിക്ക് എല്ലാത്തിനും ഉള്ള ഉത്തരം....!!!
നിങ്ങള്‍ക്കോ ........??

നിലാപക്ഷി















നിലാവുള്ള രാത്രികള്‍ തേടിപ്പോയ നിലാപക്ഷി..... 
നിന്‍ ചിറകൊടിഞ്ഞു വീണതെവിടെയാണ് ..!!
ഉരുകുന്ന മീനച്ചൂടില്‍ രക്ത പുഷ്പങ്ങള്‍-
തേടിപ്പോയ  "സതീര്‍തഥന്‍ ""..ലാവയായി 
ഉരികിയോലിച്ചതെവിടെയാണ്..!!
സാരഥിയുടെ മരവിച്ച പ്രചോദനങ്ങള്‍ 
ഉള്‍ക്കൊള്ളാതെ ..,
രണ ഭൂമികള്‍ തിടിപ്പോയ പോരാളികളുടെ 
കാലടിപ്പാടുകള്‍ ...പൊടി  മൂടിക്കിടക്കുന്നതും
ഇവിടെയാണ്‌....ഇവിടെ ....
ഈ കല്‍മണ്‍ഡപത്തില്‍....!!!!!














ഓര്‍മ്മകളുടെ ഒരു തിരി കൊളുത്തി വച്ചേക്കൂ...
ഒടുവില്‍ ...,
വെറുമൊരു കരിന്തിരിയായ് മാറും വരെ 
കാലമതിനെണ്ണ  പകരട്ടെ ...!!
തന്ത്രികള്‍ തുരുമ്പിച്ചുതുടങ്ങിയ ഈ 
സാരംഗിയില്‍നിന്നും ഇഴലുന്ന 
ഗസ്സലിന്‍റെ പതറുന്ന ശീലുകള്‍ ...
നിലക്കതിരിക്കട്ടെ .....!!!  

കിനാവിന്‍റെ പാട്ട്















എരിയും കിനാവിന്‍റെ പാട്ടുപാടാം 
ഏതോ കിനാവിന്‍റെ നോമ്പുനോല്‍ക്കാം 
നീഹാരമേന്തന്നോരിത്തിരി -
നോവുണ്ടേന്നകതാരിലാകെ പകര്‍ന്നു നല്‍കാന്‍ ....
പൂനിലാവത്തു കിനാവിന്‍റെ മുത്തുകള്‍ 
നൂറു നൂറായി പകുത്തു നല്‍കാന്‍....
കൊന്നകള്‍ പൂക്കുന്ന നേരമേത് ...??
പക്ഷികള്‍ പാടുന്ന നിമിഷമേത് ...??
ഒരു വരി സ്നേഹത്തിന്‍റെ കീര്‍ത്തനങ്ങള്‍ 
ഒരുവിട്ടു പാതി പകര്‍ന്നു നല്‍കാന്‍
നേരമേതെന്നു പറഞ്ഞിടാതെ......
കലമെതെന്നു ഉരിയാടിടാതെ ....
മിഴി തുറന്നൊന്നു ഞാന്‍ കത്തു നില്‍ക്കാം...
ഈ ....,
വഴിത്താരയില്‍ കാത്തുനില്‍ക്കാം .....


Monday, November 12, 2012

സായം സന്ധ്യാ














ഉത്തുഗ ശൈലങ്ങള്‍ക്കും 
അപ്പുറത്തെങ്ങോ പോയി 
അസ്തമിക്കുന്നു ചായം 
മങ്ങിയ സായം സന്ധ്യാ ...
ഇത്തിരി വെട്ടത്തിനായ്‌ 
ഒറ്റക്കു വിതുമ്പുന്ന 
ഭൂമിയെക്കാണാന്‍ 
ഇറ്റു കൈത്തിരികത്തിച്ചുകൊണ്ട്...
എത്തിനോക്കുന്നു ചുറ്റും....
ചിത്തിര മട്ടുപ്പാവില്‍ 
നക്ഷത്രക്കിടാവുകള്‍.....
  

തുഷാരമേഘങ്ങള്‍.












തുഷാരമേഘങ്ങള്‍.

ഈ  പൂനിലാവും  പൂക്കളും എനിക്കു സ്വന്തം
നീയെന്നുമെന്നരികിലുണ്ടെങ്കില്‍ ..!!
ഈറന്‍ പുലരിയും പുഴയുമെനിക്കു ദേവാമൃതം .....
നീയൊന്നു പുഞ്ചിരിക്കുകില്‍ ...!!
ഞാനെഴുതും കവിതകള്‍ക്ക് ക്സ്തുരി-
സുഗന്ധം ...നീയതു വയിക്കുകില്‍ ..!!
ഞന്‍ വരക്കും ചിത്രങ്ങള്‍ക്ക് രവി വര്‍മ്മ
ലാവണ്യം ,..നീയതു കാണുകില്‍...!!
നീയെന്‍ പാട്ടു കേള്‍ക്കുകില്‍
ഞാന്‍ ദേവഗായിക...!!
നീയെന്‍ ആത്മവില്‍ കുളിര്‍ തൂകി-
നില്‍ക്കും ....എന്‍ മേഘമേ 
എന്‍ തുഷാരമേഘമേ.....!!!  

Saturday, November 10, 2012

എന്‍ പ്രിയ മരണമേ ..

















ഒരു കൊച്ചു സ്വപ്നവുമായി വിടരുന്ന മനസ്സ് 
ഒരു തേങ്ങല്‍ പോലെ വിതുമ്പുന്ന മനസ്സ് 
ആശകള്‍ മുകുളമാകുന്നു ,
മുകുളങ്ങള്‍ വിരിയുന്നു 
വിരിഞ്ഞവ ജീവിതമാകുന്നു 
കടല്‍ പോലെ ഒരു ജീവിതം 
തേങ്ങല്‍ പോലെ ആശകള്‍ 
പൂമൊട്ടുകള്‍ വരാറായി ...
ഒരായിരം സ്വപ്നങ്ങള്‍ വിടരാറായി ..
പ്രിയ !!സൌഹൃദമേ പിരിയുവതെങ്ങനെ
അലിവു പകര്‍ത്തും നിന്നെ ..
കരളില്‍ വിളഞ്ഞൊരു കനലിന്‍ പാടം 
മഴകള്‍ കൊതിക്കുന്നില്ലേ ??
അകലാന്‍ മാത്രം അഴലുകള്‍ തമ്മില്‍ 
അണകള്‍ മുറിച്ചിലെന്നോ ??
വഴിയരികിലെന്നുമെരിഞ്ഞ വിളക്കേ 
മിഴികള്‍ അടക്കുവതെന്തേ ??
ഹൃദയം പൊട്ടിയോഴുകിയ വെളിച്ചത്തിന്‍റെ 
പുഴയില്‍ ഒരു തമ്പച്ചെടിയും 
പുള്ളുവക്കുടവും ഒഴുകി വന്നു 
ഉള്‍ ചെവി കൂര്‍പ്പിച്ചിരിക്കേ കേള്‍ക്കുകായ്‌ 
മനസ്സിന്‍റെ പാതാളത്തില്‍ നിന്നും 
ഒരു ഉള്‍ വിളി ...മരണം അടുത്തുവെന്ന് ..
യാത്ര മൊഴിയാല്‍ തീര്‍ക്കും മലരിതളെന്നോ ചിത്തം 
നിന്നിലുദിച്ചോരുഷ സ്സുകളെല്ലാം 
നിന്നിലണഞ്ഞിടുന്നോ ??
















നിന്നെത്തിരയും മിഴിയിലിരുട്ടുകള്‍ 
പടികളിറങ്ങവേ പിന്നിടുവാനിനി 
വിജനതയല്ലോ കാണ്മൂ ..
ഓടിയകലുന്ന പാതകള്‍ക്ക് മറയുന്ന ചിത്രങ്ങള്‍ 
നോവിന്‍ മധുരമൂറും വിടയുടെ വിതുമ്പല്‍ 
ഇരുമിഴിനീര്‍തുള്ളികള്‍ യാത്രാമൊഴി ....
മാന്ത്രികനല്ലോ കാലം ..
എന്‍റെ വേദനകള്‍ എനിക്കനന്ദവും , 
ആഹ്ലാദവുമാകുമ്പോള്‍ 
എന്നിലൊരു മിത്രം ജനിക്കുന്നു 
അവനല്ലോ എന്‍റെ സൌഹൃദം 
എന്‍ പ്രിയ മരണമേ ...  
ജീവിതം തിരിച്ചിട്ടാല്‍
മരണമല്ലെന്നാരു പറഞ്ഞു !!!
സമുദ്രത്തിന്‍റെ നിഗൂഡതയിലേക്ക്-
റങ്ങി ചെല്ലിമ്പോലുള്ള ഒരു സുഖം ..
അതാണ് എന്‍ പ്രിയ മരണം ..
എന്‍റെ ചിന്തകളെപ്പോഴും 
ആകാശത്തിന്‍റെ അതിരുകള്‍ക്ക് 
അപ്പുറത്തായിരുന്നു....
ഞാനൊരു സ്വപ്നം കണ്ടു 
അതിരുകള്‍ വിട്ടു പറക്കുന്നതായി ...!!!


Friday, November 9, 2012

വര്‍ണ്ണം തുളുമ്പിയ അക്ഷരങ്ങള്‍
























അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍ 
തുളുമ്പിയ അക്ഷരങ്ങളില്‍ 
എങ്ങോ ഒരു മറ ഉണ്ടയിരുന്നു..
അത് അവളിലെ ഞാനറിയാത്ത 
നോമ്പരമായ  രഹസ്യങ്ങള്‍ ആവാം..
അതുമല്ലങ്കില്‍ ആരോടോ പറയുവാന്‍  
കരുതി വെച്ച വാക്കുകള്‍ ആവാം....

പക്ഷേ..., 
എന്തിനോക്കെയോ വേണ്ടി 
വെറുതെ കോറിയിട്ട വാക്കുകള്‍ 
അവക്കുള്ളിലെ ചിലവരികള്‍
എന്നേ ചിന്താധീനയാക്കി പലപ്പോഴും 
അവളുടെ മനസ്സിന്‍റെ വാതായങ്ങള്‍
തുറക്കുന്നതും  നോക്കി ഇരുന്നു ....























ഇപ്പോഴും,,,

തുടിക്കുന്നുണ്ടാവാം അവളിലെ ഹൃദയം....

ഇപ്പോഴും അലയുന്നുണ്ടാവാം 
മനസ്സ് ഒരു ഋതുക്കാറ്റ് പോലെ...
ഒരു വസന്തമാകെ........
വാക്കിന്‍റെ അഗ്നി ശുദ്ധിയില്‍ പൊള്ളുന്ന 
അക്ഷരങ്ങളുടെ, വെളിച്ചമുള്ള ചിന്തകള്‍ക്ക് 
അവളുടെ മനസ്സിലെ വര്‍ണ്ണങ്ങളില്‍ തുളുമ്പിയ 
അക്ഷരങ്ങള്‍ക്ക് കൂട്ടുകാരിയാവാന്‍ കഴിയട്ടെ.....!!! 

ചക്രവാളം ചുവക്കുന്നതും കാത്ത്





















രാത്രിയിരുട്ടെന്നെ  തൊട്ടുതലോടി 
ഒരു പുതപ്പായി മൂടാറുണ്ട്
ഇരുട്ടിനുണ്ടോരായിരം  കൈകള്‍,
നനുത്ത നിശ്വസ്സമായ്
സാന്ത്വനത്തിന്‍ കുളിര്‍മ്മയേകുമത്.
സ്നേഹത്തിന്‍ വായ്പും
താരാട്ടിന്‍ ഈണവുമുണ്ടതിന്.

എന്‍റെ കണ്ണുകള്‍ 
സ്നേഹിച്ചാതായിരുട്ടിനെ.
അവ സ്നേഹിച്ചതോ 
വെളിച്ചത്തെയും നിറങ്ങളേയും,
എന്നിട്ടും രാത്രികളില്‍ അവയോ, 
ഇരുട്ടിന്‍ അടിമകകളായി
പിന്നെയെപ്പോഴോ ഞാനുണര്‍ന്നനേരം 
ഇരുള്‍ മരിച്ചിരുന്നു ...

നയനങ്ങള്‍ പൊട്ടി ചിരിച്ചുകൊണ്ടിരുന്നു
അങ്ങകലെ ആകാശച്ചരുവില്‍ 
ആരോ വിലപിക്കുന്നുവോ ...??
അവര്‍ പതിതകള്‍ ...
നക്ഷത്രസുന്ദരിമാര്‍ ...
തമസ്സിനെ പ്രണയിച്ചു പരിണയിച്ചവര്‍ ...!
അവരുടെ മോഹങ്ങള്‍, കൂടിലടച്ച
കിളികളെപ്പോല്‍ ചിറകടിച്ചു പിടയുന്നു ..

ഇവിടെ,
താരകങ്ങളറിയാതെ 
മേഘങ്ങളറിയാതെ 
ആത്മാവില്‍, 
ഒത്തിരി സ്നേഹത്തിന്‍ വെട്ടവുമായി 
മിന്നാമിന്നികള്‍ കുഞ്ഞിചിറകിലായിരം 
സ്വപ്നങ്ങള്‍ നെയ്തു.
ഞാനോ, 
ചക്രവാളം ചുവക്കുന്നതും കാത്തിരിന്നു.

















































Wednesday, November 7, 2012

കൂട്ടുകാരി





















കൂട്ടുകാരി , നിനക്കയ്  മനസ്സിന്‍റെ 
ചീല്ലു കൊട്ടാരം നിത്യവും മെല്ലെ തുറന്നിടാം 
തെച്ചി, ചെമ്പകം, മുല്ല   നിറച്ചൊരു 
കൂട നിക്കായ്‌ തുറക്കട്ടെ നിത്യവും 

ദൂരെയാണ്  നീയെങ്കിലും സദാ
നിന്‍റെ  മൊഴിക്കായ്‌ തുടിക്കുമെന്‍ മാനസ്സം 
വീണു പോകുന്നു ഞാന്‍ ദു:ഖകയത്തില്‍
പാതിവെന്ത ജഡവുമായി തേങ്ങുന്നു ...!!

ഇനിയുദിപ്പീലാ കൌമാരത്തിലെ 
ആര്‍ക്കനോരിക്കലും മെന്നു കലികാലം 
വന്നു പാടിപ്പോകുന്ന കാലത്തിന്‍ ‍ഗീതികള്‍ ...

മണി മാറില്‍ നിറയെ പൂത്തു
തളിര്‍ത്ത  വസന്തകാലം 
വഴിയോരാത്തെ മാമരം നിറയെ മാമ്പൂ, 
കോഴിയും പൂവിലെ സുഗന്ധം, 
തുടുത്ത ഫലങ്ങള്‍ രുചിച്ചു തീര്‍ത്ത 
കൌമാരത്തിലെ ഓര്‍മ്മകള്‍ ....

ചേലത്തുമ്പാല്‍ മിഴി തുടച്ചും
കുസൃതിക്കൂട്ടാല്‍ സ്നേഹമൊളിച്ചും
എന്നും എനിക്കു ചുറ്റും നീയുണ്ടായി...
മഴവില്ലിനെക്കാള്‍, മഞ്ഞുതുള്ളിയെക്കാള്‍ 
പ്രിയമുള്ളതായിരുന്നു നിന്‍റെ സൌഹൃദം...

കാലങ്ങള്‍ ഒന്നൊന്നായി കൊഴിയവേ 
മനസ്സില്‍ചേര്‍ത്തു വച്ചുചിന്തേറിട്ട 
കൂട്ടുകാരെല്ലാം പടിയിറങ്ങിപ്പോയെങ്കിലും
ഓര്‍മ്മയിലിട്ടു താലോലിച്ചരാ രൂപം...
നിന്‍റെതു മാത്രമായിരുന്നു...

പുല്‍നാമ്പിന്‍ കുളിരിലൂടെ നക്ഷത്രങ്ങള്‍ 
അലുക്കിട്ട പാവാട വട്ടംചുറ്റി 
കണ്ണിണ രണ്ടിലും കരിമഷിയിട്ട്
കടമിഴിക്കോണില്‍ കുസൃതിഒളിപ്പിച്ച
ഹൃദയത്തിലെ കൂട്ടുകാരി നീമാത്രം...
നിനക്കായ്  ചിത്തത്തില്‍ പണിഞ്ഞു ഞാനൊരു 
സ്നേഹത്തിന്‍ ചീല്ലു കൊട്ടാരം 
ധന്യമീ...സൌഹൃദത്തിന്‍ ഓര്‍മ്മക്കായ്‌..
















































Tuesday, November 6, 2012

നിറങ്ങള്‍.


















നിറങ്ങള്‍ , മനസ്സിന്നാകാശത്തില്‍ 
നിന്നുയിര്‍ കൊള്ളുന്നു ... 
സ്വപ്നങ്ങള്‍ ഉയര്‍ന്നു
പറക്കും പറവകളാവുന്നു
ഓര്‍മ്മയിലെ ജീവരൂപങ്ങള്‍ക്ക്‌ 
മൂടല്‍ മഞ്ഞിന്‍റെ നിറം.

നിലാവിനും കാണാക്കിനാവിനും 
ഉണ്മയുടെ നിറം
ബാല്യത്തിന്‍ നിഷ്കളങ്കതയുടെ നിറം

കൌമാരത്തിനു  കുലൂഹതയുടെ  നിറം
യൌവനത്തിന്നു പ്രതികരണത്തിന്‍റെ  നിറം

വാര്‍ദ്ധക്യത്തിന്നു പ്രഥനയുടെ നിറം
പ്രേമം നിത്യരഹിതം,
നിറങ്ങള്‍ അവര്‍ണ്ണനീയം ... 

വാത്സല്യത്തിനും സാന്ത്വനത്തിനും
മുലപ്പാലിന്‍ നിറം
പുഞ്ചിരിക്കമ്പിളിയുടെ നിറം
ആത്മഹര്‍ഷങ്ങള്‍ക്കോ വിഷുപ്പുലരിയുടെ നിറവും.

ദു:ഖത്തിനും വിരഹത്തിനും
കറുത്ത വാവിന്‍  നിറം
മോഹഭംഗങ്ങളില്‍
ചിതാഭസ്മത്തിന്‍റെ നിറം

ജീവിത മഹായാനത്തിന്നവസാനമീ
വര്‍ണ്ണ മഴ പെയ്തോടുങ്ങും
വര്‍ണ്ണങ്ങളില്ലാത്ത ലോകം 
മൃത്യു ലോകം , ജനിമൃതികളുടെ 
നിറപ്പകര്‍ച്ചകള്‍ കാഴ്ചയ്ക്കതീതം.....!!!








































പുഴയോരു കിന്നാരം ചൊല്ലി പൂമരമൊന്നു പുഞ്ചിരിച്ചു
















ശാന്തമായൊഴുകുന്ന  പുഴ  
തിരത്തുനിന്ന പൂമരത്തെ 
ആദ്യമൊന്നും കണ്ട്ടില്ല 
ഒരു മഞ്ഞു കാലത്ത് 
സന്ധ്യാ ദേവിയുടെ 
നിലവിളക്കു തെളിഞ്ഞ നേരം ......

പുഴയോരു കിന്നാരം ചൊല്ലി 
പൂമരമൊന്നു പുഞ്ചിരിച്ചു 
പിന്നെ എപ്പൊഴോ പുഴ ചോദിച്ചു ....
""നിന്നെയെനിക്കു തരുമോ?
















""ഞാനെന്‍റെ  സ്വന്തമല്ലാ ..!!! 
പൂമരം പറഞ്ഞു ...""
എങ്കിലും നാള്‍ ചെല്ലുംതോറും പൂമരം 
പുഴയിലേക്ക് ചാഞ്ഞു വന്നു 
പുഴയും നിറഞ്ഞോഴുകി ...

ഒരു വര്‍ഷ കാലത്ത് 
പൂമരത്തിന്നൊരു ചുംബനവും 
നല്‍കി പുഴ വേഗത്തിലോഴുകി...
തിരത്തു  തളക്കപ്പെട്ട വേരുകളെ
ഓര്‍ത്തു പൂമരം തേങ്ങി ...
പുഴയോ ആര്‍ത്തലക്കാന്‍ 
കഴിയാത്തതൊര്‍ത്തു നീറി......