Wednesday, October 3, 2012

കൃഷ്ണ വേണി (ചെറുകഥ)









































വര്‍ഷങ്ങള്‍ മുന്‍പ്  ഒരു പെണ്‍കുട്ടിയെ സ്നേഹിച്ചതിന്‍റെ പേരില്‍  തറവാട്ടില്‍ നിന്നും പടിയിറങ്ങി പോയ.. അച്ഛന്‍ ,

ഇന്നു  അച്ഛന്‍റെ ഈ തറവാട്ടു  മുറ്റത്തു നില്‍ക്കും എന്ന് ഒരിക്കലും ഞാന്‍ ‍ കരുതിയില്ല....................... !

എന്‍റെ ബന്ധുക്കള്‍  ആരൊക്കെയെന്നു  എനിക്കു  അറിയില്ല പൂമുഖത്തു  ചാരു കസേരയില്‍  കിടക്കുന്നതു മുത്തച്ഛന്‍ ‍,പേരുകേട്ട തറവാട് മാധവത്ത് ..
ആ കസേരയില്‍ ‍ കിടക്കുന്നത്തത് മാധവത്ത് മാധവ മേനോന്‍ ‍. എന്നെ കണ്ടിട്ട് ആകണം ..മാധവ മേനോന്‍ ‍ തല ഒന്ന് ഉയര്‍ത്തി നോക്കി . എന്നിട്ട് ആരാ എന്നാ ചോദ്യത്തില്‍ ഒരു നോട്ടം, ബാഗും ചെരിപ്പും അഴിച്ചു വച്ചു  ഞാന്‍ ‍ പൂമുഖത്തു കയറി മുത്തച്ഛന്‍റെ  കാലില്‍ തൊട്ടു .. 
എന്താ കുട്ടിയെ ഈ കാണിക്കുന്നത് ..! മുത്തച്ഛന്‍റെ  ചോദ്യം ,.. അറിയാതെ എന്‍റെ കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ആ കാല്‍ക്കല്‍ വീണു . പെട്ടന്നു  മുത്തച്ഛന്‍ ഒന്നു  പിടഞ്ഞു. കുട്ടി ഏതാ ? എനിക്കു  നിന്നെ മനസ്സിലായില്ലല്ലോ ?? അതാ വാതലിനു പുറകില്‍ ഒരു രൂപം . അതേ എന്‍റെ മുത്തശ്ശി ..രണ്ടാളും എന്നെ മാറി മാറി നോക്കുന്നു ..

ഞാന്‍ ‍ ..ഞാന്‍ .കിരണ്‍ ....കിരണ്‍ മാധവ്‌.., 
മാധവത്തെ ഉണ്ണിയുടെ മോന്‍ കിരണ്‍ ‍.. 

രണ്ടാളും എന്നെ തന്നെ നോക്കി നില്‍ക്കുന്നു , എന്താണ് അവരടെ മുഖത്തെ ഭാവങ്ങള്‍ എന്ന് തിരിച്ചറിയാന്‍ എനിക്ക് കഴിയണില്ല .. രണ്ടാളും എന്നെ ചേര്‍ത്തു നിര്‍ത്തി നിറുകയില്‍ തുരുതുരെ ഉമ്മ വച്ചു.. ഞാനും കരഞ്ഞു പോയി . 

ഒരു നിമിഷം നിന്‍റെ അച്ഛന്‍ ‍ എവിടെ എന്ന് രണ്ടാളും ..എനിക്ക് അവരോട് ഒന്നും പറയന്‍ ഉണ്ടായില്ല.. അവര്‍ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി .. എന്‍റെ അച്ഛന്‍റെ വീട് .. അച്ഛന്‍ ‍ പറഞ്ഞു കേട്ട   അതിന്‍റെ മുക്കും മൂലയും എനിക്കു  അറിയാം .. അതുകൊണ്ട് തന്നെ എനിക്ക് അതിന്‍റെ ഉള്ളില്‍ ‍ ഒരു പാട് നാള്‍ ജീവിച്ച ഒരു അനുഭവം ...,രണ്ടാളോടും വിശേഷങ്ങള്‍ പറഞ്ഞു, പരിഭവങ്ങളും പരാതികളും ഒക്കെ ആയി കുറെ നേരം ഇരുന്നു .., 

മുത്തശ്ശി.... എനിക്ക് ഒന്നു കുളിക്കണം .. അതും കുളത്തില്‍ ... മുത്തശ്ശി എണ്ണ കൊണ്ട് നിറുകയില്‍ വച്ചു തന്നു ഹോ ..! എന്ത് മണം ആണ് ഇതിനു .. അച്ഛന്‍ പറയാറുണ്ട് ..ഈ എണ്ണ യുടെ കഥ ... പാവം മുത്തശ്ശി ..മകനോടുള്ള അടങ്ങാത്ത സ്നേഹം മുഴുവനും പേരക്കുട്ടിക്ക്‌ മുന്നില്‍ ‍ തുറന്നു വയ്ക്കുകയാണ് ...






















കുളക്കടവ് 


എന്തു  ഭംഗിയ ഈ തോടിയൊക്കെ കാണാന്‍ ‍ .. എന്തിനാ അച്ഛന്‍ ‍ ഇവിടം വിട്ടു നഗരത്തില്‍ താമസ്സിക്കാന്‍ ‍ പോന്നത്തത് ..? 

ഹോ ..! അമ്മയെ അടിച്ചോണ്ട് പോന്നതല്ലേ ? അപ്പോള്‍ ‍ പിന്നെ എന്താ ചെയ്യുക. 
മുത്തശ്ശി വിളിച്ചു പറയുന്നുണ്ട് കുട്ടാ സൂക്ഷിക്കണേ .. വഴുക്കല്‍ ‍ ഉണ്ടാവും .. വേഗന്നു കുളിച്ചു കയറികൊള്ളൂ ഇല്ല ച്ചാല്‍ പനി പിടിക്കുട്ടോ...ശരി മുത്തശ്ശി ..
കുളി കഴിഞ്ഞു ഞാന്‍ ‍ .. മുത്തശ്ശി നിലവിളക്കു  കൊളുത്തി നാമം ജപിക്കുന്നു. ഞാനും ചെന്നു അടുത്തിരുന്നു. രാമായണ മാസത്തിലെ കൊളുത്തിവെച്ച നിലവിളക്കിനു മുന്നില്‍ ‍ കാലും നീട്ടി ഇരുന്നു ഈണത്തില്‍ ‍ രാമകഥ ചൊല്ലിയ മുത്തശ്ശിയുടെ മടിയില്‍ ‍ കിടന്നു ഞാന്‍ മുത്തശ്ശിയുടെ തൂങ്ങിയ കാതുകളില്‍ ‍ പിടിച്ചു വലിച്ചുഞാന്‍. 

മുത്തശ്ശിയോടു ഒരു രഹസ്യം പോലെ എന്‍റെ അച്ഛന്‍റെ പ്രണയത്തിന്‍റെ കഥ ചോദിച്ചു . വെറ്റിലക്കറ പിടിച്ചപല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ട് എന്‍റെ  കവിളില്‍ നുള്ളി. പിന്നെ പറഞ്ഞു.

 "" എന്‍റെ  കുട്ടി നീ അറിയണം മനസില്ലാക്കണം പ്രണയം എന്താണ് എന്ന്. പ്രണയം മനസാണ് അത് മനസില്ലക്കാതെ പോയാല്‍ മനസ്സു ‍ ശൂന്യമാണ്"" .അന്ന് എനിക്കു മനസിലായില്ല ആ പഴം നാവില്‍ നിന്നും വന്ന ആ അരുള്‍ വാക്കിന്‍റെ അര്‍ഥം.

എനിക്കു അച്ഛന്‍ ‍ പണ്ട് ഉപയോഗിച്ചിരുന്ന മുറി തന്നെ തന്നു . മുറിയുടെ പടിഞ്ഞാറന്‍ ജന്നല്‍ ‍ തുറന്നിട്ടാല്‍ ‍ അങ്ങ് ദൂരേ വരെ നീണ്ടു കിടക്കുന്ന നെല്‍ ‍ പടം കാണാം .. പാടം നിറയെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് ... അരുകില്‍ ‍ നല്ല ഒരു നീര്‍ച്ചോല .. മനസ്സിന്നു സന്തോഷം തോന്നാന്‍ ഇതില്‍ ‍ പരം ഒന്നു വേറേ വേണോ ??. 

രാത്രിയില്‍ ‍ നല്ല കഞ്ഞിയും പയറും ചുട്ട പപ്പടവും ....ഹോ !!! വയറു നിറഞ്ഞത്‌ അറിഞ്ഞതേയില്ല .. ഞാന്‍ ‍വന്നു എന്നറിഞ്ഞു അച്ഛന്‍റെ ബന്ധുക്കള്‍ എന്നെ കാണാന്‍ ‍ വന്നു , അമ്മാവന്‍മാര്‍ ‍, അമ്മായി മാര്‍ .. അങ്ങനെ പോകുന്നു ബന്ധുക്കള്‍ .. ഞാന്‍ ‍ മുത്തശ്ശിയോട് അച്ചന്‍റെ ഉറ്റ സ്നേഹിതന്‍ സുകുമാരന്‍ ‍ അമ്മാവനെ കുറിച്ച് ചോദിച്ചു .. മുത്തശ്ശി പറഞ്ഞു ആകെ ബുദ്ധിമുട്ടാണ് അവന് .. ഭാര്യ ലക്ഷ്മിയുടെ മരണം അവനെ വല്ലാണ്ട് തളര്‍ത്തി .. ഒരു മോന്‍ ‍ ഉള്ളതും ഇല്ലാത്തതും കണക്കാ.. 
പിന്നെ ഉള്ളത് വേണി ആണ്, കൃഷ്ണവേണി അവള്‍ ഏതാണ്ടു നിന്‍റെ പ്രായം തന്നെ .. പാവം കുട്ടി .. ലക്ഷ്മി മരിച്ചപ്പോള്‍ അവളെ ഞാന്‍ ‍ ഇങ്ങോട് കൂട്ടി .. ഇപ്പോള്‍ അവള്‍ ‍ ഇവിടുത്തെ കുട്ടിയാണ്. ഞങ്ങളെ നോക്കുന്നത് അവളാണ് .. പാവം കുട്ടി ..
മം മം ... മനസ്സില്‍ ഞാന്‍ ‍ അറിയാതെ മൂളിപോയി ... എന്‍റെ മനസ്സിലെ കൌമാര ക്കാരന്‍,  ഈ വേണി കുട്ടിയെ മാത്രം കണ്ടില്ലല്ലോ ?  അപ്പോള്‍ അത്താഴത്തിന്റെ പിന്നില്‍ ‍ ഉള്ള കരവിരുതും ടെസ്റ്റും ഒരു പക്ഷേ ഈ കൃഷ്ണവേണിയുടെത് ആവാം..

























മനസ്സില്‍ ‍ എവിടെയോ ഒരു... .ഒരു .വെപ്രാളം അല്ലാ ..ഒന്നു കാണാന്‍ ‍ ഒരു മോഹം .... അവളെ കുറിച്ച് ഓര്‍ത്തു കിടന്നു ഉറങ്ങി പോയത് അറിഞ്ഞില്ല ..എവിടെയോ കൂട്ടില്‍ ‍ കിടന്ന പൂവന്‍കോഴി മൂന്നു വട്ടം ഉറക്കെ വിളിച്ചുകൂവുന്നത് കേട്ടാണ് അര്‍ദ്ധമയക്കത്തില്‍ ‍ നിന്നും ഞാന്‍ ഉണര്‍ന്നത് ..നേരം വെളുക്കുന്നു .. പാടത്തു നിന്നും ഒരു നനുത്ത കുളിര്‍ ‍ കാറ്റു എന്നെ ഒന്നു തൊട്ടു തലോടി ..ഇടക്കിടെ ജന്നല്‍ അഴിയില്‍ കൂടി കവിളില്‍ തലോടുന്ന സുര്യന്‍റെ കിരങ്ങള്‍...

 ഹോ ..ഇതാണ് നല്ല ഗ്രാമത്തിന്‍റെ ഭംഗി ..മുറ്റത്ത്‌ ആരൊക്കെയോ സംസാരിക്കുന്നതു കേള്‍ക്കാം .ഞാന്‍ ‍ ആണ്‌ സംസാരവിഷയം .. എടിവെയോ ഒരു കുപ്പി വളുകളുടെ ശബ്ദം .. ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ എന്‍റെ മനസ്സു അറിയാതെ പോയി ..അതാ അവിടെ ഒരു ദാവണിയുടെ മിന്നായം.. .. കൃഷ്ണ വേണി .. ഒന്നു മിന്നായം പോലെ ഒന്നു കണ്ടു ..ഞാന്‍ ‍ പൂമഖത്തേക്ക് ചെന്നു .

 അതാ , അവിടെ മുറ്റത്ത്‌ മുത്തശ്ശി യുടെ അടുത്തു നില്‍ക്കുന്നു ... തികച്ചും ഒരു ഗ്രാമീണ പെണ്‍കുട്ടി ..വിടര്‍ന്ന കണ്ണുകള്‍ , നീളമുള്ള മുടി , വെളുത്തു മെലിഞ്ഞ ഒരു കുട്ടി .. ഇവള്‍ . ഒരു സുന്ദരി തന്നെ ...ഒരു നിമിഷം അവള്‍ ‍ എന്നെ നോക്കി..ഞാനും ..

മുത്തശ്ശി !!കുട്ടിയെ..കുട്ടന് ചയ കോടുക്കു...പട്ടണത്തില്‍ വളര്‍ന്ന കുട്ടിയല്ലേ ... രാവിലത്തെ കുളിയും മറ്റും ശീലമുണ്ടാവില്ല .. ശിവ..ശിവ..,

കൃഷ്ണവേണി ഒന്ന്‌ കളിയാക്കി ചിരിചിരിച്ചു ... പട്ടണത്തിലെ പരിഷ്കാരി .. 

മം മം .. നിന്നെ ഞാന്‍ ശരിയാക്കുന്നുട് .. ചായും കൊണ്ടു വരൂ .. എന്‍റെ മനസ്സില്‍ ‍ പറഞ്ഞു .. അവള്‍‍ വരും മുന്‍പ് പോയി കുളികഴിഞ്ഞു വന്നു ദാ ചായും ആയി അവള്‍ മുന്നില്‍ ‍ .. അവള്‍ ‍ ചായ മേശയില്‍ ‍ വച്ചിട്ട് പോയി .. ആ പോക്കു കാണാന്‍ ‍ പോലും എന്ത് ഭംഗിയ .. ഇവളെ നിനക്ക് സ്വന്തം അക്കികൂടെ .. ആരോ ഉള്ളില്‍ ‍ ഇരുന്നു പറയും പോലെ....അങ്ങനെ ഞാനും പ്രണയിച്ചു തുടങ്ങി...



 അങ്ങനെ പുലരികള്‍ ഞങ്ങള്‍ക്ക് .. കുളിരുതന്നും , സന്ധ്യകള്‍ ‍ഞങ്ങള്‍ക്ക് കഥകള്‍ ‍ പഞ്ഞുതന്നും ദിവസങ്ങള്‍ പോയതു ഞാനോ അവളോ അറിഞ്ഞില്ല .. പിരിയാന്‍ ‍ പറ്റാത്തവിധം ഞങ്ങള്‍ ‍ അടുത്തു.. എനിക്കു കോളേജ് തുറക്കറായി .. പട്ടണത്തിലേക്ക് പോകണം .. അവളോട്‌ എന്ത് പറയും .. മുത്തശ്ശി എപ്പോഴും എന്‍റെ കൂടെ ഉണ്ടവും.... അവളോട്‌ എങ്ങനെ സംസാരിക്കും ...ഞാന്‍ ആകെ വിഷമത്തില്‍ ആയി ... അവസാനം ഞാന്‍ പറയാന്‍ ഉള്ളതു ഒരു കടലാസ്സില്‍ എഴുതി.




















പിറ്റേന്ന് പ്രഭാതം ...


അവള്‍ ‍ അഴിഞ്ഞുലുഞ്ഞ മുടി വാരിക്കെട്ടി അടുക്കള വാതില്‍ ‍ തുറന്നു മുറ്റത്തെക്കിറങ്ങി. ഭിത്തിയില്‍ ചാരി വെച്ചിരുന്ന ചൂല് എടുത്തു കൈവെള്ളയില്‍ ‍രണ്ടുമൂന്നുവെട്ടം കുത്തി  ദാവണിയുടെ അറ്റം എളിയില്‍ ‍ തിരുകി, പരിസരം മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു മുറ്റമാടിക്കാന്‍ തുടങ്ങി... അപ്പോള്‍ എന്നും തന്നെ നോക്കി പല്ലിളിച്ചു കാട്ടുന്ന അണ്ണാറക്കണ്ണനെ പിച്ചി പടര്‍ന്നു കയറിയ കിളിഞ്ഞിളില്‍ ‍ നോക്കി, കാണാതായപ്പോള്‍, "എന്തെ ഇന്നു വന്നില്ല ??എന്ന് ഒരു ചോദ്യം അവളുടെ മനസ്സില്‍ ‍ ഉണര്‍ന്നു. തെക്കേ നാട്ടുമാവിന്‍റെ കൊമ്പില്‍ ‍ എന്നും തനിക്കൊരു പാട്ട് സമ്മാനിച്ച്‌ പറന്നു പോകുന്ന പുള്ളിക്കുയില്‍ തന്‍റെ അനക്കം കേട്ടപ്പോള്‍ നീട്ടി കൂകി കിഴക്കോട്ടു പറന്നകന്നു. ആ കുയിലിനു എതിര്‍ പട്ടു പാടാനും അവള്‍ മറന്നില്ല, ഇടക്കിടെ അവളുടെ കാലില്‍ തോട്ടുരുമ്മുന്ന ചക്കിയെ , ഇടതു കൈ കൊണ്ട് ലാളിക്കുന്നതും ഇവളുടെ കുറുമ്പുകള്‍ തന്നെ..



ഞാന്‍ ജന്നലില്‍ ‍ കൂടി കണ്ടാ കൃഷ്ണ വേണി ..പക്ഷിയോടും , ചെടികളോടും അണ്ണാര കണ്ണനോടും കിന്നാരം പറയുന്നവള്‍ ‍ ആണ്‌ .. മുറ്റം വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ തന്‍റെ അരുകില്‍ ‍ പാറി പറന്നു വീണ കടലാസ്സു കഷ്ണം തുറന്നു നോക്കി.പിന്നെ ചുറ്റും കണ്ണോടിച്ചു. അതാ നില്‍ക്കുന്നു മുത്തശ്ശി യുടെ കൊച്ചുമോന്‍ തുടുത്ത മുഖവും തിളങ്ങുന്ന കണ്ണുകളും ജന്നലരികില്‍ ‍ നിന്നും തെന്നി മാറുന്നത് കണ്ടു. മുറ്റംമടി കഴിഞ്ഞു കൊലയില്‍ ഇരുന്ന കിണ്ടിയിലെ വെള്ളമെടുത്തു മുറ്റം തളിച്ചു അടുക്കളയില്‍ ‍ കയറി പാത്രങ്ങള്‍ ‍ കഴുകി വൃത്തിയാക്കി. അപ്പോള്‍ കാലുകളില്‍ ‍ ഉരസി തന്‍റെ സ്നേഹം പ്രകടിപ്പിക്കുന്ന ചക്കി ....വാഴ തണ്ടില്‍ ‍ ചോറ് കൊത്തി തിന്നാന്‍ ‍ കാത്തിരിക്കുന്ന നങ്ങേലിക്കാക്ക. ഇവരൊക്കെ കൃഷ്ണ വേണി യുടെ കൂട്ടുകാര്‍ ആണ് . തൊഴുത്തിലെ കാര്‍ത്യായനിയെ കുളിപ്പിച്ച് അഴിച്ചു മാറ്റിക്കെട്ടി. അലക്കാനുള്ള തുണികള്‍ കള്‍ കഴുകി ഉണങ്ങാനിട്ടു.അപ്പോഴും മനസ്സില്‍ ‍ തന്നെ നോക്കി നില്‍ക്കുന്ന തിളങ്ങുന്ന കണ്ണുകളും തുടുത്ത മുഖവും ആയിരുന്നു അവളുടെ മനസ്സില്‍ ....തോര്‍ത്തും എടുത്തു കുളക്കടവില്‍ ‍ മുങ്ങി ഉയര്‍ന്നപ്പോള്‍ ‍ മനസ്സിനും ശരീരരത്തിനും ഒരു സുഖം. കുളക്കടവിലെ ചെമ്പിന്‍ ഇലകളില്‍ മഞ്ഞു തുള്ളികള്‍ പുലര്‍കാല ‍ രശ്മികള്‍ ‍ മാണിക്ക്യം പോലെ തിളങ്ങി നിന്നു. ഈറന്‍ ചുരുള്‍മുടിയില്‍ തോര്‍ത്തു വെച്ചു കെട്ടി അടുക്കളയില്‍ ‍ കയറി , പ്രഭാത ഭക്ഷണം ഉണ്ടാക്കി ....പിന്നെ ‍ ഉച്ച ഊണു തയ്യാറാക്കുമ്പോഴും മുത്തശ്ശിയുടെ കാലില്‍ കൊട്ടാന്‍ച്ചുക്കാതി  തേച്ചു പിടിപ്പികുമ്പോഴും മനസ്സില്‍ ‍ ആ കടലാസ്സു കഷണം ആയിരുന്നു. നാലുമണിക്കാപ്പിക്കു പാലും വാങ്ങി വരുമ്പോള്‍ തന്‍റെ സമ പ്രായക്കാര്‍ മറത്ത് ‍ പുസ്തകവും അടുക്കിപ്പിടിച്ചു വരുന്നത് കാണുമ്പോള്‍ ഉള്ളില്‍, എന്‍റെ അമ്മ ഉണ്ടായിരുന്നു എങ്കില്‍ ...?? ഉള്ളു തേങ്ങി അവളുടെ...അവള്‍ ഇങ്ങനെ ആണ്.
























തിരികെ വന്നു അടുക്കളയില്‍ ‍ കയറുമ്പോഴും കണ്ണുകള്‍ അറിയാതെ ആ ജനാലയോളം നീണ്ടു ചെല്ലും ചിലപ്പോള്‍ ‍ നിരാശയോടെ മടങ്ങി വരും ചിലപ്പോള്‍ ‍ പൂത്തിരി കത്തിച്ചു നിറഞ്ഞു നില്‍ക്കും.അടുക്കളയടച്ചു മേലു കഴുകി തിരികെ മുറിയിലെത്തി ആരും കാണാതെ മാറോടു  ചേര്‍ത്തു വെച്ച ആ കടലാസ് കക്ഷണം എടുത്തു നിവര്‍ത്തി ‍ അതിലെ വടിവൊത്ത അക്ഷരങ്ങള്‍ ‍ തെളിഞ്ഞു വന്നു. അതില്‍ ‍ ഇങ്ങിനെ കുറിച്ചിരുന്നു." അണ്ണാറക്കണ്ണനോട് കുശലം , ചൊല്ലുന്ന , പിച്ചിപ്പൂവിന്‍ സുഗന്ധം നുകരുന്ന, കുയില്‍ പാട്ടിന്‍ എതിര്‍പ്പട്ടു പാടുന്ന , ചക്കിയും , കാര്‍ത്യായനിയെയും , നങ്ങേലിയോടും , പരിഭവം പറയുന്ന..കുറുമ്പി...

കുളക്കടവിലെ ചേമ്പിന്‍ ഇലകളില്‍ ‍പറ്റിപിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികളെ നോക്കി നില്‍ക്കുന്ന മഞ്ഞു പോലെ ഉള്ള പെണ്‍കുട്ടി നിന്നെ എനിക്കിഷ്ടമാണ്. ഒരുപാട് ഇഷ്ട്ടമാണ്..."അധികം താമസിക്കാതെ നിന്നെ ഞാന്‍ ‍ വന്നു വിളിക്കും. നിനക്കു ഇഷ്ട്ടമാണെങ്കില്‍ ‍ അതുവരെ പിടിച്ചു നില്‍ക്കുക.ഞാന്‍ ‍ വരും നിന്‍റെ കൈകളില്‍ പിടിക്കാന്‍ ‍. അന്നു നിനക്കു എന്‍റെ കൈയില്‍ മുറുകെ പിടിക്കന്‍ ‍ ഉള്ള ബലം നിന്‍റെ കൈകള്‍ക്കു ഉണ്ടാവണം . നീ വരുമെന്ന പ്രതീക്ഷയോടെ നീ കളിയാക്കി വിളിക്കാറുള്ള നിന്‍റെ പട്ടണത്തിലെ പരിഷ്കാരി ...മനസ്സില്‍ ‍ നിറഞ്ഞ സന്തോഷത്തോടെ ജന്നല്‍ പാളികള്‍ ‍ തുറന്നു നോക്കി കൃഷ്ണ വേണി അവനായി കത്തിരുന്നു...ആ പരിഷ്ക്കാരിക്കായി....


""പ്രണയം മനസ്സാണ് കുട്ടി ആ മനസ്സു ഉണ്ടങ്കില്‍ ‍ മാത്രമേ പ്രണയിക്കാവൂ അങ്ങിനെ ഉള്ള പ്രണയമാണ് ഈ ലോകത്തു നിലനില്ക്കു മാത്രമല്ല ഈ പ്രപഞ്ചം മുഴുവന്‍ ‍ അത് പ്രകാശം ചൊരിയും എന്നു . മുത്തശ്ശിയുടെ ആ വാക്കുകളുടെ ഇന്നും ചെവിയില്‍ മുഴങ്ങുന്നു ..കൃഷ്ണവേണിയുടെ കാതുകളില്‍ അവന്‍ ഉരുവിടുന്നു...മുത്തശ്ശിയുടെ പഴം നാവിലെ ശീലുകള്‍....






                 ...............................ശുഭം..............................





Monday, September 24, 2012

മോഹം





















കരിന്തിരി കത്തിയ കല്‍ വിളക്കിന്‍ ‍ കോണില്‍ ...
ഒരു നെയ്‌ തിരിയായ് വീണ്ടും എരിയുവാന്‍ ‍ ...
ഒരു മോഹം .....വെറുതെ ...
വെറുതെ ആണെങ്കിലും ....
അണയാന്‍ ‍ പോകുന്ന തിരിക്കുണ്ടാകും ..
ആളിക്കത്താനുള്ള വെമ്പല്‍...
അതായിരിക്കാം ...എന്‍റെ ജീവന്‍ ..
എന്നില്‍ നിന്നും അടര്‍ന്നു പോവാന്‍ കഴിയാത്തതും ...
കൈകള്‍ അടര്‍ത്തിയിട്ടു കരള്‍ അകന്നു പോകഞ്ഞതും ..
ഹൃദയം മുറിഞ്ഞു രക്തം വാര്‍ന്നിട്ടും ..
എന്‍ ഓര്‍മ്മകള്‍ അകന്നു പോകഞ്ഞതും .
വെറുമൊരു മോഹം മാത്രമാണു ...
എന്നു  ഞാന്‍ തിരിച്ചറിയുന്നു ....
എന്‍റെ മോഹങ്ങളെ .....







Saturday, September 22, 2012

സ്വപ് ന ങ്ങള്‍



















സ്വപ്നങ്ങള്‍  ചിലപ്പോള്‍  
തല്ലിയടിക്കുന്ന തിരമാലകള്‍
പോലെ യാണ്
തിരമാലകള്‍ കരയെ പുണര്‍ന്നു 
ഒരു ശീലക്കരതോടെ 
കടലിലെക്കുതന്നെ മടങ്ങിപോകുന്നു ...  

സ്വപ്നങ്ങള്‍ ചിലപ്പോള്‍  
മഴവില്ലുപോലെ വര്‍ണ്ണങ്ങള്‍ ‍ 
ചാലിച്ച ശേഷം നിമിഷനേരം 
കൊണ്ടു എവിടെക്കോ മാഞ്ഞു പോകുന്നു ...

സ്വപ്നങ്ങള്‍  ചിലപ്പോള്‍
അപ്പുപ്പന്‍ തടി പോലെയാണ്
നേര്‍ത്ത കാറ്റില്‍ പോലും 
ഉയരങ്ങളെ പ്രാപിക്കാറുണ്ട്‌ ...  

സ്വപ്നങ്ങള്‍ ചിലപ്പോള്‍ ‍ 
ഏഴ്  കടലും കടന്ന്‌ 
ഏഴ് ആകാശവും കടന്ന്
നമ്മെ തട്ടി ഉറക്കാറുള്ള
മുത്തശി കഥകള്‍ പോലെ
എങ്കിലും , 
സ്വപ്നങ്ങള്‍ക്ക് ഏറെ സാദൃശ്യം 
മാഞ്ചുവട്ടിലെ കളിവീടിനോടാണ് ,
മാമ്പൂക്കള്‍ പൊഴിക്കാന്‍ പതുങ്ങി 
വരുന്ന വൃശ്ചികക്കാറ്റിനോടാണ്...

Wednesday, September 19, 2012

MY WORDS




























""LOVE  IS  ENDLESS...,
TIMELESS...,
MINDLESS....,
         VALUELESS....,
        
         AS WE SAY
""LOVE AT FIRST SIGHT""


BUT, ACTUALLY WE CAN'T

IDENTIFY THESES THINGS AT FIRST.
          WE ARE THINKING ONLY THE
JOY OFF LOVE ...
WE DON'T EVEN CARE THE AFTER EFFECT OF
          THIS LOVE ..


LOVE HAVE NO BOUNDARIES....
IT IS FLOWING LIKE A  SKY......
THAT WE SEAN AT BEACH ,
BECAUSE AT FIRST TIME


WE THINK WE CAN SEE THE END OF THE SKY FROM THE SHORE....


BUT,

WHEN WE GO THROUGH THE SEA WE CAN SEE THE END IS

BECOMING BIGGER AND BIGGER ……

THAT IS LOVE.........................................AT FIRST
          WE THINK ITS A SIMPLE THINK...............
          TO FIND ITS VALUE WE SHOULD ENTER THE
          LOVE TO OUR MIND AND WE SHOULD OBSERVE 
          THE LOVE IN OTHERS........!!

"MY WORDS "

Asha chandran….

Tuesday, September 18, 2012

തറവാട്ടു മുറ്റത്തെ ബാല്യം ....























നക്ഷത്ര പൂക്കള്‍ വിരിഞ്ഞ നില്‍ക്കും നിലാവിന്‍റെ 
നീലിമയുള്ള തണുത്ത രാത്രി പോലെ
നിന്നെ കണ്ടു എനിക്കു കൊതി തിരുന്നില്ല
നിലാവു  പരന്ന നിന്‍റെ പൂമുറ്റത്ത്
എത്രയോ രാവില്‍ ‍ എന്‍റെ പ്രണയം
നീ നുകരാതെ പൂത്തു  നിന്നിട്ടുണ്ട് ...


നിന്‍റെ മിഴികളില്‍ ‍ നൂറു കിനാവുകള്‍  ‍

നീ അറിയാതെ ചലിക്കുമ്പൊള്‍
നിന്നിലേക്കെത്താതെ പോയൊരു ഹൃദയത്തെ
ഒടുവില്‍ ‍ നീ നെഞ്ചൊട് ചേര്‍ക്കുമ്പൊള്‍
ഞാന്‍ ‍ സ്വയം സൃഷ്ടിച്ച തുരുത്തിലക്ക്
വലിച്ചെറിയപ്പെട്ടുവോ എന്‍റെ  ജന്മം...??


ചെമ്പക പൂവു പൂത്തുലഞ്ഞു 

നില്‍ക്കുന്ന എന്‍റെ മനോവാടിയില്‍ ...
തറവാട്ടു  വീടിന്‍റെ മുറിക്കു  നേരെ
പൂത്തു നില്‍ക്കുന്ന ആ ചെമ്പകം വൃക്ഷം ...
എന്നും എനിക്കു  നല്ലൊരു കണിയായിരുന്നു ...


അതിന്‍ വാസന എന്നും എനിക്കു 
 

ഉണര്‍വേകിയിരുന്നു ...
ഇന്നു  എന്‍റെ ജീവിത പുസ്തകത്തില്‍ 

ആചെമ്പക മരവും അതിന്‍റെ നൈര്‍മല്യം 
തുളുമ്പുന്ന പുഷ്പവും ...ആ പുഷ്പ്പത്തിന്‍റെ  സുഗന്ധവും നഷ്ടമായിരിക്കുന്നു ...

അറിയില്ല ഇതെന്‍റെ ചാപല്‍ല്യമാണോ എന്ന് ...
കൊതുമ്പുവള്ളം കെട്ടിയിട്ട നദി തീരത്തു  ഞാന്‍
നിന്‍റെ കൈ ചേര്‍ത്തു  പിടിച്ചു നടന്ന
സന്ധ്യകള്‍ എന്നെ മാടി വിളിക്കുന്നു ...
എന്‍റെ പുസ്തകതാളില്‍ ഞാന്‍ എഴുതിയ
ആ നല്ല നാളുകള്‍ ഇനി തിരിച്ചു കിട്ടുമോ ...
കാത്തിരിക്കുന്നു ഞാന്‍ നിനക്കായി ... 


എന്‍റെ ആ നല്ല നാളുകള്‍ക്കു നിറം പകരാന്‍
നിന്‍റെ സാമീഭ്യം എന്നും ഞാന്‍ ആഗ്രഹിക്കുന്നു
ഒരിക്കലും തിരിച്ചു കിട്ടാത്ത എന്‍റെ ബാല്യമേ ...








Monday, September 17, 2012

പനിനീര്‍പൂവ്





























നിന്‍റെ സ്നേഹത്തില്‍ ആയിരം രാവുകള്‍
നല്‍കിയ ചുംബനങ്ങള്‍  ഉണ്ടു..
മഞ്ഞണിഞ്ഞ പനിനീര്‍പൂവ് പോലെ
കേഴുന്ന പുലരികള്‍  നിന്‍റെ .......
സാന്നിധ്യത്തില്‍ പുഞ്ചിരി തൂകി ..
കാര്‍മുകില്‍ മഴവില്ല  അണിയുന്ന ....
സന്ധ്യില്‍ ഓടക്കുഴല്‍ ഊതി അണയുന്ന
വാത്സല്യം ആണു  നീ എനിക്കു ..
എന്‍റെ മനസ്സിലെ നവനീതം കവര്‍ന്നു നീ.
നിലവിന്നു നല്‍കി എന്‍റെ

മനസ്സിലെ വിഷതങ്ങള്‍ എടുത്തു നീ 
നീലരാവില്‍ ചായം പൂശി ...
സ്വപ്നംങ്ങളിലെ മാലേയം എടുത്തു
കാമിനിമാരുടെ നെറുകയില്‍ ചാര്‍ത്തി നീ  

എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ സ്വപ്നങ്ങളുടെ
ഒരു കൊട്ടാരം ഉയര്‍ന്നു ..അവിടെ ..

കപട ആലിംഗനത്തില്‍ തകരാതെ
ഒരു കാരുണ്യംമായി  നീ
എന്നും എന്‍റെ കൂടെ ഉണ്ടല്ലോ..
എന്‍റെ കൃഷ്ണാ ............

ഇല കീറിലെ കളഭം ......


























അരയാല്‍ ഇലകളില്‍ അഷ്ട്ടപതി പാടും ..
അരവിന്ദ നയന നിന്‍ അമ്പലമുറ്റത്ത്‌
ആത്മാവില്‍ അര്‍ച്ചന....... പുഷ്പ്പവും ആയി

നിന്‍റെ സോപാനം തേടിവന്ന വെള്ളരി പ്രാവ് ഞാന്‍ ...
പൊയ്പോയ ജന്മത്തില്‍ പതിനാറുകെട്ടിലെ ..
അന്തര്‍ ജനം അല്ലയോ ഞാന്‍ ...
ദശ പുഷ്പം ചൂടി ...ഇലക്കുറി ചാര്‍ത്തിയ മനക്കലെ
മാണിക്യ നിധി ആയിരുന്നു നജ്ന്‍ ...
പന്തീരടി പൂജ നേരം കഴിഞ്ഞു ....
ന്യവേദ്യംവും വാങ്ങി ..ആളും ഒഴിഞ്ഞു ...
തനിച്ചൊന്നു കാണാന്‍ കൊതിച്ചോന്നു നില്‍ക്കെ ..
എനിക്കായ് മാത്രം നിന്‍ നട വീണ്ടും തുറന്നു......




ഈ റോസാപൂവിനു ഒരു ഭംഗിയുമില്ല..



















ഈ റോസാപൂവിനു ഒരു ഭംഗിയുമില്ല....പക്ഷേ  ആ കുട്ടിയെ ഒന്നു ശ്രദ്ധിക്കു..എന്നെ കൂടുതല്‍  ‍ആകര്‍ക്ഷിച്ചത് ഈ കുട്ടിയുടെ മുഖമാണ്....കാറിന്‍റെ ഗ്ലാസില്‍ തെളിഞ്ഞു നില്‍ക്കുന്ന തന്‍റെ മുഖത്തെ നോക്കി അവള്‍ എന്തോസ്വപ്നം കാണുകയാണ്.... നമ്മളൊക്കെ പലപ്പോഴും മറന്നു പോകുന്ന പല ആഗ്രഹങ്ങളും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ നമ്മേ ഓര്‍മ്മപ്പെടുത്തും സ്നേഹത്തോടെ ഒന്ന് വിളിക്കാന്‍ പോലും ആരുമില്ലാത്ത ഒരുപാടു  ജന്മങ്ങള്‍ക്കിടയില്‍ ഈ കുട്ടിയെ പോലെയുള്ള എത്ര എത്ര നിഷ്കളങ്ക മനസ്സുകള്‍ ഉണ്ടു ‍..
അവര്‍ എത്രമാത്രം സ്വപ്നങ്ങള്‍ കാണുന്നുണ്ടാകാം..നമുക്കു അരികിലൂടെ നടന്നുപോകുന്ന ഇത്തരം കുട്ടികളെ കാണുമ്പോള്‍ അവര്‍ക്ക് ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും അകല്‍ച്ച കാണിക്കാതെ അവരെ ഒന്നു  സ്നേഹത്തോടെ നോക്കുവാനെങ്കിലും നമ്മള്‍ മനസ്സു കാണിക്കണം..

ഞാനും നീയും




















വജ്രത്തേക്കാള്‍ കാടിന്യമേറിയ വാക്കുകള്‍ തുളച്ചു കയറുന്ന ഹൃദയത്തിലൂടെ എനിക്കു  നിന്നെ കാണാം ദൂരെ ദൂരെ നീയിരിക്കുന്ന ചില്ലയുടെ നിശബ്ദ സംഗീതം കേള്‍ക്കാം...........സ്നേഹത്തിന്‍റെ അകല്‍ച്ചയും. .ഒറ്റപ്പെടലിന്‍റെ  അകല്‍ച്ചയും തമ്മില്‍ ദാ...........ഇത്രയേ അകലമുള്ളൂ ....... നിനക്കു എനിക്കുമിടയില്‍  ആരോ  തീര്‍ത്ത അദൃശ മതില്‍ മാത്രം..അവിടെ ഞാനും നീയും മാത്രം ..... ..........!!!

Friday, September 14, 2012

പൂന്തോട്ടത്തിലെ ഒരു കിളി















 മനോഹരമായ ഒരു സയാന്നം
പോരുന്നോ എന്‍റെ കൂടെ അമ്പലത്തില്‍ തോഴന്‍ ..
പുലര്‍കാലസന്ധ്യേനിന്നുടെ യൌവനം ,
വരമഞ്ഞള്‍ തേച്ചു കുളിച്ചതല്ലെ
മഞ്ചാടിക്കുരുപോലെ നിന്നിലെ ശോഭ
തിരു താലി ചാര്‍ത്തി നില്‍ക്കും പുണ്ണ്യമായി
ഇന്ധുപുഷ്പതിനു ചാരുത നെല്കിയ
പ്രണയ പുഷ്പ്പിത സൂര്യകാന്തി നീ ,
നിന്നുടെ പ്രണയം കൊണ്ടൊരു പ്രഭയില്‍
ത്രിസന്ത്യാ നിലാവായി ഇന്ദുക്കലാധരന്‍
ചന്ദ്രനിലാവേല്‍ക്കാത്ത ഇലകളുണ്ടോ ,
പകലോന്‍ തഴുകാത്ത നദികളുണ്ടോ
പെരുമീന്‍ ഉദിക്കാത്ത നിലാവുണ്ടോ
മഴയിലും നനയാത്ത സൂര്യ പ്രേഭയുണ്ടോ?

പാട്ട് ഒന്നു പാടം ഞാന്‍






















നെഞ്ജോടുചെര്‍ത്തു പാട്ടൊന്നു പാടാം...
പാട്ടിന്‍റെ ഈണം നീയാണ് ..
കാണാതെ കണ്ണില്‍ , അറിയാതെ നെഞ്ചില്‍ .
വിരിയുന്ന ചിത്രം നീയാണ് ...
നീ വരൂ പാട്ടിന്‍ രാഗംമയി ..
നീ തരു ചിത്രം വിര്‍ണ്ണം മയി 
ഹൃദയം തൂകും പ്രണയം ..
ഞാനും നല്‍കി നിലാ സന്ധ്യേ ..
തിരികെ നനയും മിഴികള്‍ 
നല്‍കി നീയും എങ്ങു മഞ്ഞു ...
നെഞ്ജോടുചെര്‍ത്തു പാട്ടൊന്നു പാടാം...
പാട്ടിന്‍റെ ഈണം നീയാണ് ..
കാണാതെ കണ്ണില്‍ ..അറിയാതെ നെഞ്ചില്‍ 
വിരിയുന്ന ചിത്രം നീയാണ് ...
കണന്നായി മോഹങ്ങള്‍ ചിറകടിക്കുമ്പോള്
സ്നേഹത്തിന്‍ കാറ്റായി നീ എന്നെ തലോടി ...
മിഴിയിലെ മൊഴിയിലും നിന്‍ മുഖം മാത്രം മയി 
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം മയി..
മായല്ലേ ..അകലെ നീ...
നെഞ്ജോടുചെര്‍ത്തു പാട്ടൊന്നു പാടാം...
പാട്ടിന്‍റെ ഈണം നീയാണ് ..
ചൊല്ലാനായി കാവ്യങ്ങള്‍ എഴുതിയതെല്ലാം 
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളം മയി ..
ആഴിയും മാറിയും  നിന്‍ സ്വരം മാത്രംമേകി 
നിനവിലെ നിഴലിലും നിന്‍റെ നിശ്വവസം..

Thursday, September 13, 2012

നിലാവ്




 













നമുക്കു  പറക്കാം ..

ഒരു പാട് ദൂരേക്ക്‌ ....
നക്ഷ്ടത്രങ്ങളെ കൈയെത്തി പിടിക്കാം ...
നിലാവിനെ സ്വന്തമാക്കാം ..
നിലാവിന്‍റെ  പാല്‍ കിണ്ണത്തില്‍
നമുക്കു  മറ്റൊരു മഴവില്ലു  തീര്‍ക്കാം ...
ആകാശത്തെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ട്
വീണ്ടും കതിരോന്‍റെ  വരവു  ആയി .....
ഞാനും എന്‍റെ  ഇഷ്ടത്തെ മുറുകെ പുണര്‍ന്നു കൊണ്ട്
ഒരായിരം വര്‍ണങ്ങളുള്ള മഴവില്ലു
തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുന്നു ........

Wednesday, September 12, 2012

ഒന്നു ശീലിച്ചു നോക്കു





ഒരു നിമിഷം തനിച്ചാകുമ്പോള്‍ ചിന്തിക്കാറുണ്ടോ ജീവിതത്തില്‍ എന്നും തനിച്ചായി പോയവരെ കുറിച്ച്........??

വല്ലപ്പോഴും കണ്ണുകള്‍ നിറയുമ്പോള്‍ ഓര്‍ക്കാറുണ്ടോ കരയാന്‍ മാത്രം വിധിക്കപ്പെട്ടവരെ.......???

അവഗണിക്കപ്പെട്ടു എന്നു  തോന്നുമ്പോള്‍ ഒരിക്കലും പരിഗണന ലഭിക്കാത്തവരുടെ വിഷമം മനസ്സിലാകറുണ്ടോ.......?????

ഒരു നേരം ഭക്ഷണം മുന്നിലെത്താന്‍ വൈകുമ്പോള്‍ ചിന്തിക്കാറുണ്ടോ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവരെ കുറിച്ച്.....??

ഇല്ലെങ്കില്‍ ഇന്നു  മുതല്‍ അതൊക്കെ ഒന്നു  ശീലിച്ചു നോക്കു..

വയ്യാവേലി ..(ചെറുകഥ)
































പുലിവാല്‌ പിടിച്ചുന്നു.. പറഞ്ഞാല്‍ മതിയല്ലോ ...!!!

തോരാന്‍ സാധ്യതയില്ലാത്ത പെരുമഴ നേരം സന്ധ്യയാവുന്നതെയുള്ളൂ പക്ഷേ കാര്‍മേഘം പടര്‍ത്തിയ ഇരുള്‍, തെരുവും പരിസരവും വിജനം.... വളരെ വിരളമായ കാഴ്ച! ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിന്‍റെ രണ്ട് അറ്റത്തുമായി ഞങ്ങള്‍ മുഖാമുഖം ഇരുന്നു. അറിഞ്ഞോ അറിയാതെയോ എന്‍റെ കണ്ണുകള്‍ അവന്‍റെ മുഖത്തു പതിക്കുമ്പോഴെല്ലാം അവന്‍ എന്നെത്തന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി.. നല്ല വിടര്‍ന്ന മനോഹരമായ കണ്ണുകള്‍ വെളുത്തു തുടുത്ത അവന്‍റെ ശരീരം ആരെയും ആകര്‍ഷിക്കും... നിര്‍വ്വികാരമായ ആ ഭാവം എന്നെ അവനിലേക്ക്‌ ‌ അടുപ്പിക്കുന്നുവോ എന്നൊരു തോന്നല്‍....ഞാന്‍ ചെറുതായൊന്നു ചിരിച്ചു.... അതൊന്നും ഗൌനിക്കാതെ മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ മൃദുലമായ കൈകള്‍ കൊണ്ട് തുടച്ചൊതുക്കി അവന്‍ ‍ ഇരുന്നു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു മഴ തോര്‍ന്നത് അറിഞ്ഞില്ല....അഞ്ചു മിനുറ്റ് നടന്നാല്‍ വീട്ടില്‍ ‍ എത്താം... ഞാന്‍ എഴുന്നേറ്റു 'വരുന്നോ?' ഒരു കൌതുകത്തിനു വേണ്ടി ഞാന്‍ ചോദിച്ചു .. പതുക്കെ നടന്നുനീങ്ങവേ വെറുതെ തിരിഞ്ഞു നോക്കി എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... തൊട്ടു പുറകില്‍ തല കുനിച്ചു നടന്നു വരുന്നു അവന്‍ !!! ഉളള് ഒന്ന് പിടച്ചു.. കണ്ടാല്‍ തന്നെ അറിയാം നല്ല കുലത്തില്‍ പിറന്നതാണെന്ന് .. സ്വന്തക്കാര്‍ വന്നു "ഇവനെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചു" എന്നെങ്ങാനും പറഞ്ഞാല്‍.....!!! ചുറ്റും നോക്കി ഏയ് ആരുമില്ല.... അത് വഴി കടന്നു വന്ന കാറില്‍ നിന്നു ഒരു കുട്ടി ഞങ്ങളെ ഇരുവരെയും നോക്കി ഒന്ന് ചിരിച്ചു ... ഞാന്‍ പതുക്കെ അവിടെ തന്നെ നിന്നു അവന്‍ കടന്നു പോവുകയാണെങ്കില്‍ പോവട്ടെ എന്ന് കരുതി... പക്ഷെ അതുണ്ടായില്ല. അവനും നിന്നു.. ഞാന്‍ നടന്നപ്പോള്‍ അവനും നടന്നു.... വീടിന്‍റെ കതക് തുറന്നപ്പോള്‍ ഒരു ചിരകാല പരിചിതനെപ്പോലെ അവന്‍റെ അവകാശം പോലെ അകത്തേക്ക് കയറി.... തണുത്തു വിറയ്ക്കുന്നത് കണ്ട് അലക്കി വെച്ചിരുന്ന ഒരു പഴയ ടര്‍ക്കി എടുത്തെറിഞ്ഞു കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി അങ്ങിനെയാണ് ഞങ്ങളുടെ അടുപ്പം ആരമ്പിക്കുന്നത്‌ കൂട്ടുകാര്‍ ഇല്ലാത്ത എനിക്ക് അവന്‍ എല്ലാമെല്ലാമായി ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ യാത്രയാക്കാനും വൈകീട്ട് തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാനും ഗൈറ്റിനു മുന്നില്‍ അവനുണ്ടാവും  ഉള്ളത് വെച്ച് വിളമ്പി ഓണം പോലെ ഞങ്ങള്‍ ഒരുമിച്ചു കഴിച്ചു. മത്സ്യം അവനു ജീവനായിരുന്നു. പുറത്തു നിന്നു മാത്രം മീന്‍ കഴിക്കാറുള്ള എന്‍റെ വീട്ടില്‍ അവനു വേണ്ടി മാത്രം പഥ്യം എല്ലാം മറന്നു പച്ചയും ഉണക്കയും ആയി മീന്‍ മണത്തു വിളക്ക് അണക്കുമ്പോള്‍ ഒറ്റയ്ക്ക് കിടക്കുന്ന അവന്‍ രാത്രിയില്‍ പതുക്കെ എന്‍റെ കട്ടിലിലേക്ക് കയറി പുതപ്പിനുള്ളില്‍ ചേര്‍ന്ന് കിടക്കും...അങ്ങിനെ ഒരുമിച്ചു കിടന്നുറങ്ങിയ എത്രയോ നല്ല യാമങ്ങള്‍ "ഇതൊന്നും ശരിയല്ല.. നീ ആള്‍ ആകെ മാറി നീ പഴയ ആളേ  അല്ല" കൂട്ടുകാരുടെ ഉപദേശങ്ങള്‍ ഒന്നും ഞാന്‍ കേട്ട ഭാവം നടിച്ചില്ല " നീ അനുഭവിക്കും" എന്‍റെ നിസ്സംഗ ഭാവത്തോട് അവര്‍ പ്രതികരിച്ചു. അവര്‍ക്ക് ഞങ്ങളുടെ ബന്ധം സ്നേഹം ഒന്നും തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല... അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നു തിരിച്ചെത്താന്‍ ഏറെ വൈകി. ആകാവുന്നത്ര വേകത്തില്‍ ഭക്ഷണം പാകം ചെയ്തു ചൂട് പോക്കാന്‍ പരന്ന പാത്രത്തിലേക്ക് കറി ഒഴിച്ചു വച്ചു.അപ്പോള്‍ ‍ ഒരു ഫോണ്‍ വന്നു "ഹലോ ..... " കുറച്ചധികനേരം ആ സംസാരം നീണ്ടു .... പെട്ടെന്ന് എന്തോ ഒന്ന് ചാടി വീണു എന്‍റെ കറി പിടിച്ച കയ്യ് കടിച്ചു പറിച്ചു നഖങ്ങള്‍ കൊണ്ട് ശക്തിയായി മാന്തി... ഞാന്‍ കൈ മേല്പോട്ട് വലിച്ചു...... എന്‍റെ വെള്ള ഉടുപ്പിലും നീല വിരിയിട്ട ഊണ്‍മേശയിലും ചുവന്ന ടൈല്‍സ്സിലും ,  നിറയെ മത്തിക്കറി... ഊണ്‍മേശയിലിരുന്ന  ലാപ്‌ ടോപിന്‍റെ കീബോഡില്‍ രണ്ട് മത്തികള്‍ കെട്ടി പിടിച്ചു കിടക്കുന്നു... സ്ക്രീനില്‍ തെളിഞ്ഞ നായകന്‍റെ മുഖത്തു കൂടി മത്തിക്കറി ഒലിച്ചിറങ്ങുന്നു കയ്യില്‍ നിന്നു കുടുകുടെ ചോര വാര്‍ന്നു ടൈല്‍സ് ലേക്ക് ഇറ്റി വീഴുന്നു..... ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ടൈല്‍സ്സില്‍ ചിതറിക്കിടക്കുന്ന മത്തികള്‍ ഓരോന്നായി ഒന്നും സംഭവിക്കാത്ത മട്ടില്‍ അകത്താക്കുന്ന തിരക്കിലായിരുന്നു അവന്‍ ‍ ...നന്ദി കേട്ട സാധനം ... എന്‍റെ നിയന്ത്രണങ്ങള്‍ കൈവിട്ടു  പോയി പിന്നെ സംഭവിച്ചതൊന്നും എനിക്കോര്‍മ്മയില്ല....പക്ഷെ ഒരു കാര്യം... ഞാന്‍ പഠിച്ചു ...ഈ ..പൂച്ചയെ പോറ്റുന്ന പരിപാടി അതോടെ നിര്‍ത്തി,,,,.....

Monday, September 10, 2012

ഇഷ്ടമാണു.....























                ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

                മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം
                ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
                മുമ്പില്‍ സൂര്യന്‍  വരും നേരം എനിക്കിഷ്ടം
                ഇഷ്ടമാണിളം കാറ്റ്...


                എനിക്കിഷ്ടമാണ്‌ഇളം വെയില്


                വയല് പൂക്കളിളകുന്ന പൂ പാടവും
                പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും
                വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും
                വെയിലാറും മേട്ടിലെ നിഴലാട്ടവും
                ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് 


                ഉള്ളില്‍  തുളുമ്പുന്നിതാ.


                കണ്ണാടി പുഴയിലെ കുഞ്ഞോളവും
                വണ്ണാത്തി കിളിയുടെ കൊരലാരവും
                പൂവാലി പയ്യിന്റെ പാല് കിണ്ണവും
                പൂ തേടി അലയുന്ന പൂത്തുമ്പിയും
                എന്തിഷ്ടമാണീ ഇഷ്ടങ്ങളെ
                കരളോടു ചേര്‍ക്കുന്നു ഞാന്‍