എന്‍റെ സ്വപ്നങ്ങള്‍ക്ക്
കൂട്ടായി നില്‍ക്കുമെങ്കില്‍
പറയാതെ പോയോരാ വാക്കുകള്‍
ഞാനെന്‍ ജീവ രക്തത്തില്‍
ആലേഖനം ചെയ്യാം..
എന്നിലേക്കെത്തുന്ന നാള്‍
വായിക്കുവാന്‍, പ്രിയനെ,
ഒരു ചുടു നിശ്വാസത്തിന്‍
അരികിലായ് ഞാനുണ്ടാവും.
നിന്‍റെ പുഞ്ചിരിപ്പൂക്കള്‍ കാത്തിരുന്നെന്‍
പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി
പറയാത്ത മൊഴികള്‍ക്ക്
കാതോര്‍ത്ത്; കാലം പോയതറിയാതെ
ഇന്നുഞാന്‍ മാത്രമായി.
ആമുഖം കാണാന്‍ കൊതിക്കുമീ
നയനങ്ങള്‍ തമസിന്‍ വിലാപകാവ്യത്തില്‍ അലിഞ്ഞിതല്ലാതായി.
നിന്‍റെ വരവിനായി
കാത്തിരുന്ന എന്‍ ജീവിതം
വെറും കാത്തിരിപ്പിന്‍ സമസ്യയായി.
ഹൃദയത്തില്‍ എരിയുന്ന
ഓര്‍മ്മകള്‍ക്കൊരു കുളിര്‍ മഴയായ്
എന്നു വരുമെന്നറിയാതെ,
പറയാതെപോയൊരു വാക്കുകള്‍;
ഒരു കനലായ് എന്നില്‍
എരിഞ്ഞടങ്ങി.
നിന്നില്‍ അലിയാന്‍ കൊതിച്ച്,
ഞാന്‍ ഒരു മഴയായി പെയ്തിറങ്ങി.
ഇനി ഞാനുറങ്ങട്ടെ,
ഉണരാന്‍ കൊതിക്കാതെ;
പാഴ് സ്വപ്നങ്ങള്‍ വിരിച്ചിട്ട
ശയ്യയില്‍......... ...
മോഹങ്ങളും മോഹഭംഗങ്ങളും തുടര്‍ക്കഥയാണ്
ReplyDeleteജീവിതം ഇതൊക്കെത്തന്നെ
ReplyDeleteസ്വപ്‌നങ്ങള്‍ കണ്ടാണെങ്കില്‍ ഉണരും...
ReplyDeleteThanks To All
ReplyDeleteഇഷ്ടമായി.asha വീണ്ടും എഴുതൂ
ReplyDeleteമനോഹരമായ വരികൾ.എല്ലാ കവിതകളിലും ദുഃഖമാണല്ലോ മുന്നിട്ടു നിൽക്കുന്ന വികരം. ഇടയ്ക്ക് കുറച്ച് സന്തോഷവുമാകാമെനു തോന്നുന്നു.ദൈവമനുഗ്രഹിക്കട്ടെ.
ReplyDeleteനല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
ശുഭാശംശകൾ...