കാറ്റിനു സമ്മതമെന്തിനു
മരത്തിന്‍ ചില്ലയില്‍ ഒന്നു തൊടാന്‍
കടലിനു സമ്മതമെന്തിനു
തീരത്തിന്‍റെ പാദങ്ങള്‍ക്കുമ്മ വെക്കാന്‍
രാവിനു സമ്മതമെന്തിനു
സന്ധ്യയെ മൂടിപ്പുതപ്പിക്കുവാന്‍
ശലഭത്തിനെന്തിനു സമ്മതം
പൂവിന്‍റെ ഉടലൊന്നു തൊട്ടുണര്‍ത്താന്‍
സൂര്യനു സമ്മതം വേണ്ടയീ-
ഭൂമിയെ നിദ്രയില്‍ നിന്നുണര്‍ത്തുവാന്‍
എങ്കിലും....
സമ്മതമില്ലാതെ എങ്ങിനെ
നിന്‍ ഹൃദയം തൊടും ഞാന്‍...














