ഇരുളിന്‍ അന്ത്യയാമത്തില്‍
അനുവാദത്തിനായ് കാത്തു നില്‍ക്കാതെ
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി
രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും
പിന്നെയൊരേങ്ങിക്കരച്ചിലും,
അവള്‍ക്കു മാത്രം സ്വന്തം.
അവസാനമായവളെ കണ്ടുനില്‍ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍
പടിയിറങ്ങിപ്പോയവള്‍...
നല്ല സ്വപ്നങ്ങൾ കാണുമാറാകട്ടെ....
ReplyDeleteകവിത മനോഹരമായി
ശുഭാശംസകൾ.....
Thanks Sowgandhikanm & Ajith sir
ReplyDelete