എന്‍റെ ഡയറി താളുകള്‍ക്ക്
ഇപ്പോള്‍ ചുവന്ന നിറമാണ്
ഇടവഴിയിലെ ഇരുട്ടില്‍
പിടഞ്ഞുവീണ യുവത്വത്തിന്‍റെ
വീര്യം കൂടിയ രക്ത ഗന്ധമാണ്
ഋതുഭേദങ്ങളുടെ ഇടയിലെവിടെയോ വെച്ച്
നനവുള്ള വാക്കുകളും സുഗന്ധവും
എനിക്കന്ന്യമായിരിക്കുന്നു
ഒരു മഴക്കാലം പോലും ഇപ്പോള്‍
എന്‍റെ നെഞ്ചില്‍ കുളിരുപെയ്യിക്കുന്നില്ല
ഒരു വസന്തവും മനസ്സില്‍
സ്വപ്നങ്ങള്‍ വിതറുന്നില്ല
ഹേമന്തത്തിലെ പുലരിയോന്നു പോലും
എനിക്കാശ്വാസം പകരുന്നില്ല
ഗ്രീഷ്മത്തില്‍ അടര്‍ന്നുവിഴുന്ന
ഒരു സായന്തനം പോലും
എന്‍റെ സിരകളെചൂടുപിടിപ്പിക്കുന്നില്ല
എന്‍റെ സ്വപ്നങ്ങളുടെ നിത്യ സ്മരണക്കായി
ഞാന്‍ എഴുതി തീര്‍ത്ത വരികള്‍ പോലും
ഉറുമ്പരിച്ചിരിക്കുന്നു
താളുകളിലോരോന്നിലും സ്പന്ദിച്ചിരിക്കുന്ന
അക്ഷരങ്ങള്‍ നിറം മങ്ങിത്തുടങ്ങിയിരിക്കുന്നു
ഇഴഞ്ഞുനീങ്ങുന്ന ഓരോപുലരിയും
എന്നേ നോക്കി പരിഹസിക്കുന്നു...
സന്ധ്യകള്‍ മരണത്തിന്‍റെ ദൂതന്മാരെപ്പോലെ
മൌനമായ് എനിക്ക് ചുറ്റും കറങ്ങിത്തിരിയുന്നു...
ഒടുവില്‍...
ഈ ജനാലകള്‍ക്കപ്പുറത്ത്
തെക്കേ തൊടിയില്‍ അഗ്നിയില്‍ എരിഞ്ഞടങ്ങുന്ന
ഒരു നുള്ള് ചാരം മാത്രം മാകുന്നു ...
എന്താണൊരു ആകുലഭാവം കവിതയില്‍??
ReplyDeleteവീണ്ടും നല്ലൊരു കവിതയുമായി കണ്ടതിൽ സന്തോഷം. അജിത് സർ പറഞ്ഞതു പോലെ ഇത് മുഴുവൻ ദുഃഖമയമായിരിക്കുന്നല്ലോ.സന്തോഷം മാത്രമല്ലല്ലോ ജീവിതം?
ReplyDeleteഇമ്പം മട്ടും ഇന്ത വാഴ്കൈ എന്നാൽ വാഴ്കൈ ബോറ് ആകും;
തുമ്പം താണ്ടി അന്ത ഇമ്പം വന്നാൽ വാഴ്കൈ ജോറ് ആകും..
ഈ പാട്ട് കേട്ടിട്ടില്ലേ? സത്യത്തിൽ ചില സങ്കടജീവിതങ്ങൾ കാണുമ്പോൾ ഒട്ടു മിക്കവരും എത്രഭാഗ്യവാന്മാരാണെന്നു തോന്നാറുണ്ട്.ലൈഫ് ഈസ് ബ്യൂട്ടിഫുൾ...
ശുഭാശംസകൾ.....