മാറിപ്പോവുക ചാത്തന്‍ പുലയ
തമ്പ്രാനീ വഴി വന്നീടും
ഓടിപ്പുവുക കാളി പുലയത്തി
തമ്പ്രാനീ വഴിയെഴുന്നള്ളും ...
കുടുമയു മുരുളി കണക്കെ കുടവയറും
മുറുക്കി ചുവപ്പിച്ചോരു ചുണ്ടും
വീശി തെളിയ്ക്കാന്‍ നായരും
കാമം തീര്‍ക്കാന്‍ അടിയാളത്തിയും
ബ്രഹ്മണ്യമങ്ങനെ ജ്വലിച്ചൊരു കാലം ...
ശൂദ്രന്‍ നായരെ അകന്നു നില്‍ക്കുക
പതിനാറടിയും
പഞ്ചമ ഗണനീഴവ മാറി നില്‍ക്കുക
മുപ്പത്തിരണ്ടടിയും
അധ:കൃതന്‍ പുലയ ദൂരെ പോവുക
അറുപത്തി നലാടിയും ...
കൂട്ടി തൊടീല്‍ ചെയ്യെന്നാകില്‍
കുളിയും തേവാരോം ചെയ്യേണം
മേലാളന്‍ വരുമെന്നോതി
മുന്നേയോടും നായന്‍ മാര്‍ ...
ദരിദ്രനാമടിയാളന്‍ വേലചെയ്യും
പാടവരമ്പില്‍ പച്ചിലയും മണ്ണും
കൂട്ടിയടയാളം വച്ചിടേണം
ഇക്കാഴ്ച കാണും സവര്‍ണ്ണരാവനെ-
യാട്ടിപ്പായിക്കും നായ കണക്കെ ...
നടക്ക വേണ്ടയീ രാജാ വീഥിയിലും,
പഠിക്ക വേണ്ട നീ വേദങ്ങളും,
ധരിക്ക വേണ്ട നീ വസ്ത്രങ്ങളും,
വിളിക്ക വേണ്ട നീ നാമങ്ങളും,
പ്രാര്‍ഥന കേള്‍ക്കാന്‍ ദൈവങ്ങളും വേണ്ട ...
ശൂദ്രന്‍ നായര്‍ക്കയിത്തമായാല്‍
ഖഡ്ഗമുയരും ശിരസ്സിനു കീഴെ
അരക്കു മീതെ വസ്ത്രം വേണ്ടാ
നമ്മുക്കു നിന്നെ തിരിച്ചരിയേണം ...
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
മൃഗങ്ങള്‍ കണക്കെ
മനുഷ്യ ജനമ്ത്തെ യറയിലടച്ചു പകുത്തു
തിന്നൊരു നികൃഷ്ട്ട കാലം ...
നുകത്തില്‍ ബന്ധിച്ചു നിലമുഴുമി-
പ്പിക്കും കാളകള്‍ കണക്കെ
മണ്‍ കൂനയിലയില്‍ കാടിവെള്ളം
പകര്‍ന്നു നല്‍കി മോന്തി കുടിപ്പിക്കും
ശ്വാനന്‍ കണക്കെ ...
അടിയള നാകിലും ഗൂഡമാം
പൌരുഷം തീര്‍ക്കാന്‍ കാഴ്ച വെക്കേണം
പ്രായമെത്തിയ കിടത്തികളെ
കാമം ശമിച്ചാല്‍ ചവച്ചു തുപ്പി
ചവിട്ടി കൂട്ടുമവളുടെ നാഭിക്കു കിഴെ ...
കാലങ്ങളെരിഞ്ഞൊടുങ്ങി
ഫ്യൂഡല്‍ ഹസ്ത ങ്ങളില്‍ ഭദ്രമാം
ചെങ്കോലും കിരിടവും തെറിച്ചു വീണു
അടിമത്വത്തിന്‍ നുക കയത്തിന്‍ കീഴില്‍
മൃഗം കണക്കെയെരിഞ്ഞൊടുങ്ങി-
യൊരു ജനത തന്നുള്ളില്‍
ആത്മ വിശ്വാസത്തിന്‍ തിരി-
തെളിച്ചാരാടിയ പോരാട്ടങ്ങള്‍
പുതിയ പ്രഭാതങ്ങള്‍ക്കു കരുത്തേകി ...
(കടപ്പാട് : അജയ് കുമാര്‍)
ഭൂപടങ്ങളിലൊരിൻഡ്യ നിവർന്നൂ
ReplyDeleteജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ...
വളരെ നല്ല കവിത.നന്നായി എഴുതി.അജയ് എന്ന കവിക്ക് ഒരായിരം അഭിനന്ദനങ്ങൾ
ശുഭാശംസകൾ....
തൊട്ടുകൂടാത്തവര്‍ തീണ്ടിക്കൂടാത്തവര്‍
ReplyDeleteദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍
അന്ന് ജാതിയുടെ പഴയകാലം. ഇന്ന് പണരാഷ്ട്രീയത്തിന്റെ പുതിയകാലം.
ReplyDelete