ചുമരില്‍ തൂക്കിയിട്ടിരുന്ന കലണ്ടര്‍ മാറ്റി പുതിയരെണ്ണം തൂക്കാന്‍ തിടുക്കം കൂട്ടുന്നു. മാസ നാമങ്ങളും, ദിന നാമങ്ങളും, നിര നിരയായ അക്കങ്ങളും ഒന്ന് തന്നെ. വലിയ അക്കത്തിലുള്ള വര്‍ഷം മാത്രം മാറിയിരിക്കുന്നു ...!
ഇന്നിന്‍റെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാളത്തെ പുലരിയുടെ പ്രതീക്ഷകളുമായി, പുതിയ സന്തോഷങ്ങളേയും പുത്തന്‍ കാര്യങ്ങളേയും കുറിച്ചു ഓര്‍ക്കാനുള്ള ദിവസം എന്നല്ലേ എല്ലാവരും പറയുന്നത് . ഒരിക്കല്‍ പോലും നടക്കാത്ത കാര്യങ്ങളേയും ഒരിക്കലും നടപ്പാക്കില്ലെന്നു ഉറപ്പിച്ചു കൊണ്ടു തന്നെ എടുക്കാന്‍ തീരുമാനിക്കുന്ന പ്രതിജ്ഞകളേയും കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം. ഇന്നലെ വരെ ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷിച്ചും ഉല്ലസിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന കൂട്ടുകാര്‍ ഇന്നു ഉണ്ടോ ? ഇല്ല, പേപ്പര്‍ വായിക്കാന്‍ പറ്റുന്നില്ല, ടി.വി. നോക്കാന്‍ പറ്റുന്നില്ല, എവിടെയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതും,വേദനാ ജനകവുമായ വാര്‍ത്തകള്‍ മാത്രം. ഇന്നു ഈ ലോകത്തില്‍ ആര്‍ക്കും ആരേയും സ്നേഹിക്കാന്‍ കഴിയുന്നില്ല എന്നതാണ് സത്യം. എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള ഓട്ടത്തിനിടയില്‍,നമ്മുക്ക് എന്ത് നഷ്ട്ടപ്പെടുന്നു അല്ലെങ്കില്‍ എന്ത് നഷ്ട്ടപ്പെടുത്തുന്നു എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ പോലും ഉള്ള മനസ്സോ സമയമോ ഇല്ല .., ഘടികാരത്തിന്‍റെ സൂചിയെക്കാള്‍ വേഗതയില്‍ ആണ് മനുഷ്യന്‍റെ ചിന്തകളും പ്രവര്‍ത്തികളും.
ഞങ്ങള്‍ക്കു ഇന്നു ഒരു കഷണം ബ്രെഡ്-ഉം ഒരുഗ്ലാസ് ചായയും, അല്ലെങ്കില്‍ തെരുവോരത്തെ പൈപ്പിലെ പച്ചവെള്ളം,മാത്രമായിരുന്നു ഭക്ഷണം എന്നു വിഷമത്തോടെ പറയുന്ന ഒരുപറ്റം ജനങ്ങള്‍ ഒരു വശത്ത്,ഇവരെയൊക്കെ കണ്ടിട്ടു ഫ്രൈഡ് റൈസും-ഉം,മട്ടന്‍ ഫ്രയും,ഫ്രൂട്ട് സലാഡ്-ഉം കഴിക്കുന്ന ഒരു ജനത മറുവശത്ത്, ശരീരം മറക്കാന്‍ ഒരുഉടുതുണിക്ക് ഇരക്കുന്നവരേയും,ഒരു ആഘോഷത്തിനു ആയിരങ്ങള്‍ മുടക്കി മുന്തിയ ഇനം വേഷങ്ങള്‍ ധരിക്കുന്നവരും നമ്മുക്ക് മുന്നില്‍ ഉണ്ട്,പക്ഷേ ആരും കരുതുന്നില്ല ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണം എന്ന്...
ശരിക്കുമോര്‍ത്താല്‍ എല്ലാ മനുഷ്യരും നിസ്സാരന്‍മാരും നിസ്സഹായരും ആണ്.എന്നിട്ടും ചിലരെന്താ ചിരിച്ചു കാണിക്കുന്നതു പോലും കണ്ടില്ലെന്നു നടിക്കുന്നു,നിസ്സാര കാര്യങ്ങള്‍ക്ക് പോലുംതെറ്റിദ്ധരിച്ചു പിണങ്ങുന്നു, ആവോ? അറിയില്ല, ചിന്തിക്കാം...!!
സ്വന്തം കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍ മറ്റുള്ള വരെക്കുറിച്ചോര്‍ക്കാന്‍ ഒരു നിമിഷമെങ്കിലും നീക്കി വെക്കാം. സഹായിക്കാന്‍ പറ്റില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം.എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചാല്‍ ഈ ഭൂമി മൊത്തം ദൈവത്തിന്‍റെ സ്വന്തം ആകില്ലേ? ആവുമായിരിക്കും...!!അപ്പോ പിന്നെ ദൈവം സ്വന്തം ഭൂമിയെയും അതിലെ ജീവനുകളെയും നശിപ്പിക്കുമോ....? ഇല്ലായിരിക്കാം....!!പക്ഷേ ചിന്താശക്തിയുള്ള മനുഷ്യന്‍ അങ്ങനെ ചിന്തിക്കുന്നില്ല എന്നതാണ് പരമമായ സത്യം...,മനുഷ്യന്‍ മറിച്ച് ചിന്തിച്ചിരുന്നുവെങ്കില്‍ എന്നും ഈ ഭൂമി ദൈവത്തിന്‍റെ സ്വന്തം നാടാകുമായിരുന്നു...,എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാര്‍ക്കും അല്‍പമെങ്കിലും സുഖവും സന്തോഷവും നല്‍കണേയെന്നു പ്രാര്‍ഥിക്കുന്നു.... എല്ലാകൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.....!!!.
ഞങ്ങളുടെയും പുതുവര്‍ഷാശംസകള്‍
ReplyDelete