കാണാതെയേറെക്കഴിഞ്ഞാല്‍
കണ്ണുകള്‍ക്കെന്തു മോഹം
കേള്‍ക്കാതെയേറെയിരുന്നാല്‍
കാതുകള്‍ക്കെന്തു ദാഹം
ഉദിക്കുമ്പോളര്‍ക്കനെന്തു ചന്തം
സുവര്‍ണ്ണശോഭയാല്‍ പ്രഭാപൂരിതം
അസ്‌തമനസൂരൃന്‍റെ കിരണങ്ങള്‍
കൊണ്ട്ചാരുതയാര്‍ന്ന കനകകാന്തി
നൈമിഷികമെന്നോതി അരുണന്‍
ചിരിതൂകി വിലസിനില്‍പ്പൂ
മങ്ങുന്നൂ എന്നുടെ വര്‍ണ്ണശോഭ
പോകുന്നു ഞാനന്ധകാരത്തിലേക്കായ് ...
അലയടിച്ചാര്‍ത്തിരമ്പും സാഗരമേ
എന്തേ നീയിന്നിത്ര ശാന്തയായ്
പനിനീര്‍പ്പൂവിന്‍ പരിമളം പരത്തി
ഒരുനനുത്തതെന്നലായ് നീയരികിലണഞ്ഞപ്പോള്‍
അസ്വസ്തമാമെന്‍ മനസ്സിന്‍റെയുള്ളില്‍
ഭാവനാ മയൂരം നൃത്തമാടി
മങ്ങി മരവിച്ചു മയങ്ങിക്കിടന്നോരേന്‍
സ്വപ്‌നങ്ങള്‍ ആലസ്യംവിട്ടുണര്‍ന്നെഴുന്നേറ്റിട്ട-
അന്നുതൊട്ടിന്നോളം വിഘ്‌നങ്ങളില്ലാതെ
എന്നില്‍ ഭാവനാഗംഗയൊഴുകീടുന്നു ...
എന്നിലുറങ്ങുന്ന എന്നിലേയെന്നേ
തട്ടിയുണര്‍ത്തിയ പൂങ്കുയിലേ
സ്വാഗതമോതുന്നു നിന്നെ ഞാനെന്നുടെ
ഭാവനാലോകത്തിനുണര്‍ത്തുപാട്ടായ്
നിന്നുടെ മേനിതന്‍ നോവുകള്‍
എന്‍ഹ്യദയത്തിനേറ്റ മുറിവുകള്‍
നിന്‍റെ മനസ്സിന്‍റെ വേദന എനിക്കുതീരാത്തയാദന
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍
വെണ്‍മയാം ജീവിതം നിന്‍റെ കരങ്ങളില്‍ ...
ഭാവനാഗംഗ വിഘ്നം കൂടാതെയൊഴുകട്ടെ. നല്ല കവിത.അക്ഷരത്തെറ്റുകൾ ഒഴിവാക്കാമായിരുന്നു.
ReplyDeleteശുഭാശംസകൾ....