Thursday, October 24, 2013

നീലാംബരി നീയെത്ര ധന്യ





















നിന്‍ മൊഴികളെക്കാള്‍ എത്രെയോ,
വാചാലമാണ്‌ നിന്‍ മൌനം 
നിന്‍ വദനത്തിന്‍ പ്രഭയില്‍ 
ദര്‍ശിക്കുന്നു ഉദയ സൂര്യകിരണങ്ങള്‍ 
പേടമാനിന്‍ വടിവൊത്ത നിന്‍ മിഴികള്‍
കനിഞ്ഞു നല്‍കിയതാരാണ് ...??

മിഴികളിലൊളിപ്പിച്ച നിന്‍  മൌനം
എന്‍റെ ഹൃദയത്തില്‍  കണ്ടുവല്ലോ!
എന്തോ,  പറയാതെ പറയാന്‍ 
വെമ്പുന്ന നിന്‍  മാനസം 
വാക്കുകളില്‍ കൊഴിയാതെ 
അധര വാതില്‍പ്പടിയില്‍ 
അറച്ചങ്ങു നില്‍ക്കുന്നുവോ ...??

നിന്‍റെ വാചാലതയില്‍  രാവും പകലും 
വഴിമാറിയപ്പോള്‍, നിന്നിലെ  മൌനം 
സന്ധ്യയെ നോക്കി കവിത കുറിച്ചുവോ ...??

തുളസിക്കതിരില ചൂടിയ
നനുത്ത കാര്‍കൂന്തലും 
ഈറന്‍ മുടിയിഴകളില്‍ നിന്നും
ഇറ്റിറ്റു വിഴുമാ നീര്‍ത്തുള്ളികളും
ഒരിറ്റു ചന്ദനം നെറ്റിയില്‍ ചാര്‍ത്തി
അഷ്ട്ടപതി താളത്തില്‍ ലയിച്ചു 
മിഴി കൂമ്പിയ നീയോ നീലാംബരി...

സുതാര്യ സുന്ദര ഹൃദയം സുസ്മിതത്താല്‍
പോഴിയുമധരം സുരഭില സൂര്യ വന്ദനം 
സുമുഖീ  നീലാംബരി നീയെത്ര ധന്യ ...!!




























3 comments:

  1. ആഹാ........നല്ല സുന്ദരി........

    ReplyDelete
  2. ആദ്യത്തെവരിയിലെ “മോഴി“ കാണുമ്പോള്‍ തന്നെ കല്ലുകടിയ്ക്കുന്നു

    ReplyDelete
  3. സൗന്ദര്യമുള്ള വരികൾ.അജിത് സർ പറഞ്ഞതുപോലെ അക്ഷരപ്പിശകുകൾ കല്ലുകടിയാവുന്നു.


    ശുഭാശംസകൾ....

    ReplyDelete