മനമെന്നവാനം തെളിഞ്ഞോന്നു കാണട്ടെ
ദു:ഖ കാര്‍മേഘമേ നീ വഴിമാറില്ലേ ...
വിങ്ങിപ്പൊട്ടി നില്‍ക്കുമെന്‍ ഹൃദയം
മങ്ങിയ കാഴ്‌ചകള്‍ കണ്ടു നില്‍പ്പൂ.
കൂരിരുള്‍ കരിമ്പടം ദൂരേക്കു മാറ്റുവാന്‍
സാന്ത്വന തെന്നലായ് ചാരത്തു വന്നവന്‍
മന്ദസ്‌മിതം തൂകി മെല്ലെമെല്ലേത്തലോടി
പ്രേമത്തിന്‍ രോമാഞ്ചം നല്‍കീടവേ.
ഈരേഴു പതിന്നാലു ലോകവും കീഴടക്കിയ
യോദ്ധാവായി മാറിയ പോലെയായി ഞാന്‍
ഇനിയും വേണമോ നിന്‍ പരീക്ഷണ-
നിരീക്ഷണങ്ങള്‍ ഈ അശരണക്കു മുന്നില്‍.
നൂലുപൊട്ടിയ പട്ടമായ് വാനില്‍ ദിക്കറിയാതെ
പാറിപ്പറക്കവേ, പാരിത് വിട്ടു ഞാന്‍
ആകാശം കണ്ടപ്പോള്‍....!! ഒരുവേള
ഞാനെന്തോ ആണെന്നു നിനച്ചുപോയ്
ഗര്‍വ്വിന്‍റെ കൂമ്പാരക്കുന്നില്‍ നിന്നു നോക്കവേ
ലോകമെന്‍ കാല്‍ച്ചുവട്ടിലായ പോല്‍,
മദിച്ചുതുള്ളിയെന്നെ മെരുക്കുവാന്‍;
വിധിതന്‍ നിയോഗം, നീയ്യെന്‍ ചാരെയണഞ്ഞു.
സ്നേഹത്തിന്‍ പൊന്നായ പൊന്നേ നീ
കാണാമറയത്തുനിന്നെന്നു വരും
എന്‍ കണ്ണുകളെ തമസ് പുല്‍കും മുന്‍പേ
നീയാകും ചിത്രത്തേ കാട്ടീടുമോ.
കേള്‍ക്കുമ്പോള്‍ പിന്നെയും കേള്‍ക്കുവാന്‍
കൊതിതോന്നും ശ്രുതി മധുരമല്ലൊ നിന്‍ സ്വരങ്ങള്‍
കണ്ടാലും കണ്ടാലും മതിവരാത്തൊരു
ദാരു ശില്‌പമാണോ നിന്‍റെ രൂപം ...
പാതിവിരിഞ്ഞൊരു മുല്ലമൊട്ടിന്‍റെ
ചാരുതയുണ്ടല്ലോ നിന്‍ ചിരിയില്‍...
ഇളങ്കാറ്റിലാടുന്ന ആലിലമര്‍മ്മരമോ..
അതോ കിലുകിലാരവമോ നിന്‍ മൊഴികള്‍
ചൊല്ലുക വേഗം നീയോമലേ...!!
അങ്ങകലെ സൂര്യ കിരണങ്ങള്‍
കണ്ണിനേറെ കുളിര്‍മ്മയാണെന്നാകിലും
നീയെന്‍ ഹൃത്തിലുദിച്ചതാം നേരത്തെ,
ചന്തമെനിക്കു മെല്ലമെല്ലേ തെളിയുന്ന പാരിതില്‍.
സുവര്‍ണ്ണ വര്‍ണം വാരിവിതറിയോമലെ
നിന്‍ തൂമന്ദഹാസം കണ്ണിനേറെ
കുളിര്‍മയാണെന്നാകിലും;
മനതാരില്‍ മാരിവില്‍ വര്‍ണ്ണമതേകിലും.
അന്ത്യമാകുന്നോരസ്തമയം
കണുവാനെനിക്കാവതില്ല!!
കണ്ണിതില്‍ കണ്ടതിനെക്കാളെത്രയോ ഭംഗി,
ഉള്‍ക്കണ്ണാല്‍ നിന്‍ കാഴ്ചകള്‍ കാണാന്‍
നിനക്കു ഞാനാരാണീ പാരില്‍,
ചൊല്ലുക വേഗം നീയോമലേ...!!
നന്നായിട്ടുണ്ട് ഗാനം
ReplyDeleteഉൾക്കണ്ണിൻ കാഴ്ച്ച തന്നെയാണ് നമുക്കെല്ലാം വേണ്ടത്.നമ്മെയെല്ലാം നയിക്കേണ്ടത്.അത് നന്നായാൽ ജീവിതയാത്രയും
ReplyDeleteസുകരമാവും.ദൈവമതു നൽകട്ടെ.
നല്ല കവിത.ഇതേ പേരിൽ മുൻപൊരു കവിത ഇവിടെത്തന്നെ വായിച്ചതായി ഓർക്കുന്നു.
ശുഭാശംസകൾ....
:)
ReplyDeleteപ്രകൃതിയുടെ സ്പന്ദനങ്ങള്‍ നിറഞ്ഞു നില്ക്കുന്നു...
ReplyDelete