Saturday, July 13, 2013

സ്നേഹംമെന്ന വാക്ക്





























സ്നേഹമെന്ന വാക്കിന്‍റെ കാര്യം പറയാന്‍  നല്ല രസമാണ്,
ഒരുനാള്‍  ആദിയില്‍ കുമിളപോലെ പൊങ്ങി വന്നു
പൂവുപോലെ പൊട്ടിവിരിഞ്ഞു, 
നമ്മേ നോക്കി കൊതിപ്പിച്ച് ചിരിക്കും എന്നാലോ..??
പറിച്ചെടുക്കുന്നവന്‍റെ കയ്യില്‍ കരിഞ്ഞുണങ്ങികൊണ്ട് 
കള്ളച്ചിരി ചിരിക്കുന്ന പൂവ്പോലെയാണ് 
സ്നേഹം നിര്‍വചിക്കപ്പെടുമ്പോള്‍ ...!!, 

ചിലതാകട്ടെ അനന്തതയില്‍ മഞ്ഞായുറഞ്ഞ് , 
പാല്‍തുള്ളിയായ് പെയ്യാനോരുങ്ങിനില്‍ക്കുന്നു ...
പക്ഷേ ...പലതുംഭാവിച്ച് , പലരേയും കൊതിപ്പിച്ച് 
പൊടുന്നനെ മാഞ്ഞുപോകും , 
ജലത്തില്‍ വരയ്ക്കും വരപോലെ 
ചിലപ്പോള്‍ പെയ്യാനും മറയാനുമകാതെ 
കനത്തു കിടക്കും നെഞ്ചിന്‍കൂടിനുള്ളില്‍ ...
ഇത്തിരി പോന്ന ചുടു നോമ്പരമായി ...
ചില ജന്മ ബന്ധങ്ങള്‍ അങ്ങിനെയാണ്
മറ്റുചിലപ്പോള്‍ ആത്മശാന്തിക്കുവേണ്ടി 
അലയും പിതൃക്കളെപ്പോലെയാണ് സ്നേഹം...
  
എന്നാല്‍ ചിലരുണ്ടോ പൊരുളിന്‍റെ ഭാരത്തില്‍ 
ഞെ രിഞ്ഞ്‌ മുള്‍ക്കിരീടത്തില്‍ വിങ്ങി, 
മരുഭൂമിയുടെ വരള്‍ച്ച അപ്പാടെ ഏറ്റുവാങ്ങി 
ഒടുവിലൊരു കൂരിരുമ്പിന്‍റെ മൂര്‍ച്ചയില്‍ 
പടവെട്ടി തളര്‍ന്നു വീഴുന്നവര്‍ ...
പിന്നെ വല്ലപ്പോഴുമൊരിക്കലാണ് ഉടയാതെയും ... 
പൊടിയാതെയും ഇവര്‍ക്ക് ഒരു 
ആശ്വാസമെന്നപോലെ ഒരുവാക്ക് കിട്ടുന്നത് ....
അക്ഷരക്കൂട്ടങ്ങളില്‍ ബന്ധങ്ങളുടെ നര്‍മ്മരസം ചാലിച്ച
അര്‍ഥം എന്നപോലെയാണ് ആ വാക്ക് ...
ആ വാക്കിനെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍
കഴിയുമെങ്കിലേ  അതിന്‍റെതായ പരിശുദ്ധി, 
പവിത്രത, നൈര്‍മല്യവും ഏതോരാള്‍ക്കും കിട്ടു... 
ആ വാക്കിനെ  ചൊല്ലി വിളിക്കാം സ്നേഹംമെന്ന് ...

3 comments:

  1. സ്നേഹമെന്തുതന്നെയല്ല!!!

    ReplyDelete
  2. ഒരു തുള്ളി സന്തോഷം സ്വീകരിച്ചിട്ട്,അതൊരു കടലോളം തിരികെ നൽകാൻ തോന്നിപ്പിക്കുന്നതെന്തോ,ആ വികാരമാണ് സ്നേഹമെന്ന്
    ഏതോ ഒരു കവി പാടിയത്, ഓർത്തു പോകുന്നു.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. സ്നേഹം എന്ന വാക്കിനെ നിർവ്വചിക്കാൻ ശ്രമിക്കേണ്ടതില്ല. അതിനെ അനുഭവിക്കാൻ മാത്രമേ കഴിയൂ. നിർവ്വചിക്കാനാവുന്നെങ്കിൽ അത് മറ്റെന്തോ ആണ്‌. ഒരുപക്ഷെ നീർക്കുമിള പോലെ തകർന്നുപോകുന്ന ഒന്ന്.

    ReplyDelete