Saturday, June 15, 2013

കാര്‍ത്തിക

























പൊഴിഞ്ഞു പരന്ന കണ്ണുനീര്‍ തടാകത്തില്‍
തണുത്തുറഞ്ഞ മനസ്സിപ്പോള്‍ പിറുപിറുക്കുന്നു 
എനിക്ക്... എനിക്ക്.....
ഇനി നിന്നെ വേണം 
നിന്‍റെ കണ്ണുകള്‍ എന്നെ തിരികെ വിളിച്ചതാവാം 
അത് കൊണ്ട് കൈ പിടിച്ചു നടക്കാന്‍ ....
ഇനിയും മിഴി നിറഞ്ഞു പേമാരിയാവും മുമ്പേ 
അത് തുടച്ചൊതുക്കാന്‍ കൂട്ടിനു നീ തന്നെ വേണം 
എനിക്ക് ചിരിക്കണം ....
ഗദകാല നൊമ്പരങ്ങളെ ഭീതിയുടെ ശവപ്പറമ്പിലടക്കി 
എല്ലാം മറന്നു ചിരിക്കുമ്പോള്‍ 
എനിക്ക് നീയൊരു റോസാപ്പൂതരണം 
അതിന്‍റെ നറുമണമേറ്റ് കടന്നു പോയ 
കാളരാത്രികളുടെ പാലപ്പൂമണം പമ്പ കടക്കണം 
പകരം നിനക്ക് ഞാന്‍ എന്നെ തരും പക്ഷേ ...!! 
എന്‍റെ സ്വപ്നങ്ങളെ ...
എന്‍റെ സ്വര്‍ഗ്ഗങ്ങളെ  ....
ഒരിക്കലും നിനക്ക് പോലും വിട്ടു തരില്ല
പരിഭവിക്കരുത് നീ ... 
എന്‍റെ സ്വപ്നങ്ങളും സ്വര്‍ഗ്ഗങ്ങളുമെല്ലാം 
നീയാണ്... നീ മാത്രം 
അത് വിട്ടു തരാനാവില്ല എനിക്ക് 
എനിക്കുറക്കെ ചൊല്ലാനുള്ള കവിതയാണ് 
നിന്‍റെ നേര്‍ത്ത നിശ്വാസങ്ങള്‍ ... 
നിന്‍റെ പരിഭവങ്ങള്‍ ... 
പകയാണ് എനിക്കീ പൊക്കുവെയിലിനെ
നിന്‍ മുഖം കണ്ടിരിക്കുമെന്‍ 
കാഴ്ച മങ്ങിക്കുമീ അര്‍ദ്ധതേജസ്സിന്‍ 
കുശുമ്പു കുസൃതിയെ ....
പുലരിയെ പ്രണയിക്കുന്നു ഞാന്‍ പിന്നെയും 
നിന്‍റെ മുഖത്തേക്ക് വൈര്യം തെളിക്കുമീ
പൊന്‍ പുലരിയെ ....



4 comments:

  1. എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളായിരുന്നു
    എന്തെല്ലാം എന്തെല്ലാം മോഹങ്ങളായിരുന്നു

    ReplyDelete
  2. അത് വിട്ടു തരാനാവില്ല എനിക്ക്
    എനിക്കുറക്കെ ചൊല്ലാനുള്ള കവിതയാണ്

    ReplyDelete
  3. ഗതകാല നൊമ്പരങ്ങളുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് രക്ഷപെടാൻ മനഃപൂർവ്വമായിത്തന്നെ ശ്രമം ആവശ്യമാണ്.ഒപ്പം ഈശ്വരനിലുള്ള വിശ്വാസവും.അപ്പോൾ എല്ലാവർക്കും മനസ്സു തുറന്ന് ചിരിക്കാൻ കഴിയുന്നു.അല്ലെങ്കിൽത്തന്നെ,നോവുകളില്ലാത്ത ജീവിതമുണ്ടോ..?

    നല്ല കവിത.

    ശുഭാശംസകൾ...

    ReplyDelete