എനിക്ക് കരഞ്ഞു കണ്ണുകള്‍ നിറയ്ക്കാം
ഒഴുകും കണ്ണീര്‍ കവിളില്‍ പുഴകളാക്കാം
എന്തെന്നാല്‍ ഞാന്‍ സ്ത്രീയാണ് ...
അതെന്‍ ജന്മാവകാശം.
അനിഷേദ്ധ്യമാണ് നിനക്ക്.
പക്ഷേ ...
നീ ഓര്‍ക്കാതെ പോയതൊന്നുണ്ട്,
അതിന്‍ ഒരിറ്റ് നീരിന്‍ ഇളം ചൂടേറ്റാല്‍
വെന്തു പോകും നിന്‍ ഹൃദയം.
ആ ഒരിറ്റ് മിഴി നീര്‍ നിന്നന്തരാളങ്ങളില്‍
അലകടല്‍ തീര്‍ക്കാന്‍
മതിയാവുമെന്നും നീ മറന്നു ...
കടലെനിക്കിഷ്ടമെന്നാലും, പക്ഷേ
അത് എന്നില്‍ ഉടലെടുക്കും
കണ്ണുനീര്‍ കൊണ്ടാവരുതേ ...
കാറ്റും കോളും നിറഞ്ഞോരാ കരിങ്കടലില്‍
എന്‍ പ്രണയം മുങ്ങി മരിക്കുമോ?
നിന്നെ തനിച്ചാക്കി എന്‍ യാത്ര
സഹിക്കാനാവതില്ലെനിക്ക്.
പക്ഷേ ...
അവസാനത്തെ കാഴ്ച നിന്‍ മുഖമാവണം
എന്‍ സ്വാര്‍ഥതക്ക് വഴങ്ങുവാന്‍
എനിക്കിഷ്ടമേറെ.
പറഞ്ഞു വരുന്നതെന്‍ യാത്രയെ.
എന്നുടെ അവസാന യാത്ര ...
പക്ഷേ ...
എന്‍ അന്ത്യകര്‍മ്മച്ചടങ്ങുകളില്‍
നീ വരരുതൊരിക്കലും....
നീ പ്രണയിച്ചതെന്‍ ബാഹ്യ
സൌന്ദര്യമല്ലെന്നെനിക്കറിയാം
ഞാനെന്‍ ശരീരം
ഉപേക്ഷിക്കുന്നതു നിന്നിലേക്ക്
ലയിക്കാന്‍ വേണ്ടി മാത്രമേന്നോര്‍ക്ക നീ.
മരണത്തിനു മുന്നിലും തളരാതെ നിൽക്കുന്ന പ്രണയത്തെ നന്നായി ചിത്രീകരിച്ചിരിക്കുന്നു വരികളിൽ.
ReplyDeleteആദ്യത്തെ ആറു വരികൾ ഫെമിനിസ്റ്റുകളെ ചൊടിപ്പിച്ചേക്കാം.ഹ..ഹ..
നല്ല കവിത.
ശുഭാശംസകൾ...
മരണമെത്തുന്ന നേരത്ത്...
ReplyDeleteആശംസകൾ
ReplyDeleteവായിച്ചു..
ReplyDeleteThanks Dears..
ReplyDeleteഎന്‍റെ അന്ത്യകര്‍മ്മച്ചടങ്ങുകളില്‍
ReplyDeleteനീ സംബന്ധിക്കരുത്