Monday, September 10, 2012

ഇഷ്ടമാണു.....























                ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

                മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം
                ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
                മുമ്പില്‍ സൂര്യന്‍  വരും നേരം എനിക്കിഷ്ടം
                ഇഷ്ടമാണിളം കാറ്റ്...


                എനിക്കിഷ്ടമാണ്‌ഇളം വെയില്


                വയല് പൂക്കളിളകുന്ന പൂ പാടവും
                പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും
                വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും
                വെയിലാറും മേട്ടിലെ നിഴലാട്ടവും
                ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് 


                ഉള്ളില്‍  തുളുമ്പുന്നിതാ.


                കണ്ണാടി പുഴയിലെ കുഞ്ഞോളവും
                വണ്ണാത്തി കിളിയുടെ കൊരലാരവും
                പൂവാലി പയ്യിന്റെ പാല് കിണ്ണവും
                പൂ തേടി അലയുന്ന പൂത്തുമ്പിയും
                എന്തിഷ്ടമാണീ ഇഷ്ടങ്ങളെ
                കരളോടു ചേര്‍ക്കുന്നു ഞാന്‍ 



Sunday, September 2, 2012

മനസ്സ് എന്താണ് .?





ഒരു മൌന സാഗരത്തിന്‍റെ  ആര്‍ത്ത ലക്കല്‍....
ഒരു സ്നേഹ ഗീതത്തിലെ ആര്‍ദ്രത ..
ഒരു ബലി മൃഗത്തിനു  നല്‍കേണ്ട സ്വാന്തനം ...
അമ്മിഞ്ഞപ്പാലിന്‍റെ  പ്രതിഫലം ...

പിത്രു മോഹങ്ങളുടെ വിത്ത് പാകേണ്ട വയല്‍ ..
ജേഷ്ടടന്‍റെ  ശാസനകളുടെ പൂന്തോട്ടം ...
പ്രണയിനിയുടെ അരുമ പ്രാവിന്‍ ഒരു കൂട് .

ജീവിതത്തിന്‍റെ  ഒഴുക്കില്‍ 
ഇറക്കാന്‍ ഒരു പായ് വഞ്ചി ...

സ്മൃതികളുടെ പച്ചത്തുരുതുകള്‍ ...
മൃതി കാവലിരിക്കുന്ന പവിഴപ്പുറ്റുകള്‍ ...
അസ്തമിക്കുന്ന ചയം മങ്ങിയ സ്ന്ധ്യപ്പോലെ ...
ജീവിതത്തെ നശിപ്പികുമ്പോള്‍ കാലം കടലയ്തും ...
വഞ്ചി മുങ്ങിയതും പലരും 

അറിയാതെ ...പോകുന്നു ...

ഇവയെല്ലാം ഓരോരുത്തരുടെയും മനസ്സാണ് ...
ശരിക്കും പറഞ്ഞാല്‍ ഉള്‍ക്കടലില്‍
നംങ്കുരം നഷ്ട്ടപ്പെട്ട ഒരു കപ്പല്‍ പോലെയാണ് ...
പലര്‍ക്കും ഇതുപോലെയാണ് ...

മനസ്സും ജീവിതവും ...
ആരും മനസ്സിലാക്കാത്ത 

ഒരു സത്യവും അതാണു !!!!!


Thursday, August 30, 2012

മൗനം






മൗനത്തിനു  ചിലനേരം 
വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . . 
അര്‍ബുദത്തിനെക്കാള്‍  വേദനയുണ്ടാവും .
മഴവില്ലിനെക്കാള്‍  മനോഹരവും മായിരികും . . .
കാട്ടരുവി പോലെ  വാചാലമാകും . . . .
മരണം പോലെ നിഗൂഡവുമാണ്‌ . . . .
അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ
മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍
നിന്‍റെ ഈ മൌനത്തെ !!!. .

Wednesday, August 29, 2012

എന്‍റെ കൃഷ്ണാ




















തുളസീ ദളമായി വിരിഞ്ഞാലോ കണ്ണാ 
തിരുമാറില്‍  മാലയായീ അണിയില്ലേ.
ചന്ദന മരമായീ പിറന്നലോ കണ്ണാ 
തിരുനെറ്റിയില്‍ കുറിയായീ ചാര്‍ത്തില്ലേ 
ഒരു കതിര്‍ ‍ നാളമായീ തെളിഞ്ഞാലോ കണ്ണാ
തിരുമുന്നില്‍  നെയ്ത്തിരിയായി ആവാമല്ലോ 
ഒരു വേണു നാദമായീ ഒഴുകിയാലോ കണ്ണാ 
പൊന്നോടകുഴലില്‍  ഒളിക്കാമല്ലോ .
കാളിന്ദിയോരത്തെ കടമ്പിന്‍  പൂവായീ
മാറിയാല്‍ ‍ ഈ ജന്മം സഫലമല്ലോ 
നിത്യവും നിന്‍ പാദ പൂജാപുഷ്പ്പമായീ
ജന്മം പുണ്യമായീ തീരുമല്ലോ 
ആത്മാവില്‍  നീയെന്നും നിറയുമല്ലോ കണ്ണാ ...




















പകല്‍ കിനാവ്‌






ഞാന്‍ പകല്‍ക്കിനാക്കളുടെ തടവറയിലെ
ചാരുകസേരയില്‍ ശിശിരത്തിന്‍റെ  രോമാഞ്ചവും
പേറി വെറുതെ ഇരുന്നു
ഏറെ നേരം 
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന,
കല്ലുപാകിയ ഇടവഴിയിലേക്ക് ‍ കണ്ണുംനട്ടിരിക്കും 
ഈ പകല്‍ കിനാക്കളില്‍ സ്വപ്‌നങ്ങള്‍ 
ജനിക്കാതെ മരിക്കുന്നു 
ഈ കണ്ണൊന്നു തുറന്നാല്‍ അവ  കണ്‍പീലിയില്‍ 
കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു 
ആരുടെയോ കാലൊച്ച കേട്ട് 
പകല്‍ കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി വീഴുന്നു
അകലെ അങ്ങകലെ  അസ്തമിക്കാന്‍ വെമ്പിനില്‍ക്കുന്ന
സുര്യന്‍ പകലിനെ   വെടിയാന്‍ തിടുക്കം കൂട്ടുന്നു.

വെറുതെ ഒരു സ്വപ്നം




















ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം, അത് കുടിക്കാന്‍ വരുന്ന മാനുകള്‍, കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണംകുണുങ്ങി പതുക്കെ  പുറത്ത്‌ വരുന്ന മയിലുകള്‍, മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കുളി കടവ് .

കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന മരത്തിന്‍റെ ചുവട്ടിലെ ഈ തിട്ടലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്, പ്രകൃതിയുടെ ഭാവപ്പകര്‍ച്ചക്ക് കാതോര്‍ത്ത്‌ അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു,

പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്‍റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..?

എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുണ്ടു, ഒരുപക്ഷേ ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാവണം ,കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ധം നിറഞ്ഞ ഒരു രാത്രിയുറക്കം അനുഭൂതിയാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്, ആനക്കൂട്ടങ്ങള്‍നിറയെ കാണാം, ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട്‌ ഒരു സ്വപ്നാടകയെപ്പോലെ ഞാന്‍ ...