Friday, January 4, 2013

എന്തിനൊരു കൂട്ടുകാരി??













ഒരു കിനാവിന്‍റെ മുറ്റത്തു 
നിന്നു ഞാന്‍ നിരൂപിക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

നിലാവുള്ള രാത്രികളില്‍ 
നിശാഗന്ധികള്‍ പൂക്കുമ്പോള്‍ 
ഞാനോര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

കുംഭമാസ നിലാവു പാരിനേ 
പുണരുമ്പോള്‍ എന്‍റെ 
മനസ്സു ചൊല്ലാറുണ്ട്  
വേണമെനിക്കൊരു കൂട്ടുകാരി ...

ഒരു ചാറ്റല്‍ മഴ വന്നെന്‍റെ 
മേനി പുണരുമ്പോള്‍ ഓര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ... 

അല്ലാ...!
എന്‍ മനസ്സിലിന്നു നിറയേ 
ചാരുറ്റ കവിതയുള്ളപ്പോള്‍ 
എനിക്കു കൂട്ടിന്നു 
എന്തിനൊരു കൂട്ടുകാരി ...?













Thursday, January 3, 2013

വര്‍മുകില്‍





















മഴയായി മഴമുകിലായി നീയെന്നില്‍ വാ ..
ഒരു പൂവിന്‍ ഗന്ധം പോലെ നീയെന്നില്‍ വാ ..
കാറ്റായി..ഒരു കുളിര്‍ കാറ്റായി  നീയെന്നില്‍ വാ ..
ഒരു പാട്ടിന്‍ ഈണം പോല്‍ നീയെന്നില്‍ വാ....
നിന്‍ നിനവില്‍ പുതച്ചു മൂടാന്‍
നിന്‍ ചുണ്ടില്‍ മധുരമേല്‍കാന്‍
നിന്‍ നിറുകയില്‍ മെല്ലേ തലോടനായി അഴകേ ...
എന്‍ അഴകേ..നീയെന്‍ മുന്നില്‍ വാ..
കാതില്‍ നീ മൂളുന്ന പ്രണയ കാവ്യത്തില്‍ ...
നെഞ്ചില്‍ നീ മീട്ടുന്ന സ്നേഹ വീണ നാദമായി ...
ഇണയായി  ഞാന്‍ അരുകില്‍എത്തുമ്പോള്‍ ...
മയിലായി നീ പീലിവിടര്‍ത്തിയാടില്ലേ...
ശോഭയായി മിന്നുന്ന സ്വപ്നഹംസമായി ..
തിങ്കളായി എന്‍  മാനത്തേ അഴകിന്‍ താരമായി...
വണ്ടായി ഞാന്‍ അരികില്‍ എത്തുമ്പോള്‍
പൂവായി നീ വിടരില്ലേ ....



തനിയാവര്‍ത്തനം














ഞാന്‍  നിനക്കു  ആരാണ് ...??

ചോദ്യങ്ങള്‍ നിന്‍റെ നേരെ നീളുമ്പോള്‍  

നിശബ്ദതയില്‍ കൂടു കൂട്ടുന്നു നീ ...


ആരോ ഒരാള്‍ ...!!

വഴിയാത്രക്കാരിയെന്നോ 

സഹയാത്രികയെന്നോ ...

എന്താണു പറയേണ്ടത് ... ???


ബന്ധങ്ങള്‍ ... 

ഇപ്പോള്‍ തീര്‍ത്തും 

ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിയുന്ന 

നിമിഷത്തില്‍ പുതിയവമെനയാം ...

 

കാഴ്ചയില്‍ നിന്നു മറയും 

മുന്‍പേ മറവിയില്‍ പെടുന്നു

പലരും ഒരേ വേഗതയില്‍ 

ഇരു ദിശകളിലേക്കു നടന്നു 

അടുക്കുകയും അകലുകയും 

ചെയ്യുന്ന വെറും രൂപങ്ങള്‍ മാത്രം ....


വന്നു ചേരലിന്‍റെ  ലഹരിയില്‍

നഷ്ടങ്ങള്‍  അറിയുന്നതേയില്ല 

ആരാലും ഉപേക്ഷിച്ചവരും 

ഉപേക്ഷിക്കപ്പെട്ടവരും 

മുഖങ്ങള്‍  മാത്രമേ മാറുന്നുള്ളൂ ...


കഥയും കഥാപാത്രങ്ങളും ഒന്നു തന്നേ 

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല...

വെറും വേദനയുടെ ഒഴുക്കുകള്‍ മാത്രം ....!!!

നീയും ഞാനും ഇല്ല ,


നമ്മുടെതായി 

സ്നേഹവും സങ്കല്പങ്ങളും ഇല്ല 

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് 

ഒഴുകി മാറുന്ന രൂപങ്ങള്‍ മാത്രം 


പഴയതു മറന്നു പുതിയ തുടക്കങ്ങളിലേക്ക്  

നിനക്കു  നടന്നു കയറാം അവിടെ

ഞാന്‍  ഒരു തടസ്സം ആവില്ല....

എന്നാലും ആരും ആര്‍ക്കും നല്‍കിയിട്ടില്ലാത്ത 
ഒരു സമ്മാനം നിനക്കായി ഞാന്‍ കാത്തു സൂക്ഷിക്കുന്നുടു...
അതിനു സമയം ആവുമ്പോള്‍ നിന്‍റെ മുന്നില്‍ ‍നീപോലും 
അറിയാതെ വന്നുകൊള്ളും... 
ബന്ധത്തെ ചൊല്ലി വിളിക്കാന്‍ഒരു പേരില്ലാ 
എങ്കിലും നമ്മുക്കു സ്നേഹം എന്നു  വിളിക്കാം...!!!!!! 
അല്ലേ.............???



Tuesday, January 1, 2013

പൊന്‍പുലരി



















കോട മഞ്ഞിന്‍ തണുത്ത പുലരിയില്‍
പുലര്‍ക്കാലം ഇലത്തുമ്പില്‍ മറന്നുവെച്ചോരു  
കുഞ്ഞു മഞ്ഞിന്‍ കണമേ നിന്നെ,
തൊട്ടെടുക്കാന്‍ മടിച്ചു നിന്ന് ഞാന്‍ ഒരു വേള.
എന്‍റെ വിരല്‍ത്തുമ്പിന്‍ ചൂടില്‍ 
നീ  മാഞ്ഞു  പോവതു സഹിപ്പതില്ലെനിക്ക്.
പിന്നെയെപ്പോഴോ ഒരു മഴയായ് വീശി,
പാടത്തും പറമ്പിലും മുറ്റത്തും പെയ്തുതിമിര്‍ക്കെ,
അവസാനമെന്‍ മനസ്സിലേക്കും....

നനയാതിരിക്കാന്‍ ആവില്ലെനിക്ക്
ഓരോ മഴക്കാലത്തിനും അപ്പുറം എനിക്കായ് 
മാത്രം കാത്തിരിക്കും  വേനലിന്‍ ഊഷരതയില്‍ 
പാടത്തേ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും 
മഞ്ഞു തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ചു നീ,
തിരിച്ചിറങ്ങാന്‍  പോകുമ്പോള്‍ ഞാനോര്‍ത്തു
വെറുതെ, 

കാത്തിരുന്ന എനിക്കായ് 
ഒരു വാക്കുപോലും ബാക്കി വെക്കാതെ 
പടികടന്നു പോകുമ്പോഴും,
ഒരു മാത്രാ ഞാന്‍ കൊതിച്ചു,
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന്.

പക്ഷേ, 
നീ ..ഞാനായിരുന്നില്ലേ...
ഈ ലോകം മുഴുവന്‍ നിന്‍ 
കൈപ്പിടിയില്‍ ഒതുങ്ങുമൊരു നാള്‍ 
സ്വപ്നം കണ്ടു  തിരിച്ചു നടന്നേന്‍  കൂട്ടിലേക്ക് .
തിരിഞ്ഞു നടന്ന നേരമെന്‍ കണ്‍പീലിയിലും
ഉണ്ടായിരുന്നല്ലോ,  
നീ തന്നു പോയൊരു ചെറുമഴത്തുള്ളി ...































Monday, December 31, 2012

വിടപറയുന്ന സന്ധ്യ




















ഒരു വര്‍ഷത്തിലെ അവസാന സന്ധ്യയും
ഡിസംബറിലെ നനുത്ത മഞ്ഞിന്‍ കുളിരിനൊപ്പം 
അര്‍ദ്രയായെന്നെ വിട്ടൊഴിഞ്ഞപ്പോള്‍
മനസ്സെന്തിനോ വിതുമ്പുന്നു ...

ഓര്‍മ്മയില്‍ ഒരു കനവായി തെളിയുന്ന 
സ്നേഹ തീരത്തില്‍ ഏകയായി നില്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന ആര്‍ദ്രനാദങ്ങള്‍ക്കൊടുവില്‍
ഇന്നിന്‍റെ  നൊമ്പരം എന്നെ അടുത്തറിയുന്നു ...

തുറിച്ചു നോക്കുന്ന പകലുകള്‍ക്കിടയിലെവിടെയോ,
വീണു ഉടഞ്ഞു ചിതറിയ ബന്ധവും
അടരാന്‍ വെമ്പുന്ന ഹൃദയത്തില്‍നിന്നു മിറ്റു 
വീഴുന്ന നിണവും ഇന്നെനിക്ക്‌ സ്വന്തം ...

കരഞ്ഞു തീര്‍ക്കുന്ന സന്ധ്യകള്‍ക്കിടയിലൂടെ
ഇന്നലെയുടെ നീറുന്ന നിനവുകള്‍
വെട്ടി തിളക്കുമീ ജ്വാലാമുഖികള്‍ക്കു നടുവില്‍
ഇന്നിന്‍റെ നഷ്ടത്തെ  ചേര്‍ത്തു പിടിക്കുന്ന പാഴ്മനസ്സ് ...

കാലത്തിന്‍റെ  കറുത്ത പുകക്കുള്ളില്‍ എവിടെയോ 
മറഞ്ഞു പോയൊരു നനുത്ത വര്‍ണ്ണം
ഇനിയും മരിച്ചു ദ്രവിക്കാത്ത ഓര്‍മ്മകള്‍ക്കു 
നടുവില്‍വീണു പിടയുന്ന മനസ്സ് ...

മുറിഞ്ഞ മൌനത്തിന്‍റെ   സംഗീതത്തിനോടുവില്‍,
തേങ്ങി തളര്‍ന്ന രാഗങ്ങള്‍ക്കു നടുവില്‍
തിളച്ചു പൊന്തുന്ന സ്നേഹാഗ്നിയില്‍ 
ഒരു വേനല്‍ പക്ഷി വെന്തുയെരിയുന്നു ...

മിഴി നീരു ഇറ്റു വീണ കാലത്തിന്‍റെ കല്‍പടവില്‍ 
ആരോ മറന്നു വെച്ചൊരു തൂലികത്തുമ്പും  പിടിച്ചു,
ഒരു ജന്മത്തിന്‍റെ  കാവ്യം തീര്‍ക്കാന്‍ ...
ഇന്നിന്‍റെ നിറവിലൂടൊരു പ്രയാണം ആരംഭിക്കട്ടെ!














ഒരു നല്ല പുലരിക്കായി കാത്തിരിക്കാം ....

സാന്ദ്രരാഗം


















നിശ്ചലം ,നിരാലംബം , ശൂന്യമീവേള
ഓര്‍മ്മകളില്‍ വൃശ്ചികക്കാറ്റടിക്കുന്നു 

നിന്‍ സൌമ്യദാര മൃദുസ്പര്‍ശം 
ആത്മവിലേക്കൊഴുകും പാല്‍പുഞ്ചിരി 

വാര്‍ന്നുവീഴും ഇളവെയില്‍ച്ചിളുകള്‍ 
എത്രയെത്ര സാന്ദ്രരാഗ സന്ധ്യകള്‍ ....

കാലിട്ടടിക്കുന്നത്‌  ദു:ഖ പ്രളയാബ്ദിയില്‍ ..
അലറുന്നതെന്ത് ? കറുത്ത വാവോ ..??

ഓര്‍മ്മതന്‍ കടല്‍ത്തിരകളില്‍ 
ജതകത്തിന്‍ കറുത്ത നക്ഷത്രം 

ദശകളില്‍ രാഹും ,ശനിയുടെ നോട്ടവും
അസ്തമിച്ചല്ലോ സപ്തവര്‍ണ്ണങ്ങള്‍ 

അലയാമിനി ഏകാകിനിയായി....
ഇരുളില്‍ കാന്താരസീമകളില്‍ ...  

Saturday, December 29, 2012

ഓര്‍മ്മച്ചെപ്പ്


















നക്ഷത്രങ്ങള്‍ പാട്ടു മറന്ന 
കറുത്ത സന്ധ്യയുടെ മുറ്റത്തു 
നിലവിളക്കിന്‍ തിരി നീട്ടി 
എന്‍റെ വിഷാദ മൌനം...

ഓര്‍മ്മകളുടെ ചെപ്പില്‍ 
നിന്നും ഒരുപിടി ഓര്‍മ്മകള്‍ 
എന്നിലേക്കു ഓടിയെത്തുന്നു 
കളഭം അണിഞ്ഞു എത്തുന്ന ഇളവെയില്‍ 
ഇളവെയില്‍ കാണാതെ ഇലകളില്‍ 
ഒളിച്ചിരിക്കുന്ന മഞ്ഞു തുള്ളികള്‍
ഇളവെയില്‍ മഞ്ഞുതുള്ളികള്‍ക്ക്
ഏഴു വര്‍ണ്ണങ്ങള്‍ ...
പാട്ടുമറക്കാത്ത കുയിലിന്‍റെപാട്ട് ...

നാണിച്ചു പൂകുന്ന മുല്ലയും
പിച്ചിയും പരിജതവും 
എന്നെ തേടി എന്നിലെക്കുതുന്ന 
അവയുടെ നറും മണം
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്കു  
എന്‍റെ  ആത്മാവിലേക്ക് 
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന മഴത്തുള്ളികള്‍ 
എല്ലാം എന്നെ തേടി എത്തുന്ന എന്‍റെ ഓര്‍മ്മകള്‍ ...

ജ്യോ തിസ്സ്

















ഞാനൊരു  തീജ്വലയായിരുന്നു 
സ്നേഹന്വേക്ഷകയും 
നിത്യതപ്തയും മായ ഒരുവള്‍ ... 

കടന്നുപോയ കാറ്റുകള്‍ക്കൊരിക്കലും 
കെടുത്തുവാനോ , പടര്‍ത്തുവാനോ 
കഴിയാതെ പോയവള്‍ ....

സ്‌നേഹത്തിന്‍ നറകുടമായതും നീ
കോപത്തിന്‍ വിളനിലമായതും നീ 
നന്മയും തിന്മയും നിന്നിലെ വര്‍ണ്ണങ്ങള്‍
വെണ്‍മയാം ജീവിതവും നിന്‍റെ കരങ്ങളില്‍ 
പവിത്രമാം ഈശ്വരധര്‍മ്മമെന്നു കരുതിയവള്‍...


അലൌകികമായ ഏതോ കൈകളുടെ 
അദൃശ്യമാം കോട്ടക്കുള്ളില്‍ 
അനന്ത  കാലമായ് അഭയം തേടിയോള്‍ ...

ലഭിക്കാതെയിരിക്കുന്ന സ്നേഹത്തെ മറന്നു 
നിറവാണ്  , നിറവാണെന്നു ഭാവിച്ചവള്‍ 
ആകാശ നീലിമയില്‍ നിന്നുമഗ്നി  
നക്ഷത്രമായ്‌ നീ വന്നുചെരുവോളം 
വിറച്ചു ജ്വലിച്ചവള്‍ ...

ജ്യോ തിസ്സ് !!!!!
സ്വന്തംമെന്നഭിമാനിച്ചവള്‍ 
ആ തിരുമാറിന്‍  ചൂടില്‍ തന്‍ 
താപങ്ങളോക്കെയും അറിയതെയറിയതെ 
അതിലലിയിച്ചു പോയവള്‍ ...

പെന്നെയും ഒരുനാളമായ് 
തുടരുന്നു ഞാന്‍ നിന്നിലെ ജ്വാലയില്‍ 
നഷ്ട്ടമാം ഗ്രിഷമ ത്തോടെ !!!...

Friday, December 28, 2012

അനസൂയ



















നക്ഷത്രങ്ങള്‍ ആകാശത്തു  പൂക്കളമിടുമ്പോള്‍ ..
മഞ്ഞക്കിളികള്‍ മണ്ണില്‍ കളം വരക്കുമ്പോള്‍ ..
സന്ധ്യ നിശയെ പുണര്‍ന്നപ്പോള്‍ ..
തുലാമഴക്കാറുകള്‍ മാനത്തു മാഞ്ഞുപോകുംപോലേ 
മനസ്സു മായ്ക്കുന്ന വാക്കുകളുമായി...

നിറങ്ങളില്‍മുങ്ങിക്കുളിച്ചു വരുന്ന സായം സന്ധ്യയെപ്പോലേ 
ഒരു മനോഹര പുഞ്ചിരിയുമായി 
ഒരു കൊച്ചു കളി വള്ളം തുഴഞ്ഞുനീയെന്നരികില്‍ വന്നു ...
പക്ഷേ... ഞാന്‍ എന്തേ നിന്നെ തിരിച്ചറിഞ്ഞിലാ ..??
ഞാന്‍ ഓടിതീര്‍ത്ത പാതകളിലും ...
കാലം കോഴിയിച്ച  പകലുകളിലും...
പുലരാന്‍ കൊതിച്ച രാത്രികളിലും...
പറയാന്‍ മറന്ന വാക്കുകളിലും...

കടല്‍ പോല്‍ ഇളകി മറിയുന്ന ഒരുകുന്നോര്‍മ്മകളിലും.. 
ഒരു പേമാരിയായ് പെയ്യ്തുതോരുന്ന എന്‍റെ മനസ്സിലും...
ഈ കാലമത്രയും നിന്നെ  തിരഞ്ഞു ഞാന്‍.... 
കൊതിക്കുകയാണ് ഒരു പുനര്‍ജന്മത്തിനായി 
ഞാനീ മണ്ണില്‍ ...



Thursday, December 27, 2012

പൌര്‍ണ്ണമി

















കിനാവുകള്‍ മറഞ്ഞൊരാ നിശകളില്‍ 
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
വെറുതെ നിനച്ചു ഞാന്‍ നിന്നെ ...
തിരികെ വരത്തോരാ ദിനങ്ങളെന്‍ 
മനതാരില്‍  നിറഞ്ഞു നിന്നു. 
വെറുതെയെന്നറിഞ്ഞിട്ടും 
അരുതെന്നുപറഞ്ഞിട്ടും 
എന്‍ മനം നിനക്കായ്‌ കൊതിച്ചു.

എന്‍ മനസ്സില്‍ നിറഞ്ഞോരാശകളെല്ലാം 
വെറുതെയെന്‍ മനസ്സില്‍ കോറിയിട്ട 
കാവ്യാമായി മാറി.....
പിന്നെ ഒരു കവിതയായി 
അതെന്നില്‍ നിറഞ്ഞൊഴുകി.....

അറിയാതെയറിയാതെ ....
ഞാനറിയാതെയാ  കവിത 
നിന്‍ കാതിലോതുവാന്‍ ഞാനൊരു 
നേര്‍ത്ത കാറ്റിനെ കടമെടുത്തു ...
മാമലകള്‍ക്കപ്പുറം ...കാടുകള്‍ക്കപ്പുറം ...
കടലുകള്‍ക്കപ്പുറം ... കരകള്‍ക്കുമപ്പുറം ...
ആ കാറ്റു നിന്നെ തേടിയെത്തി ...
ആ കാറ്റു നിന്നെ തേടിയെത്തി ...

അറിയുന്നുവോ നീ 
എന്‍ പ്രാണനില്‍ പിറന്ന കാവ്യം  
കേള്‍ക്കുന്നുവോ നീ 
എന്‍ ഹൃദയതാളത്തില്‍ പിറന്ന കവിത.
ആ കാറ്റിനൊപ്പം പോരുവാന്‍നേറെ-
ക്കൊതിച്ചു ഞാന്‍ വൃഥാ ...

ഒരു ജന്മമത്രയും ഞാനെഴുതി
വെച്ചോരാ കാവ്യമെല്ലാം  
നിന്നരുകില്‍ ഒരു കുഞ്ഞു തെന്നലായ് ...
നേര്‍ത്ത തലോടലയ് മഞ്ഞുതുള്ളിയായ് ..
അടര്‍ന്നു വീഴും കണ്ണുനീര്‍ത്തുള്ളികളായി 
നിന്‍ മുന്നില്‍ കാവ്യമായ് 
ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ 
നിന്‍ മുന്നില്‍ കവിതയായി 
ചൊല്ലിത്തിര്‍ക്കുന്നു ഞാന്‍ ..



































Wednesday, December 26, 2012

അരുകില്‍ വന്നെത്തുമോ??






















കിനിയുന്ന കണ്ണിരില്‍ 
നനയാത്ത രാവുകളില്‍  
അരികില്‍ വന്നെത്തുമോ വസന്തമേ .......

ഒരു മുള്ളുമേശതെ 
നിറയുന്ന ചന്തങ്ങള്‍ 
ഹൃദയത്തില്‍ വിരിയുമോ വസന്തമേ .....

ഉണരുന്ന നിനവുകളെല്ലാം 
ത്രിസന്ധ്യയില്‍ വരിയുന്ന 
കൂരിരുളായി മാറി
പുഴകളും മലകളും 
പൂക്കാല ഭംഗിയും 
പുകയുമെന്‍ ഹൃദയത്തില്‍ 
വരണ്ടു പോയി..... 

തരിവളച്ചാര്‍ത്തു കിലുങ്ങുന്ന 
വാസന്ത നദികളും 
നിശ്ചലരായി മാറി ..
ഘനമൂകയാമി.... നീ....
വീചിയിലോര്‍മ്മകള്‍ തന്‍ 
കളിവഞ്ചി യേറിത്തുഴഞ്ഞു പോയി ...

മുകില്‍ ചുരക്കാതെയും , 
കുയില്‍ പടിടാതെയും 
കദനകാലത്തിന്‍ കളിയരങ്ങായിപ്പോയി .... 

ഇനിയുമീ പാലാഴി 
ആര്‍ത്തൊഴുകീടുവാന്‍ 
ഇനിയും നറും പൂകള്‍ 
ചിരി പൊഴിക്കാന്‍  
കിനിയുന്ന കണ്ണിരില്‍ 
നനയാത്ത രാവുകളില്‍ 
അരികില്‍ വന്നെത്തുമോ വസന്തമേ .......

Monday, December 24, 2012

ക്രിസ്തുമസ് ആശംസകള്‍


























മണി മാറില്‍ നിറയെ പൂത്തിളിര്‍   
ചാര്‍ത്തിയ വസന്ത കാലം .. 
നദിയോരത്തെ മാമരം നിറയെ 
മാമ്പൂ..കോഴിയും സുഗന്ധം ..
പിന്നെ തുടുത്ത ഫലങ്ങളായ് 
നിറഞ്ഞു നില്‍ക്കുന്നൊരു ഏദന്‍തോട്ടം ..
നീലാകാശച്ചരുവില്‍ മാരി വില്ലിന്‍ 
വര്‍ണ്ണ വൈചിത്ര്യമര്‍ന്ന വിസ്മയം 
തണുപ്പു  മരവിപ്പകുന്ന മഞ്ഞിന്‍ കുളിരിനോപ്പം...
നിലരാവിന്‍  നീശിഥത്തില്‍ നീ പാടിയ കരോള്‍ 

പട്ടിന്‍ ഈണത്തില്‍ വിണ്ണിന്‍ മാലാഖമാര്‍ 
നൃത്തം വെക്കുന്ന പുണ്യരാവില്‍ 
നിലാവു ചുംബിച്ചു ഉണര്‍ത്തുന്ന നക്ഷത്രങ്ങളാല്‍...
നിറഞ്ഞു നിലക്കുന്നരു  ഡിസംമ്പറിന്‍റെ 
പുണ്യമായ ദിനം വരവായി .....
ക്രിസ്തുമസ് ദിനം ....വരവായി ......

















"" എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും  ഹൃദയം നിറഞ്ഞ
     ക്രിസ്തുമസ് ആശംസകള്‍"" 


എരിവെയില്‍




















ഒടുവില്‍ലെന്‍റെയീ  പൂക്കൂടയില്‍ നിന്നു -
മൊരു മണിപൂവ് കാഴ്ച്ച വെക്കുന്നു ഞാന്‍
അടരിലെപ്പൊഴേ തോറ്റുപോയ്  പിന്നിട്ട
പടികളൊക്കെയും കണ്ണുനീര്‍ തന്നു പോയ്‌ ..
തണലു നീ തന്നെ ...നീ തന്നെയെന്നിതാ ..
പുതു വെളിച്ചമെന്‍ കണ്‍കള്‍ തുറക്കെയായ്...
അറിവു നോവുകള്‍ നല്കുമീ വീഥി ..
തന്നൊടുവിലിപ്പോഴേ വന്നു നില്‍ക്കുന്നു ഞാന്‍
അറിവതൊക്കെയുമൊക്കെയും മങ്ങുന്ന
സുഖ; മുറക്കം കൊതിച്ചു നില്‍ക്കുന്നു ഞാന്‍
പ്രിയമോടോന്നു നീ പുല്‍കുമോ... നാഥാ ഞാന്‍
എരിവെയില്‍ നെഞ്ചിലേറ്റുന്ന യാത്രിക
അരികിലെപ്പോഴുമ പ്രിയം കണ്ടു
കണ്‍ കവിയുമേകാന്ത ഗാഥ തന്‍ നായിക ...
ഒടുവിലീ മുള്‍മുനമ്പില്‍ നിന്നൊറ്റയ്ക്കു
കനിവുതോന്നി.. തിരഞ്ഞു പോരുന്നു ഞാന്‍ .... 



Saturday, December 22, 2012

വേപഥു



















എന്നെത്തിരഞ്ഞിടായ്കെന്നു  കേണിടുമീ 
വാക്കിന്നരങ്ങളേ ...ഒന്നറിഞ്ഞിടുക 
നിന്‍റെ മൌനത്തിന്‍ വിശുദ്ധിയിലെന്‍റെയീ 
നൊമ്പരം കൂടി ശപിചെറിഞ്ഞീടുക 
വസന്തമില്ലാ വരള്‍ച്ചകള്‍ മാത്രമാം 
എന്നിന്‍റെ ചെപ്പിലനേകം  ചുഴലികള്‍ 
ചുറ്റിപ്പിണയുമിരമ്പനങ്ങള്‍ മാത്രമാം 
എന്നോ കിളിയൊഴിഞ്ഞു ഏകാന്ത ശൂന്യമായ് ...
തെക്കോട്ട് നോക്കിയിരിക്കുന്ന പഞ്ജരം 
വാക്കിന്‍റെ നെഞ്ചിലുമൂറും 
ചുവപ്പിലാളുന്ന ശാന്തത ...
നീയറിഞ്ഞിടുമോ ...!!എന്‍റെ ഏകാന്തത 

നിന്‍റെ മൌനത്തിനു കൂട്ടാവതെങ്ങനെ ...??
എന്നില്‍ തിളക്കും കനലാണു  നീയെങ്കില്‍ 
നിന്‍റെ കണ്ണുനീര്‍ ഞാനുണക്കുവതെങ്ങനെ ...??
എന്നെത്തിരഞ്ഞിടായ്കെന്നു  കേണിടുമീ
അരുള്‍വിളിയെന്‍റെതു  മാത്രമായ് നീയറിഞ്ഞിടുക 
നീന്‍റെ മോഹത്തിന്‍ അതിര്‍വരമ്പാകുവാന്‍ 
എന്നേ  അനശ്വരയാക്കാതിരിക്കുക.....

മഴ മേഘമേ...

















പെയ്തു  പെയ്തിറങ്ങവേ മഴ മേഘമേ ...
നിയില്ലതെയായ് ..
മണ്ണിതിന്‍ കുറേ വെള്ള -
ത്തുള്ളിയായ്ടുങ്ങിപ്പോയ് ..
ആര്‍ദ്ര യായപ്പോള്‍  മഞ്ഞു കട്ടയോ ..
കണമാട്ടില്‍ മണ്ണിതിന്‍ കുളിര്‍മ്മതന്‍ ..
വെള്ളമായ് ഒഴുകി നീ ...

വെന്തു വെന്തെരിഞ്ഞപ്പോള്‍ ..
മര്‍ത്യ ദേഹമേ !! നിയും ..
മണ്ണിതിന്‍ കുറേ ..ചാരപ്പോടിയായ് ..
അടങ്ങിപ്പോയ് ...

നിരാശ ബാധിച്ചപ്പോള്‍ ..
കരളില്‍ തിരിയിട്ട മോഹമേ !!!!!
ഇനിയും   കാണാനില്ലാത്ത 
താമസ്സായി ഞാനും എന്‍  മഴമേഘമേ ... 
ഓര്‍മ്മകള്‍ ചിതറുന്ന ഉച്ച വെയിലിലേക്ക്‌ 
പടിയിറങ്ങുമ്പോള്‍ കരുതലിന്‍റെ 
തണല്‍ എന്നില്‍ നിന്നും കൈവിടുന്നു....