ഓലവലന്‍ കിളികളും ഒരിലഞ്ഞി പൂക്കളും
കൂടുവച്ചു താമസ്സിക്കും നാട്ടില്‍
ഓടു മേഞ്ഞ എന്‍റെ ഈ പൂമുഖത്തിരുന്നു ഞാന്‍
ഓര്‍ത്തിടുന്നു പോയ കാലം ..
പിച്ച വെച്ച നടുമിറ്റമില്ല ..ഊഞ്ഞാല്‍
കെട്ടിയാടും ഒട്ടുമവുമില്ലാ ..
കൊച്ചു വെളുപ്പാന്‍ കാലത്ത് എന്നെ
നുള്ളിയുണര്‍തുന്ന മുത്തശ്ശിയും ഇന്നില്ലാ ......
നഷ്ട്ടങ്ങള്‍ ഓര്‍ത്തെന്‍റെ മിഴി നനയുമ്പോള്‍
ലാഭമെന്ന പുസ്തകത്തില്‍ എന്തെഴുതീടാം
ചിരിക്കും കാളിന്ദിയെപ്പോല്‍ യൌവനത്തിന്‍
മോഹമെല്ലാം ഒഴുകും നിമ്മല നിലാവു പോല്‍
ഒന്നായ് വാങ്ങിവെക്കാന്‍ ഒരാളുമുണ്ടായില്ലാ....
ഒന്നു കൊതിച്ചാല്‍ പിന്നെ എന്നെ വിട്ടു
പിരിയാത്ത സ്വപ്നങ്ങളുമില്ലാ...
നഷ്ട്ടങ്ങള്‍ ഓര്‍ത്തെന്‍റെ മിഴി നനയുമ്പോള്‍
ലാഭമെന്ന പുസ്തകത്തില്‍ എന്തെഴുതീടാം
മേടുകള്‍ തോറും
തുള്ളിയലക്കും തേന്‍ മഴ
എന്തിനീ
കാര്‍കൂന്തലഴിച്ചിട്ടെന്നങ്കണത്തില്‍
തേങ്ങലായ് അലയുന്നു ...
പരിഭവമോ, കിന്നരമോ ,
നൊമ്പരമോ , ചൊല്ലൂ നീ..??
കാണാക്കിനാക്കളാം മേഘങ്ങള്‍
തന്‍ കണ്ണീര്‍ക്കണങ്ങളോ ...
ഈ രാവില്‍ പുതുഗന്ധവുമായി
ഞാനറിയാതെ നീയെന്‍
മുന്നിലെത്തുമ്പോള്‍
ആനന്ദാശ്രുക്കളോ അതോ നിന്‍
ദു:ഖമോ പൊഴിയുന്നു ...
മഴേ.....
നിന്നെയെനിക്കേറെയിഷ്ട്ടം ...
നിന്‍റെ സ്വകാര്യതയും ...
ഉത്തുഗ ശൈലങ്ങള്‍ക്കും ..
അപ്പുറത്തെങ്ങോ പോയി
അസ്തമിക്കുന്ന ചായം
മങ്ങിയ സായം സന്ധ്യ ...
ഇത്തിരി വെട്ടതിനായ്
അറ്റുനോറ്റു....ശാന്തയായ്
ഒറ്റക്കു വിതുമ്പുന്ന
ഭൂമിയെക്കാണാന്‍
കൈത്തിരികത്തിച്ചുകൊണ്ട്
എത്തിനോക്കുന്നു ചുറ്റും ..
ചിത്തിര മട്ടുപ്പാവില്‍ ..
നക്ഷത്രക്കിടവുകള്‍ ..
ഞാന്‍ രാത്രികളെ ഭയക്കുന്നു....
ഇരുണ്ട ഇടവഴി കളിവിടെയോവച്ച്
എന്‍റെ മരണത്തിന്‍റെ അലര്‍ച്ച
കാതോര്‍ക്കുകയാണ് ...
ജാലകപ്പഴുതിലൂടെ ഇഴഞ്ഞെത്തുന്ന കാറ്റിന്
കട്ടപിടിച്ച രക്തത്തിന്‍റെ ഗന്ധം
കനലെരിയുന്ന നെഞ്ചിനു മീതേ
നിസ്സഹായതയുടെ ബന്ധനം ...
നീയെനിക്കായ് കരുതിവെച്ച
സൌഗന്ധികങ്ങള്‍ ആരൊക്കെയോ
ചേര്‍ന്ന് പിച്ചിചീന്തി ചവിട്ടിയരക്കുന്നു
എന്‍റെ സ്വപ്നങ്ങളും ,ചിന്തകളും
ആരൊക്കെയോ പങ്കിട്ടെടുക്കുന്നു ...
നിറിയെ മുറിവുകള്‍ നിറഞ്ഞ എന്‍റെ
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
അനാഥമാകുന്നു ...
താഴ്വരയില്‍ നിന്നൊഴുകുന്ന
ഇടയന്‍റെ ദു:ഖ ഗാനം പോലും
എനിക്കാന്യമായിരിക്കുന്നു ...
ഒടുവില്‍ ,
ക്ലാവുപിടിച്ച വാതില്‍പ്പളികള്‍ തള്ളിത്തുറന്ന്
ആര്‍ത്തു വരുന്ന അമ്പിനുനേരെ
നെഞ്ചു വിരിച്ചു നില്‍ക്കാന്‍
ഞാന്‍ ഒരുങ്ങുകയാണ് ...
ഇപ്പോഴും ,
മുറിവുകള്‍ നിറഞ്ഞ എന്‍റെ
ഹൃദയം മാത്രം ആര്‍ക്കും വേണ്ടാതെ
ആര്‍ക്കും വേണ്ടാതെയാവുന്നു ...
കടലിന്‍റെ മൂന്നു പര്യായമറിയാത്ത പെണ്‍കുട്ടി
കടലിനോടു പറഞ്ഞു ..
നീ, ചരിത്രമാണ്
നിന്‍റെ ഓരോ തിരയും
ചിതറിത്തെറിക്കുന്ന ഒരായിരം സത്യങ്ങളാകുന്നു ..
കടലിലപ്പോള്‍ വേലിയേറ്റമുണ്ടായി
അപ്പോള്‍ ,
തിര അവളോടു മന്ത്രിച്ചു....
നീയും , ചരിത്രത്തിന്‍റെ ഭാഗമായെങ്കില്‍ ....!!
പെണ്‍കുട്ടിയുടെ ഹൃദയം ചുഴിയായി മാറി ..
മിഴികള്‍ മഴമേഘങ്ങളായി ..
പിന്നെ കടലിന്‍റെ പര്യായമറിയാത്ത പെണ്‍കുട്ടി
കടലില്‍ മറ്റൊരു കടലായി
ചരിത്രത്തിലേക്ക് തുഴഞ്ഞു കയറി ....
കുളിര്‍നിലാ കൈനീട്ടിയെന്നെതൊടുന്നോരീ
പ്രണയത്തിന്‍ നോവാണെനിക്കിഷ്ടം ...
വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യ-
മമൃതമായ് തേടുന്ന പോലെ
അറിയാത്ത നൊമ്പരം പങ്കുവെക്കും നിന്‍റെ
മൊഴിയാത്ത മൌനങ്ങള്‍ പോലെ...
മിഴിനീര്‍ തുടയ്ക്കുവാന്‍ നീയെറിഞ്ഞിടുന്ന
ചിരിയൂര്‍ന്ന നിലാവു പോലെ
ഒരുപാടു ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന
പറയാത്തൊരുത്തരം പോലെ
മരതകം പതിവായ് പൂക്കും ശാദ്വല-
പ്രണയ കാവ്യങ്ങളെ പോലെ
പറയാതെ ഉള്ളിന്‍റെയുള്ളില്‍ മറന്നിട്ട
ഹൃദയാഭിലാഷങ്ങള്‍ പോലെ
മുറിവില്‍ തുന്നിയ പരിഭവം നാളേക്കു
മറവിയായ് മാറുന്ന പോലെ
എങ്കിലും കാതങ്ങള്‍ നിന്നിലേക്കെന്നിലേ-
ക്കിടറുന്ന പാദസത്യങ്ങള്‍
പതിവായ് വരച്ചിട്ട ചന്ദനം പോല്‍
നേര്‍ത്ത കരളിന്‍റെ തിരയിളക്കങ്ങള്‍
ഇഴയുന്ന നാശത്തിലായിരിക്കും വൃഥാ ...
ശാപങ്ങള്‍ തന്‍ വാക്കുകള്‍
ഉയരുന്ന പക്ഷിതന്‍ ചിറകു തൂവലില്‍
പകരുന്ന വര്‍ണ്ണഭേദങ്ങള്‍
ഇളവേല്‍ക്കുവാന്‍ തണല്‍ കാണാത്ത നെഞ്ചിലെ-
പരിഭവം....., പ്രണയമേ സത്യം ...!!
അറിയാമതെങ്കിലും എന്നെത്തൊടുന്നോരീ
വിറ പൂണ്ട വാക്കെനിക്കിഷ്ട്ടമാണ്
വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യ-
മമൃതമായ് തേടുന്ന പോലെ ....!!!
എന്തേ എനിക്കിത്രയും
ഇഷ്ടം ഇവയോട് ... ??
ഏത് മോഹവലയത്തിലാവോ ഞാന്‍ ... ??
ഒരു പാട് കൊതിച്ചു ...
ഇതെന്‍ കൈകളില്‍ എത്തുവാന്‍
ഒരു തൂവല്‍ സ്പര്‍ശം
എന്‍ മനതാരില്‍ ചേക്കേറി
നീ അറിയാതെ ഞാനവയില്‍
ലയിച്ചു പോകുന്നു ...
ഒരു പൂവിതള്‍ തണ്ടു
പോല്‍ പൊട്ടി വിടര്‍ന്നു
വാനമ്പാടി നീ എന്‍ മനം കവര്‍ന്നു ...
അധരമധരത്തോടുത്താല്‍ എന്‍
സിരകളില്‍ ലഹരി പടരുന്നു
അധരം കുഞ്ഞിക്കവിളിലമര്‍ന്നാലോ
വാത്സല്യ മുത്തമായി മാറുന്നു
അരുമതന്‍ പാല്‍പുഞ്ചിരി
തേന്‍കണമെങ്കില്‍ സുസ്‌മിതമോ
പൂനിലാവേ നീ എനിക്ക്
എന്‍ ചിറകൊടിഞ്ഞ വാനമ്പാടി.....
പഴയ ഓര്‍മ്മകളില്‍
നീ മാത്രമൊരു സ്വപ്നം മായി ...
ഒരുപാടു സ്വപ്നങ്ങള്‍ ഞാനും കണ്ടു ...
ആരോരു മില്ലാത്ത കാട്ടുപക്ഷിയെപ്പോലെ
കണ്ണില്‍ ഇരുള്‍ മൂടുന്നു ...
എന്‍റെ കവിതകള്‍ കൊഴിഞ്ഞു വീണ
ഇതളുകള്‍ പോലെ ...
കവിത എനിക്ക് ...
സുഹൃത്തിന്‍റെ തപിക്കുന്ന രക്തമാണ്
പ്രണയിനിയുടെ മിഴികളില്‍
ഒളിഞ്ഞിരിക്കുന്ന ഗൂഢമൌനമാണ്
ഇനിയും കെട്ടിവെക്കാത്ത മുടിയുമായ്
തെരുവുകളിലലയുന്ന ദ്രൌപതിയുടെ
കനലെരിയുന്ന ഹൃദയതാപമാണ് ...
അസ്വസ്ഥത നിറഞ്ഞ മനസ്സുമായി
പരുക്കന്‍ വഴികളിലൂടെ നടക്കുന്ന
യുവസുഹൃത്തിന്‍റെ തുളുമ്പുന്ന മിഴിനീരാണ്...
സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും
തിരിച്ചറിയാതെ നിഴലിനോട് പടവെട്ടിയലറുന്ന
ഭ്രന്തിന്‍റെ മൊഴികളാണ് ...
കവിത എനിക്ക് ....
ബാല്യത്തിന്‍റെ മധുര്യവും
കൌമാരത്തിന്‍റെ കുളിരുമാണ്
പ്രിയപ്പെട്ടവരോടൊക്കേ യാത്ര പറയുമ്പോള്‍
കവിത എനിക്ക് അതിഥിയാണ് ....
കവിത എനിക്ക്...
കിളി കൊഞ്ചലും
പാടുന്ന പുഴയും ...
നനുത്ത മഴയും
അലറുന്ന തിരമാലയും.....
കണ്ടാല്‍ കൊതിതീരാത്ത
അനുഭവിച്ചറിയാത്ത ...
വികരവുമാണെനിക്ക് ...
ഇന്നെന്‍റെ കിനാവില്‍ കളഭം കലര്‍ത്തുവാന്‍
ശൃംഗാരലോലയായ് രാത്രി വന്നു ...
ഇന്നെന്‍ നിനവിന്‍റെ നൊമ്പരം മാറ്റുവാന്‍
പൊന്‍കുളിര്‍ രാഗമായ് രാത്രി വന്നു ...
മന്ദാര മാലകള്‍ ചാര്‍ത്തിയ വിണ്ണിന്‍റെ നന്ദനം
പൈമ്പാല്‍ ചൊരിഞ്ഞു രാത്രി വന്നു ...
പോയ കാലത്തിന്‍റെ മായ മരീചികളില്‍
മാരിവില്‍ ഭംഗി പൊഴിച്ചു രാത്രി വന്നു ...
രാവില്‍ മഴ പെയ്തു നില്‍ക്കുകില്‍ പൌര്‍ണ്ണമി
തൂമന്ദഹാസക്കുട നിവര്‍ത്തും പോലെ രാത്രി വന്നു ...
ആകയാല്‍ നീറുമെന്‍ ചിത്തമേ...
മേല്‍ക്കുമേല്‍ പൊട്ടിച്ചിരിച്ചു കളിച്ചോഴുകും
പോല്‍ ശൃംഗാരലോലയായ് രാത്രി വന്നു .....
ഒരു നോവില്‍ എന്നിലേക്കുവന്ന
എന്‍റെ സഖി ,നീ എന്‍റെ കവിത...!!
എന്‍റെ നൊമ്പരപ്പാടുകള്‍ കണ്ടു നീ പാടിയത്
എന്‍റെ ആത്മാവിന്‍റെ മൌനഗീതങ്ങള്‍ ...!!
മോഹങ്ങളേ മൌനത്തിന്‍റെ കാലൊച്ചകള്‍
പേടിപ്പെടുത്തുമ്പോള്‍ എന്നുള്ളില്‍ നുരഞ്ഞു
പതഞ്ഞ നദി നീയായിരുന്നു ...
എന്‍റെ ഹൃദയതിനുള്ളില്‍ കൂടുകൂട്ടിയ
കുയിലുകള്‍ ചിറകടിച്ചകന്നപ്പോള്‍
ഒറ്റക്കിരുന്നു ഞാന്‍ തേങ്ങിയപ്പോള്‍
നീ എന്‍റെ ആത്മവില്‍ നിറം പകര്‍ന്നു ...
എന്‍റെ കാണാക്കിനാക്കള്‍ വീണുടയുംമ്പോഴും
എന്നുള്ളില്‍ പൊട്ടിച്ചിതറി വന്നു
നീ കവിതയായീ ...!!
എന്‍റെ ജീവനെപ്പിണഞ്ഞിരിക്കുന്ന
വെള്ളി നൂലിനും നിന്‍റെ ഛയ ...
നീ എന്‍റെ കവിത ...
ചുവന്നു തുടുത്ത കടല്‍ക്കരയിലിരുന്നു ..
അവള്‍ പറയാന്‍ തുടങ്ങുകയായിരുന്നു ...
അപ്പോള്‍.....
അരൂപിയാമൊരു തണുത്ത കാറ്റായ്
നീ ഞങ്ങളുടെ അടുത്തു വന്നു
ആയിരം കൈകളാല്‍ തിരമാലകള്‍
നിന്നെ വണങ്ങുന്നത് ഞാന്‍ കണ്ടു
ഒരു നിമിത്തം പോലെ
രണ്ടു കടല്‍ കാക്കകള്‍ തെക്കോട്ട് പറന്നുപോയി
സന്ധ്യയുടെ തുടുത്ത മുഖം കരുവാളിച്ചതും
തിരകളുടെയൊഴുക്കന്‍ തലോടലില്‍
അവളുടെ പാദമുദ്രകള്‍ മഞ്ഞു പോയതും
ഞാന്‍ കണ്ടു ..
മനസ്സിന്‍ ചില്ലയിലിരുന്ന എന്‍റെ നിലാപക്ഷികള്‍
എങ്ങോ ചിതറിപറന്നുപോയി ..
ഇറങ്ങാന്‍ മടിക്കുന്ന വേലിയേറ്റം പോല്‍
മനസ്സിന്‍ വീണയില്‍ ചീവിടിന്‍ മുഴക്കം മാത്രം.
""അവള്‍ക്ക് പറയുവാന്‍ ഉള്ളത് എന്തായിരുന്നു...""???.
സൂര്യാ,
നീ എന്തിനെരിഞ്ഞി പ്രപഞ്ചത്തിലാകെ
വെളിച്ചം പരത്തിടുന്നൂ ...
അന്ധകാരം കൊണ്ട വീഥിയിലുണ്മതന്‍
അനന്ദദീപം തെളിച്ചിടുന്നൂ ...
ഉജ്ജ്വല ദീപ്തിയില്‍ വരും
ദൈവതമെന്നു നിനച്ചിരുന്നു ....
സൂര്യാ ,
നീലച്ച വാനിലെന്നും പുലരിയില്‍
പുഞ്ചിരി തൂകി നീ നിന്നിരുന്നു ...
ഭൂമിയിലെന്നും വിരിഞ്ഞിടും പൂവുകള്‍
നിന്നെ കണികണ്ടുഉണര്‍ന്നിരുന്നു ...
നിന്നുടെ പൊന്നിന്‍ പ്രഭയില്‍ കുളിച്ചോരീ ...
മന്നിടം ധന്യതയാര്‍ന്നിരുന്നു ...
സൂര്യാ,
ഭൂമിതന്‍ സന്താപഗാഥക്കൊക്കെയും
നീ സാക്ഷിയായിനിന്നിരുന്നു ...
ഇന്നു നിന്‍ അന്തക്കരണം ജരാനര
വന്നപോലിത്തിരി മങ്ങിയെന്നോ ...?
എങ്കിലും ഇന്നും തപിക്കുന്നുവോ നീ ..
സൂര്യാ,
നീയെല്ലാ വികാരവും പേറിക്കൊണ്ടു
ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന
അന്ത്യമില്ലാത്ത നിന്‍ ജീവിതചര്യയെ
നോക്കി ഞാന്‍ നിന്നിടുന്നു ദിനവും ...
അന്തിച്ചു നോക്കി ഞാന്‍ നിന്നിടുന്നു ...!!
മോഹനഭാവുക സ്വപ്നത്തില്‍ ഞാനൊരു
മാരിവില്‍ കോട്ട പണിതുയര്‍ത്തി
ആ മോഹനസൗധത്തിന്‍ പൂങ്കാവനത്തിലോ
സൗഗനന്ധികങ്ങള്‍ വളര്‍ന്നു നിന്നു
ഓരോ ദിനവുമാ സുന്ദര സ്വപ്നത്തില്‍
ചേണാര്‍ന്ന വെള്ളിക്കുടം നിറയെ
പാലാഴിതന്നിലേ മായ ജലത്തിനാല്‍
നീലാരവിന്ദം നനച്ചുപോന്നു ..
ജീവിത മോഹത്തിന്‍ തൂവെള്ളിക്കിണ്ണത്തില്‍
വാടാത്ത സൂനം നിറച്ചുവച്ചു..........
ഓരോ മണ്‍ചിരാതിലും നൂല്‍ത്തിരിമാലയില്‍
ജീവിത സ്നേഹം പകര്‍ന്നോഴിച്ചു ..
ആത്മാവിനുള്ളില്‍ നിന്നും ജ്വലിക്കുന്ന
ജീവിത നാളം കൊളുത്തിവച്ചു...
ഏതോ വിഷാദത്തിന്‍ കാര്‍വണ്ടുവന്നെന്‍റെ
മോഹത്തിന്‍ നാളം കെടുത്തിയെന്നോ..??
ആ വിഷാദത്തിന്‍റെ യുഷ്ണക്കൊടുങ്കാറ്റി -
ലാമണി സൗധം തകര്‍ന്നു വീണു....
കുളിരും കിളിപ്പാട്ടും
കതിരും പൂവും
കൈനിറച്ച്പുലരിയെത്തുന്നു ...
മുറ്റത്തെ മഞ്ഞ
മന്ദാരവുംപാതി
വിടര്‍ന്ന പൂക്കളും
കാറ്റിന്‍റെ തലോടലേറ്റു
തലചായ്ക്കും
ചൂളമരച്ചില്ലകളും
കൂടുവിട്ടകലുന്ന
പറവകളും
ഉണര്‍ന്നോഴുകുന്ന
പുഴയും
വിഹായസ്സിലേ മായുന്ന
നക്ഷത്രങ്ങളും..
നനഞ്ഞ മണ്ണിലെ
കൊഴിഞ്ഞ പൂക്കളും
അമ്മാത്തേപ്പറമ്പിലെ
മഞ്ചാടിമണികളും ...
ഇവയെല്ലാം എന്‍റെ സ്വപ്നങ്ങള്‍ ...
വരിക കിനാക്കളേ
ഈ ചില്ലു ജാലകം തുറന്നു തരാം ,
നോവുകളെ പോരൂ
മാറാല മൂടുമീ മച്ചിലണയൂ
ഇവിടം ശൂന്യം സ്വപനങ്ങള്‍
പോലും മുളയ്ക്കാത്തിടം
വരിക നിലക്കുളിരേ
ചില്ലു ജാലകം നിനക്കായ് തുറന്നു തരാം ,
എന്നാത്മാവിലെ താപം
നിന്‍ പീലിക്കണ്‍ മുനകണ്ടു തണുക്കട്ടെ..!
സുര്യാ കിരണങ്ങളെ വരിക,
വന്നെന്‍റെ പ്രജ്ഞയില്‍
കെട്ടുകിടക്കും കാര്‍ത്തിക
വിളക്കു തെളിയിക്കൂ.
മിഴിനീര്‍ മഴതുള്ളികളേ
നിങ്ങളെന്നിലേക്കിറങ്ങു....,
ജാലകപ്പടിയില്‍
തട്ടിത്തെറിക്കാതെ നശിക്കാതെ ഇളം തെന്നലേ വരിക,
നിന്‍ മര്‍മ്മരം എന്നിലെയെന്നെ
ഉണര്‍ത്തട്ടെ!!
ഇല്ല,
ആരുമീ വഴി വന്നില്ല
ഉള്‍വലിയുന്നു ഞാനാശൂന്യമായ
മച്ചിന്‍ പുറത്തേക്ക് വീണ്ടും
പഴകി ദ്രവിച്ചു തുടങ്ങിയെങ്കിലും
ചില്ലു ജാലകം തുറന്നു തന്നെ കിടക്കട്ടെ ......!!