Thursday, December 18, 2014

മാനത്തെ കള്ളന്‍





















കിഴക്കു നിന്നും പടിഞ്ഞാട്ടേക്ക്
പകലന്തിയോളം ഭൂമിയില്‍ അലഞ്ഞങ്ങനെ!
പിന്നെയോ, തിരികെ രാവു മുഴുവന്‍ ആഴിയിലും
വേപഥു പൂണ്ടു നടപ്പുണ്ടങ്ങനെ സുര്യന്‍...!!

എന്നാല്‍ ചന്ദ്രനോ ? 
അന്തിചോപ്പണിഞ്ഞു നില്‍ക്കും സുര്യനില്‍ നിന്നും 
പ്രണയാര്‍ദ്രയായി കൈനീട്ടി വാങ്ങിയോരാ 
രാവിനെ,  മാറോടു ചേര്‍ത്തിറുകെ പുണര്‍ന്ന്
ഭൂമിയെ തമസിന്‍ കമ്പളം മാറ്റാനനുവദിക്കാതെ  
ഒരു കള്ളനെപ്പോലെ  നില്‍പ്പൂ!!

4 comments:

  1. താഴെനിന്ന് നോക്കുമ്പോള്‍ അങ്ങനെയൊക്കെ തോന്നും. അവര്‍ക്കറിയാം അവരുടെ ബദ്ധപ്പാട്!!!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ചന്ദ്രന് നമ്മള്‍ പണ്ടേ അനുവദിച്ചിട്ടുണ്ട് നമ്മുടെതെന്നും , ഈ നല്ല പേരും.....കവികള്‍ പോലും കാണാതെ പോകുന്ന സൂര്യന്മാര്‍ ..

    ReplyDelete