ആരാധിക
കാറ്റിന്‍റെ ഒക്കത്തിരിക്കുന്ന പറക്കും മേഘങ്ങള്‍,
ഇന്നിവള്‍ക്ക് കരി പുരണ്ട മുഖമാണ്
ഇന്നിവള്‍ ചിരിക്കുന്നില്ല, മറിച്ച്
ആര്‍ക്കോവേണ്ടി പെയ്യാന്‍ മാത്രം
കണ്ണീരുമായ് അലയുകയാണ്...
മേഘങ്ങളേ, ഞാന്‍ നിന്‍റെ ആരാധികയാണ്
ഇന്നിങ്ങനെ മൗനമായ് അലയാന്‍
കാരണമെന്തെന്നു ചൊല്ലുമോ നീ.. ?????
കരിപുരണ്ട മേഘങ്ങള്‍!!
ReplyDeleteമഴമേഘങ്ങൾക്കെന്നും കരിനിറം.
ReplyDeleteചിത്രത്തിൽ നിന്നു മാറിയപ്പോൾ അക്ഷരങ്ങൾ അനായാസം വായിക്കാം.
ശുഭാശംസകൾ....
Thank You Ajith Sir & Sowgandhikam
ReplyDelete