സമൃദ്ധിയുടെ കണിവെട്ടങ്ങള്‍ നിറഞ്ഞോരെന്‍,
ഗ്രാമത്തിന്‍ നാട്ടുവഴികള്‍ക്കെന്തൊരു സുഗന്ധം
കണിമഞ്ഞക്കും,മുക്കുറ്റിക്കും കാശിത്തുമ്പക്കും
പ്രിയമീ ഗ്രാമം.
പടര്‍ന്നു കയറാന്‍ പിച്ചകത്തിന്നു
തളിര്‍ ശിഖരം നല്‍കിയൊരു
കിളിമാരത്തിന്‍ ആര്‍ദ്രത നിറഞ്ഞതെന്‍ ഗ്രാമം..
പാടും പക്ഷികള്‍തന്‍ സംഗീതം കേട്ടുണരും
മോഹന സംഗീതത്തിന്‍ ഗ്രാമം
കര കവിഞ്ഞോഴുകുമാ പുഴകളും , തോടുകളും
പുഞ്ചിരിക്കും കളനാദമെന്‍ ഗ്രാമം ...
മുളം കാടുകള്‍ക്കിടയിലൂടെ നാണിച്ചിറങ്ങി
വരുന്നൊരു കാറ്റിന്റെ ചുണ്ടിലായി
തെളിയുന്നൊരു മഴ പുഞ്ചിരിയും
എന്‍ ഗ്രാമത്തിന്‍ ശാലീന സൌന്ദര്യം.
ഗ്രാമഭംഗിയുണ്ട്
ReplyDeleteനന്ദി അജിത് സര്
Delete"ഉൽഫു ല്ല നേത്രങ്ങൾക്ക് കേരളം ചേതോഹര" മെന്ന കവിവാക്യത്തിന് ഉപോദ്ബലകം തന്നെ ഈ വരികളും ചിത്രവും. ഗ്രാമ്യഭംഗിയുടെ കാവ്യരൂപം വളരെ മനോഹരമായി.
ReplyDeleteശുഭാശംസകൾ .....
നന്ദി സൌഗന്ധികം
ReplyDelete