Wednesday, October 9, 2013

ഭോപ്പാല്‍
















ഞാന്‍ ഭോപ്പാലിലെ സ്ത്രീ ...
പെറ്റിടാത്ത , പേറിടാത്ത ഭോപ്പാലിലെ സ്ത്രീ 
ഒര്‍ക്കുന്നു ഞാനാ ഇരുണ്ട രാത്രിയെ
രാത്രി മയക്കത്തിലെപ്പോഴോ 
ഉയര്‍ന്നു പൊങ്ങി വിഷപ്പുക
ഞെട്ടിയുണര്‍ന്നു ഞാന്‍.ചുറ്റും കണ്ണോടിച്ചു 

കണ്‍കളില്‍ കാരമുളകിന്‍ നീറ്റലും
നിശ്വാസത്തിലഗ്നിയുമെരിഞ്ഞു
ചുറ്റുമെന്തെന്നറിയാതെ വാകീറീ 
ചോരനിറമുള്ള കുഞ്ഞുങ്ങള്‍
കത്താത്ത വഴിവിളക്കിന്‍ രോദനം
കേള്‍ക്കാതെയലറിയോടിത്തളര്‍ന്നുവീണു 
പാതി ചത്തജന്മങ്ങള്‍

നേരംപുലര്‍ന്നു കിളി നാദമില്ലാതെ
ഛര്‍ദ്ദിയും ചോരയുമൊഴുകി
പുഴയായി ഭവിച്ചതില്‍ 
വീര്‍ത്തുപൊങ്ങി ഭോപ്പാല്‍
യക്ഷികള്‍ പാര്‍ക്കും കരിമ്പന
കൂട്ടങ്ങള്‍ക്കിടയിലൂടോടിയും 
ചാടിയുംചിറകടിച്ചുമെത്തി 
രക്ത നേത്രങ്ങള്‍ ഉള്ള കാലന്‍ കഴുകന്‍മാര്‍ 
കൊത്തിയും മാന്തിയയും ഉന്മാദ 
നൃത്തമാടീ കരിംമ്പരുന്തുകള്‍ ...

ചീയാനൊരുങ്ങും ദേഹങ്ങള്‍ക്കിയിലൂടെ-
വിടെയൊക്കെയോ ഞരങ്ങിയും മൂളിയും 
ഹസ്തമിളക്കി കേണു ദാഹംകാമിച്ച ദുര്‍ ദേഹങ്ങള്‍
ഭോപ്പാലെരിഞ്ഞമര്‍ന്നു ചുറ്റും ചുടലക്കളങ്ങള്‍ പിറന്നു
മാംസം കത്തും തലനാരുകള്‍പുകയും ദുര്‍ഗന്ധംപരന്നു 
ഭോപ്പാലിന്നൊരുദ്യാനം കണ്ണില്ലാത്തോര്‍ കാതില്ലാത്തോര്‍
ആനത്തലയും ചെറുമുടലുമുള്ളോര്‍
കൌമാരത്തിലെപ്പഴൊ ആര്‍ത്തവമസ്തമിച്ചോര്‍ 
പാര്‍ക്കും പാഴ്ജന്മങ്ങള്‍ ജനിക്കുമൊരുദ്യാനം. 

(ഇതും അജയ് യുടെ കവിത , വേറിട്ട ഒരു സൃഷ്ടി.) 

3 comments:

  1. വർഷങ്ങൾക്ക് മുൻപ് നടന്ന ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ ഇന്നും ഭോപ്പാലിലുണ്ട്.അതിനുത്തരവാദിയായവർ ശിക്ഷിക്കപ്പെട്ടില്ലെന്നത് മറ്റൊരു ദുരന്തം.

    നല്ല കവിത.അജയ് എന്ന കവിയ്ക്ക് എല്ലാ ഭാവുകങ്ങളും.ഇനിയുമെഴുതുക.



    ശുഭാശംസകൾ....

    ReplyDelete
  2. ഒരു ഭരണകൂടം തന്റെ ജനതയെ മറന്ന് കോര്‍പ്പറേറ്റ് ദൈവത്തിന്റെ ദാസ്യം ചെയ്ത നീചമായ ഒരു അദ്ധ്യായമായിരുന്നു ഭോപ്പാല്‍..

    ചോദിയ്ക്കാനും പറയാനും ആരുമില്ലാതായിപ്പോയ ഒരു ജനം

    ReplyDelete
  3. നമ്മൾ അക്കാര്യത്തിൽ ഒരു ചേരിയാണ് ചേരി രാജ്യം വൻകിട കുത്തകളുടെ പുറമ്പോക്ക് രാജ്യം
    രാജ്യം സ്വാതന്ത്ര്യം നേടി ജനം പാരതന്ത്ര്യവും
    ആശംസകൾ കവിക്കും പ്രസാധകര്ക്കും

    ReplyDelete