Monday, October 21, 2013

അവ്യക്തം














തെളിയാത്ത ചിത്രമായ്‌  മനസ്സിലെത്തി
മിഴിവാര്‍ന്ന രൂപമായ്  മുന്നിലെത്തി
മിഴിയടച്ചൊന്നു തുറക്കും മുന്‍മ്പേ 
ഒരുവാക്കും മിണ്‍ടാതെ നടന്നകന്നോ  നീ ...?

മാരിവില്ലിന്‍റെ സപ്‌ത വര്‍ണ്ണങ്ങള്‍ 
വാനിടത്തില്‍ ക്ഷണിക നേരമല്ലോ 
മായാതെ മാനത്തു നില്‍ക്കും പോലെവന്നു
ചേര്‍ന്നങ്ങണയുമുമ്പേ ഓടിയൊളിച്ചതെങ്ങോ നീ …?

നേരമേറെ കാത്തു നിന്നു ഞാന്‍
ആര്‍ക്കനങ്ങു അഴിയില്‍ മുങ്ങിതാണ 
നേരവും കഴിഞ്ഞു വീഥിയില്‍ 
ഇരുള്‍മൂടുവോളം കാത്തുനിന്നു ...

കത്തിതീര്‍ന്ന പകലുകള്‍ സന്ധ്യകള്‍ക്ക് 
വഴി മാറിയ വേളയില്‍ കാണുവാനേറെ 
കൊതിച്ച നേരത്ത് നിയങ്ങ് അകന്നുപോയെന്‍ 
ഓര്‍മ്മകളില്‍ പുലര്‍മഞ്ഞു വീണുടഞ്ഞ പോലെ ...

നിന്‍റെ സാമിപ്യം ഏറെ ഞാനിഷ്‌ട പ്പെടുന്നു 
നീയെന്‍ചാരേ വരാതിരിക്കുമ്പോള്‍ 
കുളിര്‍തെന്നലിനുപോലും ഉഷ്ണത്തിന്‍റെ തീക്ഷണത
നറുമൊഴികള്‍ക്കു പോലും നോവിന്‍റെ നീറ്റല്‍ ....

വാസനയില്ലാത്ത കുസുമമോ ...
ശ്രുതിയേതുമില്ലാ സംഗീതമോ ....
പൂക്കള്‍വിടരാത്ത പാഴ്‌മരമോ ...
അഹന്തയെന്ന വാക്കിന്‍റെ പര്യയായമോ നീ ...?

3 comments:

  1. അവ്യക്തം
    ആരാണ് ആ “നീ“

    ReplyDelete
  2. നറുമണം പരത്തുന്ന പൂക്കളുണ്ട് ഭൂമിയിൽ
    ശ്രുതിശുദ്ധമായ സംഗീതമുണ്ട് പ്രപഞ്ചത്തിൽ
    എന്നും പൂ ചൂടി മരുവുന്ന മാമരങ്ങളുണ്ട് നമുക്ക് ചുറ്റും
    സദ്ഗുണങ്ങളുമൊത്ത വ്യക്തിവിശേഷങ്ങളേയും കാണാൻ കഴിയും.

    ഒന്നറിയുമോ?

    ചീഞ്ഞ മാംസഗന്ധം പരത്തുന്ന പുഷ്പമുണ്ട് ഭൂമിയിൽ.!!
    കർണ്ണകഠോരമായ സംഗീതവുമുണ്ട്.
    വിറകിനു പോലും കൊള്ളാത്ത പാഴ്മരവുമുണ്ട്!
    എങ്കിൽപ്പിന്നെ അഹന്തയും,ദുഃസ്വഭാവങ്ങളുമുടലാർന്ന മനുഷ്യർ ഇല്ലാതിരിക്കുമോ?!!

    അറിഞ്ഞോ,അറിയാതെയോ ചെയ്ത തെറ്റു പൊറുക്കണെയെന്ന് കേണു കൊണ്ട് ദേവാലയങ്ങൾക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോഴും നമ്മൾ ചവിട്ടിയരയ്ക്കുന്നുണ്ടാവാം ഒട്ടേറെ കുഞ്ഞുറുമ്പുകളെ.!! എല്ലാം ദൈവഹിതം.!!


    വളരെ നന്നായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete