Tuesday, November 6, 2012

നിറങ്ങള്‍.


















നിറങ്ങള്‍ , മനസ്സിന്നാകാശത്തില്‍ 
നിന്നുയിര്‍ കൊള്ളുന്നു ... 
സ്വപ്നങ്ങള്‍ ഉയര്‍ന്നു
പറക്കും പറവകളാവുന്നു
ഓര്‍മ്മയിലെ ജീവരൂപങ്ങള്‍ക്ക്‌ 
മൂടല്‍ മഞ്ഞിന്‍റെ നിറം.

നിലാവിനും കാണാക്കിനാവിനും 
ഉണ്മയുടെ നിറം
ബാല്യത്തിന്‍ നിഷ്കളങ്കതയുടെ നിറം

കൌമാരത്തിനു  കുലൂഹതയുടെ  നിറം
യൌവനത്തിന്നു പ്രതികരണത്തിന്‍റെ  നിറം

വാര്‍ദ്ധക്യത്തിന്നു പ്രഥനയുടെ നിറം
പ്രേമം നിത്യരഹിതം,
നിറങ്ങള്‍ അവര്‍ണ്ണനീയം ... 

വാത്സല്യത്തിനും സാന്ത്വനത്തിനും
മുലപ്പാലിന്‍ നിറം
പുഞ്ചിരിക്കമ്പിളിയുടെ നിറം
ആത്മഹര്‍ഷങ്ങള്‍ക്കോ വിഷുപ്പുലരിയുടെ നിറവും.

ദു:ഖത്തിനും വിരഹത്തിനും
കറുത്ത വാവിന്‍  നിറം
മോഹഭംഗങ്ങളില്‍
ചിതാഭസ്മത്തിന്‍റെ നിറം

ജീവിത മഹായാനത്തിന്നവസാനമീ
വര്‍ണ്ണ മഴ പെയ്തോടുങ്ങും
വര്‍ണ്ണങ്ങളില്ലാത്ത ലോകം 
മൃത്യു ലോകം , ജനിമൃതികളുടെ 
നിറപ്പകര്‍ച്ചകള്‍ കാഴ്ചയ്ക്കതീതം.....!!!








































പുഴയോരു കിന്നാരം ചൊല്ലി പൂമരമൊന്നു പുഞ്ചിരിച്ചു
















ശാന്തമായൊഴുകുന്ന  പുഴ  
തിരത്തുനിന്ന പൂമരത്തെ 
ആദ്യമൊന്നും കണ്ട്ടില്ല 
ഒരു മഞ്ഞു കാലത്ത് 
സന്ധ്യാ ദേവിയുടെ 
നിലവിളക്കു തെളിഞ്ഞ നേരം ......

പുഴയോരു കിന്നാരം ചൊല്ലി 
പൂമരമൊന്നു പുഞ്ചിരിച്ചു 
പിന്നെ എപ്പൊഴോ പുഴ ചോദിച്ചു ....
""നിന്നെയെനിക്കു തരുമോ?
















""ഞാനെന്‍റെ  സ്വന്തമല്ലാ ..!!! 
പൂമരം പറഞ്ഞു ...""
എങ്കിലും നാള്‍ ചെല്ലുംതോറും പൂമരം 
പുഴയിലേക്ക് ചാഞ്ഞു വന്നു 
പുഴയും നിറഞ്ഞോഴുകി ...

ഒരു വര്‍ഷ കാലത്ത് 
പൂമരത്തിന്നൊരു ചുംബനവും 
നല്‍കി പുഴ വേഗത്തിലോഴുകി...
തിരത്തു  തളക്കപ്പെട്ട വേരുകളെ
ഓര്‍ത്തു പൂമരം തേങ്ങി ...
പുഴയോ ആര്‍ത്തലക്കാന്‍ 
കഴിയാത്തതൊര്‍ത്തു നീറി......

Monday, November 5, 2012

നക്ഷത്രലോകത്തിന്നൊരു കൂട്ടുകാരി

















ഇഷ്ട്ടമാണെനിക്കീ  പാതിരപൂവിനെ  
അനിനുള്ളിലലിയും നറു സുഗന്ധവും,
കണ്‍ചിമ്മി മെല്ലെച്ചിരിക്കും മിന്നാ-
മിനുങ്ങുകളെഴുതുമാനന്ദ കാവ്യശകലവും.

ഇഷ്ട്ടമാണെനിക്കീ രാത്രിയാമങ്ങളെ 
കുളിരു പകരുന്നോരി ‍നിലാപൊയ്കയും
എന്‍റെ മൌനത്തിന്‍ വാചാലമാം
ദൂതു പേറുമാ ചന്ദന കാറ്റിനെയും.

ഇഷ്ട്ടമാണെനിക്കീ നല്‍പ്പാട്ടുകാരന്‍റെ,
ചുണ്ടില്‍ ചലിക്കുമോരീരടിത്തുമ്പിനെ,
വെറുതെ തുടിക്കും കരളിന്‍റെയുള്ളില്‍
ഒഴുകിത്തുടിക്കുമാ രാഗതാളങ്ങളെ ...

ഇഷ്ട്ടമാണെനിക്കെന്‍ ഓമല്‍ കിനാക്കളെ,
ഈറനണിയുന്നോരെന്‍ ചപല ഭാവങ്ങളെ,
ജാതി ആരായാത്ത കൂട്ടുകാരന്‍റെ മണ്‍-
വീണയില്‍ നിന്നുതിരുമാര്‍ദ്ര സ്വരങ്ങളെ ...

ഇഷ്ട്ടമാണെനിക്കീ വേഴാമ്പല്‍ കൂടിന്‍റെ
കാത്തിരുപ്പില്‍ വീണു നീറുമാകാംക്ഷയെ,
ചേലചുറ്റി നൃത്തം ചവിട്ടീടുമൊരു 
ഭാവി കാലത്തിന്‍  നേര്‍ത്ത പ്രതീക്ഷകളെ...

ഇഷ്ട്ടമാണെനിക്കന്‍റെയിഷ്ട്ടങ്ങളെ, 
കനക തിലകം തൊടിയിക്കുമാ ഭാവനാവനികയെ 
നിറം പെയ്തിറങ്ങും പുഞ്ചിരിപ്പുഷ്പത്തി-
ലിളകിപ്പറക്കുന്ന തൂവെണ്‍ പിറാവിനെ ...

ഇഷ്ട്ടമാണെനിക്കന്‍റെയിഷ്ട്ടങ്ങളെ ..
നിശയില്‍ കിന്നാരം ചൊല്ലന്നോരാ,  
നിലാവിന്‍ അരുമ കിനാക്കള്‍ തന്‍ 
നക്ഷത്രലോകത്തിലെ കൂട്ടുകാരിയാവാന്‍ ...









Saturday, November 3, 2012

പ്രണയതീരം വിട്ടു പറക്കും പക്ഷി





















പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ 
കാലത്തെ പേരും കാലളക്കും 
കുറിയവന്‍ ഞാനാകും 
കിണ്ടിക്കുള്ളില്‍ മൂളുന്നു മുരളുന്നു ...
ലക്ഷ്മണ രേഖക്കുള്ളില്‍  
ജീവിതം മുരടിക്കെ 
എനിക്കു ലങ്കബോധം 
സുന്ദര സൌഗന്ധികം ...!

മുടിക്കെട്ടഴിച്ചപോല്‍ 
പ്രപഞ്ചം കറുക്കുമ്പോള്‍ 
പുതു വീര്യങ്ങള്‍ തോറ്റി 
ഞാന്‍ വീണ്ടും പറക്കുന്നു ...
പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ ...

ഉതിരും നിലാവിന്‍റെ 
കതിരു കൊറിച്ചെന്‍റെ
ഉള്ളിലെസ്സാരംഗത്തിന്‍ 
ജീവിതം തുടുക്കുന്നു ...
പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുമ്പോള്‍ 

പകലുരുകി വിഹായസ്സില്‍ 
സന്ധ്യയായ്ഴുകി തസ്സിലലിയുമ്പോള്‍ 
ചക്രവാളത്തിനപ്പുറമപ്പോഴും 
നിറഞ്ഞ മിഴികള്‍ക്കും 
വിടപറയലുകള്‍ക്കും 
പറിച്ചെറിയാനാവാത്ത 
പകലോര്‍മ്മകള്‍ ഇരുളില്‍ വിതുമ്പുന്നു....
പ്രണയതീരം വിട്ടു പറക്കും പക്ഷി 
നിന്‍റെ  ചിറകൊന്നരിഞ്ഞിട്ട്
മനസ്സില്‍ സൂക്ഷിക്കുന്നേന്‍ 



സ്പന്ദനം


















കവിതേ,.....  
നിന്‍റെ സൌ ഭഗം 
എന്‍റെ സിരകളെ തഴുകുന്നു 
നിന്‍റെ വശ്യമോഹന ദര്‍ശനം 
മനസ്സില്‍ തെളിയുന്നു ....

മായികേ ,......
നീ വരികയില്ലേ
ഭാവന തിര്‍ഥ ത്തില്‍ നിരാടുവാന്‍ 
എന്‍റെ മനസ്സ മുരളിയില്‍ നിന്നുതിരും 

ഗാനം ...,
നിനക്കു മാത്രമായ് ...
എന്‍റെ തൂലികയിലുണരുന്ന

വര്‍ണ്ണം,...
എന്‍റെ ജീവിത സ്പന്ദനം മാത്രം ...

Friday, November 2, 2012

എന്‍റെ ബാല്യം .





















ദൂരക്കാഴ്ചയിലെ കൊഴിഞ്ഞ ഇല 
കണികൊന്നയുടെ നെറുകയില്‍ 
പണ്ടെങ്ങോ പൂത്ത ഒരുകുലപ്പൂവ് , 
പഴയ തറവാട്ടു മുറ്റത്തൊരു കോണിലെ , 
പൊട്ടിപ്പൊളിഞ്ഞ കാട്ടുകല്ല്‌, 
കശുമാവിന്‍റെ കൊമ്പത്തുയലാടിയ 
വികൃതി പെണ്ണിന്‍റെ നഷ്ട്ട സ്വപ്നം, 
കള്ളനും പോലീസ്സും കളിച്ചു തിമിര്‍ത്ത 
ഓണക്കാലത്തിന്‍റെ നിറം മങ്ങിയ ഓര്‍മ്മ, 
നീര്‍ച്ചോലയിലെ പായല്‍ പിടിച്ച 
വെള്ളാരം കല്ലിന്‍റെ സന്നിഗ്ധത...,
വിലക്കപ്പെട്ട ചുടലക്കാടിന്നരികത്തേ 
പേരക്കയുടെ നുകരാത്ത മധുരം, 
ഓലതുമ്പില്‍ നാരായം കൊറിയ 
അക്ഷരപ്പെരുമയിലൂറിയ കൌതുകം ,
വേനല്‍ മഴയില്‍ കുതിര്‍ന്ന തൃസന്ധ്യയിലെ
രാമനാമത്തിന്‍റെ  പനി പിടിച്ച കുളിര്‍മ്മ ..,
ആര്‍ത്തു പെയ്യുന്ന മഴ നനയുന്ന 
അനുസരണയില്ലാത്ത കുട്ടിക്കാലം. 
മുത്തശ്ശിയുടെ നാവിന്‍ തുമ്പില്‍ വിടരുന്ന 
മഴവില്ലിന്‍റെയും , മിന്നാമിന്നിയുടെയും, 
നക്ഷത്രങ്ങളുടെയും, മഴയുടെയും കഥകള്‍ ,
എന്‍റെ  ബാല്യം ...
കാലത്തിന്‍റെ  മുന്നെറ്റത്തില്‍ എനിക്കു നഷ്ട്ടപ്പെട്ട 
വിലമതിക്കാന്‍ പറ്റാത്ത സ്വത്ത് ...

  

Thursday, November 1, 2012

KERALA PETIOLE WALKER


""KERALA PETIOLE  WALKER ""

ഈ ചിത്രം ഒന്നു നോക്കു ...
















അധികം ആരും കണ്ടിട്ടുണ്ടാവാന്‍ വഴിയില്ല ...
ഒരു പക്ഷേ നിങ്ങളില്‍ പലരും കണ്ടിട്ടുണ്ടാവും ,ചിലപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ടാവനും വഴിയുണ്ട് , ഞാന്‍ ആദ്യ മായിട്ടാണ് കാണുന്നത് ...എനിക്ക് ഇതു നന്നേ പിടിച്ചു. കുട്ടികളെ നടക്കാന്‍ പഠിപ്പിക്കുന്ന ഒരു നാടന്‍ കലാവിരുതാണ്. വളരെ ലളിതം , മനോഹരം,
ചിലവു കുറവ് , നമ്മുടെ തൊടിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിലമതിക്കാന്‍ കഴിയാത്ത ,മണ്‍മറഞ്ഞു പോയ ഒരു കളിപ്പാട്ടം ...ഇതു കൂടുതലും കേരളത്തില്‍ കണ്ടു വരുന്നതു എറണാകുളം ജില്ലയിലെ പറവൂര്‍ എന്നാ സ്ഥലത്താണ് ..

ഈ ഞായറാച്ഴ  ഓഫീസിലെ ഒരു സ്റ്റാഫ്‌ന്‍റെ കല്യാണത്തിനു പോയപ്പോള്‍ എന്‍റെ മോന്‍ എടുത്ത ഫോട്ടോ ആണ് ഇതു.

ഇതിനു ഞാന്‍ ഇട്ട ഒരു പേരുണ്ട് .  ഒരു ഇംഗ്ലീഷ് പേരാണ്. 

""KERALA PETIOLE  WALKER ""


Wednesday, October 24, 2012

സൂര്യ,നീയെനിക്കെന്തുതന്നു


























സൂര്യ താപത്തിന്‍റെ സ്വപ്നമേ 
നോവിന്‍റെ കാരാഗൃഹത്തില്‍ 
വിസ്മൃതിതന്‍ രാവിന്‍റെ 
നീലത്തുണിയാല്‍ പുതപ്പിച്ചുറക്കുക 

ഉച്ചക്കടല്‍ കണ്ടു മിണ്ടാതിരുന്നവന്‍ 
വിട്ടുപോകില്ലെന്ന പാഴ് വാക്കും
കേട്ടു വിളക്കുമായ്‌ 
ഉത്സവം കാണനിരുന്നവന്‍

നേരിന്‍റെ കേട്ടു  പോട്ടിക്കലില്‍ 
കുപ്പിവളകളും ചാന്തും കളിവാച്ചും-
മാലിലത്താളവും കട്ടെടുത്തിത്ര വേഗത്തില്‍ 
പടിഞ്ഞാറു പോകയോ ..നീ ?
സൂര്യാ, നീ നയെനിക്കെന്തുതന്നു ...
നീയെനിക്കെന്തുതന്നു........... 

Saturday, October 20, 2012

അമ്പിളി മാമന്‍... (ചെറുകഥ)














എന്‍റെ ആരുമല്ലാതിരുന്നിട്ടും എന്‍റെ എല്ലാമെല്ലാമാണെന്നു ഞാന്‍ ‍ കരുതുന്നു..എന്‍റെ ജീവിതത്തില്‍ ‍ഓര്‍മ്മവച്ചപ്പോള്‍ മുതല്‍ വന്നെന്‍റെ മനസ്സില്‍ ‍ കടന്നു കൂടിമറക്കാനാവാത്ത അവസ്ഥയില്‍ ഒത്തിരിയൊത്തിരി സ്നേഹിക്കുന്നു..... രാവും പകലും ഊണിലും ഉറക്കത്തിലും നിന്നെകുറിച്ചുള്ള ഓര്‍മ്മകളും ചിന്തകളും സ്വപ്നങ്ങളും മാത്രം...നിന്നെ എപ്പോള്‍ കാണാന്‍ പറ്റും ...ഒരു നേരം പോലും പിരിയാതെ എപ്പോഴും കൂടെയുണ്ടാവാന്‍ ആഗ്രഹിക്കുന്നു... നിന്നോടൊപ്പം കടല്‍‍ക്കരയിലൂടെ നടന്നപ്പോഴും അരയാലിന്‍ ചോട്ടിലിരുന്നപ്പോഴും എനിക്കുവേണ്ടി കാത്തിരുന്നപ്പോഴും എന്തെന്നില്ലാത്ത അനന്തം ഞാന്‍ ‍ അറിഞ്ഞു..... നീ വരുവോളം നിനക്കായ്.......കാത്തിരിക്കാന്‍ എനിക്ക് എന്തു ഇഷ്ട്ടമാണ് ....എത്രനാളിങ്ങനെ എന്‍റെ മുന്നില്‍ നോക്കിക്കൊതിപ്പിച്ചു വന്നു നില്‍ക്കും ചന്ദനനാഴിയില്‍ ചിന്തിയ മുത്തുപോല്‍ നിന്‍ ‍ ചിരിമാത്രമാണ് എന്നുമോര്‍മ്മയില്‍ വേനല്‍ ‍ പൊയ്കയില്‍ പെയ്തിറങ്ങും വെണ്ണിലാവേ ഒരുപാടു കരഞ്ഞിട്ടാണ് അച്ഛന്‍ നിന്നെ എനിക്കു പിടിച്ചു തന്നത് .. നിന്നെ കെട്ടിപ്പിടിച്ചു കിടക്കാന്‍ എന്തു രസം ആണെന്നോ...ഒരിക്കലും ആര്‍ക്കും നിന്നെ ഞാന്‍ വിട്ടുകൊടുക്കില്ല .....

Wednesday, October 17, 2012

കാവല്‍ക്കാരന്‍













കടലു കാക്കുന്ന കിഴവന് ..
മറവി ഒരഅശ്ലീലം 

മറവി കാക്കുന്ന കിഴവന് ..
കാലം ഒരഅശ്ലീലം 

കാലം കാക്കുന്ന കിഴവന് ..
മരണം ഒരഅശ്ലീലം ...





Friday, October 12, 2012

അവള്‍ ഒരു നീലി (ചെറുകഥ )


















      

വീണ്ടും ഒരു അവധിക്ക് നാട്ടില്‍ എത്തിയതാണ് ഞാന്‍.‍ മറുനാട്ടില്‍ ഹോമിച്ചു തിര്‍‍ക്കുന്ന ജീവിതത്തില്‍ കിട്ടുന്ന മുപ്പതു ദിവസം നാട്ടില്‍ അച്ഛനും ,അമ്മയും , അമ്മമ്മയുടെയൂം ഒപ്പം സന്തോഷമായി കഴിയുക. അവരുടെ ഇംഗിതത്തിനനുസരിച്ചു യാത്രകളും മറ്റും നടത്തുക ,‍ ഇത്തവണ പതിവിനു വിപരീതമായിദൂരയാത്രകളൊക്കെ ഒഴിവാക്കിയിരുന്നു. ഭക്തി വിഷയങ്ങള്‍‍ക്ക്‌ മുന്‍തൂക്കം കൊടുക്കുന്ന അമ്മയുടെ അജണ്ടയ്ക്കു വിട്ടു കൊടുത്തു യാത്രയുടെ തീരുമാനം. അമ്മമ്മക്ക് തിരെ സുഖം ഇല്ല .. കൊച്ചുമക്കളും പേരക്കുട്ടികളും ആയി എണ്ണി തിട്ടപ്പെടുതവുന്നത് ഉണ്ടു . എന്നാലും അമ്മമ്മക്ക് പ്രിയം എന്നോടാണ് ..നാട്ടില്‍ ഉള്ളപ്പോള്‍ ‍ എന്നെ ഒരുദിവസം കണ്ടില്ലകില്‍  അമ്മമ്മ പിണങ്ങും .. അമ്മമ്മയുടെ കൂടെ ചിലവഴിക്കാന്‍ കിട്ടുന്ന ഒരു സമയവും ഞാന്‍ പാഴാക്കാറില്ല  .. എന്‍റെ ചെറുപ്പത്തില്‍ എന്നെ വളര്‍ത്തിയത്‌ അമ്മമ്മ ആണ്. എന്നെ അമ്മമ്മ യും , അമ്മയും , കുട്ടന്‍ എന്നാണു വിളിക്കുക , ഗോപി കൃഷ്ണന്‍ എന്നതാണ് എന്‍റെ പേര് , അച്ഛന്‍ ‍ കൃഷ്ണന്‍ ‍ എന്നാണ് വിളിക്കുക. നാട്ടില്‍ എത്തിയപ്പോള്‍ മുതല്‍ എന്‍റെ കല്യാണത്തെ കുറിച്ചാണ് വീട്ടില്‍ ഉള്ളവരുടെ സംസാരം ...അഅങ്ങനെ അങ്ങ് കെട്ടാന്‍ പറ്റുമോ ..മനസ്സില്‍ ഇഷ്ട്ടപ്പെടുന്ന ഒരാളെ കിട്ടണ്ടേ ...!!!

      ആദ്യ പ്രാര്‍‍ത്ഥന‍ക്കായി സ്വന്തം തട്ടകത്തിലെ ഭഗവതീ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഞങ്ങള്‍ . പ്രായാധിക്യം കാരണം ദൂരക്കൂടുതലുള്ള അമ്പലങ്ങളിലേക്കു ഇല്ലെന്നു പറഞ്ഞ അമ്മമ്മ ,പക്ഷെ ഭഗവതിയെതൊഴാന്‍ ഞങ്ങളോടൊപ്പം എത്തിയിരുന്നു .അല്‍ തറക്കല്‍ ‍ ചെരിപ്പുകള്‍ ‍ അഴിച്ചു വച്ച് ഞങ്ങള്‍ ചുറ്റു അമ്പലത്തിലേക്ക് കയറി ..പരിചയം ഇല്ലാത്ത മുഖം .. കണ്ടിട്ടാവണം എല്ലാവരും എന്നെ നോക്കുന്നു .അമ്മ, അമ്മമ്മയെ പിടിച്ചു പ്രദക്ഷിണം വയ്ക്കുന്നുട്.. ഞാനും അവര്‍ക്കു പിന്നാലെ പ്രദക്ഷിണം വച്ചു പ്രസാദം വാങ്ങി നടയിറങ്ങി. ആലപ്പുഴയിലെ കൂട്ടുകാരന്‍ തന്നുവിട്ട പാക്കറ്റ് മേടിക്കാന്‍ ‍ഇപ്പോള്‍ ‍ ആ ളെത്തിക്കാണും .എന്‍റെ മനസ്സില്‍ ഇരുന്നു ആരോ ഓര്‍‍മ്മിപ്പിക്കും പോലെ തോന്നി . അല്‍തറക്കല്‍ലെത്തി യപ്പോള്‍‍ അമ്മ ചോദിച്ചു "കുട്ടനു മനസ്സിലായോ ആ ശാന്തിക്കാരനെ" "ഇല്ല ഇവിടത്തു കാരനല്ലെന്നു തോന്നി, "നമ്മുടെ പൂമഗലം ഇല്ലത്തെ ജാനകി അമ്മയുടെ കൊച്ചുമോനാ...""ജയദേവന്‍ """ഓര്‍മ്മകള്‍ ‍ "".

       പഴയകാലങ്ങളിലേക്ക് ഊളിയിട്ടത് പെട്ടെന്നായിരുന്നു.സാക്ഷാല്‍ ലക്ഷ്മി ദേവിയുടെ മുഖശ്രീയുള്ള "ഇല്ലത്തമ്മ"..ഏഴു തിരിയിട്ടു കത്തിച്ചനിലവിളക്കുമായി എന്‍റെ മനസ്സ് പടവുകളള്‍ ‍ കയറുകയാണ് .....സ്വര്‍ണ്ണ നിറം മായിരുന്നു ഇല്ലത്തമ്മക്ക്.. നിറങ്ങളള്‍ ചാലിച്ചിട്ട എന്‍റെ കുട്ടിക്കാലം ..ചുറ്റും വ൯മതില്‍ കെട്ടി നിര്‍ത്തിയ "ഇല്ലത്തു‌മന"മനയെ ചുറ്റി വേണം ഞങ്ങള്‍ക്ക് സ്കൂളില്‍ പോകാന്‍, മതിലിന്‍റെ ഏകദേശം നടുവിലായി എട്ടടിയോളം പൊക്കമുള്ള ഇരിമ്പുഗൈററ്. ഇരുവശങ്ങളിലും രണ്ടു ആനകളുടെ ളുടെ മണ്‍ പ്രതിമകള്‍ ‍ .കാലത്തും വൈകീട്ടും ആ ഗൈററു പിടിച്ചു പൂമുഖത്തേക്ക്‌ നോക്കി നില്‍ക്കും ഇല്ലത്തമ്മയെ ഒന്നു കാണാന്‍ ‍. പക്ഷെ എവിടെനിന്നോ മണംപിടിചെത്തുന്ന കാര്യസ്ഥന്‍ ‍ കണ്ണുരുട്ടി ഞങ്ങളെ ഓടിക്കും. മതിലിനോട് ചേര്‍ന്നു നില്‍ക്കുന്ന ചക്കരമാവില്‍ നിന്ന് കാറ്റത്തു വീഴുന്ന മാങ്ങപോലും ഞങ്ങള്‍ക്കു കിട്ടാറില്ല . കാററടിക്കുന്നതിന്നു മുന്‍പേ "കാര്യസ്ഥന്‍ "" റോഡില്‍ പാറാവ്‌തുടങ്ങിയിരിക്കും. ഇല്ലത്തമ്മ ദാനധര്‍മ്മിഷ്ട്ടയായിരുന്നു . മൂന്നു മക്കള്‍ ആയിരുന്നു ഇല്ലത്തമ്മക്ക്. മൂത്തയള്‍ ‍ ഗോവര്‍ദ്ധന്‍ , രണ്ടാമന്‍ .വാസുദേവന്‍ , ഇളയത് ഗൌരി....!!

           ഗൌരി അവള്‍ എന്‍റെ കളിക്കൂട്ടുകാരി ..... വേളികഴിഞ്ഞു മുപ്പതാം ‍ദിവസം ഭര്‍ത്താവ് ‌ വിഷം തീണ്ടിമരണപ്പെട്ടു. സര്‍‍പ്പകോപമായിരുന്നെന്നു പ്രശ്നവശാല്‍ കണ്ടതായി അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. കാലഹരണപ്പെട്ടതാണെങ്കിലും ദുഃഖിപ്പിക്കുന്ന ഓര്‍മ്മകള്‍ മനസ്സില്‍നിന്നുപറിച്ചെടുത്തു ഇടവഴിയിലേക്ക് കയറിയപ്പോള്‍ ‍,തോളില്‍ ഭാണ്ടക്കെട്ടുമായി എതിരെവരുന്ന പ്രാകൃ തനില്‍ ഒരു നിമിഷം കണ്ണുകള്‍ ഉടക്കി നിന്നു.ഓച്ചാനിച്ചു വഴിയോരം ചേര്‍ന്നു നിന്ന ആ രൂപം അമ്മയോട് ചോദിക്കുന്നത് കേട്ടു "ആരാ പിറകില്‍ വരുന്നത്?"അതെന്‍റെ മോനാ.. കുട്ടന്‍ ....പേര്‍‍ഷ്യേന്നു ലീവിനു വന്നതാ ..അച്ചുനു മനസ്സിലായില്ലഅല്ലെ ?" ദൈന്യത നിറഞ്ഞ നോട്ടത്തിനൊടുവില്‍ കയ്യിലെ പ്രസാദവും പോക്കറ്റില്‍ ‍നിന്നെടുത്ത നോട്ടുകളും ആ കൈകല്‍ ‍ വെച്ചു കൊടുക്കുമ്പോള്‍ ....ഉള്‍ക്കണ്ണുകള്‍ ആ പഴയ കാര്യസ്ഥന്‍ വേലുപ്പിളളയെതിരയുകയായിരുന്നു. മുന്‍പില്‍ ‍നടക്കുന്ന അമ്മമ്മയുടെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കോണ്ടിരുന്നു......

"സുകൃതക്ഷയം..സുകൃതക്ഷയം...!!!!!!






  
















    നടവഴില്‍ എത്തിയപ്പോള്‍ ദാ..നില്‍ക്കുന്നു എന്‍റെ കൂട്ടുകാരന്‍ ഗിരി .., അമ്മ അവനോടു എന്തോ രഹസ്യം പറഞ്ഞു ...അവര്‍ പോകട്ടെ നമ്മുക്ക് കുറച്ചു സംസാരിച്ചിരിക്കാം . നിന്നെ കണ്ടിട്ട് ഒരുപാടു കാലം ആയല്ലോ ?. എനിക്കു നാട്ടില്‍ അധികം കൂട്ടുകാര്‍ ഒന്നുംഇല്ല. ഞങ്ങളുടെ സംസാരം ഏതാണ്ട് മണിക്കൂര്‍ നീണ്ടു .. പഴയ കാലത്ത് ഒന്നു പോയി തിരികെ വന്നപോലെ പോലെ തോന്നി എനിക്കു .. എന്തായാലും ഇത്തവണത്തെ വരവ് കുറെ നല്ല ഓര്‍മ്മകിലേക്ക് കൊണ്ടുപോയി .. മനസ്സിനു എന്താന്നില്ലാത്ത ഒരു സംന്തോഷം. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വേഗന്നു തിരികെ ചെല്ലണം എന്ന്‌ ഓഫീസില്‍ നിന്നും കാള്‍ വന്നതായി പറഞ്ഞു , നാട്ടില്‍ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ .. ഇതാണ് പ്രവാസികളുടെ ജീവിതം. വേഗം തന്നെ ഓണ്‍ലൈല്‍ ടിക്കറ്റ്‌ ബുക്ക്‌ ചയ്തു .. . ഇടക്ക് വീണ്ടും ഞാന്‍ ‍ ഗിരിയെ കണ്ടു, ഞങ്ങള്‍ ‍ തമ്മില്‍ ‍ ഒരുപാടു സംസാരിച്ചു , പപ്പോഴും അവന്‍ ‍ അവന്‍റെ ചിറ്റയുടെ മോളെ കുറിച്ചു പറഞ്ഞു ,.. അപ്പോള്‍ ‍ ഒക്കെ ആ കുട്ടിയെ ഒന്നും കാണാന്‍ കൊതിതോന്നി .. കാരണം മാത്രം അറിയില്ല .







     

















          ഒരു ദിവസം ഗിരിയുടെ കള്‍ അവന്‍ എന്‍റെ വീടിലേക്ക്‌ വരുന്നു എന്നും പറഞ്ഞു .. അല്‍പ്പ സമയത്തിനുള്ളില്‍ ‍ അവന്‍ ‍ വന്നു . ഞങ്ങള്‍ ‍ തിണ്ണയില്‍ ‍ വെറുതെ കിടന്നു വര്‍മാനം പറഞ്ഞു കൊണ്ടിരുന്നു .. എനിക്കു അവളെക്കുറിച്ച് ചോദിക്കണം എന്നുണ്ട് , അവനു എന്ത് തോന്നും എന്നു കരുതി ഒന്നും ഞാന്‍ ചോദിച്ചില്ല .. പക്ഷെ വീണ്ടു അവളെക്കുറിച്ച് പറയന്‍ തുടങ്ങി .. അവളെ കാണാന്‍ എനിക്കു വല്ലാണ്ട് കൊതിയായി.. എന്നെ കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ടത്രേ ..അപ്പോള്‍ ഒന്നുകൂടി കാണാന്‍ ഉള്ള മോഹം കൂടി .. നാളെ അവന്‍ ജോലി സ്ഥലത്തേക്ക് പോകുവാണ്. അവിടെ യാണ് അവളുടെ വീടും . എന്നോടും കൂടി ചെല്ലാന്‍ പറഞ്ഞു ..പോയാലോ?? വീട്ടില്‍ എന്ത് പറഞ്ഞു പോകും .. എന്തായാലും പോകാമെന്നു തിരുമാനിച്ചു .. വണ്ടി ഓടിക്കുമ്പോഴും എന്‍റെ ചിന്ത അവളെ കുറിച്ചായിരുന്നു .. അവിടെ എത്തിയത് അറിഞ്ഞില്ല ഞാന്‍ ‍ .. നല്ല സ്ഥലം .. നിറയെ പച്ചപ്പ്‌ പുതച്ചു നില്‍ക്കുന്ന ഒരു ഗ്രാമം.. അവന് ‍ അവിടെ സ്കൂള്‍ മാഷ് ആണ് , ആദ്യം അവന്‍റെ തമസ്സ സ്ഥലത്ത് പോയി ഒന്നു ഫ്രഷ്‌ ആയി .. അവന്‍റെ കൂടുകരെ ഒക്കെ ഒന്നു പരിജയപ്പെട്ടു .. സമയം 5 മണി . ഞങ്ങള്‍ ‍ വെറുതെ നടക്കന്‍ ഇറങ്ങി ..അടുത്തുള്ള ദേവി ക്ഷേത്രത്തില്‍ നിന്നും നല്ല പട്ടു കേള്‍ക്കാം .. മനസ്സിന്നു വല്ലാത്ത ഒരു സുഖം തോന്നണു .. ഒരു പാടത്തിന്‍റെ കരിയില്‍ ‍ ഒരു വീട് അവ‍ന്‍ ചൂണ്ടി കാണിച്ചു എന്നിട്ടു ‍ പറഞ്ഞു അതു ചിറ്റയുടെ വീടാണ് . കൊള്ളാം നല്ല ഒരു കൊച്ചു വീട് .. മുറ്റം നിറയെ ചെടികള്‍ നിറഞ്ഞു നില്‍ക്കുന്നു . മുറ്റത്ത്‌ തുളസി തറ .."" വല്മീകം"" നല്ല പേര് .. എന്‍റെ കണ്ണുകള്‍ ‍ അവിടെ ഒരു ആളെ തിരഞ്ഞു കണ്ടില്ല , ഗിരി പറഞ്ഞു ചിറ്റ യോടു, ഇന്നു നീ വരും എന്ന്‌ ഞാന്‍ ‍ പറഞ്ഞിരുന്നു . നമ്മുടെ രാത്രി ഭക്ഷണം അവിടുന്നാണ് അപ്പോള്‍ എന്‍റെ മനസ്സു വല്ലാണ്ടു തുടിക്കുണ്ടായിരുന്നു .. ജീവിതത്തില്‍ ‍ ഇത്ര നാളും ഇല്ലാത്ത സ്വഭാവം ആണല്ലോ ഇപ്പോള്‍ എനിക്കു .. ഞാന്‍ ‍ എന്നെ തന്നെ ഒന്നു കുറ്റപ്പെടുത്തി നോക്കി. .. എന്താ കഥ വീണ്ടും അവളിലേക്ക്‌ ഞാന്‍ ‍ അറിയാതെ അടുത്ത് പോകുന്നു . ഒരു വേള കണ്ടിട്ട് പോലും ഇല്ലാത്ത ഒരു ആളെ നെഞ്ചോടു ചേര്‍ത്തു വെക്കാന്‍ കൊതിയാവുന്നു ....ഞങ്ങള്‍ ‍ നടന്നു .പാടവും ഇടവഴിയുംകഴിഞ്ഞു അമ്പലത്തിന്റെ മുറ്റത്ത്‌ എത്തി , നടക്കലെക്കുള്ള കല്‍പ്പടവുകള്‍ കയറിയപ്പോള്‍ ആള്‍‍‍ത്താമസ്സമില്ലാത്ത പഴയ തറവാടുകളുടെ മുറ്റം പോലെ കാട്ടുചെടികളും ,കറുകയും ,മുത്തങ്ങയും കാടുപിടിച്ചു കിടക്കുന്നു , ഗിരി പറഞ്ഞു നല്ല ശക്തി ഉള്ള ദേവി ആണ് . വ൪ഷം തോറുമുള്ള ഉത്സവം മുടങ്ങിയപ്പോള്‍ പതിവുള്ള ചെത്തിമിനുക്കലോക്കെ മതിയാക്കിയിരിക്കുന്നു. മൂന്നു നേരം ശാന്തിയും ദേവിക്ക് വിളക്കുവെക്കലും മാത്രം ഇപ്പോള്‍ ഉള്ളത് പണ്ടു അഞ്ചു ആന കളുടെ ഉത്സവംനടത്തുമായിരുന്നു. കോലം തുള്ളല്‍ ആണ് പ്രധാന വഴിപാട്‌ ഉത്സവത്തിന്‌ ..ഗിരി പറഞ്ഞു ഇതു അവളുടെ തറവാട്ടു ദേവി ആണ്. കൊച്ചച്ചന്‍റെ കുടുംബ ക്ഷേത്രം.. അവരു വലിയ തറവാട്ടുകാര്‍ ‍ ആയിരുന്നു . പണ്ടു രാജാവിന്‍റെ കൈയില്‍ നിന്നും പട്ടും വളയും വാങ്ങിയവര്‍ ‍ ആണ് . ഞങ്ങള്‍‍ നടക്കലേക്ക് കയറി.. ഒരു നിമിഷം ഞാന്‍ ‍ മറ്റേതോ ലോകത്ത് എത്തിയ പോലെ തോന്നി എനിക്കു .നിറദീപങ്ങളുടെ നടുവില്‍ പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന ദേവിയുടെ രൂപം ,.കാലപ്പഴക്കത്തില്‍ കേടുപാടുകള്‍ ഏറ്റുവാങ്ങിയ നാലമ്പലം ഏതുനിമിഷവും നിലം പൊത്താറായി നില്‍ക്കുന്നു.ചു ററമ്പലത്തില്‍നിന്നും തിടപ്പള്ളി താണ്ടി ശ്രീകോവിലിനു മുന്‍പില്‍ . അകത്തു പൂജനടക്കുകയാണ്. അടഞ്ഞു കിടന്നിരുന്ന നട തുറക്കുന്നത് വരെ കൈകൂപ്പി പ്രാര്‍ഥിച്ചു നിന്നു . മന്ത്രോച്ഛരണങ്ങള്‍ക്കും മണികിലുക്കത്തിനുമൊടുവില്‍ ശ്രീകോവില്‍ തുറന്നു.കളഭ ചര്‍ത്തു അണിഞ്ഞ ഭഗവതിയുടെ രൂപം കണ്ടപ്പോള്‍ എന്തെന്നില്ലാത്തഒരനുഭൂതിയായിരുന്നു. ക൪പ്പുരത്തിന്റെയും ചന്ദനത്തിന്റെയും മാസ്മര ഗന്ധം പരിസരമാകെപടരുന്നുണ്ടായിരുന്നു. എന്തോ ഒരു വല്ലാത്ത പ്രഭ അവിടം മുഴുവനും നിറഞ്ഞു നിന്നൂ..കൈകള്‍ ‍ ..കുപ്പി ..കണ്ണുകള്‍ അടച്ചു എത്ര നേരം ഞാന്‍ ‍ നിന്നു എന്നറിയില്ല .. ഇതു കേട്ടാണ് ഞാന്‍ കണ്ണു തുറന്നത് "നൂറു പുണ്യം കിട്ടും . കുട്ടിയെ ....ഭഗവതിക്കൊരു നിറമാല ചാര്‍ത്തിയിട്ടു ശ്ശി ദിവസ്സായി..... ഇതാ അര്‍ച്ചനയുടെ പ്രസാദം ..നക്ഷത്രം?" "ഗോപികൃഷ്ണന്‍ ‍ ..മകം നക്ഷത്രം.".. ഒരു നിമിഷം ഞാന്‍ ‍ ഞട്ടി .. എന്‍റെ പേരില്‍ ‍ ആരാണ് അര്‍ച്ചന കഴിച്ചത് .. ഞാന്‍ ‍ പ്രസാദം തിനായി കൈ നീട്ടി .. അപ്പോള്‍ ദാ മറ്റൊരു കൈ തിരുമേനിക്ക് നേരേ.. സെറ്റും മുണ്ടും ഉടുത്ത ഒരു പെണ്ണ് .. നിലവിളക്കിന്‍റെ പ്രഭയില്‍ ഒന്നേ ഞാന്‍ കണ്ടോള്ളൂ .. ഒന്നും കൂടി നോക്കാന്‍ എനിക്കായില്ല .. ദാ അവള്‍ പ്രസാദം വാങ്ങി പോകുന്നു.. എനിക്കും കിട്ടി ഒരു ഇലയില്‍ പ്രസാദം ..പുറത്തേക്കു വന്നു .. അവളെ ഒന്നുകൂടി കാണന്‍ ‍ തോന്നി .. ദാ ഗിരിയോട് നിന്നും സംസാരിക്കുന്നു .. ഞാന്‍ ‍ അവരടെ അടുത്തേക്ക് ചെന്നു . അവള്‍ ‍ ദാ പടിക്കെട്ടുകള്‍ ‍ ഇറങ്ങി തുടങ്ങി .. ഒരു നിമിഷം ഞാന്‍ ‍ മറ്റൊന്നും ആലോചിച്ചില്ല . അവളുടെ പിറകെ ചെന്നു , ഒന്നു നില്‍ക്കു, അവള്‍ നിന്നു , പതിയെ തിരഞ്ഞു നോക്കി എന്തേ ?? എന്ന അര്‍ഥത്തില്‍ ‍ ?? 

എന്‍റെ പേരില്‍ ‍ കുട്ടിയോട് ആരാണ് അര്‍ച്ചന കഴിക്കാന്‍ ‍ പറഞ്ഞത് ??, കുട്ടിയുടെ പേര് എന്താണ് ??, 
കുട്ടിക്ക് എന്നെ അറിയുമോ ??
ഇതിനു മുന്‍പ് കുട്ടി എന്നെ കണ്ടിട്ടുണ്ടോ ??? 
അവള്‍ ഒന്നു കൂടി അടുത്തേക്ക് വന്നു നിന്നു .., 
പ്രസാദം ഇരുന്ന കൈ എന്‍റെ നേരെ നീട്ടി , 
ഞാന്‍ ‍ അറിയാതെ അതു എടുത്തു നെറ്റില്‍ തൊട്ടു. അവള്‍ ഒന്നു ചിരിച്ചു പെട്ടന്നു ആ മുഖ ഭാവം മാറി .. 
ഒരു രൌദ്ര ഭാവത്തില്‍ ‍ .. എനിക്കു ഇഷ്ട്ടം ഉണ്ടായിട്ടു നിങളുടെ പേരില്‍ അര്‍ച്ചനയും , ചുറ്റു വിളക്കും, നിറമാലയും നടത്തി , 
എനിക്കു നിങളെ അറിയാം, , 
ഇതിനു മുന്‍പ് ഞാന്‍ നിങ്ങളെ ഒരുപാടു കണ്ടിട്ടുണ്ട് , എന്തേ........ !!! പിന്നെ എന്‍റെ പേര് കള്ളിയം കാട്ടു നീലി .. എന്താ .. അറിയുമോ എന്നെ ????.. 
ഒറ്റ ശ്വാസത്തില്‍ അവള്‍ പറയുന്നത് കേട്ടിട്ട് എനിക്കു ഒന്നും മിണ്ടാന്‍ ‍ പറ്റിയില്ല .. അവള്‍ തുള്ളി ഉറഞ്ഞ പോലെ പോയി .. 

എങ്കിലും ആ പോക്കു കാണാന്‍ നല്ല ചെലുണ്ടെരുന്നു .. അവള്‍ ‍ പടിക്കല്‍ എത്തിയപ്പോള്‍ തിരുമെനിയ്ടെ വിളി ..കുട്ടിയെ മറക്കണ്ട 'ശനിയാഴ്ച ഇത്തിരി നേരത്തെ ഇങ്ങട് വന്നോളു... ച്ചാ..ച്ചുററുവിളക്കില്‍ എണ്ണഒഴിച്ച് തിരി ഇടണം ., .മാല തൂക്കണം ..,, അവനോനു തന്യ അതിന്‍റെ ഒരുപുണ്യം.പിന്നെ ഇവിടെ ശ്ശി കുട്ട്യോളും അളോളും ഉണ്ട്ടാവും.എല്ലാരും കൂടി ആവുമ്പോ എളുപ്പാവൂല്ലോ"'..........വരാം

തിരുമേനി ..നേരത്തെ വരാം." അങ്ങനാവട്ടെ.. .....!!!!!




















ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഗിരി എല്ലാം കണ്ടു കൊണ്ടു നില്‍ക്കുന്നു .. അതാണു ഞാന്‍ പറഞ്ഞ കാന്താരി .......!!!! അല്ലടോ ഗിരി .. അതു നീലി ആണ്.. കള്ളിയം കാട്ടു നീലി .... ഗിരി ഉറക്കെ ഉറക്കെ ചിരിച്ചു കൂടെ ഞാനും .... ഗിരിയുടെ ഒരു കമന്റും അവള്‍ക്കു പറ്റിയ പേര്,


തന്നെ അവള്‍ വെള്ളകുടിപ്പിച്ചോ ???  ഇല്ല .. പകഷെ ഈ നീലയെ ഞാന്‍ കൊണ്ടുപോകുവാണ്......ഞങ്ങള്‍ അത്താഴം കഴിക്കാന്‍ ‍ ചിറ്റയുടെ വീട്ടില്‍ ‍ എത്തി . അവിടെ എന്‍റെ  ഇഷ്ട്ടമുള്ള വിഭവങ്ങള്‍ ‍ ആയിരുന്നു എല്ലാം . പലപ്പോഴും ആരും കണാതെ നീലിയെ തിരഞ്ഞു .. കണ്ടില്ല .യാത്ര പറഞ്ഞു പോരാന്‍ നേരം ഒന്നുകൂടി തിരിഞ്ഞു നോക്കി .കണ്ടില്ല അവളെ , 

പെട്ടന്ന് ദാ മുന്നില്‍ ‍ പ്രത്യക്ഷപ്പെട്ട പോലെ നീലി ....ഒന്നു ഞാന്‍ ‍ ഞട്ടി .. അവള്‍ ‍ ചിരിച്ചുകൊണ്ട് എനിക്കു ഒരു പൊതി തന്നു ..മുറുക്കാന്‍ ‍ ..ഇതും ഇയാള്‍ക്ക് പതിവുള്ളതല്ലേ എന്ന ഒരു ചോദ്യ വും ... ഇത്രയും ആയപ്പോള്‍ ഒന്നു ഞാന്‍ തീര്‍പ്പെടുത്തി ..എടി നീലി നിന്നെ ഞാന്‍ ‍ കൊണ്ടുപോകും .ഇനിയുള്ള കാലം എനിക്കു തുണയായി .....മനസ്സില്‍ ഞാന്‍ ‍ ഉറപ്പിച്ചു ... പടവുകള്‍ ഇറങ്ങി ഗിരിക്ക് ഒപ്പം നടന്നു ......

തിരികെ റൂമില്‍ എത്തിയപ്പോള്‍ ഗിരി ചോദിച്ചു നിനക്കു അവളെ ഇഷ്ട്ടം ആയോ ???..നിനക്കുവേണ്ടി നിന്‍റെ അമ്മ കണ്ടു വച്ച പെണ്‍കുട്ടി ആണ് ..ഇതു നീ അറിയാതെ ഒരു പെണ്ണുകാണല്‍ കൂടി ആയിരുന്നു .... സത്യത്തില്‍ എനിക്ക് അപ്പോള്‍ തന്നെ അമ്മയെ കാണാന്‍ കൊതി തോന്നി ....

പിറ്റേന്നു രാവിലെ ഞാന്‍ പോന്നു .. കുറെ ദൂരം പോന്നപ്പോള്‍ ഞാന്‍ ‍ നീലിയെ കുറിച്ച് ഓര്‍ത്തു .. ദാ എന്‍റെ അടുത്ത് .. എന്നെ നോക്കി ചിരിച്ചുകൊണ്ട് അവള് ഇരിക്കുന്നു . എന്‍റെ അടുത്തുള്ള സീറ്റില്‍ ... ഒരു നിമിഷം ഞാന്‍ ‍ സ്വപനത്തില്‍ ‍ ആണോ എന്നു തോന്നി ??? പിന്നെ ഒന്നും ഞാന്‍ ‍ ആലോചിച്ചില്ല അവളെ ആ സുന്ദരിയെ ....എന്‍റെ റെ നെഞ്ചോടുചേര്‍ത്തു പിടിച്ചു .....എന്‍റെ യാത്ര തുടര്‍ന്നു .... ഒരു ജീവിത.....യാത്രയില്‍....അമ്മ സമ്മാനിച്ച നിധിയും ആയി..



                               .........ശുഭം........... 

                    

Thursday, October 11, 2012

എന്‍റെ വാവ.....









വാവേ അരികില്‍  നീയില്ലയെന്ന സത്യത്തിനെ  

അറിയുവാന്‍  ആവതില്ല  എനിക്കിപ്പോഴും!!!!!

അതിനു മണ്ണില്‍ ‍ ജനിക്കാതിരിക്കണം 

ഇനിയൊരിക്കലും പിച്ചക പൂവുകള്‍....  

ജനലഴികളില്‍ പുലരിതന്‍ പൊന്‍ ‍ വെയില്‍ 

പതിയെ വന്നു തൊടാതിരിക്കണം......

ഒരു നിശബ്ദമാം സമ്മതമെന്നപോല്‍

പുഴയിലോളം തുടിക്കാതിരിക്കണം .....

പുതുമഴ പയ്ത അര്‍ദ്രമാം മണ്ണിന്‍റെ 

നറുമണം വീണ്ടും ഉണരാതിരിക്കണം.... 

ചിറകടിച്ചുവന്ന അമ്പല പ്രാവുകള്‍ 

കുറുകി സന്ധ്യയെ മീട്ടാതിരിക്കണം...... 

ചിരിയിലെന്തോ മൊഴിഞ്ഞപോള്‍ 
കാറ്റിന്‍റെ
  
കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം .....

തെളി വെളിച്ചത്തില്‍ ഉടലില്‍ നിന്നു 

ഇനി വഴുതി മാറണം നിഴലില്‍  നീ..... 

വീട്ടില്‍ നീ  അതുവരേക്കും അറിയുന്നതെങ്ങിനെ 

അരികിലില്ലയെന്ന സത്യത്തിനെ........

നീ ഇല്ലാത്ത ഒരു നിമിഷം എനിക്കൊരു യുഗമാണ്!!!!! 

നീ ഇല്ലാത്ത ഓരോ നിമിഷവും എന്‍റെ  മനസ്സ് പിടയും!!

അമ്മയേ വിട്ടു നീ എങ്ങു പോയി മറഞ്ഞു വാവേ.....

അമ്മയേ വിട്ടു നീ എങ്ങു പോയി മറഞ്ഞു വാവേ.....

അമ്മതന്‍  വേദന  നീ  അറിയുന്നില്ലേ എന്‍റെ  വാവേ...



പകലിനു രാത്രിയോട്‌ പ്രണയം..















സ്വര്‍ണ്ണ മണല്‍ തരികളില്‍ വിരലോടിച്ചു
സൂര്യന്‍റെ സ്വര്‍ണ്ണ കിരണങ്ങളെ വരവേറ്റു
ആ കടല്‍ത്തീരത്തു  ഞങ്ങള്‍ പരസ്പരം നോക്കികൊണ്ടിരുന്നു.
ഓരോ തിരകളും ഞങ്ങളെ നോക്കി മന്ദഹസിച്ചു .
ഞാന്‍ അവന്‍റെ പേരും അവന്‍ എന്‍റെ പേരും
ആ തീരത്തു ഞങ്ങളുടെ ഹൃദയങ്ങള്‍ കൊണ്ടെഴുതി...!!
പക്ഷേ തിരമാലകള്‍ ‍ ഒരു കള്ള ചിരിയോടെ
വന്നു അതു മായ്ച്ചു കളഞ്ഞു.......


















സമയം......!!!!!!!!!!!!!
ഒരു പായകപ്പല്‍ കടലിലൂടെ മിന്നി മായുന്ന
പോലെ മെല്ലേ പോയ്‌ മറഞ്ഞു...
സന്ധ്യാ വെയില്‍നാളം ചുവപ്പു  കലര്‍ന്ന
മഞ്ഞയില്‍ ശോഭിച്ചു നിന്നു.......
ചക്രവാളത്തിനു ചുറ്റും കറുത്ത പക്ഷികള്‍
മാല പോലെ പറന്നകലുന്നു.....
സൂര്യന്‍ മെല്ലെ കടലിലേക്കു ‌ മറഞ്ഞു.
രാത്രിയെ വരവേല്‍ക്കാനായി വെള്ളിതിങ്കള്‍
മാനത്തു മിന്നിത്തിളങ്ങി...
ഭൂമിയില്‍ ‍ എങ്ങും ഇരുട്ടിന്‍റെ നേരിയ തിരശീല
പൊഴിഞ്ഞു തുടങ്ങി...
പരസ്പരം പുണര്‍ന്നു ആ സാഗരതിനെ സാക്ഷിയാക്കി
അവന്‍റെ നെറുകയില്‍ ‍ ചുംബിച്ചു..
ആ നിമിഷത്തിന്‍റെ നിര്‍വൃതിയില്‍ ഞാന്‍ ‍ ഒരു നിശാ ശലഭത്തെ
പോലെ തിളങ്ങുന്ന താരകങ്ങള്‍ക്കിടയില്‍ പറന്നുയര്‍ന്നു.....
നീ എനിക്കെന്‍റെ എല്ലാമാണ്...
പ്രണയം ഒരു സാഗരമാണ്.
അറ്റമില്ലാത്ത സാഗരം....
ഇവര്‍ ആരെന്നോ???
പകലും... രാത്രിയും....
പകലിനു ..രാത്രിയോട്‌ പ്രണയം....

നീലിയുടെ കൃഷ്ണന്‍.....

















എന്‍റെ കൃഷ്ണാ 
നിന്നെ കൊണ്ടു ഞാന്‍ തോറ്റുട്ടോ....??..
എവിടെയായിരുന്നു  നീ..., ?? 
എത്ര നാളായി നിന്നെ ഞാന്‍ കാത്തിരിക്കുന്നു
പോയാല്‍  പോയ വഴി അല്ലെ ???
!.അവിടെ വന്നു കാണാത്തതിന്‍റെ 
പിണക്കം ആണ് അല്ലെ..?
നിനക്കു  അറിയാല്ലോ എന്‍റെ ....കര്യം ........

നീലിയുടെ കൃഷ്ണന്‍.....

നിന്‍റെ  സ്നേഹത്തില്‍ ആയിരം 
രാവുകള്‍ നല്‍കിയചുംബനം ഉണ്ടു 
മഞ്ഞു അണിഞ്ഞ പനിനീര്‍ പൂവ് പോലെ 
കേഴുന്ന പുലരികള്‍ നിന്‍റെ  സാന്നിധ്യത്തില്‍ ‍ പുഞ്ചിരി  തൂകുന്നു കൃഷ്ണാ...

കര്‍മുകിലുകള്‍ മഴവില്ല് 
അണിയുന്ന സന്ധ്യയില്‍ ‍ 
ഓടക്കുഴല്‍  ഊതി അണയുന്ന 
വാത്സല്യം ആണ് നീ ..
എന്‍റെ  മനസ്സിലെ നവനീതം കവര്‍ന്നു  നീ ..
നിലാവിനു നല്‍കി....എന്‍റെ മനസ്സിലെ വിഷമങ്ങള്‍ ‍..
നീ എടുത്തു നീലരാവില്‍ ‍ ചായം പൂശി അല്ലേ  കൃഷ്ണാ. ..
സ്വപ്നങ്ങളിലേ  മാലേയം 
കാമിനി മാരുടെ നിറുകയില്‍ ചാര്‍ത്തി .
എന്‍റെ  മനസ്സിന്‍റെ ഉള്ളില്‍ ‍ 
സ്വപങ്ങളുടെ ഒരു കൊട്ടാരം ഉയര്‍ന്നു ..
അവിടെ നക്ഷത്രങ്ങള്‍ ‍ 
പട്ടു മറന്ന കറുത്ത സന്ധ്യയുടെ  മുറ്റത്തു...
നിലവിളക്കിന്‍  തിരി നീട്ടി 
നിനക്കുവേണ്ടി  കാത്തിരിക്കുന്നു ..
കൃഷ്ണാ ഞാന്‍ ..."""""".