ദര്‍ശനം കിട്ടുവാനേറേക്കാലമായ്
നിന്‍ തിരുനടയില്‍ കൈകൂപ്പി നില്‍പ്പു ഞാന്‍.
സ്‌നേഹംതുളുമ്പും നിന്‍ നീല നയനങ്ങള്‍
എന്നുടെ നേര്‍ക്കൊന്നു നോക്കുമെന്നാകില്‍
സായൂജ്യം നേടി ധന്യയാകുമീ ഞാന്‍.
ആഴിതന്‍ തിരകള്‍ തീരം ഒഴിഞ്ഞാലും
അര്‍ക്കന്‍റെ ചന്തമങ്ങാഴിയില്‍ പതിച്ചാലും
എന്നാരോമലേ നീ മാത്രമെന്തേ
അങ്ങകലെ അറച്ചങ്ങു നില്‍പ്പൂ!!
ഉള്ളിലൊളിപ്പിച്ചൊരു പ്രേമത്തിന്‍ ചിത്രം
മൂടലായിന്നു മങ്ങി കാണവേ,
ചെഞ്ചോര വര്‍ണ്ണത്തിന്നുള്ളിന്‍റെയുള്ളിലായ്
സ്‌നേഹത്തിന്‍ ഹരിതമാം താഴ്‌വരയോന്നുണ്ടല്ലോ!!
ഏതോ അരസികനാം നിന്നിണക്കിളിയുടെ
കര്‍ണ്ണകഠോരമാം ശബ്‌ദശകലങ്ങള്‍
നിന്നുടെ ജീവിതം പാഴ്‌മരമാക്കിയോ...??
മനതാരില്‍ തെളിയുന്ന മാരിവില്ലേ,
മായുന്നുവോ നീ മറയുന്നുവോ..
ആകാശനീലിമ മറയ്ക്കുവാനെത്തിയ
കാര്‍മുകില്‍ നിന്നെയും മാച്ചുവെന്നോ..???
ഞാനാകും കാറ്റിന്‍ ശക്‌തിയാല്‍
നി ദു:ഖ ബാഷ്‌പങ്ങള്‍ പൊഴിക്കവേ,
പോരട്ടെ ഞാനീക്ഷണം, നിന്നുടെ ചാരത്ത്
സ്വാന്തന മണമുള്ളോരു തെന്നലായ്...
കവിത വായിച്ചു
ReplyDeleteആശംസകള്‍
This comment has been removed by the author.
Deleteഎന്റെ അമ്മ സന്ധ്യാനാമജപത്തിൽ പടാറുള്ള ഒരു ഈരടിയുണ്ട്.
ReplyDelete''കണ്ണുകൾക്കെന്നുമാനന്ദമംബികേ..
മുന്നിൽ മിന്നുമീ ദിവ്യരൂപാമൃതം''
എന്നാൽ അതുപോലെ, ജീവിതത്തിലെ എല്ലാ കാഴ്ച്ചയും,ആനന്ദദായകമാവണമെന്നില്ലല്ലോ.കേൾക്കുന്നതെല്ലാം,മധുരോദാരമാവണമെന്നുമില്ല.അങ്ങനെയാവണമെന്നാഗ്രഹിക്കാനും പാടില്ലല്ലോ.
''ഓർക്കുകിൽ വിരചിതമൊക്കെയും വാഴ്വിതിൽ
നിമിത്തങ്ങൾ പാവങ്ങളാം വെറും പകിടകൾ''..
നല്ല കവിത.ഇഷ്ടമായി.
ശുഭാശംസകൾ...
Thank You Sowgandhikam
Delete