Friday, September 14, 2012

പൂന്തോട്ടത്തിലെ ഒരു കിളി















 മനോഹരമായ ഒരു സയാന്നം
പോരുന്നോ എന്‍റെ കൂടെ അമ്പലത്തില്‍ തോഴന്‍ ..
പുലര്‍കാലസന്ധ്യേനിന്നുടെ യൌവനം ,
വരമഞ്ഞള്‍ തേച്ചു കുളിച്ചതല്ലെ
മഞ്ചാടിക്കുരുപോലെ നിന്നിലെ ശോഭ
തിരു താലി ചാര്‍ത്തി നില്‍ക്കും പുണ്ണ്യമായി
ഇന്ധുപുഷ്പതിനു ചാരുത നെല്കിയ
പ്രണയ പുഷ്പ്പിത സൂര്യകാന്തി നീ ,
നിന്നുടെ പ്രണയം കൊണ്ടൊരു പ്രഭയില്‍
ത്രിസന്ത്യാ നിലാവായി ഇന്ദുക്കലാധരന്‍
ചന്ദ്രനിലാവേല്‍ക്കാത്ത ഇലകളുണ്ടോ ,
പകലോന്‍ തഴുകാത്ത നദികളുണ്ടോ
പെരുമീന്‍ ഉദിക്കാത്ത നിലാവുണ്ടോ
മഴയിലും നനയാത്ത സൂര്യ പ്രേഭയുണ്ടോ?

പാട്ട് ഒന്നു പാടം ഞാന്‍






















നെഞ്ജോടുചെര്‍ത്തു പാട്ടൊന്നു പാടാം...
പാട്ടിന്‍റെ ഈണം നീയാണ് ..
കാണാതെ കണ്ണില്‍ , അറിയാതെ നെഞ്ചില്‍ .
വിരിയുന്ന ചിത്രം നീയാണ് ...
നീ വരൂ പാട്ടിന്‍ രാഗംമയി ..
നീ തരു ചിത്രം വിര്‍ണ്ണം മയി 
ഹൃദയം തൂകും പ്രണയം ..
ഞാനും നല്‍കി നിലാ സന്ധ്യേ ..
തിരികെ നനയും മിഴികള്‍ 
നല്‍കി നീയും എങ്ങു മഞ്ഞു ...
നെഞ്ജോടുചെര്‍ത്തു പാട്ടൊന്നു പാടാം...
പാട്ടിന്‍റെ ഈണം നീയാണ് ..
കാണാതെ കണ്ണില്‍ ..അറിയാതെ നെഞ്ചില്‍ 
വിരിയുന്ന ചിത്രം നീയാണ് ...
കണന്നായി മോഹങ്ങള്‍ ചിറകടിക്കുമ്പോള്
സ്നേഹത്തിന്‍ കാറ്റായി നീ എന്നെ തലോടി ...
മിഴിയിലെ മൊഴിയിലും നിന്‍ മുഖം മാത്രം മയി 
കനവിലെ കണ്ണിലും നിന്‍ നിറം മാത്രം മയി..
മായല്ലേ ..അകലെ നീ...
നെഞ്ജോടുചെര്‍ത്തു പാട്ടൊന്നു പാടാം...
പാട്ടിന്‍റെ ഈണം നീയാണ് ..
ചൊല്ലാനായി കാവ്യങ്ങള്‍ എഴുതിയതെല്ലാം 
നിന്‍ ചുണ്ടില്‍ പൂക്കുന്ന ഹിന്ദോളം മയി ..
ആഴിയും മാറിയും  നിന്‍ സ്വരം മാത്രംമേകി 
നിനവിലെ നിഴലിലും നിന്‍റെ നിശ്വവസം..

Thursday, September 13, 2012

നിലാവ്




 













നമുക്കു  പറക്കാം ..

ഒരു പാട് ദൂരേക്ക്‌ ....
നക്ഷ്ടത്രങ്ങളെ കൈയെത്തി പിടിക്കാം ...
നിലാവിനെ സ്വന്തമാക്കാം ..
നിലാവിന്‍റെ  പാല്‍ കിണ്ണത്തില്‍
നമുക്കു  മറ്റൊരു മഴവില്ലു  തീര്‍ക്കാം ...
ആകാശത്തെ കോള്‍മയിര്‍ കൊള്ളിച്ചു കൊണ്ട്
വീണ്ടും കതിരോന്‍റെ  വരവു  ആയി .....
ഞാനും എന്‍റെ  ഇഷ്ടത്തെ മുറുകെ പുണര്‍ന്നു കൊണ്ട്
ഒരായിരം വര്‍ണങ്ങളുള്ള മഴവില്ലു
തീര്‍ത്ത ആലസ്യത്തില്‍ മയങ്ങുന്നു ........

Wednesday, September 12, 2012

ഒന്നു ശീലിച്ചു നോക്കു





ഒരു നിമിഷം തനിച്ചാകുമ്പോള്‍ ചിന്തിക്കാറുണ്ടോ ജീവിതത്തില്‍ എന്നും തനിച്ചായി പോയവരെ കുറിച്ച്........??

വല്ലപ്പോഴും കണ്ണുകള്‍ നിറയുമ്പോള്‍ ഓര്‍ക്കാറുണ്ടോ കരയാന്‍ മാത്രം വിധിക്കപ്പെട്ടവരെ.......???

അവഗണിക്കപ്പെട്ടു എന്നു  തോന്നുമ്പോള്‍ ഒരിക്കലും പരിഗണന ലഭിക്കാത്തവരുടെ വിഷമം മനസ്സിലാകറുണ്ടോ.......?????

ഒരു നേരം ഭക്ഷണം മുന്നിലെത്താന്‍ വൈകുമ്പോള്‍ ചിന്തിക്കാറുണ്ടോ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവരെ കുറിച്ച്.....??

ഇല്ലെങ്കില്‍ ഇന്നു  മുതല്‍ അതൊക്കെ ഒന്നു  ശീലിച്ചു നോക്കു..

വയ്യാവേലി ..(ചെറുകഥ)
































പുലിവാല്‌ പിടിച്ചുന്നു.. പറഞ്ഞാല്‍ മതിയല്ലോ ...!!!

തോരാന്‍ സാധ്യതയില്ലാത്ത പെരുമഴ നേരം സന്ധ്യയാവുന്നതെയുള്ളൂ പക്ഷേ കാര്‍മേഘം പടര്‍ത്തിയ ഇരുള്‍, തെരുവും പരിസരവും വിജനം.... വളരെ വിരളമായ കാഴ്ച! ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിന്‍റെ രണ്ട് അറ്റത്തുമായി ഞങ്ങള്‍ മുഖാമുഖം ഇരുന്നു. അറിഞ്ഞോ അറിയാതെയോ എന്‍റെ കണ്ണുകള്‍ അവന്‍റെ മുഖത്തു പതിക്കുമ്പോഴെല്ലാം അവന്‍ എന്നെത്തന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി.. നല്ല വിടര്‍ന്ന മനോഹരമായ കണ്ണുകള്‍ വെളുത്തു തുടുത്ത അവന്‍റെ ശരീരം ആരെയും ആകര്‍ഷിക്കും... നിര്‍വ്വികാരമായ ആ ഭാവം എന്നെ അവനിലേക്ക്‌ ‌ അടുപ്പിക്കുന്നുവോ എന്നൊരു തോന്നല്‍....ഞാന്‍ ചെറുതായൊന്നു ചിരിച്ചു.... അതൊന്നും ഗൌനിക്കാതെ മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ മൃദുലമായ കൈകള്‍ കൊണ്ട് തുടച്ചൊതുക്കി അവന്‍ ‍ ഇരുന്നു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു മഴ തോര്‍ന്നത് അറിഞ്ഞില്ല....അഞ്ചു മിനുറ്റ് നടന്നാല്‍ വീട്ടില്‍ ‍ എത്താം... ഞാന്‍ എഴുന്നേറ്റു 'വരുന്നോ?' ഒരു കൌതുകത്തിനു വേണ്ടി ഞാന്‍ ചോദിച്ചു .. പതുക്കെ നടന്നുനീങ്ങവേ വെറുതെ തിരിഞ്ഞു നോക്കി എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... തൊട്ടു പുറകില്‍ തല കുനിച്ചു നടന്നു വരുന്നു അവന്‍ !!! ഉളള് ഒന്ന് പിടച്ചു.. കണ്ടാല്‍ തന്നെ അറിയാം നല്ല കുലത്തില്‍ പിറന്നതാണെന്ന് .. സ്വന്തക്കാര്‍ വന്നു "ഇവനെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചു" എന്നെങ്ങാനും പറഞ്ഞാല്‍.....!!! ചുറ്റും നോക്കി ഏയ് ആരുമില്ല.... അത് വഴി കടന്നു വന്ന കാറില്‍ നിന്നു ഒരു കുട്ടി ഞങ്ങളെ ഇരുവരെയും നോക്കി ഒന്ന് ചിരിച്ചു ... ഞാന്‍ പതുക്കെ അവിടെ തന്നെ നിന്നു അവന്‍ കടന്നു പോവുകയാണെങ്കില്‍ പോവട്ടെ എന്ന് കരുതി... പക്ഷെ അതുണ്ടായില്ല. അവനും നിന്നു.. ഞാന്‍ നടന്നപ്പോള്‍ അവനും നടന്നു.... വീടിന്‍റെ കതക് തുറന്നപ്പോള്‍ ഒരു ചിരകാല പരിചിതനെപ്പോലെ അവന്‍റെ അവകാശം പോലെ അകത്തേക്ക് കയറി.... തണുത്തു വിറയ്ക്കുന്നത് കണ്ട് അലക്കി വെച്ചിരുന്ന ഒരു പഴയ ടര്‍ക്കി എടുത്തെറിഞ്ഞു കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി അങ്ങിനെയാണ് ഞങ്ങളുടെ അടുപ്പം ആരമ്പിക്കുന്നത്‌ കൂട്ടുകാര്‍ ഇല്ലാത്ത എനിക്ക് അവന്‍ എല്ലാമെല്ലാമായി ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ യാത്രയാക്കാനും വൈകീട്ട് തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാനും ഗൈറ്റിനു മുന്നില്‍ അവനുണ്ടാവും  ഉള്ളത് വെച്ച് വിളമ്പി ഓണം പോലെ ഞങ്ങള്‍ ഒരുമിച്ചു കഴിച്ചു. മത്സ്യം അവനു ജീവനായിരുന്നു. പുറത്തു നിന്നു മാത്രം മീന്‍ കഴിക്കാറുള്ള എന്‍റെ വീട്ടില്‍ അവനു വേണ്ടി മാത്രം പഥ്യം എല്ലാം മറന്നു പച്ചയും ഉണക്കയും ആയി മീന്‍ മണത്തു വിളക്ക് അണക്കുമ്പോള്‍ ഒറ്റയ്ക്ക് കിടക്കുന്ന അവന്‍ രാത്രിയില്‍ പതുക്കെ എന്‍റെ കട്ടിലിലേക്ക് കയറി പുതപ്പിനുള്ളില്‍ ചേര്‍ന്ന് കിടക്കും...അങ്ങിനെ ഒരുമിച്ചു കിടന്നുറങ്ങിയ എത്രയോ നല്ല യാമങ്ങള്‍ "ഇതൊന്നും ശരിയല്ല.. നീ ആള്‍ ആകെ മാറി നീ പഴയ ആളേ  അല്ല" കൂട്ടുകാരുടെ ഉപദേശങ്ങള്‍ ഒന്നും ഞാന്‍ കേട്ട ഭാവം നടിച്ചില്ല " നീ അനുഭവിക്കും" എന്‍റെ നിസ്സംഗ ഭാവത്തോട് അവര്‍ പ്രതികരിച്ചു. അവര്‍ക്ക് ഞങ്ങളുടെ ബന്ധം സ്നേഹം ഒന്നും തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല... അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നു തിരിച്ചെത്താന്‍ ഏറെ വൈകി. ആകാവുന്നത്ര വേകത്തില്‍ ഭക്ഷണം പാകം ചെയ്തു ചൂട് പോക്കാന്‍ പരന്ന പാത്രത്തിലേക്ക് കറി ഒഴിച്ചു വച്ചു.അപ്പോള്‍ ‍ ഒരു ഫോണ്‍ വന്നു "ഹലോ ..... " കുറച്ചധികനേരം ആ സംസാരം നീണ്ടു .... പെട്ടെന്ന് എന്തോ ഒന്ന് ചാടി വീണു എന്‍റെ കറി പിടിച്ച കയ്യ് കടിച്ചു പറിച്ചു നഖങ്ങള്‍ കൊണ്ട് ശക്തിയായി മാന്തി... ഞാന്‍ കൈ മേല്പോട്ട് വലിച്ചു...... എന്‍റെ വെള്ള ഉടുപ്പിലും നീല വിരിയിട്ട ഊണ്‍മേശയിലും ചുവന്ന ടൈല്‍സ്സിലും ,  നിറയെ മത്തിക്കറി... ഊണ്‍മേശയിലിരുന്ന  ലാപ്‌ ടോപിന്‍റെ കീബോഡില്‍ രണ്ട് മത്തികള്‍ കെട്ടി പിടിച്ചു കിടക്കുന്നു... സ്ക്രീനില്‍ തെളിഞ്ഞ നായകന്‍റെ മുഖത്തു കൂടി മത്തിക്കറി ഒലിച്ചിറങ്ങുന്നു കയ്യില്‍ നിന്നു കുടുകുടെ ചോര വാര്‍ന്നു ടൈല്‍സ് ലേക്ക് ഇറ്റി വീഴുന്നു..... ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ടൈല്‍സ്സില്‍ ചിതറിക്കിടക്കുന്ന മത്തികള്‍ ഓരോന്നായി ഒന്നും സംഭവിക്കാത്ത മട്ടില്‍ അകത്താക്കുന്ന തിരക്കിലായിരുന്നു അവന്‍ ‍ ...നന്ദി കേട്ട സാധനം ... എന്‍റെ നിയന്ത്രണങ്ങള്‍ കൈവിട്ടു  പോയി പിന്നെ സംഭവിച്ചതൊന്നും എനിക്കോര്‍മ്മയില്ല....പക്ഷെ ഒരു കാര്യം... ഞാന്‍ പഠിച്ചു ...ഈ ..പൂച്ചയെ പോറ്റുന്ന പരിപാടി അതോടെ നിര്‍ത്തി,,,,.....

Monday, September 10, 2012

ഇഷ്ടമാണു.....























                ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം

                മണി തിങ്കള് കിടാവിനെ എനിക്കിഷ്ടം
                ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം
                മുമ്പില്‍ സൂര്യന്‍  വരും നേരം എനിക്കിഷ്ടം
                ഇഷ്ടമാണിളം കാറ്റ്...


                എനിക്കിഷ്ടമാണ്‌ഇളം വെയില്


                വയല് പൂക്കളിളകുന്ന പൂ പാടവും
                പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും
                വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും
                വെയിലാറും മേട്ടിലെ നിഴലാട്ടവും
                ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് 


                ഉള്ളില്‍  തുളുമ്പുന്നിതാ.


                കണ്ണാടി പുഴയിലെ കുഞ്ഞോളവും
                വണ്ണാത്തി കിളിയുടെ കൊരലാരവും
                പൂവാലി പയ്യിന്റെ പാല് കിണ്ണവും
                പൂ തേടി അലയുന്ന പൂത്തുമ്പിയും
                എന്തിഷ്ടമാണീ ഇഷ്ടങ്ങളെ
                കരളോടു ചേര്‍ക്കുന്നു ഞാന്‍ 



Sunday, September 2, 2012

മനസ്സ് എന്താണ് .?





ഒരു മൌന സാഗരത്തിന്‍റെ  ആര്‍ത്ത ലക്കല്‍....
ഒരു സ്നേഹ ഗീതത്തിലെ ആര്‍ദ്രത ..
ഒരു ബലി മൃഗത്തിനു  നല്‍കേണ്ട സ്വാന്തനം ...
അമ്മിഞ്ഞപ്പാലിന്‍റെ  പ്രതിഫലം ...

പിത്രു മോഹങ്ങളുടെ വിത്ത് പാകേണ്ട വയല്‍ ..
ജേഷ്ടടന്‍റെ  ശാസനകളുടെ പൂന്തോട്ടം ...
പ്രണയിനിയുടെ അരുമ പ്രാവിന്‍ ഒരു കൂട് .

ജീവിതത്തിന്‍റെ  ഒഴുക്കില്‍ 
ഇറക്കാന്‍ ഒരു പായ് വഞ്ചി ...

സ്മൃതികളുടെ പച്ചത്തുരുതുകള്‍ ...
മൃതി കാവലിരിക്കുന്ന പവിഴപ്പുറ്റുകള്‍ ...
അസ്തമിക്കുന്ന ചയം മങ്ങിയ സ്ന്ധ്യപ്പോലെ ...
ജീവിതത്തെ നശിപ്പികുമ്പോള്‍ കാലം കടലയ്തും ...
വഞ്ചി മുങ്ങിയതും പലരും 

അറിയാതെ ...പോകുന്നു ...

ഇവയെല്ലാം ഓരോരുത്തരുടെയും മനസ്സാണ് ...
ശരിക്കും പറഞ്ഞാല്‍ ഉള്‍ക്കടലില്‍
നംങ്കുരം നഷ്ട്ടപ്പെട്ട ഒരു കപ്പല്‍ പോലെയാണ് ...
പലര്‍ക്കും ഇതുപോലെയാണ് ...

മനസ്സും ജീവിതവും ...
ആരും മനസ്സിലാക്കാത്ത 

ഒരു സത്യവും അതാണു !!!!!


Thursday, August 30, 2012

മൗനം






മൗനത്തിനു  ചിലനേരം 
വാക്കുകളെക്കാള്‍ മൂര്‍ച്ചയുണ്ടാകും . . 
അര്‍ബുദത്തിനെക്കാള്‍  വേദനയുണ്ടാവും .
മഴവില്ലിനെക്കാള്‍  മനോഹരവും മായിരികും . . .
കാട്ടരുവി പോലെ  വാചാലമാകും . . . .
മരണം പോലെ നിഗൂഡവുമാണ്‌ . . . .
അറിയാന്‍ ശ്രമിക്കുകയാണ് നിന്നെ
മനസിലാകാന്‍ ശ്രമിക്കുകയാണ് ഞാന്‍
നിന്‍റെ ഈ മൌനത്തെ !!!. .

Wednesday, August 29, 2012

എന്‍റെ കൃഷ്ണാ




















തുളസീ ദളമായി വിരിഞ്ഞാലോ കണ്ണാ 
തിരുമാറില്‍  മാലയായീ അണിയില്ലേ.
ചന്ദന മരമായീ പിറന്നലോ കണ്ണാ 
തിരുനെറ്റിയില്‍ കുറിയായീ ചാര്‍ത്തില്ലേ 
ഒരു കതിര്‍ ‍ നാളമായീ തെളിഞ്ഞാലോ കണ്ണാ
തിരുമുന്നില്‍  നെയ്ത്തിരിയായി ആവാമല്ലോ 
ഒരു വേണു നാദമായീ ഒഴുകിയാലോ കണ്ണാ 
പൊന്നോടകുഴലില്‍  ഒളിക്കാമല്ലോ .
കാളിന്ദിയോരത്തെ കടമ്പിന്‍  പൂവായീ
മാറിയാല്‍ ‍ ഈ ജന്മം സഫലമല്ലോ 
നിത്യവും നിന്‍ പാദ പൂജാപുഷ്പ്പമായീ
ജന്മം പുണ്യമായീ തീരുമല്ലോ 
ആത്മാവില്‍  നീയെന്നും നിറയുമല്ലോ കണ്ണാ ...




















പകല്‍ കിനാവ്‌






ഞാന്‍ പകല്‍ക്കിനാക്കളുടെ തടവറയിലെ
ചാരുകസേരയില്‍ ശിശിരത്തിന്‍റെ  രോമാഞ്ചവും
പേറി വെറുതെ ഇരുന്നു
ഏറെ നേരം 
കരിയിലകള്‍ ഏകാന്തഗാനം പൊഴിക്കുന്ന,
കല്ലുപാകിയ ഇടവഴിയിലേക്ക് ‍ കണ്ണുംനട്ടിരിക്കും 
ഈ പകല്‍ കിനാക്കളില്‍ സ്വപ്‌നങ്ങള്‍ 
ജനിക്കാതെ മരിക്കുന്നു 
ഈ കണ്ണൊന്നു തുറന്നാല്‍ അവ  കണ്‍പീലിയില്‍ 
കുരുങ്ങി തെറിച്ചു ദൂരങ്ങള്‍ താണ്ടുന്നു 
ആരുടെയോ കാലൊച്ച കേട്ട് 
പകല്‍ കിനാക്കളുടെ നിറങ്ങള്‍ അതില്‍ തട്ടി വീഴുന്നു
അകലെ അങ്ങകലെ  അസ്തമിക്കാന്‍ വെമ്പിനില്‍ക്കുന്ന
സുര്യന്‍ പകലിനെ   വെടിയാന്‍ തിടുക്കം കൂട്ടുന്നു.

വെറുതെ ഒരു സ്വപ്നം




















ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം, അത് കുടിക്കാന്‍ വരുന്ന മാനുകള്‍, കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണംകുണുങ്ങി പതുക്കെ  പുറത്ത്‌ വരുന്ന മയിലുകള്‍, മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കുളി കടവ് .

കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന മരത്തിന്‍റെ ചുവട്ടിലെ ഈ തിട്ടലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്, പ്രകൃതിയുടെ ഭാവപ്പകര്‍ച്ചക്ക് കാതോര്‍ത്ത്‌ അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു,

പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്‍റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..?

എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുണ്ടു, ഒരുപക്ഷേ ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതു കൊണ്ടാവണം ,കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ധം നിറഞ്ഞ ഒരു രാത്രിയുറക്കം അനുഭൂതിയാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്, ആനക്കൂട്ടങ്ങള്‍നിറയെ കാണാം, ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട്‌ ഒരു സ്വപ്നാടകയെപ്പോലെ ഞാന്‍ ...